തൃശൂർ : 71 വയസുകാരനെ ഹണിട്രാപ്പിൽ കുടുക്കിയ 35 കാരി അറസ്റ്റിൽ. എരുമപ്പെട്ടി തിപ്പിലശ്ശേരി സ്വദേശി തിരുവാതിര വീട്ടില്‍ രാജിയെയാണ്(35) കുന്നംകുളം പൊലീസ് ഇന്നലെ വൈകിട്ട് പിടികൂടിയത്. ചാവക്കാട് സ്വദേശിയായ 71കാരന്റെ പരാതിയെത്തുടര്‍ന്നാണ് അറസ്റ്റ്. ഇയാളില്‍ നിന്നും പല തവണകളായാണ് മൂന്ന് ലക്ഷം രൂപ യുവതി കൈപ്പറ്റിയത്. രാജി കുന്നകുളത്തിനടുത്ത് കാണിപ്പയ്യൂരില്‍ ബ്യൂട്ടീഷ്യന് സ്ഥാപനം നടത്തിവരികയാണ്.ഇവിടെ വച്ചാണ് യുവതിയും ഒന്നിച്ചുള്ള നഗ്നചിത്രങ്ങള്‍ പകര്‍ത്തിയത്. ഈ ചിത്രങ്ങള്‍ ബന്ധുക്കള്‍ക്ക് അയച്ചുകൊടുക്കുമെന്നും സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുമെന്നും പറഞ്ഞായിരുന്നു ഭീഷണി. 50 ലക്ഷം രൂപ യുവതി ആവശ്യപ്പെട്ടപ്പോള്‍ നല്കാന് തയ്യാറായില്ല. ചാവക്കാട് സ്വദേശിയായ സുഹൃത്ത് വഴിയാണ് രാജിയുമായി ഇയാള്‍ പരിചയപ്പെടുന്നത്. 50 ലക്ഷം രൂപ ആവശ്യപ്പെട്ട് മൂന്ന് ലക്ഷത്തോളം രൂപ തട്ടിയെടുക്കുകയായിരുന്നു. കേസില്‍ കൂടുതല്‍ പ്രതികളുണ്ടെന്നും രാജി രണ്ടാം പ്രതിയാണെന്നും പൊലീസ് പറഞ്ഞു. എസ്.എച്ച്.ഒ: യു.കെ. ഷാജഹാന്റെ നിര്‍ദ്ദേശപ്രകാരം എഎസ്ഐ: സക്കീര്‍ അഹമ്മദാണ് അറസ്റ്റ് ചെയ്തത്.…
Read MoreCategory: Top News
എൽദോസിന്റെ ഫോൺ മോഷ്ടിച്ചു; ഇത് ഭർത്താവിനെ ഭീഷണിപ്പെടുത്തി നല്കിയ വ്യാജ പരാതി; പരാതിക്കാരിക്കെതിരെ എംഎൽഎയുടെ ഭാര്യയുടെ പരാതി
പെരുമ്പാവൂർ: എൽദോസ് കുന്നപ്പിള്ളി എംഎൽഎയ്ക്കെതിരെ പീഡന പരാതി ഉന്നയിച്ച യുവതിക്കെതിരെ പരാതിയുമായി എംഎൽഎയുടെ ഭാര്യ. എൽദോസ് കുന്നപ്പിള്ളിയുടെ കൈവശമുണ്ടായിരുന്ന ഫോൺ യുവതി മോഷ്ടിച്ചെന്നാണ് പരാതി. ഭർത്താവിനെ ഭീഷണിപ്പെടുത്തുകയാണെന്നും വ്യാജ പരാതിയാണ് നൽകിയിരിക്കുന്നതെന്നും ചൂണ്ടിക്കാട്ടിയാണ് ഭാര്യ മറിയാമ്മ എൽദോസ് കുറുപ്പംപടി പോലീസിൽ പരാതി നൽകിയത്. ഫോൺ വീണ്ടെടുത്തു നൽകണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു. പീഡിപ്പിച്ചെന്ന അധ്യാപികയുടെ പരാതിയില്‍ എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെ ജാമ്യമില്ലാ വകുപ്പുപ്രകാരം കേസെടുത്തതിന് പിന്നാലെയാണ് യുവതിക്കെതിരെ പരാതിയുമായി എല്‍ദോസിന്റെ ഭാര്യ രംഗത്തെത്തിയത്. അതേസമയം എല്‍ദോസ് കുന്നപ്പിള്ളി ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല. എംഎല്‍എയുടെ ഫോണുകൾ സ്വിച്ച് ഓഫാണ്.
Read Moreഎല്ലാം പറഞ്ഞ് കോംപ്ലിമെന്റാക്കി, ആ..! പരാതിക്കാരിയുമായി ഒത്തുതീർപ്പ് ഉണ്ടാക്കി; ശ്രീനാഥ് ഭാസിക്കെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി
കൊച്ചി: യൂട്യൂബ് അവതാരകയെ അഭിമുഖത്തിനിടെ നടൻ ശ്രീനാഥ് ഭാസി അസഭ്യം പറഞ്ഞെന്ന കേസ് ഹൈക്കോടതി റദ്ദാക്കി. പരാതിക്കാരിയുമായി ശ്രീനാഥ് ഭാസി ഒത്തുതീർപ്പ് ഉണ്ടാക്കിയതിനെ തുടർന്നാണ് നടപടി. കേസ് റദ്ദാക്കണമെന്ന് ശ്രീനാഥ് ഭാസി അപേക്ഷ നൽകിയിരുന്നു. ക്ഷമാപണം നടത്തിയതിനെത്തുടർന്ന് നടൻ ശ്രീനാഥ് ഭാസിക്കെതിരായ പരാതി പിൻവലിക്കുകയാണെന്ന് പരാതിക്കാരിയുടെ അഭിഭാഷകൻ നേരത്തെ ഹൈക്കോടതിയെ അറിയിച്ചിരുന്നു. പ്രൊഡ്യൂസേഴ്സ് അസോസിയേഷന് ഉള്‍പ്പടെ നിരവധിയിടങ്ങളില്‍ നടന് മാപ്പ് പറഞ്ഞ സാഹചര്യത്തിൽ അവതാരക പരാതി പിന്‍വലിക്കുകയായിരുന്നു. ശ്രീനാഥ് ഭാസിയുടെ അഭിനയ ജീവിതം തകർക്കണമെന്നില്ല. ഇനി ആരോടും ആവർത്തിക്കില്ലെന്ന് ഭാസി ഉറപ്പ് നൽകിയിട്ടുണ്ട്. പരാതി പിൻവലിക്കാൻ സമ്മർദമില്ലെന്നും പരാതിക്കാരി പറഞ്ഞു. നടന്റെ പുതിയ ചിത്രം ചട്ടമ്പിയുടെ പ്രമോഷനുമായി ബന്ധപ്പെട്ടായിരുന്നു സംഭവം. അഭിമുഖത്തിനിടെ ശ്രീനാഥ് ഭാസി മോശമായി പെരുമാറിയെന്നും ഭീഷണിപ്പെടുത്തിയെന്നും അധിക്ഷേപിച്ചെന്നുമായിരുന്നു അവതാരകയുടെ പരാതി.
Read Moreമരിക്കുന്നതിന്റെ തൊട്ടുമുമ്പ് വരെ റോസ് ലി വിശ്വസിച്ചത് ഷൂട്ടിംഗ് എന്ന് ! പിന്നെ ലൈല ചെയ്തത് രക്തം മരവിപ്പിക്കുന്ന ക്രൂരത…
മരിക്കുന്നതിനു തൊട്ടുമുമ്പ് വരെ റോസ് ലി വിശ്വസിച്ചത് ഈ കാട്ടിക്കൂട്ടുന്നതെല്ലാം നീലച്ചിത്ര ഷൂട്ടിംഗിന്റെ ഭാഗമാണെന്നായിരുന്നു. കട്ടിലില്‍ കയ്യുംകാലും കൂട്ടിക്കെട്ടി കിടത്തി വായില്‍ പ്ലാസ്റ്റര്‍ ഒട്ടിച്ചപ്പോള്‍ വരെ സംശയിച്ചില്ല. എന്നാല്‍ ശ്വാസം മുട്ടിച്ചപ്പോള്‍ മാത്രമാണ് റോസ് ലിയ്ക്കു യാഥാര്‍ഥ്യം മനസ്സിലയായത്. പക്ഷെ അപ്പോഴേക്കും വൈകിയിരുന്നു. നീലച്ചിത്രത്തിന്റെ ഷൂട്ടിംഗ് പറഞ്ഞു വിശ്വസിപ്പിച്ചാണു കിടക്കയില്‍ വരെ പ്രതികള്‍ ഇവരെ എത്തിച്ചതെന്ന് ഇലന്തൂര്‍ ഇരട്ട നരബലി കേസിലെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പോലീസ് പറയുന്നു. കെട്ടിയിട്ടുള്ള ദൃശ്യങ്ങള്‍ ഷൂട്ട് ചെയ്യാന്‍ പോകുകയാണ് എന്നു പറഞ്ഞാണു റോസ്ലിയുടെ സ്വകാര്യ ഭാഗത്ത് മൂര്‍ച്ചയേറിയ കത്തി കുത്തിയിറക്കിയത്. ഭഗവല്‍ സിംഗിന്റെ ഭാര്യ ലൈലയാണ് ഇതു ചെയ്തത്. കയ്യുംകാലും കൂട്ടിക്കെട്ടി വായില്‍ തുണി തിരുകിയ ശേഷമായിരുന്നു ക്രൂരത. നീലച്ചിത്രത്തില്‍ അഭിനയിച്ചാല്‍ പണം നല്‍കാം എന്ന വാഗ്ദാനത്തില്‍ വീണാണു റോസ്ലി ഇലന്തൂരിലെത്തിയത്. ഭഗവല്‍ സിംഗാണു റോസ്ലിയുടെ കഴുത്തറുത്തത്. മാറിടം ഛേദിച്ച് മാറ്റിയിടുകയും…
Read Moreപ്രണയസല്ലാപങ്ങൾ അതിരുവിടുന്ന ഇടവഴികളും ബസ് സ്റ്റാന്റും; ഊരുചുറ്റൽ സ്കൂൾ സമയങ്ങളിൽ; കോട്ടയം ഗാന്ധിനഗറിൽ സംഭവിക്കുന്നത് കണ്ട് അന്തം വിട്ട് നാട്ടുകാർ…
ഗാന്ധിനഗർ: മെഡിക്കൽ കോളജ് ബസ് സ്റ്റാൻഡ് പരിസരത്തും സമീപ പ്രദേശങ്ങളിലും പിങ്ക് പോലീസ്, മഫ്തി പോലീസ് എന്നിവരുടെ സാന്നിധ്യം വേണമെന്ന ആവശ്യം ശക്തമാകുന്നു. ഏതാനും നാളുകളായി മെഡിക്കൽ കോളജ് ബസ് സ്റ്റാൻഡും സ്കൂളിനു സമീപത്തെ ഇടവഴികളും വിദ്യാർഥികളുടെ പ്രണയ സല്ലാപ കേന്ദ്രങ്ങളായി മാറിയിരിക്കുകയാണ്. ഇതിനു പുറമെ മെഡിക്കൽ കോളജിനു സമീപത്തുള്ള ഒരു പ്രദേശത്ത് കൂട്ടമായി എത്തുന്ന ആണ്‍കുട്ടികളും പെണ്‍കുട്ടികളും പരസ്യമായി ഇരുന്നു പുകവലിക്കുന്നതായും നാട്ടുകാരും പ്രദേശവാസികളും പറയുന്നു. സ്കൂൾ സമയങ്ങളിൽപ്പോലും കുട്ടികൾ ക്ലാസിൽ നിന്നിറങ്ങി ഉൗരു ചുറ്റുന്നത് പതിവാണെന്നും സമീപവാസികൾ പറയുന്നു. നേരത്തെ മെഡിക്കൽ കോളജ് കോന്പൗണ്ടിനുള്ളിലുള്ള ക്വാർട്ടേഴ്സ് കേന്ദ്രീകരിച്ചായിരുന്നു ഇക്കൂട്ടരുടെ പ്രണയ സല്ലാപങ്ങൾ. ഇക്കാര്യം നാട്ടുകാർ ആശുപത്രി അധികൃതരെ അറിയിക്കുകയും തുടർന്ന് ഇവിടേയ്ക്കുള്ള കവാടങ്ങൾ പൂട്ടുകയും ചെയ്തിരുന്നു. തുടർന്നാണ് ബസ് സ്റ്റാൻഡ് പരിസരവും സമീപത്തെ ഇടവഴികളും ഇവർ പ്രണയ സല്ലാപങ്ങൾക്കായി തെരെഞ്ഞെടുത്തത്. കോട്ടയം മെഡിക്കൽ കോളജ്…
Read Moreവാക്ചാതുര്യത്തിൽ ആരേയും വീഴിക്കും; ദിണ്ഡിഗൽ സ്വദേശിനി നരബലിയിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; മുരിക്കാശേരിക്കാരൻ ഷാഫിക്ക് രക്തം കാണുന്നത് ആനന്ദം
കൊച്ചി: റോസിലിയെ ഇലന്തൂരിൽ എത്തിക്കുന്നതിനു മുന്‍പ് ഷാഫി ആദ്യം സമീപിച്ചത് ദിണ്ഡിഗൽ സ്വദേശിനിയായ ലോട്ടറി വിൽപ്പനക്കാരിയെ എന്ന് വെളിപ്പെടുത്തൽ. അഞ്ചു മാസം മുന്‍പാണ് നരബലിക്കായി ഷാഫി പദ്ധതി ഇട്ടത്. ഇതിന്റെ ഭാഗമായി ഇയാൾ ദിണ്ഡിഗൽ സ്വദേശിനിയായ യുവതിയെ സമീപിച്ചു. ദോഷങ്ങളുണ്ടെന്നു പറഞ്ഞ് തിരുവല്ലയിലെ ദന്പതികളിൽനിന്നു മൂന്ന് ലക്ഷം രൂപ വാങ്ങാമെന്നായിരുന്നു ഇവർക്കു നൽകിയ വാഗ്ദാനം. ആദ്യം സമ്മതിച്ചെങ്കിലും പദ്ധതിയിൽനിന്ന് താൻ പിൻമാറിയെന്നും ഇതോടെയാണ് ഷാഫി റോസിലിയെ സമീപിച്ച് കൊണ്ടുപോയതെന്നുമാണ് യുവതി പറയുന്നത്. പത്തനംതിട്ടയിലുള്ള ആളുടെ അടുത്ത് ചെന്നാൽ പണം ലഭിക്കുമെന്നും ലഭിക്കുന്ന മൂന്നു ലക്ഷം രൂപയിൽനിന്ന് പകുതിയായി വീതിച്ചെടുക്കാമെന്നും ഇയാൾ പറഞ്ഞതായി ഷാഫി പറഞ്ഞുവെന്നാണ് യുവതി പറയുന്നത്. ആദ്യം സമ്മതിച്ചെങ്കിലും പിന്നെ അതു ശരിയല്ലെന്നു തോന്നിയതുകൊണ്ട് വരുന്നില്ലെന്ന് ഷാഫിയെ അറിയിച്ചു.അതിനു ശേഷം എവിടെവച്ചു കണ്ടാലും അയാൾ അസഭ്യം പറയുമെന്ന് യുവതി പറയുന്നു. താൻ പോകാതെ വന്നതോടെയാണ് റോസിലിയെ…
Read Moreനരബലിക്ക് ശേഷം കൂടുതൽ ഐശ്വര്യം ഉണ്ടാവാൻ മാസം പാചകം ചെയ്തു ഭക്ഷിച്ചു; മരിച്ച സ്ത്രീകളുടെ ആഭരണങ്ങള്‍ പണയം വച്ച് ഷാഫിക്ക് ധനാകർഷണം….
പത്തനംതിട്ട: ഇലന്തൂരില്‍ ഇരട്ടനരബലി നടത്തി സ്ത്രീകളെ കുഴിച്ചുമൂടിയ സംഭവത്തില്‍ കൊലയ്ക്ക് ശേഷം മാസം പാചകം ചെയ്തു ഭക്ഷിച്ചെന്ന് അറസ്റ്റിലായ ലൈല മൊഴി നല്കി. ചോദ്യം ചെയ്യലിലാണ് ഇവര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. മുഹമ്മദ് ഷാഫിയുടെ നിര്‍ദേശപ്രകാരമാണ് മാസം പാകം ചെയ്തു കഴിച്ചതെന്ന് ഇവര്‍ പോലീസിനോട് പറഞ്ഞു. അതേസമയം പോലീസ് ഇവരുടെ മൊഴി പൂർണമായും വിശ്വാസത്തിലെടുത്തിട്ടില്ല. ഇക്കാര്യത്തില്‍ വ്യക്തത വരുത്താന്‍ കൂടുതല്‍ അന്വേഷണം വേണമെന്ന് പോലീസ് അറിയിച്ചു. നരബലിക്കു മുമ്പ് സ്ത്രീകളുടെ ആഭരണങ്ങള്‍ ഷാഫി കൈക്കലാക്കി. ഇത് പിന്നീട് എറണാകുളം, പത്തനംതിട്ട ജില്ലകളിലെ ബാങ്കുകളില്‍ പണയം വച്ചെന്നും പോലീസ് പറഞ്ഞു.
Read Moreഅന്ന് കണ്ണീർതുള്ളിയായി അശ്വിനി! കാൽനൂറ്റാണ്ട് മുന്‍പ് ഇലന്തൂരിൽ ഒരു ബാലികയുടെ ദുർമരണക്കഥകൾ കേട്ടു ഞെട്ടിയതാണ്; ഡോക്ടറായ പിതാവ് ചെയ്തുകൂട്ടിയത് ഇങ്ങനെയൊക്കെ…
ബിജു കുര്യൻ പത്തനംതിട്ട: ആഭിചാര കർമത്തെത്തുടർന്ന് ഇരട്ടക്കൊലപാതകം നടന്ന ഇലന്തൂരിൽ കാൽനൂറ്റാണ്ട് മുന്‍പ് ഒരു ബാലികയുടെ ദുർമരണക്കഥകൾ കേട്ടു ഞെട്ടിയതാണ്. ബാധ ഒഴിപ്പിച്ചു വീടിന്റെ ഐശ്വര്യം വർധിപ്പിക്കാനും സന്പത് സമൃദ്ധിക്കുമായി സ്വന്തം മകളെ ഇഞ്ചിഞ്ചായി കൊന്ന ഒരു പിതാവും കാമുകിയുമായിരുന്നു അന്നത്തെ കഥാപാത്രങ്ങൾ. ഇലന്തൂര്‍, പരിയാരം പൂക്കോട്ട് കണിയാംകണ്ടത്തില്‍ ശശിരാജപണിക്കര്‍ എന്ന ഹോമിയോ ഡോക്ടറാണ് നാലര വയസുള്ള തന്റെ മകള്‍ അശ്വിനിയെയാണ് 1997ൽ ക്രൂരമർദനത്തിനൊടുവിൽ കൊലപ്പെടുത്തിയത്. കാമുകിയായ ചേര്‍ത്തല വാരനാട് ചുങ്കത്തുവിളയില്‍ സീന(24)യെ വിവാഹം കഴിക്കാൻ തടസമായി നിൽക്കുന്നത് അശ്വിനിയിൽ ബാധ കൂടിയിരിക്കുകയാണെന്നും അത് ഒഴിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കുട്ടിയെ ഉപദ്രവിച്ചതെന്നും പോലീസ് അന്നു കണ്ടെത്തിയിരുന്നു. കുരുന്നിനോടു ക്രൂരത ആദ്യ ഭാര്യയെ ഉപേക്ഷിച്ച ശശിരാജപ്പണിക്കര്‍ വൈകാതെ കുറിയന്നൂര്‍ കമ്പോത്രയില്‍ സുകുമാരിയമ്മയെ വിവാഹം ചെയ്തു. സാധുവായ സുകുമാരിയമ്മയുമായുള്ള ജീവിതം മടുത്ത ഇദ്ദേഹം അടുത്ത വിവാഹത്തിനുള്ള തയാറെടുപ്പുകള്‍ ആരംഭിച്ചെങ്കിലും ഒന്നും വിജയിച്ചില്ല.…
Read Moreഷാഫിയുടെ വരവ് രാത്രിയിൽ! ഷാഫിയെ അവിടെയെങ്ങും കണ്ടതായി ഓര്‍ക്കുന്നില്ലെന്ന് സമീപവാസികള്‍; കുഴിയെടുത്തത് പുറത്തുനിന്നു വരുത്തിയ തൊഴിലാളി
കോഴഞ്ചേരി: സമ്പദ് സമൃദ്ധിക്കുവേണ്ടി ആഭിചാരക്രിയയിലൂടെ രണ്ട് സ്ത്രീകളെ നിഷ്ഠുരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ ഇലന്തൂര്‍ പുളിന്തിട്ട- പുന്നയ്ക്കാട് കാടാമ്പള്ളി വീട്ടില്‍ ഭഗവല്‍സിംഗ് (60), ഭാര്യ ലൈല (50) എന്നിവരെ കേന്ദ്രീകരിച്ചുള്ള പോലീസ് അന്വേഷണം തുടരും. കൂടുതല്‍ തെളിവെടുപ്പുകള്‍ വീട്ടിലും പരിസരങ്ങളിലുമായി ഇന്നും തുടരുമെന്നു പോലീസ് അറിയിച്ചു. ആദ്യഭാര്യയുടെ മരണത്തെത്തുടര്‍ന്നാണ് ഇലന്തൂര്‍ സ്വദേശിയായ ലൈലയെ ഇയാള്‍ വിവാഹം ചെയ്തത്. മുഹമ്മദ് ഷാഫിയും ഭഗവല്‍സിംഗിന്റെ കുടുംബവുമായി ദീര്‍ഘനാളത്തെ ബന്ധമുണ്ടായിരുന്നതായി പറയുന്നു. രാത്രികാലങ്ങളിലാണ് ഇയാള്‍ വീട്ടില്‍ വന്നുപോയിരുന്നത്. സമീപവാസികള്‍ പോലും ഷാഫിയെ അവിടെയെങ്ങും കണ്ടതായി ഓര്‍ക്കുന്നില്ല. സമീപ വീടുകളിലെ സിസിടിവി ദൃശ്യങ്ങളിലും കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ല. സംഭവവുമായി മൂന്ന് പോലീസ് സ്റ്റേഷനുകള്‍ ബന്ധപ്പെട്ടതിനാല്‍ അന്വേഷണത്തിന് സ്പെഷല്‍ ടീമിനെ വയ്ക്കാനുള്ള സാധ്യതയും ഏറെയാണ്. ഉന്നത പോലീസ് ഉദ്യോഗസ്ഥരാണ് നിലവില്‍ കേസന്വേഷണത്തിന്റെ ചുമതല വഹിക്കുന്നത്. കുഴിയെടുത്തത് സെപ്റ്റിക് ടാങ്കിനുവേണ്ടി മൃതദേഹം മറവുചെയ്തിരുന്ന ഒരു കുഴി പുറത്തുനിന്നു…
Read Moreസിനിമയിൽ അഭിനയിക്കാനല്ലേ, പിന്നെ എന്തിനാ ഇങ്ങനെ ചെയ്യുന്നത്..? നരബലിക്ക് ഇരകളെ എത്തിച്ചത് അശ്ലീല ചിത്രത്തിൽ അഭിനയിപ്പിക്കാൻ, വാഗ്ദാനം 10 ലക്ഷം
പത്തനംതിട്ട: ഇലന്തൂരിൽ നരബലിക്ക് ഇരയായ സ്ത്രീകളെ എത്തിച്ചത് അശ്ലീല ചിത്രത്തിൽ അഭിനയിപ്പിക്കാൻ. പത്ത് ലക്ഷം രൂപയാണ് ഇതിനായി പ്രതി മുഹമ്മദ് ഷാഫി ഇവർക്ക് വാഗ്ദാനം ചെയ്തത്. ആദ്യം റോസ്ലിയെയാണ് ഷാഫി ഇലന്തൂരിൽ കൊണ്ടുപോയത്. വീട്ടിൽ എത്തിച്ച റോസ്ലിയെ പ്രത്യേകം സജ്ജമാക്കിയ പൂജാമുറിയിൽ കട്ടിലിൽ കെട്ടിയിട്ടു. സിനിമയിൽ അഭിനയിക്കാനല്ലേ കൊണ്ടുവന്നതെന്നും കെട്ടിയിടുന്നത് എന്തിനാണെന്നും ചോദിച്ചപ്പോൾ സ്വാഭാവികത വരുത്താനെന്നായിരുന്നു മൂവരും പറഞ്ഞത് . അല്പം കഴിഞ്ഞപ്പോൾ സിദ്ധൻ ചുറ്റികകൊണ്ട് റോസ്ലിയുടെ തലയിൽ ആഞ്ഞടിച്ചു. അബോധാവസ്ഥയിലായ റോസ്ലിയുടെ കഴുത്ത് ലൈല കത്തികൊണ്ട് മുറിച്ചു. ജീവനുവേണ്ടി റോസ്ലി പിടയുമ്പോൾ ലൈല കത്തി അവരുടെ രഹസ്യ ഭാഗത്ത് കുത്തിയിറക്കി. അവിടെ നിന്ന് ചീറ്റിയ ചുടുചോര ശേഖരിച്ച് വീടിനുചുറ്റും തളിക്കുകയും ചെയ്തു. തങ്ങൾക്ക് ഏറ്റ ശാപത്തിൽ നിന്ന് മോചനം കിട്ടാനും പെട്ടെന്ന് ഐശ്വര്യമുണ്ടാക്കാനുമായിരുന്നു ഇപ്രകാരം ചെയ്യണമെന്ന്ഷാഫി ഇവരെ വിശ്വസിപ്പിച്ചിരുന്നു. അവയവങ്ങളെല്ലാം മുറിച്ചെടുക്കുകയും ചെയ്തു. പിന്നാലെ തുണ്ടം…
Read More