ഏറ്റുമാനൂർ: അമ്മ വീട്ടിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങള്‍ കവർന്ന കേസിൽ മകളെയും മരുമകനെയും പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം കരമന കുന്നിൻപുറം ഭാഗത്ത് ടിസി 21/635ൽ കലയുടെ മകൻ കിരൺ രാജ് (26), കിരണിന്റെ ഭാര്യ ഐശ്വര്യ (22) എന്നിവരെയാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഐശ്വര്യയുടെ കുടുംബവീടായ ഏറ്റുമാനൂർ പേരൂരിൽ ഓണാവധിക്കു വന്ന ഐശ്വര്യ അമ്മ പാലക്കാട് ജോലിക്കു പോയ സമയത്ത് ഇവിടെ സൂക്ഷിച്ചുവച്ചിരുന്ന സ്വര്‍ണം മോഷ്ടടിച്ചു തന്റെ ഭർത്തൃഗൃഹമായ തിരുവനന്തപുരത്തെ വീട്ടിലേക്കു തിരികെ പോകുകയായിരുന്നു. പാലക്കാട്ടുനിന്നു തിരിച്ചെത്തിയ അമ്മ താൻ വീട്ടിൽ സൂക്ഷിച്ചിരുന്ന 10 പവൻ സ്വർണം അടങ്ങിയ പെട്ടി കാണാനില്ലെന്നു മനസിലാക്കുകയും ഏറ്റുമാനൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയുമായിരുന്നു. പോലീസ് വീട്ടിലുണ്ടായിരുന്നവരെ ചോദ്യം ചെയ്ത സമയത്ത് ഐശ്വര്യ തന്റെ അച്ഛൻ സ്വർണം എടുക്കാൻ സാധ്യതയുണ്ടെന്ന് പറഞ്ഞു പോലീസിനെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു. തുടർന്ന് ജില്ലാ…
Read MoreCategory: Top News
21 മണിക്കൂർ..! സ്കൂൾ യൂണിഫോം പോലും മാറാനാകാതെ കുഞ്ഞ്; അമ്മയേയും കുഞ്ഞിനെയും പുറത്താക്കിയ ഭർത്തൃമാതാവിന് മുട്ടന്‍പണി; പോലീസ് പറയുന്നത് ഇങ്ങനെ…
കൊട്ടിയം: യുവതിയായ അമ്മയേയും അഞ്ചു വയസുകാരനായ മകനെയും വീട്ടിന് പുറത്താക്കിയ ഭർത്തൃമാതാവിനെതിരെ കൊട്ടിയം പോലീസ് കേസെടുത്തു. 21 മണിക്കൂർ സമയം അമ്മയേയും കുഞ്ഞിനെയും മാനസികമായി പീഡിപ്പിച്ച കിഴവൂർ തഴുത്തല പ്രസീദാ ഭവനിൽ അജിതകുമാരി, മകൻ പ്രസിദ് ലാൽ, മകൾ പ്രസീദ എന്നിവർക്കെതിരെയാണ് കേസെടുത്തത്. ജുവനയിൽ ജസ്റ്റിസ് കെയർ ആന്റ് പ്രൊട്ടക്ഷൻ ഓഫ് ചൈൽഡ് നിയമപ്രകാരമാണ് കേസ്. ഐ പി.സി വകുപ്പുകളും സെക്ഷനുകളും എഫ് ഐ ആറിൽ ചേർത്തിട്ടുണ്ട്. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് മരുമകൾ അതുല്യ യേയും കുഞ്ഞിനെയും വീട്ടിൽ നിന്നും പുറത്താക്കിയത്. സ്കൂളിൽ പോയിരുന്ന കുട്ടിയെ അതുല്യ വിളിച്ചു കൊണ്ടു വരുമ്പോൾ അജിതകുമാരി രണ്ടു ഗേറ്റുകളും പൂട്ടി. വിവരമറിഞ്ഞ് നാട്ടുകാർ തടിച്ചു കൂടുകയും അതുല്യയ്ക്കും കുഞ്ഞിനും നീതി ലഭിക്കണമെന്നാവശ്യപ്പെടുകയും ചെയ്തു. സ്ഥലത്തെത്തിയ കൊട്ടിയം പോലീസ് നിസംഗനിലപാടിലായിരുന്നു. രാത്രി പതിനൊന്നരയോടെ നാട്ടുകാരുടെ സഹായത്തോടെ അതുല്യയും കുഞ്ഞും മതിൽ ചാടി…
Read Moreമകളുടെ ചെരുപ്പ് വെള്ളത്തിൽ വീണത് എടുക്കാനായി ഇറങ്ങിയപ്പോൾ..! പാടത്തെ കുഴിയിൽ വീണ് അമ്മയും മകളും മുങ്ങിമരിച്ചു
തൃശൂർ: മാള പൂപ്പത്തിയിൽ പാടത്തെ കുഴിയിൽ വീണ് അമ്മയും മകളും മുങ്ങിമരിച്ചു. പള്ളിപ്പുറം സ്വദേശി മേരി അനു (37), മകൾ ആഗ്ന (11) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച വൈകുന്നേരമാണ് സംഭവമുണ്ടായത്. മകളുടെ ചെരുപ്പ് വെള്ളത്തിൽ വീണത് എടുക്കാനായി ഇറങ്ങിയപ്പോൾ മേരി മുങ്ങിപ്പോകുകയായിരുന്നു. ഇതുകണ്ടുനിന്ന ആഗ്ന അമ്മയെ രക്ഷിക്കാന്‍ ഇറങ്ങിയെങ്കിലും താഴ്ന്നുപോയി. നാട്ടുകാർ ചേർന്നാണ് ആദ്യം തെരച്ചില്‍ നടത്തിയത്. തുടര്‍ന്ന് അഗ്നിരക്ഷാ സേന എത്തിയാണ് ഇരുവരെയും കരയിലേക്ക് കയറ്റിയത്. ഇരുവരേയും ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.
Read Moreപർദ ധരിച്ച് കോഴിക്കോട് നഗരത്തിലൂടെ കറങ്ങിനടന്ന പൂജാരി പിടിയിൽ ! പര്‍ദ ധരിക്കാനുള്ള കാരണം കേട്ട് ഞെട്ടി പോലീസ്; ഒടുവില്‍….
കോഴിക്കോട്: പർദ ധരിച്ച് കറങ്ങി നടന്ന സംഭവത്തിൽ പിടിയിലായ യുവാവിനെ പോലീസ് വിട്ടയച്ചു. കൽപ്പറ്റ സ്വദേശിയും ക്ഷേത്രത്തിലെ പൂജാരിയുമായ ജിഷ്ണു നമ്പൂതിരിയാണ് പർദ ധരിച്ച് സഞ്ചരിച്ചത്. കുറ്റകൃത്യങ്ങളുമായി ഇയാൾക്ക് ബന്ധമില്ലാത്തതിനാൽ ജിഷ്ണുവിനെ പറഞ്ഞയക്കുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. കോഴിക്കോട് കൊയിലാണ്ടിയിലാണ് സംഭവം. വെള്ളിയാഴ്ച രാവിലെയാണ് പർദ ധരിച്ച് യുവാവ് നഗരത്തിലൂടെ സഞ്ചരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. കൊയിലാണ്ടി ബസ് സ്റ്റാൻഡ് പരിസരത്ത് പർദ ധരിച്ചെത്തിയ ജിഷ്ണുവിനെ ഓട്ടോറിക്ഷ തൊഴിലാളികൾ തടഞ്ഞുവെച്ച് പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. ചോദ്യം ചെയ്യലിൽ ജിഷ്ണു നൽകിയ വിശദീകരണത്തിൽ സംശയമൊന്നും തോന്നാത്തതിനാൽ പോലീസ് ജിഷ്ണുവിനെ വിട്ടയച്ചു. തനിക്ക് ചിക്കൻ പോക്സ് ആണെന്നും അതിനലാണ് പർദ ധരിച്ചതെന്നും ഇയാൾ പോലീസിനെ അറിയിച്ചു. കൽപ്പറ്റ സ്വദേശിയായ ജിഷ്ണു നമ്പൂതിരി മേപ്പയ്യൂരിലെ ഒരു ക്ഷേത്രത്തിലെ പൂജാരിയായി ജോലി ചെയ്യുകയാണ്. സ്ത്രീകൾ ഉപയോഗിക്കുന്ന തരത്തിലുള്ള പഴ്സ് അടക്കമുള്ളവയുമായിട്ടാണ് ഇയാൾ കറങ്ങി നടന്നത്.
Read Moreഅര്‍ച്ചന വലവീശിപ്പിടിച്ചത് നിരവധി പ്രമുഖരെ ! സ്വകാര്യദൃശ്യം കാട്ടി നിര്‍മാതാവിനെ ഭീഷണിപ്പെടുത്തി; ഒടുവില്‍ പിടിയിലായി…
രാഷ്ട്രീയ നേതാക്കളും സിനിമാപ്രവര്‍ത്തകരുമടക്കം നിരവധിയാളുകളെ തേന്‍കെണിയില്‍പ്പെടുത്തി പണം തട്ടിയ യുവതി അറസ്റ്റില്‍. അര്‍ച്ചന നാഗ് (25) എന്ന യുവതിയെയാണ് ഖണ്ഡാഗിരി പൊലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്. പ്രതിയുടെ ഫോണ്‍, രണ്ടു പെന്‍ഡ്രൈവ്, ഡയറി എന്നിവയും പിടിച്ചെടുത്തു. എന്നാല്‍ തട്ടിപ്പിന്റെ വിശദാംശങ്ങളെപ്പറ്റിയോ ഹണിട്രാപ്പില്‍ കുരുങ്ങിയവരെക്കുറിച്ചോ മാധ്യമങ്ങളോടു വിശദീകരിക്കാന്‍ പോലീസ് തയാറായില്ല. പ്രമുഖ നേതാക്കളും വിഐപികളും ഉള്‍പ്പെട്ടതിനാലാണു കേസ് നടപടികള്‍ പോലീസ് രഹസ്യമാക്കി വയ്ക്കുന്നതെന്ന് ആക്ഷേപമുണ്ട്. ബ്ലാക് മെയിലിങ്, ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കല്‍, ഹണി ട്രാപ് തുടങ്ങിയ കുറ്റങ്ങളാണ് ഇവരില്‍ ചുമത്തിയതെന്നു ജയില്‍ അധികൃതര്‍ അറിയിച്ചു. ഒഡിയ സിനിമയിലെ പ്രമുഖ നിര്‍മാതാവിന്റെ സ്വകാര്യ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു പണംതട്ടാനും യുവതി ശ്രമിച്ചിരുന്നു. അര്‍ച്ചന ഒറ്റയ്ക്കല്ലെന്നും സ്ത്രീകളടക്കമുള്ള വന്‍ സംഘം കുറ്റകൃത്യത്തിനു പിന്നിലുണ്ടെന്നുമാണു പൊലീസ് വൃത്തങ്ങള്‍ പറയുന്നത്. സമൂഹമാധ്യമങ്ങളിലൂടെയാണ് പ്രമുഖര്‍ക്കായി അര്‍ച്ചന വലവിരിക്കുക. വേഗത്തില്‍ അടുപ്പമുണ്ടാക്കി സ്വകാര്യദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിക്കും. പിന്നെയാണു ഭീഷണിയും…
Read Moreമേഘ്നയുമായി ഇൻസ്റ്റഗ്രാംവഴി ചാറ്റ് ചെയ്ത് ആവശ്യം അറിയിച്ചു; കാമുകനും കാമുകിയും എംഡിഎംഎയുമായി കാത്തുന്നു; സാധനം വാങ്ങാനെത്തിയ യുവാവ് ഇരുവരുടേയും കൈയിൽ അണിയിച്ചത്…
തൃപ്പൂണിത്തുറ: എംഡിഎംഎയുമായി യുവതിയെയും കാമുകനെയും ഹിൽപാലസ് പോലീസ് പിടികൂടി. വടക്കേക്കോട്ട താമരംകുളങ്ങര ശ്രീനന്ദനം വീട്ടിൽ മേഘ്ന (25), കാമുകൻ മലപ്പുറം കൊണ്ടോട്ടി മേലങ്ങാടി ഗവ. വിഎച്ച്എസ്എസിനു സമീപം തടിയംകുളം വീട്ടിൽ ഷാഹിദ് (27) എന്നിവരാണ് അറസ്റ്റിലായത്. മേഘ്നയെ ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട്, ലഹരി ആവശ്യക്കാരൻ എന്ന രീതിയിൽ തന്ത്രപരമായി കെണിയൊരുക്കി ചാത്താരി വൈമീതി റോഡ് ഭാഗത്തു വച്ച് ഇരുവരെയും പോലീസ് കുടുക്കുകയായിരുന്നു. രക്ഷപ്പെടാൻ ശ്രമിച്ച ഷാഹിദിനെ പോലീസ് പിന്തുടർന്നാണ് പിടികൂടിയത്.പ്രതികൾ ബംഗളൂരുവിൽനിന്നു വാങ്ങിക്കൊണ്ടു വരുന്ന എംഡിഎംഎ ഇവർ വാടകയ്ക്ക് താമസിക്കുന്ന കാക്കനാട് കെന്നഡി മുക്കിലുള്ള വീട്ടിൽവച്ച് ചെറിയ പായ്ക്കറ്റുകളിലാക്കും. ഇവ കോളജ് വിദ്യാർഥികൾക്കിടയിലാണ് വില്പന നടത്തിയിരുന്നതെന്ന് പ്രതികൾ പോലീസിനോട് പറഞ്ഞു.വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമാണ് ഒന്നാം പ്രതി മേഘ്ന. ഇവർ ആദ്യ വിവാഹബന്ധം വേർപിരിഞ്ഞ ശേഷം, എറണാകുളത്ത് യൂബർ ടാക്സി ഓടിച്ചിരുന്ന ഷാഹിദുമായി അടുത്തു. ഒരു വർഷമായി…
Read Moreവിജിന് വര്‍ഗീസ് ലഹരി രാജാവ് ! ഗ്രീന്‍ ആപ്പിള്‍ ഇറക്കുമതിയുടെ മറവില്‍ ലഹരി കടത്തിയതിന് വീണ്ടും അറസ്റ്റില്‍…
പഴം ഇറക്കുമതിയുടെ മറവില്‍ വമ്പന്‍ ലഹരിക്കടത്ത് നടത്തിയ കേസില്‍ അറസ്റ്റിലായ വിജിന് വര്‍ഗീസ് വീണ്ടും അറസ്റ്റിലായി. ഗ്രീന്‍ ആപ്പിള്‍ ഇറക്കുമതിയുടെ മറവില്‍ 502 കോടിയുടെ കൊക്കെയ്ന്‍ കടത്തിയതിനാണ് ഇയാളെ വീണ്ടും അറസ്റ്റു ചെയ്തത്. കൊക്കെയ്ന്‍ ഡിആര്‍ഐ മുംബൈയില്‍ പിടികൂടി വിജിന് വര്‍ഗീസിന്റെ കൂട്ടുപ്രതി മലയാളിയായ മന്‍സൂറിന്റെ കമ്പനിയില്‍ നിന്നുള്ള ഓര്‍ഡറിന്റെ അടിസ്ഥാനത്തിലാണ് ഗ്രീന്‍ ആപ്പിളിന്റെ മറവില്‍ ദക്ഷിണാഫ്രിക്കയില്‍ നിന്നാണ് ലഹരിമരുന്ന് ഇറക്കിയത്. കഴിഞ്ഞ ദിവസം ഓറഞ്ച് ഇറക്കുമതിയുടെ മറവില്‍ 1,476 കോടിയുടെ ലഹരിമരുന്ന് ദക്ഷിണാഫ്രിക്കയില്‍ നിന്ന് ഇറക്കുമതി ചെയ്തതിനാണ് വിജിന് വര്‍ഗീസ് അറസ്റ്റിലായത്. മന്‍സൂര്‍ നിലവില്‍ ദക്ഷിണാഫ്രിക്കയിലാണ്. 2018ല്‍ കമ്പനി രൂപീകരിച്ച കമ്പനി കോവിഡിനു ശേഷമാണ് വന്‍ തോതില്‍ ഇറക്കുമതി നടത്തി വരുന്നത്. ഇതിനകം വന്‍തോതില്‍ ലഹരിമരുന്ന്് ഇവര്‍ ഇന്ത്യയില്‍ എത്തിച്ചിട്ടുണ്ടെന്നാണ് സൂചന.
Read Moreമദ്യപിക്കുന്നതിനിടെ വാക്കുതർക്കം; മറയൂരിൽ ആദിവാസി യുവാവിനെ കമ്പി വായിൽ കുത്തികയറ്റി ക്രൂരമായി കൊന്ന് ബന്ധു; പ്രതിയെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ…
മറയൂർ: ആദിവാസി യുവാവ് ബന്ധുവീട്ടിൽ അതിക്രൂരമായനിലയിൽ കൊല്ലപ്പെട്ടു. കാന്തല്ലൂർ തീർഥമല മുതുവാക്കുടി സ്വദേശി രമേശ് (27) ആണ് മരിച്ചത്. കന്പിവടിക്ക് തലയ്ക്കടിച്ചും വായിൽ കന്പി കുത്തിയിറക്കിയുമായിരുന്നു നിഷ്ഠൂരമായ കൊലപാതകം. മറയൂർ ഒന്നാംവാർഡിൽ പെരിയക്കുടിയിലാണ് സംഭവം. ഇന്നലെ രാത്രി 10.30 ഓടെ രമേശിന്റെ അമ്മാവനായ സുബ്ബരാജിന്റെ മകൻ സുരേഷിന്റെ വീട്ടിലാണ് കൊലപാതകം നടന്നത്. പ്രതിയെന്നു സംശയിക്കുന്ന സുരേഷ് ഒളിവിലാണ്. ഇയാൾക്കായി പോലീസ് തെരച്ചിൽ നടത്തി വരുന്നു. സുരേഷ് മദ്യപാനത്തിനടിമയാണെന്ന് പോലീസ് പറഞ്ഞു.സുരേഷിന്റെ മാതാപിതാക്കൾ വീടിനു സമീപത്തുതന്നെയുള്ള ഷെഡിലായിരുന്നു താമസം. നേരത്തെ ട്രൈബൽ പ്രമോട്ടറായി ജോലി ചെയ്തിരുന്ന രമേശ് ഇടയ്ക്കിടെ അമ്മാവന്റെ വീട്ടിൽ വരാറുണ്ടായിരുന്നു. ലൈഫ് ഭവന പദ്ധതി പ്രകാരം നിർമിച്ച വീട്ടിൽ ഇന്നലെ രാത്രി സുരേഷിനൊപ്പമായിരുന്നു രമേശ് കഴിഞ്ഞത്. മദ്യപാനത്തിനിടെ ഉണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന. സംഭവശേഷം സുരേഷ് സ്ഥലത്തുനിന്നു കടന്നു. അയൽവാസികളാണ് സംഭവം പോലീസിനെ അറിയിച്ചത്.…
Read Moreകിക്കിന്റെ ന്യൂജെൻ സ്റ്റൈൽ… ലഹരിക്കച്ചവടം ഓൺലൈൻ വഴി; സാധനം ഒളിപ്പിച്ച സ്ഥലത്തിന്റെ ലൊക്കേഷൻ വാട്സ് ആപ്പിൽ നൽകും; പണമിടപാടാണ് അതുക്കും മേലേ….
അമ്പലപ്പുഴ: സമൂഹമാധ്യമങ്ങൾവഴി ആവശ്യക്കാരെ കണ്ടെത്തി മാരക മയക്കുമരുന്നുകൾ വിതരണം ചെയ്തു വന്നിരുന്ന കേസിൽ ഒരാളെക്കൂടി പുന്നപ്ര പോലീസ് പിടികൂടി. ആലപ്പുഴ ആലശേരി വാർഡ് വലിയപറമ്പിൽ തൻവീർ അഹമ്മദ് സേട്ട് (27) ആണ് പിടിയിലായത്.വിദേശത്തുള്ള ഫോൺ നമ്പർ ഉപയോഗിച്ചു വാട്ട്സാപ്പിൽ ഗ്രൂപ്പുകളുണ്ടാക്കി മയക്കുമരുന്നുകൾ വിതരണം നടത്തിവന്നിരുന്ന സംഘത്തിലെ പ്രധാന കണ്ണികളായ ഇജാസ്, റിൻഷാദ് എന്നിവരെ നേരത്തേ പുന്നപ്ര പോലീസ് പിടികൂടിയിരുന്നു. ഇതേത്തുടർന്ന് ഒളിവിലായിരുന്ന തൻവീർ ഇന്നലെ പോലീസിന്റെ പിടിയിലാകുകയായിരുന്നു.പരസ്പരം കാണാതെ വാട്സാപ്പ് വഴി മയക്കുമരുന്നു വയ്ക്കുന്ന സ്ഥലത്തിന്റെ ലൊക്കേഷൻ ഷെയർ ചെയ്തായിരുന്നു വിതരണം ചെയ്തു വന്നിരുന്നത്. പണമിടപാടുകളുടെ വിവരം അന്വേഷണ ഉദ്യോഗസ്ഥർ അറിയാതിരിക്കാൻ തിരുവമ്പാടിയിൽ കോഫി ഷോപ്പ് നടത്തുന്ന തൻവീർ തന്റെ കടയിലെ ജീവനക്കാരനായ ബംഗാൾ സ്വദേശിയുടെ ബാങ്ക് അക്കൗണ്ട് ഉപയോഗിച്ചായിരുന്നു പണമിടപാട് നടത്തിയിരുന്നത്. കൂട്ടുപ്രതികൾ പിടിയിലായതോടെ ബംഗാൾ സ്വദേശിയെ നാട്ടിലേക്കു കയറ്റിവിട്ടിരുന്നു. പുന്നപ്ര സിഐ ലൈസാദ് മുഹമ്മദ്,…
Read Moreവടക്കഞ്ചേരി അപകടം;കെഎസ്ആര്‍ടിസി ബസ് ഡ്രൈവറുടെ ഭാഗത്ത് പിഴവില്ല; ടൂറിസ്റ്റ് ബസ് ഡ്രൈവർ അപകടം വരുത്തിവച്ചത്; റിപ്പോര്‍ട്ടിലെ കണ്ടെത്തൽ ഇങ്ങനെ…
പാലക്കാട്: വടക്കഞ്ചേരി അപകടത്തിന് കാരണം ടൂറിസ്റ്റ് ബസിന്റെ അമിതവേഗതയും അശ്രദ്ധയുമെന്ന് പാലക്കാട് എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒയുടെ അന്വേഷണ റിപ്പോര്‍ട്ട്. കെഎസ്ആര്‍ടിസി ബസ് വേഗത കുറച്ചപ്പോള്‍ അമിത വേഗതയിലെത്തിയ ടൂറിസ്റ്റ് ബസിന് വേഗം നിയന്ത്രിക്കാനായില്ല. കെഎസ്ആര്‍ടിസി ബസ് ഡ്രൈവറുടെ ഭാഗത്ത് പിഴവില്ലെന്നും കെഎസ്ആര്‍ടിസിയുടെ വേഗത കുറച്ചപ്പോള്‍ വെട്ടിച്ചുമാറ്റാനുള്ള ടൂറിസ്റ്റ് ഡ്രൈവറുടെ ശ്രമമാണ് അപകട കാരണമായതെന്നും റിപ്പോര്‍ട്ടിലുണ്ട്. ടൂറിസ്റ്റ് ബസിന്റെ സ്പീഡ് ഗവര്‍ണര്‍ പ്രവര്‍ത്തനരഹിതമായ നിലയിലായിരുന്നു. ട്രാഫിക് ചട്ടങ്ങളുടെയും മോട്ടോര്‍ വാഹനനിയമങ്ങളുടെയും ലംഘനം ടൂറിസ്റ്റ് ബസിന്റെ ഭാഗത്തു നിന്നുണ്ടായെന്നും റിപ്പോര്‍ട്ടിലുണ്ട്. റിപ്പോര്‍ട്ട് ഇന്ന് സര്‍ക്കാരിന് കൈമാറും.
Read More