തൃ​ശൂ​രി​ൽ സൈ​ക്കി​ൾ ക​ട​യി​ൽ വ​ൻ അ​ഗ്നി​ബാ​ധ! മൂ​ന്നു നി​ല​കെ​ട്ടി​ട​ത്തി​ന്‍റെ മു​ക​ൾ​നി​ല പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ചു

തൃ​ശൂ​ർ: ശ​ക്ത​ൻ സ്റ്റാ​ൻ​ഡി​ൽ സൈ​ക്കി​ൾ ക​ട​യി​ൽ വ​ൻ അ​ഗ്നി​ബാ​ധ. മൂ​ന്നു നി​ല​കെ​ട്ടി​ട​ത്തി​ന്‍റെ മു​ക​ൾ​നി​ല പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ചു. ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ഫ​യ​ർ​ഫോ​ഴ്സി​ന്‍റെ 10 യൂ​ണി​റ്റോ​ളം എ​ത്തി​യാ​ണ് തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി​യ​ത്. സൈ​ക്കി​ളു​ക​ളും സ്പെ​യ​ർ​പാ​ർ​ട്സു​ക​ളും സൂ​ക്ഷി​ക്കു​ന്ന ഗോ​ഡൗ​ണി​ലാ​ണ് തീ​പി​ടി​ത്തം ഉ​ണ്ട‍ാ​യ​ത്. ആ​ളി​പ്പ​ട​ർ​ന്നെ​ങ്കി​ലും മ​റ്റ് കെ​ട്ടി​ട​ങ്ങ​ളി​ലേ​ക്ക് തീ ​പ​ട​ർ​ന്നി​ല്ല. പു​ക​യും തീ​യും ക​ണ്ട​തോ​ടെ ജീ​വ​ന​ക്കാ​ർ പു​റ​ത്തേ​ക്ക് ഇ​റ​ങ്ങി​മാ​റി.

Read More

കോട്ടയത്തു കാണാതായ യുവാവ് തിരുവനന്തപുരത്ത് റബർ തോട്ടത്തിൽ മരിച്ചനിലയിൽ! മൃതദേഹത്തിനു രണ്ട് ദിവസം പഴക്കമുണ്ടെന്ന്‌ പ്രാഥമിക നിഗമനം

തിരുവനന്തപുരം/ കോട്ടയം: പിരപ്പന്‍കോട് ഇന്‍റര്‍നാഷണല്‍ സ്വിമ്മിംഗ് പൂളിനു സമീപത്തെ റബര്‍ തോട്ടത്തില്‍ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കോട്ടയം കൊല്ലാട് സ്വദേശി ജയിംസ് വര്‍ഗീസാണ് മരിച്ചത്. മൃതദേഹത്തിനു രണ്ട് ദിവസം പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. ഇയാളുടെ വാഹനം വെമ്പായം വെഞ്ഞാറമൂട് എംസി റോഡിനു സമീപത്ത് കണ്ടെത്തി. ദിവസങ്ങൾക്കു മുന്പാണ് ജ‍യിംസിനെ കോട്ടയത്തുനിന്നു കാണാതായത്. മകനെ കാണാനില്ലെന്നു കഴിഞ്ഞ ദിവസം ജയിംസിന്‍റെ പിതാവ് കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷനില്‍ പരാതിപ്പെട്ടിരുന്നു. ഈസ്റ്റ് പോലീസ് അന്വേഷണം നടത്തിവരുന്നതിനിടെയാണ് ബുധനാഴ്ച രാവിലെ യുവാവിന്‍റെ മൃതദേഹം നാട്ടുകാർ റബർ തോട്ടത്തിൽ കണ്ടെത്തിയത്. പോലീസ് നടത്തിയ പരിശോധനയിലാണ് മരിച്ചതു ജയിംസ് ആണെന്നു തിരിച്ചറിഞ്ഞത്.  തിങ്കളാഴ്ച ഉച്ചയോടെയാണ് യുവാവ് റബർ തോട്ടത്തിൽ എത്തിയതെന്നാണ് പോലീസിന്‍റെ നിഗമനം. തിങ്കളാഴ്ച ഉച്ചയ്ക്ക് എംസി റോഡരികിൽ കാർ നിർത്തിയ ശേഷം റബർ തോട്ടത്തിലേക്കു നടന്നുപോകുന്ന സിസി ടിവി ദൃശ്യങ്ങളും പോലീസിനു…

Read More

സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട ഡോക്ടര്‍ എന്നെ..! അധ്യാപികയെ മൂന്ന്‌ ഡോക്ടര്‍മാര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തു; യുവതിയുടെ പരാതിയില്‍ പറയുന്നത് ഇങ്ങനെ…

ബാസ്തി: ഉത്തര്‍പ്രദേശിലെ ബാസ്തിയില്‍ അധ്യാപികയെ ബലാത്സംഗം ചെയ്ത ഡോക്ടര്‍ അറസ്റ്റില്‍. ബാസ്തി സദാറിലെ ആശുപത്രിയില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍ തന്നെ ബലാത്സംഗം ചെയ്‌തെന്ന് ചൂണ്ടിക്കാട്ടി യുവതി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട ഡോക്ടര്‍ തന്നെ ആശുപത്രിയിലേക്ക് വിളിച്ച് വരുത്തുകയായിരുന്നുവെന്ന് യുവതി പരാതിയില്‍ പറയുന്നു. മറ്റ് രണ്ട് ഡോക്ടർമാർക്കെതിരെയും കേസെടുത്തിട്ടുണ്ട്. കൈലി ആശുപത്രിയില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍ സിദ്ധാര്‍ദ്ധിനെതിരെയാണ് അധ്യാപികയായ യുവതിയുടെ പരാതി. സമൂഹമാധ്യമം വഴിയാണ് ഡോ. സിദ്ധാര്‍ത്ഥിനെ യുവതി പരിചയപ്പെടുന്നത്. ഓഗസ്റ്റ് പത്താം തീയതി ബസ്തിയിലെ ആശുപത്രിയിലെത്താന്‍ സിദ്ധാര്‍ത്ഥ് യുവതിയോട് ആവശ്യപ്പെടുകയായിരുന്നു. ആശുപത്രിയിലെ ഹോസ്റ്റല്‍ റൂമിലെത്തിച്ച് ഡോക്ടര്‍ തന്നെ ബലമായി പീഡിപ്പിച്ചുവെന്ന് യുവതി പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. ഹോസ്റ്റല്‍ റൂമില്‍ ഡോ. സിദ്ധാര്‍ത്ഥിന്റെ സുഹൃത്തുക്കളായ രണ്ട് ഡോക്ടര്‍മാരുമുണ്ടായിരുന്നുവെന്നും ഇവർ ചേർന്ന് തന്നെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയെന്നുമാണ് യുവതിയുടെ ആരോപണം. ലഖ്‌നോവിലെ സ്വകാര്യ സ്‌കൂളില്‍ അധ്യാപികയാണ് യുവതി. സംഭവത്തില്‍…

Read More

താ​ര​ങ്ങ​ൾ​ക്ക് മാ​ത്ര​മ​ല്ല ല​ഹ​രി​മ​രു​ന്ന് ല​ഭി​ക്കു​ന്ന​ത്! ഒ​റ്റ​തി​രി​ഞ്ഞു​ള്ള അ​ഭി​പ്രാ​യ​ത്തി​ൽ കാ​ര്യ​മി​ല്ല; നി​ർ​മാ​താ​ക്ക​ളു​ടെ ആ​രോ​പ​ണ​ത്തി​ന് മ​റു​പ​ടി​യു​മാ​യി ന​ട​ൻ മ​മ്മൂ​ട്ടി

കൊ​ച്ചി: മ​ല​യാ​ള സി​നി​മ​യി​ൽ ല​ഹ​രി​ഉ​പ​യോ​ഗം വ്യാ​പ​ക​മെ​ന്ന നി​ർ​മാ​താ​ക്ക​ളു​ടെ ആ​രോ​പ​ണ​ത്തി​ന് മ​റു​പ​ടി​യു​മാ​യി ന​ട​ൻ മ​മ്മൂ​ട്ടി. താ​ര​ങ്ങ​ൾ​ക്ക് മാ​ത്ര​മ​ല്ല ല​ഹ​രി​മ​രു​ന്ന് ല​ഭി​ക്കു​ന്ന​തെ​ന്നും ഉ​പ​യോ​ഗി​ക്ക​രു​തെ​ന്ന് ബോ​ർ​ഡ് എ​ഴു​തി വ​യ്ക്കാ​മെ​ന്ന​ല്ലാ​തെ എ​ന്തു​ചെ​യ്യു​മെ​ന്നും മ​മ്മൂ​ട്ടി ചോ​ദി​ച്ചു. വെ​ള്ളി​യാ​ഴ്ച തി​യ​റ്റ​റു​ക​ളി​ലെ​ത്തു​ന്ന പു​തി​യ ചി​ത്രം റോ​ഷാ​ക്കി​ന്‍റെ പ്ര​ചാ​ര​ണാ​ർ​ഥം കൊ​ച്ചി​യി​ൽ സ്വ​കാ​ര്യ ചാ​ന​ലി​ന് അ​നു​വ​ദി​ച്ച അ​ഭി​മു​ഖ​ത്തി​ലാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. ജീ​വ​ന് അ​പ​ക​ട​മു​ണ്ടാ​ക്കു​ന്ന​തും സ്വ​ഭാ​വം മാ​റ്റു​ന്ന​തു​മാ​യ ല​ഹ​രി ല​ഭ്യ​മാ​ണ്. ക​ള്ളു​ഷാ​പ്പ് വ​ച്ചി​ട്ട് മ​ദ്യ​നി​രോ​ധ​നം പ​റ​യാ​ൻ ക​ഴി​യു​മോ​യെ​ന്നും ഇ​ക്കാ​ര്യ​ത്തി​ൽ ഒ​റ്റ​തി​രി​ഞ്ഞ് അ​ഭി​പ്രാ​യം പ​റ​യാ​തെ സ​മൂ​ഹം ഗൗ​ര​വ​മാ​യി ആ​ലോ​ചി​ക്കേ​ണ്ട​തു​ണ്ടെ​ന്നും മ​മ്മൂ​ട്ടി പ​റ​ഞ്ഞു. വി​വാ​ദം വ​ള​ർ​ത്തു​ന്ന​ത് ര​ണ്ടു കൂ​ട്ട​ർ​ക്കും ന​ല്ല​ത​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Read More

ഇതുപോലെ രണ്ടുപേര്‍ മതി കെഎസ്ആര്‍ടിസി എന്ന വന്മരം പിടിച്ചു നിർത്താൻ! വൈറലായി കുറിപ്പ്

പയ്യന്നൂര്‍: കെഎസ്ആര്‍ടിസി നിരന്തരം വാര്‍ത്തകളില്‍ നിറയുകയാണ്. അതില്‍ പ്രധാന വാര്‍ത്തയാകുന്നത് കെഎസ്ആര്‍ടിസി ജീവനക്കാരുടെ മോശം പെരുമാറ്റം സംബന്ധിച്ച വാര്‍ത്തകളാണ്. എന്നാല്‍ എല്ലായിടത്തും ഇത് തന്നെയല്ല അനുഭവം എന്നാണ് വൈറലാകുന്ന ഒരു ഫേസ്ബുക്ക് കുറിപ്പ് പറയുന്നത്. മിഥിലാജ് എഴുതിയ കുറിപ്പ് പയ്യന്നൂരിലെ കെഎസ്ആര്‍ടിസി യൂണിയന്‍ പേജില്‍ പങ്കുവച്ചതാണ് വൈറലാകുന്നത്.  കണ്ണൂരിൽ നിന്നു കാഞ്ഞങ്ങാടെക്ക് പോകുന്ന KL15.1386 ഫാസ്റ്റ് പാസഞ്ചർ കെഎസ്ആര്‍ടിസി ബസില്‍ ഉണ്ടായ അനുഭവമാണ് യാത്രക്കാരന്‍ വിവരിക്കുന്നത്.  ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം ഇങ്ങനെയാണ് ചെറു പുഞ്ചിരിയോടെ സർ എന്നു വിളിച്ചാണ് അദ്ദേഹം കണ്ണൂരിൽ നിന്നു കാഞ്ഞങ്ങാടെക്ക് പോകുന്ന KL15.1386 ഫാസ്റ്റ് പാസഞ്ചർ കെഎസ്ആര്‍ടിസി ബസ്സിൽ നിന്ന് എനിക്ക് ചെറുവത്തൂരിലേക്ക് 68 രൂപയുടെ ടിക്കറ്റ് മുറിച്ചു തന്നത്. ബസ്സിൽ കയറുന്നതിനു മുന്നേ തന്നെ കണ്ണൂർ ബസ് സ്റ്റാന്റിൽ നിന്ന് കാഞ്ഞങ്ങാട് കാഞ്ഞങ്ങാട് എന്നു വിളിച്ചു അദ്ദേഹം ബസിൽ ആളെ കയറ്റുന്നുമുണ്ടായിരുന്നു. കെഎസ്ആര്‍ടിസി…

Read More

യു​വ​തി​യും ന​വ​ജാ​ത​ശി​ശു​വും മ​രി​ച്ച സം​ഭ​വം; വി​ട്ട​യ​ച്ച ഡോ​ക്ട​ര്‍​മാ​രെ ചോ​ദ്യം ചെ​യ്യും

പാ​ല​ക്കാ​ട്: യാ​ക്ക​ര ച​ന്ദ​ന​ക്കു​റി​ശ്ശി​യി​ലെ ത​ങ്കം ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സാ​പി​ഴ​വ് മൂ​ലം യു​വ​തി​യും ന​വ​ജാ​ത​ശി​ശു​വും മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ അ​റ​സ്റ്റ് ചെ​യ്ത ശേ​ഷം വി​ട്ട​യ​ച്ച ഡോ​ക്ട​ര്‍​മാ​രെ വ​രും ദി​വ​സ​ങ്ങ​ളി​ല്‍ ചോ​ദ്യം ചെ​യ്യും. അ​ജി​ത്, പ്രി​യ​ദ​ര്‍​ശി​നി, നി​ള എ​ന്നീ ഡോ​ക്ട​ര്‍​മാ​രെ​യാ​ണ് ചോ​ദ്യം ചെ​യ്യു​ക. സം​ഭ​വ​ത്തി​ല്‍ ചി​കി​ത്സാ പി​ഴ​വു​ണ്ടാ​യെ​ന്ന മെ​ഡി​ക്ക​ല്‍ റി​പ്പോ​ര്‍​ട്ട് ല​ഭി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് ഡോ​ക്ട​ര്‍​മാ​രെ അ​റ​സ്റ്റു ചെ​യ്ത​ത്. ക​ഴി​ഞ്ഞ ജൂ​ലൈ ര​ണ്ടി​നാ​ണ് പ്രസവത്തിനു പിന്നാലെ ത​ത്ത​മം​ഗ​ലം സ്വ​ദേ​ശി​യാ​യ ഐ​ശ്വ​ര്യ​യു​ടെ ന​വ​ജാ​ത​ശി​ശു മ​രി​ച്ച​ത്.  ഒ​രു ദി​വ​സ​ത്തി​ന് ശേ​ഷം ഐ​ശ്വ​ര്യ​യും മ​ര​ണ​പ്പെ​ട്ടു. ചി​കി​ത്സാ​പി​ഴ​വ് ആ​രോ​പി​ച്ച് ബ​ന്ധു​ക്ക​ള്‍ പ്ര​തി​ഷേ​ധം ശ​ക്ത​മാ​ക്കി​യ​തോ​ടെ​യാ​ണ് സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. അ​തേ​സ​മ​യം ഐ​ശ്വ​ര്യ​യു​ടെ കു​ടും​ബാം​ഗ​ങ്ങ​ള്‍ ഇ​ന്നു 11ന് ​മാ​ധ്യ​മ​ങ്ങ​ളെ കാ​ണും.

Read More

കാക്കിയിട്ട മാമ്പഴക്കള്ളൻ പോലീസുകാരൻ; വ​ഴി​യ​രി​കി​ലെ പ​ഴ​ക്ക​ട​യി​ൽ നി​ന്നും മോ​ഷ്ടി​ച്ച​ത് പത്ത് കി​ലോ മാ​മ്പ​ഴം; കാഞ്ഞിരപ്പള്ളിയിലെ ഈ പോലീസുകാരൻ പണ്ടേ പ്രശ്നക്കാരൻ…

കോ​ട്ട​യം: കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ലെ പ​ഴ​ക്ക​ട​യി​ല്‍ നി​ന്നും മാ​മ്പ​ഴം മോ​ഷ്ടി​ച്ച് പോ​ലീ​സു​കാ​ര​ന്‍. വ​ഴി​യ​രി​കി​ല്‍ വ​ച്ച് വി​ല്‍​ക്കു​ന്ന പ​ഴ​ക്ക​ട​യി​ല്‍ നി​ന്നു​മാ​ണ് മാ​മ്പ​ഴം മോ​ഷ​ണം പോ​യ​ത്. തു​ട​ര്‍​ന്ന് സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് മോ​ഷ്ടാ​വ് പോ​ലീ​സാ​ണെ​ന്ന് വ്യ​ക്ത​മാ​യ​ത്. ഇ​ടു​ക്കി ജി​ല്ലാ പോ​ലീ​സ് ആ​സ്ഥാ​ന​ത്തെ സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​റാ​യ പി.​വി.​ഷി​ഹാ​ബാ​ണ് മാ​മ്പ​ഴം മോ​ഷ്ടി​ച്ച​ത്. ഞാ​യ​റാ​ഴ്ച പു​ല​ര്‍​ച്ചെ​യാ​ണ് സം​ഭ​വം. ഡ്യൂ​ട്ടി ക​ഴി​ഞ്ഞ് മ​ട​ങ്ങു​ന്ന​തി​നി​ട​യി​ലാ​ണ് ഷി​ഹാ​ബ് മാ​മ്പ​ഴം മോ​ഷ്ടി​ക്കു​ന്ന​ത്. ചു​റ്റും ആ​രു​മി​ല്ലെ​ന്ന് ഉ​റ​പ്പു​വ​രു​ത്തി​യ ശേ​ഷം കി​ലോ​യ്ക്ക് അ​റു​ന്നൂ​റ് രൂ​പ വി​ല വ​രു​ന്ന മാ​മ്പ​ഴം പ​ത്ത് കി​ലോ​യോ​ളം എ​ടു​ത്തു. വ​ഴി​യ​രി​കി​ല്‍ ആ​ളി​ല്ലെ​ന്നു ഉ​റ​പ്പു​വ​രു​ത്തി​യെ​ങ്കി​ലും ക​ട​യി​ലെ സി​സി​ടി​വി ക്യാ​മ​റ ഇ​ദ്ദേ​ഹം ക​ണ്ടി​ല്ല.കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ളേ​ജി​ലെ ഡ്യൂ​ട്ടി ക​ഴി​ഞ്ഞ് മുണ്ടക്കയത്തെ വീട്ടിലേക്ക് മ​ട​ങ്ങു​ന്പോ​ഴാ​യി​രു​ന്നു മോ​ഷ​ണം. പോ​ലീ​സ് യൂ​ണി​ഫോ​മി​ല്‍ ത​ന്നെ​യാ​ണ് മോ​ഷ​ണം ന​ട​ത്തി​യ​ത്. ക്രിമിനൽ പശ്ചാത്തലമുള്ള  പോലീസുകാരനെതിരേ സ്ത്രീപീഡനക്കേസും സ്ത്രീകളെ അപമാനിച്ചതിനും കേസ് ഉണ്ട്.  ക​ട​യു​ട​മ നി​സാ​റി​ന്‍റെ പ​രാ​തി​യി​ൽ കാ​ഞ്ഞി​ര​പ്പ​ള്ളി പോ​ലീ​സ്…

Read More

തന്ത്രം പ്രയോഗിക്കും മുമ്പേ അവർ എല്ലാം മനസിലാക്കി; കൈയിൽ കിട്ടിയ മദ്യക്കുപ്പികളുമായി അവർ ഓടി രക്ഷപ്പെട്ടു;  അരിച്ചു പെറുക്കിയ പോലീസിന് കിട്ടിയത്..

മാ​ന്നാ​ർ: പോ​ലീ​സ് സം​ഘ​ത്തെ ക​ണ്ട് അ​ന​ധി​കൃ​ത​മാ​യി മ​ദ്യ​ക്ക​ച്ച​വ​ടം ന​ടത്തി​യ​വ​ർ മ​ദ്യം ഉ​പേ​ക്ഷി​ച്ച് ഓ​ടി ര​ക്ഷ​പ്പെ​ട്ടു. ചെ​ന്നി​ത്ത​ല വെ​ട്ട​ത്തു​വി​ള സ്കൂ​ളി​നു പ​ടി​ഞ്ഞാ​റ് തോ​ട്ട​ങ്ക​ര ക​ലു​ങ്കി​ന്‍റെ സ​മീ​പ​ത്താ​ണ് അ​ന​ധി​കൃ​ത മ​ദ്യ​ക്ക​ച്ച​വ​ടം ന​ട​ന്നുവ​ന്നി​രു​ന്ന​ത്.  ​പ്ര​ദേ​ശ​ത്ത് അ​ന​ധി​കൃ​ത മ​ദ്യ വി​ല്പന ന​ട​ക്കു​ന്ന​താ​യി നാ​ട്ടു​കാ​ർ ന​ൽ​കി​യ പ​രാ​തി​യെത്തുട​ർ​ന്നാ​ണ് പോ​ലീ​സെ​ത്തി​യ​ത്. ഒ​രു ലി​റ്റ​ർ, അ​ര ലി​റ്റ​ർ കു​പ്പി​ക​ളി​ലാ​യി ല​ഭി​ക്കു​ന്ന വി​ദേ​ശ​മ​ദ്യ​മാ​ണ് ഇ​വ​ർ പ​ല​ഭാ​ഗ​ങ്ങ​ളി​ലാ​യി വി​ൽ​പ്പ​ന​യും വി​ത​ര​ണ​വും ന​ട​ത്തി​യി​രു​ന്ന​ത്. മ​ദ്യക്കച്ച​വ​ടം കാ​ര​ണം സ്ത്രീ​ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കും ഈ ​വ​ഴി​യി​ലൂ​ടെ സ​ഞ്ച​രി​ക്കാ​ൻ പ​റ്റാ​ത്ത അ​വ​സ്ഥ​യാ​യി​രു​ന്നു. ഇ​വി​ടെനി​ന്ന് മ​ദ്യ​പി​ക്കു​ന്ന സം​ഘം പി​ന്നീ​ട് അ​സ​ഭ്യവ​ർ​ഷം ന​ട​ത്തു​ന്ന​തും പ​തി​വാ​യി​രു​ന്നു. മ​ദ്യസം​ഘ​ത്തി​ന്‍റെ ശ​ല്യം ഏ​റി​യ​തോ​ടെ​യാ​ണ് നാ​ട്ടു​കാ​ർ സം​ഘ​ടി​ച്ച് മാ​ന്നാ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്.തു​ട​ർ​ന്ന് റെ​യ്ഡി​നെ​ത്തി​യ പോ​ലീ​സ് സം​ഘ​ത്തെ ക​ണ്ട് മ​ദ്യ ക്കുപ്പി​ക​ൾ ഉ​പേ​ക്ഷി​ച്ച് വി​ത​ര​ണ​ക്കാ​ർ ഓ​ടി ര​ക്ഷ​പ്പെ​ട്ടു. അ​ടു​ത്തി​ടെ സ​മീ​പ​ത്തു​ള്ള വീ​ട്ടി​ൽനി​ന്നും വ്യാ​ജ സ്പി​രി​റ്റ് പോ​ലീ​സ്-എ​ക്സൈ​സ് സം​ഘം പി​ടി​കൂ​ടി​യി​രു​ന്നു.​ പ്ര​തി​ക​ളെക്കുറി​ച്ചു​ള്ള സൂ​ച​ന ല​ഭി​ച്ച​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.

Read More

ഇരുപത്തിരണ്ടാം വയസിൽ  എം​ഡി​എം​എ​യുമായി പിടിയിൽ; 75 പേർക്കോളം ഉപയോഗിക്കാവുന്ന മയക്കുമരുന്നിന്‍റെ വിപണിയിലെ വില ഞെട്ടിക്കുന്നത്

കോരു​ത്തോ​ട്: പൊ​ൻ​കു​ന്നം എ​ക്സൈ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കോ​രു​ത്തോ​ട് കോ​സ​ടി ഭാ​ഗ​ത്തു​ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മാ​ര​ക മ​യ​ക്കു​മ​രു​ന്നാ​യ എം​ഡി​എം​എ​യും ക​ഞ്ചാ​വു​മാ​യി മൂ​ന്നു യു​വാ​ക്ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​രു​ത്തോ​ട് സ്വ​ദേ​ശി​ക​ളാ​യ ആ​ല​ഞ്ചേ​രി​ൽ അ​രു​ൺ ജോ​ൺ(22), ക​ള​പ്പു​ര​ത്തൊ​ട്ടി​യി​ൽ അ​ന​ന്തു കെ. ​ബാ​ബു(22), തോ​ണി​ക്ക​വ​യ​ലി​ൽ ജി​ഷ്ണു സാ​ബു(27) എ​ന്നി​വ​രെ​യാ​ണ് പൊ​ൻ​കു​ന്നം എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ എ​സ്. നി​ജു​മോ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം പി​ടി​കൂ​ടി​യ​ത്. ഇ​വ​രു​ടെ പ​ക്ക​ൽ നി​ന്നും വി​ൽ​പ്പ​ന​യ്ക്കാ​യി സൂ​ക്ഷി​ച്ചി​രു​ന്ന 2.5 ഗ്രാം ​എം​ഡി​എം​എ​യും 2.5 ഗ്രാം ​ഉ​ണ​ക്ക ക​ഞ്ചാ​വും മ​യ​ക്കു​മ​രു​ന്ന് ക​ട​ത്തു​ന്ന​തി​നാ​യി ഉ​പ​യോ​ഗി​ച്ച ബൈ​ക്കും മൂന്നു മൊ​ബൈ​ൽ ഫോ​ണു​ക​ളും ക​ണ്ടെ​ടു​ത്തു. ഇ​ന്ന​ലെ പു​ല​ർ​ച്ചെ കോ​സ​ടി ക​ള്ളുഷാ​പ്പി​ന് സ​മീ​പ​ത്തു​നി​ന്നു​മാ​ണ് എ​ക്സൈ​സ് സം​ഘം ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മ​യ​ക്കു​മ​രു​ന്നും, ക​ഞ്ചാ​വും ക​ണ്ടെ​ത്തി​യ​ത്. ഡ്രൈ​വ​റാ​യ തോ​ണി​ക്ക​വ​യ​ലി​ൽ ജി​ഷ്ണു സാ​ബു മു​ൻ​പ് ക​ഞ്ചാ​വ് കേ​സി​ലും പ്ര​തി​യാ​യി​ട്ടു​ണ്ട്. എ​രു​മേ​ലി എ​ക്സൈ​സ് റേ​ഞ്ച് ഓ​ഫീ​സി​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് പ്ര​തി​ക​ളെ റി​മാ​ൻഡ്…

Read More

ബന്ധുവീട്ടിലെത്തിയ വർഷയ്ക്കും സഹോദരങ്ങൾക്കും ചോലയിൽ കുളിക്കാൻ മോഹം; ശാന്തമായി ഒഴുകിയ ചോലയിലേക്ക് മലവെള്ളം പാഞ്ഞെത്തി; ഒഴുക്കിൽപ്പെട്ട് പി​ജി വി​ദ്യാ​ർ​ഥി​നിക്ക് ദാരുണാന്ത്യം

ക​രു​വാ​ര​ക്കു​ണ്ട്: കേ​ര​ളാം​കു​ണ്ടി​നു സ​മീ​പ​മു​ണ്ടാ​യ മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ൽ​പ്പെ​ട്ട് ആ​ല​പ്പു​ഴ സ്വ​ദേ​ശി​യാ​യ പി​ജി വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു. അ​രൂ​ർ ച​ന്തി​രൂ​ർ മു​ള​യ്ക്ക​ൽ​പ​റ​ന്പി​ൽ സു​രേ​ന്ദ്ര​ന്‍റെ മ​ക​ൾ വ​ർ​ഷ (24) ആ​ണ് മ​രി​ച്ച​ത്. ക​രു​വാ​ര​ക്കു​ണ്ട് മ​ഞ്ഞ​ളാം​ചോ​ല​യി​ൽ ഇ​ന്ന​ലെ വൈ​കു​ന്നേ​ര​മാ​യി​രു​ന്നു സം​ഭ​വം.  വ​ർ​ഷ​യും കു​ടും​ബ​വും ഞാ​യ​റാ​ഴ്ച​യാ​ണ് ക​ൽ​ക്കു​ണ്ട്ചേ​രി​യി​ലെ ബ​ന്ധു​വീ​ട്ടി​ൽ എ​ത്തി​യ​ത്. ഇ​ന്ന​ലെ  വൈ​കി​ട്ട് കു​ടും​ബാം​ഗ​ങ്ങ​ളു​മൊ​ത്ത് മ​ഞ്ഞ​ളാം​ചോ​ല​യ്ക്കു സ​മീ​പ​ത്തെ കൃ​ഷി​യി​ടം സ​ന്ദ​ർ​ശി​ച്ച് മ​ട​ങ്ങ​വേ ചോ​ല​യി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ​പ്പോ​ൾ മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ൽ പെ​ടു​ക​യാ​യി​രു​ന്നു. കു​ട്ടി​ക​ള​ട​ക്ക​മു​ള്ള മ​റ്റു​ള്ള​വ​ർ ര​ക്ഷ​പ്പെ​ട്ടെ​ങ്കി​ലും ആ​ർ​ഷ പാ​റ​ക്ക​ല്ലു​ക​ളും വെ​ള്ള​ച്ചാ​ട്ട​ങ്ങ​ളും നി​റ​ഞ്ഞ ചോ​ല​യി​ലൂ​ടെ ഒ​ന്ന​ര കി​ലോ​മീ​റ്റ​റോ​ളം ഒ​ഴു​കി​പ്പോ​യി.  നാ​ട്ടു​കാ​ർ ന​ട​ത്തി​യ തെ​ര​ച്ചി​ലി​ൽ ക​ൽ​ക്കു​ണ്ട് പ​ള്ളി​ക്കു പി​ൻ​ഭാ​ഗ​ത്ത് ചോ​ല​യി​ൽനി​ന്നാ​ണ് വ​ർ​ഷ​യെ ക​ണ്ടെ​ത്തി​യ​ത്. ഉ​ട​ൻ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. രാ​ത്രി​യോ​ടെ മൃ​ത​ദേ​ഹം മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. അ​മ്മ: സു​ശീ​ല. സ​ഹോ​ദ​രി: ആ​ഗ്ര.   

Read More