ഇറാനില്‍ ഹിജാബ് വിരുദ്ധ പ്രക്ഷോഭം കത്തിപ്പടരുന്നതിനിടയില്‍ മെട്രോ സ്റ്റേഷനില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ നിറയൊഴിച്ച് ഇറാനിയന്‍ സുരക്ഷാ സേന. ടെഹ്റാനിലെ മെട്രോ സ്റ്റേഷനില്‍ പ്രക്ഷോഭകര്‍ ഹിജാബ് കത്തിച്ച് പ്രതിഷേധിക്കുമ്പോഴാണ് സുരക്ഷാസേനയുടെ വെടിവയ്പ്പുണ്ടായത്. വെടിവയ്പ്പിന് പിന്നാലെ ജനങ്ങള്‍ സ്റ്റേഷനില്‍ നിന്നു കൂട്ടത്തോടെ ഓടുന്നതിന്റേയും മറ്റും വീഡിയോ പുറത്തു വന്നിട്ടുണ്ട്. സുരക്ഷാ സേനാ അംഗങ്ങള്‍ ട്രെയിനിനകത്തു കയറി ബാറ്റണ്‍ കൊണ്ട് സ്ത്രീകളെ അടിക്കുന്നതും നിലത്തിട്ട് ചവിട്ടുന്നതും അടക്കമുള്ള വീഡിയോയും പുറത്തു വന്നിട്ടുണ്ട്. അതിനിടെ പ്രതിഷേധക്കാര്‍ക്കു നേരെ ഭീകരരുടെ വെടിവയ്പ്പുമുണ്ടായി. ആക്രമണത്തില്‍ അഞ്ച് പേര് കൊല്ലപ്പെട്ടതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഇറാന്റെ തെക്കുപടിഞ്ഞാറന്‍ ഖുസെസ്ഥാന്‍ പ്രവിശ്യയില്‍ പ്രതിഷേധക്കാര്‍ക്കും സുരക്ഷാ സേനയ്ക്കുമെതിരെയാണ് ആക്രമണമുണ്ടായത്. ഇറാന്റെ വസ്ത്രധാരണ രീതി അനുസരിച്ചില്ലെന്നാരോപിച്ച് അറസ്റ്റ് ചെയ്ത 22കാരിയായ മഹ്സ അമീനി കൊല്ലപ്പെട്ടതിനു ശേഷം ആരംഭിച്ച പ്രതിഷേധ സമരങ്ങളില്‍ രണ്ട് മാസത്തിനുള്ളില്‍ നിരവധി പേരാണ് കൊല്ലപ്പെട്ടത്. സമരത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച നിരവധി…
Read MoreCategory: Top News
‘കബാലി’ കലിപ്പിൽതന്നെ..! ഷോളയാറിൽ വാഹനങ്ങൾ തടഞ്ഞു വീണ്ടും ഒറ്റയാന്റെ വിളയാട്ടം; ആക്രമിക്കാൻ പാഞ്ഞടുത്തെങ്കിലും ഒന്നും ചെയ്യാതെ വഴിമാറിപ്പോയ ആശ്വാസത്തിൽ യാത്രക്കാർ
സ്വന്തം ലേഖകൻഅതിരപ്പിള്ളി: ആനമല റോഡിൽ ഷോളയാർ ഭാഗത്ത് ഭീതി വിതക്കുന്ന കബാലി എന്നു വിളിക്കുന്ന ഒറ്റയാൻ കലിപ്പിൽ തന്നെ. സ്വകാര്യ ബസിനെ എട്ടു കിലോമീറ്ററോളം പിറകോട്ടോടിച്ച കബാലി ഇന്നു രാവിലെ വീണ്ടും റോഡിലിറങ്ങി ലോറികൾ തടഞ്ഞു. മലക്കപ്പാറയിൽ നിന്നും തേയില കയറ്റി വരികയായായിരുന്ന ലോറികളാണ് കാട്ടാന തടഞ്ഞത്. ഇന്നു രാവിലെ 7.30നാണ് സംഭവം ഉണ്ടായത്. റോഡിലൂടെ വരികയായിരുന്ന ലോറിയുടെ മുന്‍പിലേക്ക് കാട്ടാന നടന്നു വരികയായിരുന്നു. ആനയെ കണ്ട് വേറെ നിവൃത്തിയില്ലാതെ ലോറി റിവേഴ്സെടുത്ത് പിന്നിലേക്ക് ഓടിച്ചു കൊണ്ടുപോയി. എന്നാൽ ആന വഴി മാറാതെയായപ്പോൾ ലോറി റോഡരികിൽ നിർത്തുകയായിരുന്നു. ഡ്രൈവർ വണ്ടി നിർത്തിയതോടെ കബാലി യാതൊരു കൂസലും കൂടാതെ ലോറിയുടെ അടുത്ത് എത്തിയതോടെ ലോറിയിലുണ്ടായിരുന്നവർ പരിഭ്രമിച്ചെങ്കിലും കബാലി യാതൊരു ഉപദ്രവം ഉണ്ടാക്കാതെ ശാന്തനായി വഴി മാറി പോകുകയായിരുന്നു. വലിയൊരു അപകടത്തിൽ നിന്നും രക്ഷപ്പെട്ട ലോറി ഡ്രൈവറും മറ്റുള്ളവരും ആശ്വാസത്തോടെ…
Read Moreപതിനാല് ദിവസം ജയിലിൽ കഴിയട്ടെയെന്ന് വിധിച്ച് കോടതി; മധുവിന്റെ അമ്മയെ ഭീഷണിപ്പെടുത്തിയ പ്രതി കോടതിയിൽ കുഴഞ്ഞു വീണു; പരിശോധിച്ച് ഡോക്ടർ പറഞ്ഞതിങ്ങനെ…
മണ്ണാർക്കാട്: അട്ടപ്പാടി മധു വധക്കേസിലെ പ്രതി കോടതിയിൽ കുഴഞ്ഞു വീണു.നേരത്തെ മധുവിന്റെ അമ്മയെ ഭീഷണിപ്പെടുത്തിയ കേസിലെ പ്രതി അബ്ബാസാണ് ഇന്നലെ മണ്ണാർക്കാട് എസ്സി \എസ് ടി കോടതിയിൽ കുഴഞ്ഞുവീണത്. അബ്ബാസ് നൽകിയ മുൻകൂർ ജാമ്യഹർജി സുപ്രീംകോടതി തള്ളിയിരുന്നു. തുടർന്നാണ് ഇന്നലെ മണ്ണാർക്കാട് എസ് സി എസ് ടി കോടതി അബ്ബാസിനെ 14 ദിവസത്തേക്കു റിമാൻഡ് ചെയ്തത്. ഈ അറിയിപ്പ് കേട്ട ഉടനെ അബ്ബാസ് കുഴഞ്ഞുവീഴുകയായിരുന്നു. തുടർന്ന് ഇയാളെ പരിശോധനയ്ക്കായി മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. താലൂക്ക് ആശുപത്രിയിൽനിന്ന്, ശാരീരിക പ്രശ്നങ്ങളില്ലെന്ന റിപ്പോർട്ട് ലഭിച്ചതിനെത്തുടർന്ന് ഇയാളെ ജയിലിലേക്കു കൊണ്ടുപോയി. മധുവിനെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട കേസിൽനിന്നു പിന്മാറണമെന്നാവശ്യപ്പെട്ടാണു അമ്മ മല്ലിയെ ഇയാൾ ഭീഷണിപ്പെടുത്തിയത്. പട്ടികജാതി\പട്ടികവിഭാഗങ്ങൾക്കെതിരായ അതിക്രമം തടയുന്നതുമായി ബന്ധപ്പെട്ട നിയമപ്രകാരം മുൻകൂർ ജാമ്യത്തിനു വ്യവസ്ഥയില്ലെങ്കിലും കേസ് തെളിയിക്കപ്പെട്ടില്ലെങ്കിൽ സുപ്രീംകോടതിക്ക് ഇതിന് ഇളവ് നൽകാൻ അധികാരം ഉണ്ടെന്നതു ചൂണ്ടിക്കാട്ടിയാണ് അബ്ബാസ്…
Read Moreകേരളത്തിലെ ഏറ്റവും വലിയ കമ്മ്യൂണിസ്റ്റാണ് സുധാകരൻ; ‘സുധാകരനെ വേട്ടയാടുക എന്നത് സിപിഎം അജണ്ട’; പിന്തുണയുമായി കുഴൽനാടൻ
തിരുവനന്തപുരം: കേരളത്തിലെ ഏറ്റവും വലിയ കമ്മ്യൂണിസ്റ്റാണ് സുധാകരൻ. അദ്ദേഹത്തെ വേട്ടയാടുക എന്നത് സിപിഎം അജണ്ടയാണ്. പതിറ്റാണ്ടായി പ്രവർത്തിച്ചുണ്ടാക്കിയ പ്രതിച്ഛായ ഇല്ലാതാക്കാനാണ് അവർ ശ്രമിക്കുന്നത്. കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന് പിന്തുണയുമായി മാത്യു കുഴൽനാടൻ എംഎല്‍എ. സുധാകരനെ വേട്ടയാടുന്നതിന് പിന്നിൽ സിപിഎം ആണെന്നും അദ്ദേഹത്തെ താൻ പൂർണമായി പിന്തുണക്കുന്നുവെന്നും കുഴൽനാടൻ പറഞ്ഞു. കേരളത്തിലെ മാധ്യമങ്ങളും അതിന് കൂട്ട് നിൽക്കുന്നു. ഇത് ശരിയായ മാധ്യമധർമമാണോ എന്ന് നിങ്ങൾ പരിശോധിക്കണം- കുഴൽനാടൻ മാധ്യമപ്രവർത്തകരോട് ആവശ്യപ്പെട്ടു. നേരത്തെ, രമേശ് ചെന്നിത്തലയും സുധാകരന് പിന്തുണയുമായി എത്തിയിരുന്നു. സുധാകരൻ തികഞ്ഞ മതേതരവാദിയാണെന്നും ആർഎസ്എസ് അനുകൂല പ്രസ്താവന നാക്കുപിഴയാണെന്നും ചെന്നിത്തല പറഞ്ഞിരുന്നു.
Read Moreഎന്‍എസ്എസിന് കുഴിവെട്ടിയതൊന്നും അദ്ധ്യാപന പരിചയമാകില്ല ! പ്രിയാ വര്‍ഗീസിനെതിരേ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി…
കണ്ണൂര്‍ സര്‍വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസര്‍ നിയമന വിവാദത്തില്‍ സിപിഎം നേതാവ് കെ.കെ രാഗേഷിന്റെ ഭാര്യ പ്രിയാ വര്‍ഗീസിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് ഹൈക്കോടതി. എന്‍എസ്എസ് പ്രവര്‍ത്തനത്തിന് പോയി കുഴിവെട്ടിയതൊന്നും അദ്ധ്യാപന പരിചയമാകില്ലെന്ന് കോടതി പറഞ്ഞു.സ്റ്റുഡന്റ് ഡയറക്ടറായി ഡെപ്യൂട്ടേഷനിലുളള കാലയളവില്‍ പഠിപ്പിച്ചിരുന്നോ എന്ന് കോടതി പ്രിയയോട് ചോദിച്ചു. അദ്ധ്യാപനം എന്നത് ഗൗരവമുളള ഒരു ജോലിയാണെന്ന് പറഞ്ഞ കോടതി എന്‍എസ്എസ് കോര്‍ഡിനേറ്റര്‍ പദവി അദ്ധ്യാപന പരിചയത്തിന്റെ ഭാഗമല്ലെന്നും കോടതി വ്യക്തമാക്കി. അദ്ധ്യാപന പരിചയം എന്നാല്‍ അദ്ധ്യാപനം തന്നെയായിരിക്കണമെന്നും കോടതി പറഞ്ഞു. നേരത്തെ അസോസിയേറ്റ് പ്രൊഫസര്‍ നിയമനം കുട്ടിക്കളിയല്ലെന്നും പ്രിയാ വര്‍ഗീസിന്റെ യോഗ്യത പരിശോധിച്ചോ എന്നും കോടതി ചോദിച്ചിരുന്നു. പ്രിയാ വര്‍ഗീസിന്റെ അദ്ധ്യാപന പരിചയം പരിശോധിച്ചതില്‍ വ്യക്തതയില്ലെന്ന് കണ്ണൂര്‍ സര്‍വകലാശാല രജിസ്ട്രാറോടും കോടതി നിലപാടറിയിച്ചിരുന്നു. പത്ത് വര്‍ഷം അദ്ധ്യാപന പരിചയമാണ് അസോസിയേറ്റ് പ്രൊഫസര്‍ക്ക് വേണ്ടതെന്നും പ്രിയാ വര്‍ഗീസിന് അദ്ധ്യാപന പരിചയമില്ലെന്നും യുജിസി…
Read Moreഅതുക്കും മേലേ റേഷനരിയുടെ ഗന്ധം; ലഹരി കടത്താൻ ദിലീപ് മറയാക്കിയത് റേഷനരി; വീട്ടിലെ കച്ചവടം ഭാര്യയുടെ നേതൃത്വത്തിൽ; വീടിന് കാവലായി പത്തോളം നായ്ക്കളും
വെഞ്ഞാറമ്മൂട്: നിരവധി ലഹരി കടത്ത് കേസുകളിലെ പ്രതിയുടെ വീട്ടിൽ നിന്നു കണ്ടെടുത്ത 11 ചാക്ക് റേഷനരി ലഹരി കടത്താനെന്ന് പോലീസ് നിഗമനം. കഴിഞ്ഞ കഞ്ചാവും ഹാഷിഷ് ഓയിലും നാടൻ തോക്കും ഇയാളുടെ വീട്ടിൽ നിന്ന് പോലീസ് പിടികൂടിയിരുന്നു. ഇതോടൊപ്പമാണ് റേഷനരി ചാക്കുകൾ കണ്ടെത്തിയത്. വെഞ്ഞാറമ്മൂട് കോട്ടുകുന്നം ഇടവം പറമ്പ് വൃന്ദാവനത്തിൽ ചന്തു എന്ന് വിളിക്കുന്ന ദിലീപിനെ (40) യാണ് പോലീസ് പിടികൂടിയത്. തിരുവനന്തപുരം റൂറൽ എസ് പിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ വീട്ടിൽ നിന്നും പിടികൂടിയത്. 1200 ഗ്രാം കഞ്ചാവ്,6 ചെറിയ ബോട്ടിൽ ഹാശിഷ് ഓയിൽ, നാടൻ തോക്ക്, നാടൻ ബോംബ് 6 എണ്ണം, കാട്ടു പന്നിയുടെ തലയോട്ടി, കാട്ടു പന്നിയുടെ നെയ്യ്, പെരുമ്പാമ്പിൻ നെയ്യ്, നാലു ലക്ഷത്തോളം രൂപ എന്നിവയാണ് പോലീസ് ഇയാളുടെ വീട്ടിൽ നിന്നും പിടിച്ചെടുത്തത്. തെലുങ്കാനയിൽ…
Read Moreകത്ത് പുത്തരിയല്ല ! സഹകരണസ്ഥാപനത്തിലേക്ക് ജീവനക്കാരെ നിയമിക്കാന്‍ ആനാവൂര്‍ നാഗപ്പന് നല്കിയ കത്ത് പുറത്ത്…
ഒരു കത്തുവിവാദം തീരും മുമ്പേ അടുത്ത കത്ത് വിവാദത്തില്‍പ്പെട്ട് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്. തിരുവനന്തപുരം ജില്ലാ മര്‍ക്കന്റെയില്‍ സഹകരണ സംഘത്തിലേക്ക് ജീവനക്കാരെ നിയമിക്കാന്‍ ആനാവൂരിന്റെ പേരില്‍ നല്കിയാ കത്താണ് ഇപ്പോള്‍ പുറത്തായിരിക്കുന്നത്. ക്ലര്‍ക്ക്, ഡ്രൈവര്‍ തസ്തികകളിലേക്ക് നിയമിക്കേണ്ടവരുടെ പേര് ഉള്‍പ്പടെ നല്കിയ കത്താണ് പുറത്തുവന്നത്. അറ്റന്‍ഡര്‍ നിയമനം ഇപ്പോള്‍ നടത്തേണ്ടതില്ലെന്നും ബാങ്ക് ഭരണസമിതിക്ക് നല്കിയ കത്തില്‍ പറയുന്നു കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് കത്ത് നല്‍കിയത്. ആനാവൂര്‍ നാഗപ്പന്റെ പേരും ഒപ്പും കത്തില്‍ ഉണ്ട്. പാര്‍ട്ടി തീരുമാനമനുസരിച്ചാണ് നിയമനപ്പട്ടിക നല്‍കിയത്. സഹകരണ സ്ഥാപനങ്ങളിലെ നിയമന ചട്ടങ്ങള്‍ മറികടന്നാണ് ജില്ലാ സെക്രട്ടറിയുടെ ഇടപെടല്‍ എന്നാണ് ആരോപണം. നാലാം ഗ്രേഡ് ജീവനക്കാരെ നിയമിക്കാന്‍ പ്രത്യേക ഏജന്‍സിയെ വേണമെന്ന ചട്ടമാണ് ലംഘിച്ചതെന്നുമാണ് ഇവര്‍ പറയുന്നത്. തിരുവനന്തപുരം കോര്‍പറേഷനിലെ താല്‍ക്കാലിക നിയമനങ്ങളിലേക്ക് നിയമനപ്പട്ടിക ചോദിച്ച് മേയര്‍ ആര്യ രാജേന്ദ്രന് ആനാവൂരിന്…
Read Moreയുവതിക്ക് വളർത്തുനായയുടെ കടിയേറ്റു; രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ നിർദേശം; വിദേശ ഇനം നായ്ക്കളെ നിരോധിക്കാനും തെരുവ് നായ്ക്കളെ കസ്റ്റഡിയിലെടുക്കാനും നിർദേശം
ഗുരുഗ്രാം: വളര്‍ത്തുനായയുടെ കടിയേറ്റ് പരിക്കേറ്റ സ്ത്രീക്ക് നഷ്ടപരിഹാരമായി രണ്ട് ലക്ഷം രൂപ നല്കാന് നിര്‍ദേശം. ഹരിയാനയിലെ ഗുരുഗ്രാം മുന്‍സിപ്പല്‍ കോര്‍പ്പറേഷനോട് ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര ഫോറം ആണ് നിര്‍ദേശിച്ചത്. വേണമെങ്കില്‍ നഷ്ടപരിഹാര തുക നായയുടെ ഉടമയില്‍ നിന്ന് ഈടാക്കാമെന്നും മുന്‍സിപ്പല്‍ കോര്‍പ്പറേഷനോട് ഉപഭോക്തൃ തര്‍ക്കപരിഹാര ഫോറം അറിയിച്ചു. വീട്ടുജോലി ചെയ്ത് ജീവിക്കുന്ന മുന്നി എന്ന യുവതിയെ ആണ് വിനിത് ചിക്കാര എന്നയാളുടെ നായ ആക്രമിച്ചത്. ബന്ധുവിനൊപ്പം ജോലിക്ക് പോകുമ്പോള്‍ നായ കടിക്കുകയായിരുന്നു. തലയ്ക്കും മുഖത്തും ഗുരുതരമായി പരിക്കേറ്റ മുന്നിയെ ഗുരുഗ്രാമിലെ സിവിൽ ആശുപത്രിയിൽ നിന്ന് ഡൽഹിയിലെ സഫ്ദർജംഗ് ആശുപത്രിയിലേക്ക് മാറ്റി. സിവിൽ ലൈൻ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത എഫ്ഐആറിൽ നായയുടെ ഇനം പിറ്റ്ബുൾ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ നായ ഡോഗോ അർജന്റീനോ എന്ന ഇനത്തിൽപ്പെട്ടതാണെന്ന് ഉടമ അറിയിച്ചു. സംഭവത്തിൽ ഇടപെട്ട ഉപഭോക്തൃ തര്‍ക്കപരിഹാര ഫോറം നായയെ…
Read Moreസക്കീർബായിക്ക് കഴിയുമോ..! മോഹൻലാൽ പ്രതിയായ ആനക്കൊമ്പ് കേസ് എങ്ങനെ പിൻവലിക്കാനാകുമെന്ന് ഹൈക്കോടതി
കൊച്ചി: നടൻ മോഹൻലാൽ പ്രതിയായ ആനക്കൊമ്പ് കേസ് എങ്ങനെ പിൻവലിക്കാനാകുമെന്ന് ഹൈക്കോടതി. കേസ് പിൻവലിക്കാനുള്ള അപേക്ഷയിലാണ് കോടതി പരാമർശം. കേസ് രജിസ്റ്റർ ചെയ്തത് 2012 ലാണ്. എന്നാൽ മോഹൻലാലിന് ഉടമസ്ഥത സർട്ടിഫിക്കറ്റ് ലഭിക്കുന്നത് 2016ലാണെന്നും കോടതി ചൂണ്ടിക്കാട്ടി. കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ പെരുമ്പാവൂർ മജിസ്ട്രേറ്റ് കോടതിയിൽ അപേക്ഷ നൽകിയിരുന്നു. എന്നാൽ അപേക്ഷ കോടതി തള്ളി. ഇതിനെതുടർന്ന് സർക്കാർ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഹർജിയിൽ മോഹൻലാലും കക്ഷി ചേർന്നിരുന്നു. ആനക്കൊമ്പ് പിടിക്കുമ്പോൾ മോഹൻലാലിന് ഉടമസ്ഥത അവകാശം ഉണ്ടായിരുന്നോയെന്നത് അന്വേഷിച്ച് കണ്ടെത്തേണ്ടതാണെന്നും കോടതി വിലയിരുത്തി.
Read More15 ലക്ഷം രൂപ മുന്‍കൂറായി നല്കി പക്ഷേ…! വിശ്വാസ വഞ്ചന കേസ് റദ്ദാക്കണം; സണ്ണി ലിയോൺ ഹൈക്കോടതിയിൽ
കൊച്ചി: വിശ്വാസ വഞ്ചന കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബോളിവുഡ് നടി സണ്ണി ലിയോണ്‍ ഹൈക്കോടതിയിൽ. കേരളത്തിലും വിദേശത്തുമായി സ്റ്റേജ് ഷോ നടത്താമെന്നു പറഞ്ഞ് 39 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസ് റദ്ദാക്കണമെന്നാണ് ആവശ്യം. സണ്ണി ലിയോൺ, ഭര്‍ത്താവ് ഡാനിയല്‍ വെബര്‍, ഇവരുടെ കമ്പനി ജീവനക്കാരന് സുനില്‍ രജനി എന്നിവരാണ് കോടതിയെ സമീപിച്ചിരിക്കുന്നത്. 2018 – 19 കാലഘട്ടത്തില്‍ തട്ടിപ്പു നടത്തിയെന്നാണ് കേസ്. എന്നാല്‍ ഷോ നടത്താമെന്നു പറഞ്ഞു പണം തരാതെ പരാതിക്കാരന് തന്നെയാണ് പറ്റിച്ചതെന്ന് സണ്ണി ലിയോണിന്റെ ഹര്‍ജിയില്‍ പറയുന്നു. 2018 മേയ് 11 നു കോഴിക്കോട്ട് ഷോ നടത്താനായിരുന്നു തീരുമാനിച്ചതെന്നും സംഘാടകര്‍ ഇതിനു 30 ലക്ഷം രൂപ നല്‍കാമെന്ന് സമ്മതിച്ചിരുന്നു. 15 ലക്ഷം രൂപ മുന്‍കൂറായി നല്കി. പിന്നീട് ഷോ 2018 ഏപ്രില്‍ 27 ലേക്ക് മാറ്റണമെന്ന് സംഘാടകര്‍ ആവശ്യപ്പെട്ടു. മോശം കാലാവസ്ഥയെ തുടര്‍ന്ന് ഷോ…
Read More