പത്തനംതിട്ട: ഇലന്തൂർ നരബലി കേസിലെ പ്രതികൾ തമ്മിൽ ബന്ധം സ്ഥാപിക്കുന്നത് ഫേസ്ബുക്ക് വഴി. കുടുംബത്തിന് ഐശ്വര്യവും സന്പൽസമൃദ്ധിയും വാഗ്ദാനം ചെയ്ത് ശ്രീദേവി എന്ന പേരിലുള്ള പ്രൊഫൈലിൽ വന്ന ഒരു പരസ്യത്തിൽ ആകൃഷ്ടരായി ഭഗവൽസിംഗും ഭാര്യയും പ്രതികരിച്ചതോടെയാണ് പെരുന്പാവൂർ സ്വദേശി മുഹമ്മദ് ഷാഫി (റഷീദ്)യുമായുള്ള ബന്ധത്തിനു തുടക്കമാകുന്നത്. ശ്രീദേവി എന്ന പേരിലുള്ള വ്യാജ ഫേസ്ബുക്ക് പ്രൊഫൈൽ തയാറാക്കിയതും മുഹമ്മദ് ഷാഫിയാണ്. ഫേസ്ബുക്കിലൂടെയായിരുന്നു ആദ്യ ചാറ്റിംഗ്. ശ്രീദേവി എന്ന പേരിൽ തന്നെയായിരുന്നു മറുഭാഗത്തെ ചാറ്റിംഗ്. ഒരു സിദ്ധനെ ഉപയോഗിച്ച് കർമങ്ങൾ നടത്തണമെന്നും സിദ്ധനെന്ന പേരിൽ സ്വന്തം ഫോൺ നന്പർ നൽകാനും ഷാഫി മറന്നില്ല. ഇതോടെ ഭഗവൽസിംഗ് ഷാഫിയെ ബന്ധപ്പെട്ടു. വീട്ടിലെത്തിയ ഷാഫി ആദ്യം ഭഗവൽസിംഗിന്റെ ഭാര്യയുമായി ബന്ധം സ്ഥാപിച്ചു. ഐശ്വര്യം വാഗ്ദാനം ചെയ്തു ചില ആഭിചാര കർമങ്ങൾ നടത്തി. സ്വന്തം ഭാര്യയുമായുള്ള വഴിവിട്ട ബന്ധങ്ങൾ പോലും ഭഗവൽസിംഗ് കണ്ടുനിന്നു. ഭഗവൽസിംഗിന്റെ…
Read MoreCategory: Top News
വിവാഹം കഴിഞ്ഞ് അഞ്ചുവര്‍ഷത്തിന് ശേഷവും കുട്ടികള്‍ ഇല്ലെങ്കിലും മാത്രമേ വാടക ഗര്‍ഭധാരണം നടത്താവൂ! നയന്‍താരയ്ക്കും വിഗ്നേഷിനുമെതിരെ അന്വേഷണം
തമിഴ് സൂപ്പര്‍ താരം നയന്‍താരക്കും വിഗ്നേഷിനും വാടക ഗര്‍ഭധാരണത്തിലൂടെ കുഞ്ഞുങ്ങൾ പിറന്നതു സംബന്ധിച്ച് തമിഴ്നാട് ആരോഗ്യവകുപ്പ് അന്വേഷണം ആരംഭിച്ചു. വിവാഹം കഴിഞ്ഞ് അഞ്ചുവര്‍ഷത്തിന് ശേഷവും കുട്ടികള്‍ ഇല്ലെങ്കിലും മാത്രമേ വാടക ഗര്‍ഭധാരണം നടത്താവൂ എന്ന ചട്ടം രാജ്യത്ത് നിലവിലുണ്ട്. ഇത് പാലിക്കാതെയാണോ വാടക ഗര്‍ഭധാരണം നടത്തിയതെന്നാണ് അന്വേഷിക്കുന്നത്. 21നും 35നും ഇടയില്‍ പ്രായമുള്ള വിവാഹിതയ്ക്കു മാത്രമാണ് ഭര്‍ത്താവിന്റെ സമ്മതത്തോടെ അണ്ഡം ദാനം ചെയ്യാന്‍ കഴിയുക. ഇത്തരം ചട്ടങ്ങള്‍ നിലനില്‍ക്കേ വിവാഹം കഴിഞ്ഞ് നാലു മാസത്തിനുള്ളില്‍ എങ്ങനെ വാടക ഗര്‍ഭധാരണം സാധ്യമാകും എന്നതാണ് ചോദ്യം. ഇക്കാര്യങ്ങള്‍ സംബന്ധിച്ച് താരത്തിനോട് തമിഴ്നാട് മെഡിക്കല്‍ കോളജ് ഡയറക്ടറേറ്റ് വിശദീകരണം ആവശ്യപ്പെടുമെന്ന് ആരോഗ്യമന്ത്രി എം.സുബ്രഹ്മണ്യന് പറഞ്ഞു. നിയലംഘനം നടന്നോയെന്നതു പരിശോധിക്കുമെന്നും അദ്ദേഹം ചെന്നൈയില്‍ പറഞ്ഞു. ഞായറാഴ്ച വൈകിട്ടാണ് ഇരട്ടക്കുട്ടികളുടെ മാതാപിതാക്കളായ വിവരം ഇരുവരും സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. 2022 ജൂണ്‍ ഒന്‍പതിനായിരുന്നു നയന്‍-വിക്കി വിവാഹം.
Read Moreഗാംബിയയിൽ കഫ് സിറപ്പ് കഴിച്ച് മരിച്ച കുട്ടികളുടെ എണ്ണം 69 ആയി; 81 കുട്ടികൾ ചികിത്സയിൽ! ഇന്ത്യയിലും സമാന സംഭവം
ഇന്ത്യൻ നിർമിത ചുമ മരുന്നുകൾ കഴിച്ച് ആഫ്രിക്കയിലെ ഗാംബിയയിൽ 66 കുട്ടികൾ വൃക്ക തകരാറിലായി മരിച്ച വാർത്ത കഴിഞ്ഞയാഴ്ച്ചയാണ് പുറത്തുവന്നത്. ഹരിയാണയിലെ മെയ്ഡൻ ഫാർമസ്യൂട്ടിക്കൽസ് നിർമിച്ച നാല് സിറപ്പുകൾക്കെതിരേയാണ് ആരോപണം. സെപ്റ്റംബർ 29-ന് ഈ സിറപ്പുകളെപ്പറ്റി ലോകാരോഗ്യ സംഘടന (ഡബ്ള്യു.എച്ച്.ഒ.) ഡി.സി.ജി.ഐ.ക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. സംഭവത്തിൽ ഡ്രഗ്സ് കൺട്രോൾ ജനറൽ ഓഫ് ഇന്ത്യ (ഡി.സി.ജി.ഐ.) അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. വിഷയത്തിൽ ലോകാരോഗ്യസംഘടനയും ഗാംബിയയും അന്വേഷണം നടത്തുന്നുണ്ട്. നാല് മരുന്നുകളിലും വൃക്ക തകരാറിന് കാരണമാകുന്ന ഡയാത്തൈലീൻ ഗ്ലൈക്കോൾ, ഈതൈലീൻ ഗ്ലൈക്കോൾ എന്നിവ അമിത അളവിൽ അടങ്ങിയതായി രാസപരിശോധനയിൽ തെളിഞ്ഞിരുന്നു. മരുന്നു കഴിച്ചതിനെത്തുടർന്ന് വൃക്ക തകരാറിലായി മൂന്ന് കുട്ടികളെക്കൂടി പിന്നാലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇവരും മരിച്ചതോടെ മരണനിരക്ക് 69 ആയിരിക്കുകയാണ്. നിലവിൽ എൺപത്തിയൊന്ന് കുട്ടികൾ സമാനമായ ആരോഗ്യ പ്രശ്നവുമായി ആശുപത്രിയിൽ ജീവനോട് മല്ലിട്ടു കൊണ്ടിരിക്കുകയാണെന്ന് ഗാംബിയൻ അധികൃതർ പറയുന്നു. കുട്ടികളുടെ…
Read Moreഇലന്തൂർ നരബലി! മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി; പോലീസ് നൽകുന്ന വിവരങ്ങള്‍ ഇങ്ങനെ…
തിരുവല്ല: പത്തനംതിട്ട ഇലന്തൂരിൽ നരബലി നടന്ന വീടിനു സമീപത്തുനിന്ന് കൊല്ലപ്പെട്ടവരുടെ മൃതദേഹാവശിഷ്ടങ്ങൾ പോലീസ് കണ്ടെത്തി. വീട്ടുവളപ്പില്‍ പ്രതികളെ എത്തിച്ച് നടത്തിയ പരിശോധനയിലാണ് മൃതദേഹത്തിന്റെ ഭാഗങ്ങള്‍ കണ്ടെത്തിയത്. കാലടി സ്വദേശിനിയായ റോസിലി, കടവന്ത്രയിൽ ലോട്ടറി വില്പനക്കാരിയായ തമിഴ്നാട് സ്വദേശിനി പത്മ എന്നീ സ്ത്രീകളാണ് അതിക്രൂരമായി കൊല ചെയ്യപ്പെട്ടത്. കഴിഞ്ഞ 27ന് കടവന്ത്രയിൽ പത്മത്തെ കാണാനില്ലെന്ന പരാതിയിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. സ്ത്രീകളെ കഴുത്തറുത്ത് കൊന്നശേഷം മൃതദേഹം വെട്ടിനുറുക്കി കുഴിച്ചുമൂടിയെന്നാണ് പോലീസ് നൽകുന്ന വിവരം. സംഭവത്തിൽ തിരുവല്ല സ്വദേശികളായ ദന്പതികളും പെരുന്പാവൂർ സ്വദേശിയായ ഏജന്റും പോലീസ് കസ്റ്റഡിയിലായിട്ടുണ്ട്. ഫേസ്ബുക്കിൽ വ്യാജ പ്രൊഫൈലുണ്ടാക്കിയാണ് പെരുന്പാവൂർക്കാരനായ ഏജന്റ് ഷിഹാബ് എന്ന റഷീദ് തിരുവല്ല സ്വദേശിയായ ഭഗവലിനെയും ഭാര്യ ലൈലയെയും സമീപിച്ചത്. പെരുന്പാവൂരിലുള്ള ഒരു ദിവ്യനെ പ്രീതിപ്പെടുത്തിയാൽ കുടുംബത്ത് സാന്പത്തിക നേട്ടവും ഐശ്വര്യവും ഉണ്ടാകുമെന്നും ഇയാൾ പറഞ്ഞ് വിശ്വസിപ്പിച്ചു. പിന്നീട്…
Read Moreഐശ്വര്യം വാഗ്ദാനം ചെയ്ത് ലൈലയെ ലൈംഗികമായി ഉപയോഗിച്ച് ഷിഹാബ് ! സ്ത്രീകളുടെ സ്വകാര്യഭാഗത്ത് മുറിവുണ്ടാക്കി രക്തം ശേഖരിച്ചു; പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍…
പത്തനംതിട്ട ഇലന്തൂരില്‍ നടന്ന നരബലിയുടെ പിന്നാമ്പുറക്കഥകള്‍ ഞെട്ടിക്കുന്നത്. കുടുംബത്തിന് ഐശ്വര്യം കിട്ടാനെന്ന് പറഞ്ഞ് ഷിഹാബ് എന്ന മുഹമ്മദ് ഷാഫി ലൈലയെ ലൈംഗികമായി ഉപയോഗിച്ചിരുന്നതായുള്ള വിവരമാണ് ഇപ്പോള്‍ വെളിപ്പെട്ടിരിക്കുന്നത്. ആഭിചാരക്രിയകളുടെ ഭാഗമായാണ് ലൈലയുമായി ഷിഹാബ് ലൈംഗികബന്ധത്തിലേര്‍പ്പെട്ടത്. ഭര്‍ത്താവായ ഭഗവല്‍ സിംഗിന്റെ മുന്നില്‍വെച്ചാണ് ഷിഹാബ് ലൈലയുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ടത്. കൂടുതല്‍ ഐശ്വര്യം കിട്ടാന്‍ നരബലി വേണമെന്ന് ഷിഹാബ് ദമ്പതികളെ വിശ്വസിപ്പിച്ചു. നരബലിക്കായി സ്ത്രീകളെ കൊണ്ടുവന്നതും ഷാഫിയാണ്. സ്ത്രീകളെ എത്തിക്കാന്‍ ഷാഫി ദമ്പതിമാരില്‍ നിന്നും ലക്ഷങ്ങളാണ് കൈപ്പറ്റിയത്. ഇരകളായ സ്ത്രീകളെ തെറ്റിദ്ധരിപ്പിച്ചാണ് ഷാഫി പത്തനംതിട്ടയിലെ ഇലന്തൂരിലെ ഭഗവല്‍ സിംഗിന്റെ വീട്ടിലെത്തിച്ചത്. ലോട്ടറി വില്‍പ്പനക്കാരായ സ്ത്രീകളായ തൃശൂര്‍ വാഴാനി സ്വദേശിനി റോസ്ലി, കൊച്ചി പൊന്നുരുന്നിയില്‍ താമസക്കാരിയായ തമിഴ്നാട് സ്വദേശിനി പത്മ എന്നിവരാണ് ഇരകളായത്. ഇവരുടെ കയ്യിലുണ്ടായിരുന്ന പണവും സ്വര്‍ണവും അടക്കം ഷാഫി കൈക്കലാക്കുകയും ചെയ്തു. റോസ്ലിയെയും പത്മയെയും കട്ടിലില്‍ കെട്ടിയിട്ടശേഷം കഴുത്തറുത്തു കൊല്ലുകയായിരുന്നു. ഭഗവല്‍…
Read Moreഭഗവല്‍ സിംഗ് ‘ഹൈകു ആശാന്’ ! പിന്നെ തിരുമ്മു ചികിത്സയും ; മുഖംമൂടി അഴിഞ്ഞു വീണത് കണ്ട് ഞെട്ടിത്തരിച്ച് നാട്ടുകാര്‍…
പത്തനംതിട്ട ഇലന്തൂരില്‍ രണ്ടു സ്ത്രീകളെ നരബലി നല്കിയ സംഭവത്തില്‍ പിടിയിലായ ഭഗവല്‍ സിംഗ് സോഷ്യല്‍ മീഡിയയില്‍ ‘ഹൈകു’ കവിതയിലൂടെ ശ്രദ്ധേയനായ ആള്. ഇതു കൂടാതെ തിരുമ്മു ചികിത്സകനായും ഇയാള്‍ പ്രവര്‍ത്തിച്ചിരുന്നു. ഇയാളുടെ മുഖംമൂടി അഴിഞ്ഞു വീണത് കണ്ട് ഞെട്ടിത്തരിച്ചു നില്‍ക്കുകയാണ് നാട്ടുകാര്‍. കൊച്ചി പൊന്നുരുന്നിയില്‍ താമസിക്കുന്ന തമിഴ്നാട് സ്വദേശിനി പത്മത്തെയും ഇടുക്കി സ്വദേശിയും കാലടിയില്‍ താമസക്കാരിയുമായ റോസ്ലിയെയും ഭഗവല്‍ സിങ്ങും ഭാര്യ ലൈലയും കൂട്ടാളിയും ചേര്‍ന്ന് നരബലി നല്‍കിയെന്നാണ് പോലീസ് പറയുന്നത്. ഫേയ്സ്ബുക്കില്‍ നിരവധി ഹൈകു (ചെറു കവിതകള്‍) കവിതകള്‍ ഇയാള്‍ നിരന്തരം പോസ്റ്റ് ചെയ്തിരുന്നു. ഉലയൂതുന്നു പണിക്കത്തി കൂട്ടുണ്ട്കുനിഞ്ഞ തനു ശകടചക്രം മുന്നോട്ടുരുളുമ്പോള്‍ വിഷമഗര്‍ത്തം പൊഴിയും അവല് ലക്ഷ്മീതല്‍പ്പത്തില്‍ വിയര്‍പ്പുഗന്ധം പുല്ലാനി നാമ്പ് കാറ്റിലാടും വഴിയില്‍ കുപ്പിവളകള്‍ വിരല്‍തഴക്കം നെയ്തുതീരുന്നനേരം ഇഴയടുപ്പം. എന്നിങ്ങനെ ഹൈകു രൂപത്തിലും ദീര്‍ഘരൂപത്തിലുമുള്ള കവിതകള്‍ ഭഗവല്‍ സിംഗിന്റെ ഫേസ്ബുക്കില്‍ കാണാം. ഭഗവല്‍…
Read Moreമെഡിക്കൽ കോളജ് ബസ് സ്റ്റാൻഡിൽ പെണ്‍കുട്ടികളുടെ കൂട്ടയടി; ഒത്തു തീർപ്പിന് എത്തിയ നാട്ടുകാർക്കുനേരെ അസഭ്യവർഷം; സ്റ്റേഷനിലെത്തിച്ചപ്പോൾ പുറത്ത് വന്നവിവരം ഇങ്ങനെ…
കോട്ടയം: കോട്ടയം മെഡിക്കൽ കോളജ് ബസ് സ്റ്റാൻഡിൽ സ്കൂൾ വിദ്യാർഥിനികൾ തമ്മിൽ നാട്ടുകാർ നോക്കി നിൽക്കേ അസഭ്യവർഷവും കൈയാങ്കളിയും. ഇന്നലെ വൈകുന്നേരം അഞ്ചിനാണ് പെണ്‍കുട്ടികളുടെ കൂട്ടയടി നടന്നത്. മെഡിക്കൽ കോളജിനു സമീപത്തുള്ള ഹയർ സെക്കൻഡറി സ്കൂളിൽ പഠിക്കുന്ന നാലു പെണ്‍കുട്ടികളാണ് പൊതുസ്ഥലത്തു പരസ്പരം അസഭ്യവർഷവും കൈയ്യാങ്കളിയും നടത്തിയത്. ഇത് കണ്ടു നാട്ടുകാരിൽ ചിലർ കാരണം തിരക്കി പെണ്‍കുട്ടികളെ സമാധാനിപ്പിച്ച് പിന്തിരിപ്പിക്കുവാനും ശ്രമിച്ചു. എന്നാൽ പെണ്‍കുട്ടികൾ ഇവർക്കു നേരെയും അസഭ്യം പറയുകയായിരുന്നു. ഇതോടെ നാട്ടുകാരും സമീപത്തെ കച്ചവടക്കാരും ചേർന്ന് ഗാന്ധിനഗർ പോലീസിൽ വിവരം അറിയിച്ചു.തുടർന്ന് എസ്എച്ച്ഒ കെ. ഷിജിയുടെ നിർദ്ദേശാനുസരണം വനിതാ എസ്ഐ വിദ്യയുടെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി പെണ്‍കുട്ടികളെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. പോലീസ് പെണ്‍കുട്ടികളെ ചോദ്യം ചെയ്തപ്പോൾ സ്കൂളിലുണ്ടായ ചില അഭിപ്രായ വ്യത്യാസമാണ് വഴക്കിനു കാരണമെന്ന് മനസിലായി.പിന്നീട് രക്ഷാകർത്താക്കളെ സ്റ്റേഷനിൽ വിളിച്ചു വരുത്തി അവരോടൊപ്പം പെണ്‍കുട്ടികളെ…
Read Moreകേരളത്തിൽ നരബലി;ഞെട്ടിക്കുന്ന സംഭവം തിരുവല്ലയിൽ; കുടുംബത്തിന്റെ ഐശ്വര്യത്തിനായി ബലി നൽകിയത് രണ്ട് സ്ത്രീകളെ; ദമ്പതികൾ ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ
കൊച്ചി: കേരളത്തിൽ നരബലി. കുടുംബത്തിന്റെ ഐശ്വര്യത്തിനെന്ന പേരിൽ രണ്ട് സ്ത്രീകളെ ബലികൊടുത്തു. സംഭവത്തിൽ തിരുവല്ല സ്വദേശികളായ ദന്പതികളും പെരുന്പാവൂർ സ്വദേശിയായ ഏജന്റും പോലീസ് കസ്റ്റഡിയിൽ. കാലടി സ്വദേശിനിയായ റോസിലി, കടവന്ത്രയിൽ ലോട്ടറി വില്പനക്കാരിയായ തമിഴ്നാട് സ്വദേശിനി പത്മ എന്നീ സ്ത്രീകളാണ് അതിക്രൂരമായി കൊല ചെയ്യപ്പെട്ടത്. അറസ്റ്റ് രേഖപ്പെടുത്താത്തിനെത്തുടർന്ന് പ്രതികളെക്കുറിച്ച് ഇപ്പോൾ കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ കഴിയില്ലെന്ന് സിറ്റി പോലീസ് കമ്മീഷണർ സി.എച്ച് നാഗരാജു പറഞ്ഞു. കഴിഞ്ഞ 27ന് കടവന്ത്രയിൽ പത്മത്തെ കാണാനില്ലെന്ന പരാതിയിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. തിരുവല്ലയിൽ കുഴിച്ചിട്ട രണ്ടു മൃതദേഹങ്ങളിൽ ഒന്ന് പോലീസ് കണ്ടെത്തിയതായാണ് വിവരം. മറ്റൊന്ന് കണ്ടെത്താനുള്ള ശ്രമം തുടങ്ങി. സ്ത്രീകളെ കഴുത്തറുത്ത് കൊന്നശേഷം മൃതദേഹം വെട്ടിനുറുക്കി കുഴിച്ചുമൂടിയെന്നാണ് പോലീസ് നൽകുന്ന വിവരം. കൊച്ചിയിൽനിന്നുള്ള പോലീസ് സംഘം തിരുവല്ലയിൽ എത്തിയിട്ടുണ്ട്. ഇയാൾ ഇനിയും കൊലപാതകങ്ങൾ നടത്തിയിട്ടുണ്ടാകാമെന്നാണ് പോലീസ് സംശയിക്കുന്നത്.…
Read Moreപണം കായ്ക്കുന്ന പിഡബ്ല്യുഡിയുടെ റോഡ് ..! സ്വകാര്യ ഹോട്ടലിനു റോഡ് വാടകയ്ക്ക് നല്കി പണം വാങ്ങൽ; തലസ്ഥാനത്തെ മേയർകുട്ടിയുടെ നഗരസഭയ്ക്ക് ഒടുവിൽ ചെയ്യേണ്ടി വന്നത്…
തിരുവനന്തപുരം: സ്വകാര്യ ഹോട്ടലിനു റോഡില്‍ പാര്‍ക്കിംഗ് അനുവദിച്ചുകൊണ്ടുള്ള വിവാദ കരാര്‍ റദ്ദാക്കി തിരുവനന്തപുരം നഗരസഭ. പൊതുമരാമത്ത് വകുപ്പിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. രണ്ട് ദിവസം മുമ്പാണ് പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ് വിഷയത്തില്‍ റിപ്പോര്‍ട്ട് തേടിയത്. നഗരസഭയ്ക്ക് പിഡബ്ല്യുഡിയുടെ റോഡ് വാടകയ്ക്ക് നല്കാന് അവകാശമില്ലെന്നാണ് ചീഫ് എന്‍ജിനിയര്‍ റിപ്പോര്‍ട്ട് നല്‍കിയത്. ഇതിനു പിന്നാലെയാണ് നഗരസഭ കരാര്‍ റദ്ദാക്കിയത്. സെക്രട്ടേറിയറ്റിനടുത്തുള്ള തിരക്കേറിയ റോഡാണ് സ്വകാര്യ ഹോട്ടലിനു പാര്‍ക്കിംഗ് സൗകര്യത്തിനായി നഗരസഭ വാടകയ്ക്ക് നല്‍കിയത്. പാര്‍ക്കിംഗ് അനുവദിക്കണമെന്നാവശ്യപ്പെട്ട് കടയുടമ അപേക്ഷ നല്‍കിയതോടെ കോര്‍പ്പറേഷനിലെ ട്രാഫിക് ഉപദേശക സമിതി യോഗം ചേര്‍ന്നാണ് റോഡ് വാടകയ്ക്ക് നല്കാന് തീരുമാനിച്ചത്. പ്രതിമാസം 5000 രൂപ വാടക ഇനത്തില്‍ ഈടാക്കിയിരുന്നു. ഹോട്ടലിനു മുന്നില്‍ മറ്റ് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ ഹോട്ടലുടമ അനുവദിക്കാതിരുന്നതോടെ പല തവണ വാക്കേറ്റമുണ്ടായി. ഇതിനു പിന്നാലെയാണ് സംഭവം ചര്‍ച്ചയായത്.
Read Moreതേച്ചിട്ട് പോകാൻ വരട്ടെ… വിവാഹ വാഗ്ദാനം നല്കി എല്‍ദോസ് കുന്നപ്പിള്ളി പീഡിച്ചെന്ന പരാതിയുമായി യുവതി; എല്ലാത്തിനും തെളിവുണ്ടെന്ന് പരാതിക്കാരി
തിരുവനന്തപുരം: പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളി വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചെന്ന് യുവതി. എംഎല്‍എ പല സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചതിനു തെളിവുണ്ടെന്ന് യുവതി മജിസ്ട്രേറ്റിനു മൊഴി നല്കി. പോലീസില്‍ നല്കിയ പരാതി പിന്‍വലിക്കാന്‍ എംഎല്‍എ പണം വാഗ്ദാനം ചെയ്തു. ഇതിന്റെ ഡിജിറ്റല്‍ തെളിവുകള്‍ കൈവശമുണ്ടെന്നും യുവതി പറഞ്ഞു. കോവളം പോലീസില്‍ നല്കിയ പരാതിയില്‍ മൊഴി രേഖപ്പെടുത്താന്‍ ഇന്ന് സ്റ്റേഷനില്‍ ഹാജരാകുമെന്നും മജിസ്ട്രേറ്റിനെ അറിയിച്ചു. ഒരാഴ്ച മുമ്പ് സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയെങ്കിലും പോലീസ് കേസെടുക്കാന്‍ തയാറായില്ലെന്ന് യുവതി ആരോപണം ഉന്നയിച്ചു. കോവളം സിഐ തന്നെ ഭീഷണിപ്പെടുത്തി കേസില്‍ നിന്ന് പിന്തിരിപ്പിക്കാന് ശ്രമിച്ചെന്നും യുവതി ആരോപണം ഉന്നയിച്ചു. തിരുവനന്തപുരം സ്വദേശിയായ അധ്യാപികയാണ് കേസിലെ പരാതിക്കാരി. എംഎല്‍എ മര്‍ദിച്ചെന്നാണ് യുവതി രണ്ടാഴ്ച മുമ്പ് സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്. കോവളം പോലീസിനായിരുന്നു കേസിന്റെ അന്വേഷണ ചുമതല. എന്നാല്‍…
Read More