പാലക്കാട് വടക്കഞ്ചേരിയില്‍ വിദ്യാര്‍ഥികളുള്‍പ്പെടെ ഒമ്പതു പേരുടെ മരണത്തിനിടയായ അപകടത്തിനിടയാക്കിയ ബസ് അപകടത്തിന്റെ കാരണഭൂതനായ ടൂറിസ്റ്റ് ബസ് ഡ്രൈവര്‍ ജോമോന്റെ പഴയ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്. അറസ്റ്റിലായ ജോമോന് അപകടകരമായ രീതിയില്‍ ബസ് ഓടിച്ചതിന്റെ വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ഡ്രൈവര്‍ സീറ്റിനോട് ചേര്‍ന്ന് എഴുന്നേറ്റ് നിന്ന് ഡാന്‍സ് ചെയ്ത് ബസ് ഓടിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. മറ്റൊരു വിദ്യാര്‍ഥി സംഘത്തോടൊപ്പം വിനോദയാത്രയ്ക്ക് പോയപ്പോള്‍ വിദ്യാര്‍ഥികളില്‍ ചിലര്‍ ചിത്രീകരിച്ച ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. വടക്കഞ്ചേരി അപകടത്തില്‍ ജോമോനെതിരെ ഇന്ന് നരഹത്യാകുറ്റം ചുമത്തിയിരുന്നു. ടൂര്‍ ഓപ്പറേറ്ററെന്ന് പറഞ്ഞ് അപകട സ്ഥലത്തുനിന്ന് രക്ഷപെട്ടതും മദ്യപിച്ചിരുന്നോ എന്നതുള്‍പ്പെടെ പരിശോധിക്കുമെന്ന് ഡിവൈഎസ്പി അറിയിച്ചിരുന്നു. വ്യാഴാഴ്ചയാണ് അപകടം ഉണ്ടായത്. എറണാകുളം മുളന്തുരുത്തി വെട്ടിക്കല്‍ മാര്‍ ബസേലിയോസ് വിദ്യാനികേതന്‍ സ്കൂളില്‍ നിന്ന് ഊട്ടിയിലേക്ക് വിനോദയാത്ര പോയ സംഘത്തിന്റെ ബസ് കെഎസ്ആര്‍ടിസി ബസില്‍ ഇടിച്ചുമറിയുകയായിരുന്നു. അതേസമയം, പാലക്കാട്…
Read MoreCategory: Top News
നടി മുഖത്തടിച്ചത് ആളുമാറി ? മാളില്‍ നടിയെ കയറിപ്പിടിച്ചത് മറ്റൊരാളെന്ന് വിവരം; പ്രതിയെ കണ്ടെത്താനാവാതെ ഇരുട്ടില്‍ത്തപ്പി പോലീസ്…
കോഴിക്കോട്ട് ഷോപ്പിംഗ് മാളില്‍ യുവനടിമാര്ക്കെതിരേ നടന്ന പീഡനശ്രമത്തില്‍ പ്രതിയെക്കണ്ടെത്താനാവാതെ വലഞ്ഞ് പോലീസ്. കയറിപ്പിടിച്ചയാളെന്നു കരുതി നടി മുഖത്തടിച്ച ആളല്ല പ്രതിയെന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ വ്യക്തമായി. പ്രതികളെക്കുറിച്ച് ഇതു വരെ വിവരങ്ങള്‍ ലഭിച്ചിട്ടില്ലെന്നും പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സംഭവത്തില്‍ പോലീസിന്റെ അന്വേഷണം തുടരുകയാണ്. സംഭവത്തില്‍ പ്രതികളെ കുറിച്ചുള്ള സൂചനകള്‍ ഒന്നും ലഭിച്ചില്ല. സിനിമാ പ്രൊമോഷന് പരിപാടിയുടെ ഭാഗമായി പലരും പകര്‍ത്തിയ ദൃശ്യങ്ങളാണ് പോലീസ് കഴിഞ്ഞദിവസങ്ങളില്‍ ശേഖരിച്ചത്. അണിയറപ്രവര്‍ത്തകരടക്കം കാമറയില്‍ എടുത്ത ദൃശ്യങ്ങളുടെ ആറ് ഫയലുകള്‍ പരിശോധിച്ചു. നടിമാര്‍ ഇറങ്ങിപോകുന്നത് മൊബൈലില്‍ പകര്‍ത്തിയത് 20 പേരാണെന്ന് മറ്റു ദൃശ്യങ്ങളില്‍ നിന്ന് മനസിലായി. ഇതേത്തുടര്‍ന്ന് പോലീസ് ഇവരുടെ മൊബൈല്‍ ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും തെളിവുകള്‍ ഒന്നും ലഭിച്ചില്ല. കൂടാതെ നടിമാര്‍ക്ക് അടുത്തുണ്ടായിരുന്ന 30 പേരെ വിളിച്ചുവരുത്തി ചോദ്യം ചെയ്തു. അതിക്രമം കാട്ടിയ ഒരാളെ നടിമാരില്‍ ഒരാള്‍ മുഖത്തടിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇയാള്‍…
Read Moreപ്രസവം വീട്ടില്‍ നടത്തിയ യുവതിയും കുഞ്ഞും മരിച്ചു; പ്രസവം എടുത്തത് ഭര്‍ത്താവും 17 വയസുള്ള മകനും ചേർന്ന്; ചടയമംഗലത്തെ സംഭവം ഞെട്ടിക്കുന്നത്…
കൊല്ലം: ചടയമംഗലത്ത് പ്രസവം വീട്ടില്‍ നടത്തിയ യുവതിയും കുഞ്ഞും മരിച്ചു. ഏറത്ത് വീട്ടില്‍ ശാലിനിയും കുഞ്ഞുമാണ് മരിച്ചത്. വ്യാഴാഴ്ച രാത്രി ഒരുമണിയോടെയാണ് ഇവര്‍ പ്രവസിച്ചത്. പിന്നാലെ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. ഭര്‍ത്താവും 17 വയസുള്ള മകനും ചേര്‍ന്നാണ് പ്രസവമെടുത്തതെന്നാണ് സൂചന. അഞ്ചാംമാസം വരെ ഇവര്‍ പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നെന്നാണ് വിവരം. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലീസ് യുവതിയുടെ ഭര്‍ത്താവിനെ ചോദ്യം ചെയ്യുകയാണ്. നേരത്തെ രണ്ടു തവണ ശാലിനി ഗര്‍ഭിണിയായിരുന്നെന്നും വീട്ടില്‍ വച്ച് നടന്ന പ്രസവത്തിനിടെ കുഞ്ഞുങ്ങള്‍ മരിച്ചെന്നും പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്.
Read Moreഎക്സിക്യൂട്ടീവ് ലുക്കിൽ കറക്കം ഹീറോ ഹോണ്ടയിൽ; നടന്നുപോകുന്ന സ്ത്രീകളുടെ മാലപൊട്ടിൽ പതിവ് ജോലി; ഗീതാകുമാരിക്ക് നഷ്ടമായത് 7 പവന്റെമാല; ഒടുവിൽ കോയാമോന്‍ പണികിട്ടിയതിങ്ങനെ…
മാവേലിക്കര: മോഷ്ടിച്ച ബൈക്കിൽ വ്യാജനന്പർ പ്ലേറ്റ് വച്ചു കറങ്ങി മാലമോഷണം നടത്തിവന്ന കുപ്രസിദ്ധ മാല മോഷ്ടാവ് പിടിയിൽ. ആലപ്പുഴ വണ്ടാനം കാട്ടുമ്പുറം വെളിവീട്ടില്‍ ഫിറോസ് (കോയാമോന്‍ – 36) ആണ് മാവേലിക്കര പോലീസിന്റെ പിടിയിലായത്. നടക്കാനിറങ്ങിയ ഗീതാകുമാരി എന്ന വീട്ടമ്മയുടെ മാല പൊട്ടിച്ചെടുത്തു കടന്ന കേസിലെ പ്രതിയാണിയാൾ. കഴിഞ്ഞ 30ന് വൈകുന്നേരം ആറോടെയാണ് മാവേലിക്കര ചെട്ടികുളങ്ങര ഈരേഴ വടക്ക് സ്വദേശിനി ഗീതകുമാരിയുടെ ഏഴു പവന്റെ മാല ഈരേഴ വടക്ക് നെയ്യാത്ത് മുക്കിനു വടക്കുവശം വച്ചു ബൈക്കില്‍ എത്തിയ ഫിറോസ് പൊട്ടിച്ചെടുത്തു കടന്നത്. പോലീസ് മേധാവി ജി. ജയ്ദേവിന്റെ നിര്‍ദേശാനുസരണം ചെങ്ങന്നൂര്‍ ഡിവൈഎസ്പി ഡോ ആര്. ജോസിന്റെ മേല്‍നോട്ടത്തില്‍ മാവേലിക്കര പോലീസ് ഇന്‍സ്പെക്ടര്‍ സി. ശ്രീജിത്തിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് മോഷണം നടന്നു അഞ്ചു ദിവസത്തിനുള്ളില്‍ പ്രതിയെ കുടുക്കിയത്. സിസിടിവിയിൽ കുടുങ്ങിഗീതാകുമാരി നൽകിയ വിവരങ്ങളും സമീപത്തെ…
Read Moreപോയവർ പോയില്ലേ, പിന്നെന്ത് ദുഃഖം..! സിപിഎം ദുഃഖാചരണം ഒരുവശത്ത്; സിപിഎം ഭരിക്കുന്ന പഞ്ചായത്തിലെ പ്രസിഡന്റും അംഗങ്ങ ളും വിനോദയാത്രയുടെ ആഹ്ളാദത്തിൽ….
അമ്പലപ്പുഴ: സിപിഎം മുൻ സംസ്ഥാന സെക്രട്ടറിയും മുൻ ആഭ്യന്തരമന്ത്രിയുമായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തെത്തുടർന്നു സിപിഎം ഒരാഴ്ച ദുഃഖാചരണം പ്രഖ്യാപിച്ചിരിക്കേ സിപിഎം ഭരിക്കുന്ന പഞ്ചായത്തിൽ പ്രസിഡന്റ് ഉൾപ്പെടെയുള്ളവർ വിനോദയാത്രയ്ക്കു പോയി. ഇതോടെ വിനോദയാത്ര വിവാദമായി. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ഹാരിസിന്റെ നേതൃത്വത്തിലാണ് സിപിഎം, കോൺഗ്രസ്, എസ്ഡിപിഐ പഞ്ചായത്തംഗങ്ങൾ, സെക്രട്ടറി, മറ്റ് ജീവനക്കാർ, ഇവരുടെ കുടുംബാംഗങ്ങൾ ഉൾപ്പെടെ 40ഓളം പേർ വാഗമണിൽ വിനോദയാത്രയ്ക്കു പോയത്. കോടിയേരിയുടെ മരണത്തെത്തുടർന്നു സംസ്ഥാനത്തു സിപിഎം ഒരാഴ്ചത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു പരിപാടികളെല്ലാം മാറ്റിവച്ചിരുന്നു. ഇതറിഞ്ഞതിനു ശേഷം കോടിയേരിയുടെ സംസ്കാരം നടന്നതിന്റെ തൊട്ടടുത്ത ദിവസം പുലർച്ചെതന്നെ സിപിഎം പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ വിനോദയാത്ര പോയതാണ് അണികൾക്കിടയിൽ ചർച്ചയായിരിക്കുന്നത്. തൊട്ടടുത്ത ഡിവിഷനിലെ വനിതാ ബ്ലോക്ക് പഞ്ചായത്തംഗങ്ങളും ഒപ്പം കൂടി.വിനോദയാത്ര നടക്കുന്നതു പാർട്ടി അറിഞ്ഞില്ലെന്നും പറയുന്നു. സിപിഎം ദുഃഖാചരണം പ്രഖ്യാപിച്ച സ്ഥിതിക്കു മറ്റൊരു ദിവസത്തേക്കു മാറ്റിവയ്ക്കാമായിരുന്നു എന്നാണ്…
Read Moreനിരത്തിൽ നിയമം ലംഘിക്കുന്നവരെ പിടികൂടാനാവില്ല ; സ്കൂളുകൾ അമിതവേഗക്കാരെ ഒഴിവാക്കണം; വിചിത്ര നിർദേശവുമായി ഗതാഗത മന്ത്രി ആന്റണി രാജു
തിരുവനന്തപുരം: നിരത്തിൽ നിയമം ലംഘിക്കുന്നവരെ പിടികൂടാനാവില്ലെന്നും വിനോദയാത്ര സംഘങ്ങൾ ഇത്തരം വാഹനങ്ങൾ ഒഴിവാക്കണമെന്നുമുള്ള വിചിത്ര നിർദേശവുമായി ഗതാഗത മന്ത്രി ആന്റണി രാജു. നിയമം ലംഘിച്ച് വാഹനങ്ങൾ നിരത്തുകളിലോടുന്നുണ്ട്. എല്ലാ വാഹനങ്ങളുടേയും മുന്നിലും പിന്നിലും ഓടി നിയമലംഘകരെ പിടിക്കാനാവില്ല. വിനോദയാത്ര സംഘങ്ങൾ ഇത്തരം വാഹനങ്ങൾ ഒഴിവാക്കാൻ ശ്രമിക്കണമെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ടൂറിസ്റ്റ് ബസുകൾ പലതും മോട്ടോർവാഹന വകുപ്പിന്റെ പരിശോധന കഴിഞ്ഞാൽ സ്പീഡ് ഗവർണർ അഴിച്ചുമാറ്റുകയും ലൈറ്റുകളും മറ്റും അധികമായി ഘടിപ്പിക്കുകയുമാണ് പതിവ് ശബ്ദസംവിധാനങ്ങളിലും മാറ്റം വരുത്തും. എന്നാൽ ഇത്തരം നിയമലംഘകരെ നിയന്ത്രിക്കാൻ കഴിയില്ല. നിയമം ലംഘിക്കുന്നവരെ ബുക്ക് ചെയ്യാതിരിക്കാൻ സ്കൂൾ, കോളജ് അധികൃതർ ശ്രദ്ധിക്കണമെന്നും മന്ത്രി നിർദേശിച്ചു. വടക്കഞ്ചേരിയിൽ അപകടം ഉണ്ടാക്കിയ വാഹനം അമിതവേഗതയിലായിരുന്നെന്ന് കണ്ടെത്താൻ കഴിഞ്ഞത് മോട്ടോർവാഹന വകുപ്പ് ഏർപ്പെടുത്തിയ സംവിധാനത്തിലൂടെയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Read Moreഅച്ഛനാണു ബസ് കയറ്റിവിട്ടത്..! രോഹിത്തിന്റെ ജഴ്സി നെഞ്ചോടു ചേർത്ത് അമ്മ; ജ്യേഷ്ഠന്റെ ചേതനയറ്റ ശരീരം കെട്ടിപ്പിടിച്ചു പൊട്ടിക്കരഞ്ഞ് സഹോദരി ശ്രീലക്ഷ്മി
പുത്തൂർ: ദേശീയ ബാസ്കറ്റ് ബോൾ താരമായ രോഹിത്തിന്റെ ജഴ്സി നെഞ്ചോടു ചേർത്തുപിടിച്ച് അമ്മ ലതിക. പ്രിയപ്പെട്ട ജ്യേഷ്ഠന്റെ ചേതനയറ്റ ശരീരം കെട്ടിപ്പിടിച്ചു പൊട്ടിക്കരഞ്ഞ് സഹോദരി ശ്രീലക്ഷ്മി. കരച്ചിലടക്കി ടാറ്റായും തംസപ്പും നല്കി പൊന്നുമോന്റെ അവസാനയാത്രയ്ക്ക് അമ്മ ആശംസകൾകൂടി നേർന്നതോടെ അവിടെ കൂടിനിന്നവരെല്ലാം വിങ്ങിപ്പൊട്ടി. പോസ്റ്റ്മോർട്ടത്തിനുശേഷം രോഹിത്തിന്റെ ചേതനയറ്റ ശരീരം വീട്ടിലെത്തിച്ചപ്പോൾ സങ്കടക്കണ്ണീരിൽ ഗ്രാമം കുതിർന്നു. വടക്കഞ്ചേരി ബസപകടത്തിൽ മരിച്ച നടത്തറ സ്വദേശി കുമാരപുരം തെക്കൂട്ട് രവിയുടെ മകൻ രോഹിത്ത് രാജ് (24) നാടിനും പ്രിയപ്പെട്ടവനായിരുന്നു. കോയന്പത്തൂരിലെ ജോലിത്തിരക്കു മാറ്റിവച്ച് നാട്ടിൽ കുടുംബാംഗങ്ങൾക്കൊപ്പം നവരാത്രി ആഘോഷിച്ചു മടങ്ങുന്പോഴാണ് അപകടം. അവധി കഴിഞ്ഞ് ബുധനാഴ്ച വൈകുന്നേരമാണു രോഹിത്ത് കെഎസ്ആർടിസി ബസിൽ കോയന്പത്തൂരിലേക്കു മടങ്ങിയത്. അച്ഛനാണു ബസ് കയറ്റിവിട്ടത്. കൂടെയുണ്ടായിരുന്ന കൂട്ടുകാരനു മുന്നിലും രോഹിത്തിനു പിറകിലുമാണ് സീറ്റ് കിട്ടിയത്. രോഹിത്ത് ഇരുന്നിരുന്ന ഭാഗത്തേക്കു ടൂറിസ്റ്റ് ബസ് ഇടിച്ചുകയറുകയായിരുന്നു. സുരക്ഷിതമായി എത്തിയെന്ന വിളിയും…
Read Moreദൃശ്യം മോഡല്‍ കൊലപാതകം! കൊലപാതക കാരണം ബിന്ദുമോനും മുത്തുകുമാറിന്റെ ഭാര്യയും തമ്മിലുള്ള വഴിവിട്ട ബന്ധം? പോലീസ് പറയുന്നത് ഇങ്ങനെ…
ചങ്ങനാശേരി: യുവാവിനെ കൊലപ്പെടുത്തി വീടിനോടു ചേര്‍ന്നുള്ള ഷെഡ്ഡിന്റെ അടിത്തറ മാന്തി മറവുചെയ്ത കേസിലെ മൂന്നു പ്രതികള്‍കൂടി ചങ്ങനാശേരി പോലീസിന്റെ പിടിയിലായി. ചങ്ങനാശേരി എസി റോഡില്‍ പൂവം കടത്ത് ഭാഗത്ത് മുത്തുകുമാര്‍ എന്നയാള്‍ വാടകയ്ക്കെടുത്തു താമസിച്ചിരുന്ന വീടിനുള്ളില്‍ വച്ച് ആലപ്പുഴ സൗത്ത് ആര്യാട് ഭാഗത്ത് കിഴക്കേവെളിയില്‍ വീട്ടില്‍ ബിന്ദുമോന് (45) കൊല ചെയ്യപ്പെട്ട കേസിലെ പ്രതികളാണ് അറസ്റ്റിലായത്. കേസിലെ രണ്ടും മൂന്നും പ്രതികളായ വിജയപുരം ചെമ്മരപ്പള്ളി പുളിമൂട്ടില്‍ വീട്ടില്‍ വിപിന്‍ ബൈജു (24), വിജയപുരം ചെമ്മരപ്പള്ളി പരുത്തൂപ്പറമ്പില്‍ വീട്ടില്‍ ബിനോയി മാത്യു (27) എന്നിവരെ കോയമ്പത്തൂരില്‍ നിന്നും നാലാംപ്രതി വിജയപുരം ചെമ്മരപ്പള്ളി പൂശാലില്‍ വീട്ടില്‍ വരുണ്‍.ജെ.സണ്ണി (29)യെ കോട്ടയത്തു നിന്നും ആണ് അറസ്റ്റ് ചെയ്തതത്. കേസിലെ മുഖ്യപ്രതിയും ആസൂത്രകനുമായ മുത്തുകുമാറി(55)നെ നേരത്തെ പിടികൂടിയിരുന്നു. കൊല്ലപ്പെട്ട ബിന്ദുമോനും ഒന്നാം പ്രതി മുത്തുകുമാറിന്റെ ഭാര്യയും തമ്മില്‍ വഴിവിട്ട ബന്ധമുണ്ടെന്നുളള സംശയത്തെ തുടര്‍ന്ന്…
Read Moreമദ്യപിച്ച് വാഹനമോടിച്ചു, ഡിവൈഎഫ്ഐ ക്കാരുമായി അടിപിടിയുണ്ടാക്കി..! ഡ്രൈവർ ജോമോനെതിരേ കേസുകൾ വേറെയും; നാട്ടുകാർക്കിടയിൽ വ്യാപക പ്രതിഷേധം
പിറവം: വടക്കഞ്ചേരിയിലെ വാഹനാപകടത്തിൽ ഒമ്പതുപേരുടെ മരണത്തിനിടയാക്കിയ ടൂറിസ്റ്റു ബസ് ഡ്രൈവറായ ജോമോൻ എന്നു വിളിക്കുന്ന ജോജു പത്രോസ് പൂക്കോടനെതിരേ നാട്ടുകാർക്കിടയിൽ വ്യാപക പ്രതിഷേധം. പിറവത്തിനടുത്ത് അന്ത്യാൽ സ്വദേശിയായ ജോമോൻ ആദ്യം സ്വകാര്യ ബസ് ഡ്രൈവറായിരുന്നു. 20 വർഷത്തോളമായി ടൂറിസ്റ്റ് ബസ് ഓടിക്കുകയാണ്. ഇതിനിടെ സ്വന്തമായി പാർട്ണർഷിപ്പോടെ ട്രാവൽസ് ഓഫീസ് തുറന്നെങ്കിലും പിന്നീട് ഇതു നിർത്തി. ഇതിനു ശേഷം സീസണിൽ ടൂറിസ്റ്റ് ബസുകൾ മാസവാടകയ്ക്കെടുത്ത് സർവീസ് നടത്തുന്നുണ്ടായിരുന്നു. ജോമോൻ മറ്റൊരു ബസിൽ ഊട്ടിക്ക് ഓട്ടം പോയതിനു ശേഷം തിരികെയെത്തിയ ഉടനെ, അപകടത്തിൽപ്പെട്ട ടൂറിസ്റ്റ് ബസിൽ ഡ്രൈവറായി കയറുകയായിരുന്നു. ഈ ബസ് വേളാങ്കണ്ണിയിൽ പോയ ശേഷം തിരികെയെത്തിയതായിരുന്നു. പുളിക്കമാലി സ്വദേശിയുടേതാണ് ബസ്. ജോമോനെതിരേ മദ്യപിച്ച് വാഹനമോടിച്ചതിനും ഡിവൈഎഫ്ഐ ക്കാരുമായി അടിപിടിയുണ്ടാക്കിയതിനും കേസുണ്ട്. വർഷങ്ങൾക്കു മുമ്പ് പളനിക്കു പോകവേ വഴിയിലൂടെ നടന്നു പോയ സ്ത്രീ ജോമോൻ ഓടിച്ച വണ്ടിയിടിച്ച് മരിച്ചിരുന്നു. പിറവം,…
Read Moreപാപ്പന് സിനിമ ബസിലെ ടിവിയില്‍ കാണിച്ചു, ചിലര്‍ സിനിമ കണ്ടു… ചിലര്‍ ഉറങ്ങി…!!സംഭവത്തെക്കുറിച്ച് പരിക്കുകളോടെ രക്ഷപ്പെട്ട ജോസ്വിന് പറയുന്നു….
കൊച്ചി: അപകടത്തിന്റെ ഞെട്ടലില്‍നിന്ന് യാത്രാസംഘത്തിലുണ്ടായിരുന്ന ജോസ്വിന് ജോണി ഇനിയും മോചിതനായിട്ടില്ല. ഒപ്പം പഠിച്ചവരും കളിച്ചുനടന്നവരും ഇന്ന് കൂടെയില്ലെന്ന് അറിഞ്ഞപ്പോള്‍ വിങ്ങിപ്പൊട്ടിക്കരയുകയായിരുന്നു, വെട്ടിക്കല്‍ ബസേലിയോസ് വിദ്യാനികേതനിലെ പ്ലസ്വണ് വിദ്യാര്‍ഥിയായ ആരക്കുന്നം മനയിടയില്‍ വീട്ടില്‍ ജോസ്വിന്. ബസിന്റെ അമിതവേഗമാണ് അപകടകാരണമെന്നാണ് ജോസ്വിൻ പറയുന്നത്. യാത്രയ്ക്കിടെ പലവട്ടം ഇക്കാര്യം ഡ്രൈവറോട് പറഞ്ഞതാണ്. അതൊന്നും കുഴപ്പമില്ലെന്ന ഒഴുക്കന്‍മട്ടിലുള്ള പ്രതികരണമാണ് ഡ്രൈവറുടെയും സഹായിയുടെയും ഭാഗത്തുനിന്ന് ഉണ്ടായത്. ചാലക്കുടി കഴിഞ്ഞപ്പോള്‍ ഭക്ഷണം കഴിക്കുന്നതിനായി വാഹനം നിര്‍ത്തി. രാത്രിയിലേക്കുള്ള ഭക്ഷണം എല്ലാവരും കരുതിയിരുന്നു. ഒരുമിച്ചിരുന്നു ഭക്ഷണം കഴിച്ചശേഷം വീണ്ടും യാത്ര ആരംഭിച്ചു. ഇതിനിടെ പാപ്പന് സിനിമ ബസിലെ ടിവിയില്‍ കാണിച്ചു. ചിലര്‍ സിനിമ കണ്ടു. ചിലര്‍ ഉറങ്ങിയിരുന്നുവെന്നും ജോസ്വിന് പറഞ്ഞു. ബസിന്റെ മധ്യഭാഗത്തായിരുന്നു താനും മറ്റൊരു സുഹൃത്തും ഇരുന്നത്. പെട്ടെന്ന് ബസ് എവിടെയോ ഇടിച്ചതിന്റെ ശബ്ദം കേട്ടു. മുന്നോട്ട് ആഞ്ഞുപോയ തന്റെ മുഖം മുന്നിലെ സീറ്റിന്റെ കമ്പിയില്‍…
Read More