ദുബായി: പ്രമുഖ വ്യവസായിയും അറ്റ്ലസ് ഗ്രൂപ്പ് ചെയർമാനുമായ എം.എം. രാമചന്ദ്രന് (അറ്റ്ലസ് രാമചന്ദ്രൻ-80) അന്തരിച്ചു. കരൾ സംബന്ധമായ അസുഖത്തെത്തുടർന്ന് രണ്ടു ദിവസമായി ദുബായിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഹൃദയാഘാതത്തെത്തുടർന്ന് ഇന്നലെ അർധരാത്രിയോടെയായിരുന്നു അന്ത്യം. വൈശാലി ഉള്‍പ്പെടെ ഒട്ടേറെ മികച്ച സിനിമകളുടെ നിര്‍മാതാവാണ് അറ്റ്ലസ്് രാമചന്ദ്രൻ. തൃശൂർ മധുകര മൂത്തേടത്ത് കമലാകരമേനോന്റെയും രുഗ്മിണിയമ്മയുടെയും മകനായി 1942 ജൂലൈ 31നാണ് ജനനം. ഭാര്യ: ഇന്ദിര. മക്കൾ: ഡോ. മഞ്ജു, ശ്രീകാന്ത്. ഓർമയാകുന്നത്”ജനകോടികളുടെവിശ്വസ്തസ്ഥാപനം’ പഠനശേഷം കാനറാ ബാങ്കിലും പിന്നീട് എസ്ബിടിയിലും ഉദ്യോഗസ്ഥനായ രാമചന്ദ്രന് 1970കളിൽ ജോലി രാജിവച്ച് ഗൾഫിലേക്ക് പോയി. കുവൈറ്റിൽ ബാങ്ക് ജോലിയിൽ തന്നെയായിരുന്നു തുടക്കം. എന്നാൽ എൺപതുകളുടെ അവസാനത്തിൽ ജോലി ഉപേക്ഷിച്ച് സ്വർണവ്യാപാരം തുടങ്ങി. അറ്റ്ലസ്് ജ്വല്ലറി ഗ്രൂപ്പ് പെട്ടെന്നുതന്നെ പ്രശസ്തമായി. ബിസിനസിന്റെ പല മേഖലകളിലേക്കു വിജയകരമായി പടർന്നു പന്തലിച്ച രാമചന്ദ്രൻ വളരെ വേഗമാണ് ഗൾഫിലെ പ്രമുഖ മലയാളികളുടെ…
Read MoreCategory: Top News
പുറകില്‍നിന്ന് കഴുത്തിന് ചുറ്റിപ്പിടിച്ചു, അവൻമാർ മർദിച്ചു; തെളിവെടുപ്പിനിടെ ഭാവവ്യത്യാസങ്ങളില്ലാതെ മുത്തുകുമാര്‍ എല്ലാം അഭിനയിച്ചു കാണിച്ചു
ചങ്ങനാശേരി: ക്രൂരമര്‍ദനത്തില്‍ കൊല്ലപ്പെട്ട ബിന്ദുകുമാറിന്റെ വാരിയെല്ലുകള്‍ തകര്‍ന്നതായി പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നതായി പോലീസ്. കോട്ടയം മെഡിക്കല്‍ കോളജില്‍ നടന്ന മൃതദേഹപരിശോധനയുടെ ഫലം കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥനായ ചങ്ങനാശേരി എസ്എച്ച്ഒ റിച്ചാര്‍ഡ് വര്‍ഗീസിന് കൈമാറിയിട്ടുണ്ട്. വീട്ടില്‍ തയാറാക്കിവച്ചിരുന്ന ഭക്ഷണവും മദ്യവും കഴിക്കുന്നതിനിടയില്‍ പ്രതി മുത്തുകുമാര്‍ ബിന്ദുകുമാറിന്റെ പുറകില്‍നിന്ന് കഴുത്തിന് ചുറ്റിപ്പിടിക്കുകയും കൂട്ടുപ്രതികള്‍ ക്രൂരമായി മര്‍ദിക്കുകയുമായിരുന്നു. കൊടിയ മര്‍ദനമേറ്റു നിലത്തുവീണ ബിന്ദുകുമാര്‍ മരിച്ചതായി പ്രതികള്‍ ഉറപ്പുവരുത്തി. നേരത്തെ വാങ്ങി വച്ചിരുന്ന തൂമ്പായും സമീപത്തെ വീട്ടില്‍നിന്ന് എടുത്തുകൊണ്ടുവന്ന കമ്പിപ്പാരയും ഉപയോഗിച്ച് അടുക്കളയോടു ചേര്‍ന്നുള്ള ഷെഡില്‍ പ്രതികള്‍ രണ്ടര അടി താഴ്ചയില്‍ കുഴിയെടുത്തു. മുത്തുകുമാറും കൂട്ടുപ്രതികളായ രണ്ടുപേരും ചേര്‍ന്ന് മൃതദേഹം കുഴിച്ചുമൂടി. ഇതിനുശേഷം നേരത്തെ കരുതിവച്ചിരുന്ന സിമന്റ് ഉപയോഗിച്ച് സംശയംതോന്നാത്തവിധം തറതേച്ച് വെടിപ്പാക്കി. സിമന്റ് തൃക്കൊടിത്താനം മുക്കാട്ടുപടിയിലുള്ള കടയില്‍നിന്നും തേക്കുവാനുപയോഗിച്ച കരണ്ടി ചങ്ങനാശേരി മാര്‍ക്കറ്റ് റോഡിലെ കടയില്‍നിന്നും വാങ്ങിയതായി പിടിയിലായ പ്രതി…
Read Moreഎല്ലാവരുടെയും കണ്ണുകളെ ഈറനണിയിച്ച് പ്രിയസഖാവിനെ ഒരുനോക്ക് കാണാൻ പുഷ്പ്പനെത്തി; കൂത്തുപറമ്പ് വെടിവെയ്പ്പിലെ ജീവിക്കുന്ന രക്തസാക്ഷി
കണ്ണൂർ: അന്തരിച്ച സിപിഎം മുൻ സംസ്ഥാന സെക്രട്ടി കോടിയേരി ബാലകൃഷ്ണന് ആദരാജ്ഞാലി അർപ്പിക്കാൻ പുഷ്പ്പൻ എത്തി. പൊതുദർശനം നടക്കുന്ന തലശേരി ടൗൺ ഹാളിലെത്തിയാണ് പുഷ്പ്പൻ, കോടിയേരി ബാലകൃഷ്ണനെ കണ്ടത്. 1994ലെ കൂത്തുപറമ്പ് വെടിവെയ്പ്പിലെ ജീവിക്കുന്ന രക്തസാക്ഷിയാണ് പുഷ്പന്. പുഷ്പ്പനുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന വ്യക്തിയായിരുന്നു കോടിയേരി ബാലകൃഷ്ണൻ. അതേസമയം, ഇന്ന് മുഴുവൻ മൃതദേഹം തലശേരി ടൗൺ ഹാളിൽ പൊതുദർശനത്തിന് വയ്ക്കും. ചെന്നൈയിൽനിന്ന് എയർആംബുലൻസിലാണ് കോടിയേരിയുടെ മൃതദേഹം കണ്ണൂരിലെത്തിച്ചത്. കോടിയേരിയുടെ ഭാര്യ വിനോദിനി മകന് ബിനീഷ് അദ്ദേഹത്തിന്റെ ഭാര്യ റിനീറ്റ എന്നിവര്‍ ചെന്നൈയില്‍ നിന്ന് മൃതദേഹത്തെ അനുഗമിച്ചിരുന്നു. കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി.ജയരാജന് മൃതദേഹം വിമാനത്താവളത്തിൽ ഏറ്റുവാങ്ങി. മുഖ്യമന്ത്രി പിണറായി വിജയൻ, എസ്. രാമചന്ദ്രൻ പിള്ള ഉൾപ്പെടെയുള്ള നേതാക്കൾ വിമാനത്താവളത്തിൽ എത്തിയിരുന്നു. മൃതദേഹം എത്തുന്നതും കാത്ത് വിമാനത്താവളത്തിൽ വൻജനാവലിയാണ് തടിച്ചുകൂടിയത്. വിമാനത്താവളത്തിൽനിന്ന് മൃതദേഹം വിലാപയാത്രയായാണ് തലശേരിയിലേക്ക് കൊണ്ടുവന്നത്. നിരവധി…
Read Moreസെലിബ്രിറ്റി ചോദ്യങ്ങളും ഉത്തരവും വിവാദത്തിന്റെ കൊടുമുടിയിൽ..! മെഗാസ്റ്റാർ മമ്മൂട്ടി ദുബായിൽ നൽകിയ ചോദ്യത്തിന്റെ ഉത്തരം വൈറാലാകുന്നു
ദോഹ: സെലിബ്രിറ്റി അഭിമുഖങ്ങളെക്കുറിച്ചും അവര്‍ നേരിടേണ്ടിവരുന്ന ചോദ്യങ്ങളെക്കുറിച്ചുമൊക്കെ അടുത്തിടെ സോഷ്യൽ മീഡിയകളിൽ ചർച്ചകളിൽ നടന്നിരുന്നു. ഇപ്പോഴിതാ ഈ ചര്‍ച്ചകളുടെ തുടര്‍ച്ചയെന്ന നിലയിലുള്ള ഒരു ചോദ്യത്തിന് മറുപടി നല്‍കിയിരിക്കുകയാണ് മമ്മൂട്ടി. ചോദ്യങ്ങളും ഉത്തരങ്ങളും സെൻസർ ചെയ്യാൻ കഴിയില്ല. സാമാന്യ ധാരണയാണ് വേണ്ടതെന്ന് അദ്ദേഹം പ്രതികരിച്ചു. ഇന്റർവ്യൂകളുമായി ബന്ധപ്പെട്ട് നടക്കുന്ന വിവാദങ്ങൾക്ക് കാരണം ചോദ്യങ്ങളുടെ പ്രശ്നമാണോ അതോ ഉത്തരങ്ങളുടെ പ്രശ്നമാണോ എന്ന ചോദ്യത്തിനാണ് മമ്മൂട്ടി മറുപടി പറഞ്ഞത്. ഈ ചോദ്യത്തിന് കുഴപ്പമില്ല, അതുകൊണ്ട് തന്നെ ഉത്തരത്തിനും കുഴപ്പമുണ്ടാകാൻ ഇടയില്ല. ഓരോരുത്തരും ഓരോ ചോദ്യങ്ങളും ഓരോരുത്തരും അവരവര്‍ക്കുള്ള മറുപടിയുമാണ് പറയുന്നത്. അതിനെ നമുക്ക് നിയന്ത്രിക്കാനോ സെന്‍സര്‍ ചെയ്യാനോ കഴിയില്ല. അതിന് സാമാന്യമായ ഒരു ധാരണയാണ് വേണ്ടത്. ചര്‍ച്ചകള്‍ നടക്കട്ടെ’- മമ്മൂട്ടി പറഞ്ഞു. പുതിയ ചിത്രമായ റോഷാക്കിന്റെ ഗ്ലോബൽ ലോഞ്ചിംഗിനായി ദോഹയിൽ എത്തിയതായിരുന്നു മമ്മൂട്ടി.
Read Moreപൊതുവേ സൗമ്യൻ; നിലപാടിൽ കാർക്കശ്യക്കാരൻ! വലിയൊരു പൊട്ടിത്തെറിയിൽ നിന്നു കേരളത്തിലെ പാർട്ടിയെ സംരക്ഷിച്ചു നിർത്തിയ നേതാവ്
എം. പ്രേംകുമാർ തിരുവനന്തപുരം: സിപിഎമ്മിലെ വിഭാഗീയത ആളിക്കത്തി നിൽക്കുന്പോൾ പിണറായി വിജയനൊപ്പമാണെന്നു തോന്നിപ്പിക്കുന്പോഴും പാർട്ടിയിൽ ഉഗ്രപ്രതാപിയായ വി.എസ്. അച്യുതാനന്ദനെ കൈവിടാത്ത നേതാവായിരുന്നു കോടിയേരി ബാലകൃഷ്ണൻ. വി.എസിനും പിണറായിക്കുമിടയിലുണ്ടായിരുന്ന വിഭാഗീയമായ അന്തരം മൂർച്ഛിക്കുന്പോഴെല്ലാം കോടിയേരിയുടെ നയപരമായ ഇടപെടലാണു വലിയൊരു പൊട്ടിത്തെറിയിൽ നിന്നു കേരളത്തിലെ പാർട്ടിയെ സംരക്ഷിച്ചു നിർത്തിയത്. രണ്ടു പ്രമുഖ നേതാക്കൾ ഇരുചേരികളിലായി വിഘടിച്ചുനിന്നപ്പോഴെല്ലാം അനുനയത്തിന്റെ പതാകവാഹകനായി കോടിയേരി. ഏറ്റവുമൊടുവിൽ കേരളത്തിൽ ഇടതുമുന്നണിക്കു തുടർഭരണം ലഭിക്കുന്നതിൽ നിർണായകമായ രാഷ്ട്രീയതീരുമാനങ്ങൾ കൈക്കൊള്ളുന്നതിലും അദ്ദേഹം വിജയിച്ചു. അനുനയത്തിന്റെ വക്താവ് സിപിഎം നേതാക്കളിൽ പൊതുവേ സൗമ്യനായി പെരുമാറുന്ന നേതാവായിരുന്നു കോടിയേരി. എന്നാൽ പാർട്ടി നയങ്ങളിലോ നിലപാടുകളിലോ ഈ സൗമ്യത അദ്ദേഹം കാണിക്കാറില്ല. 2006ൽ വി.എസ് സർക്കാരിൽ ആഭ്യന്തര,വിനോദസഞ്ചാര വകുപ്പുകളുടെ മന്ത്രിയായിരുന്ന കാലത്താണു കോടിയേരി കൂടുതൽ ജനശ്രദ്ധ നേടുന്ന നേതാവായി മാറുന്നത്. ഇക്കാലയളവിലാണു സിപിഎമ്മിലെ വിഭാഗീയത അതിന്റെ മൂർധന്യത്തിലെത്തുന്നതും. മുഖ്യമന്ത്രി വി.എസും പാർട്ടി സെക്രട്ടറിയും…
Read Moreമക്കളെ വീട്ടില്‍നിന്നു മാറ്റിയത് ആസൂത്രിതമോ ? ആരും ഒന്നുമറിഞ്ഞില്ല! മുത്തുകുമാര്‍ സുഹൃത്തിന്റെ കൊലപാതകത്തിലെ തിരക്കഥയില്‍ വില്ലനായത് ഇങ്ങനെ…
ചങ്ങനാശേരി: ചങ്ങനാശേരി പൂവം എസി കോളനിയില്‍ അരങ്ങേറിയതു ദൃശ്യം മോഡല്‍ കൊലപാതകം. ആലപ്പുഴ നഗരസഭ ആര്യാട് കിഴക്കേവെളിയില്‍ ബിന്ദുകുമാറി (ബിന്ദുമോന്-45) ന്റെ മൃതദേഹമാണ് പൂവം കോളനിയിലുള്ള വീടിന്റെ അടിത്തറയില്‍ മറവു ചെയ്ത നിലയില്‍ കണ്ടെത്തിയത്. ആലപ്പുഴയില്‍ വസ്തുബ്രോക്കറായ ബിന്ദുകുമാറും മേസ്തിരിപ്പണിക്കാരനായ മുത്തുകുമാറും നാളുകളായി സുഹൃത്തുക്കളായിരുന്നു. ഇടക്കാലത്തു ബന്ധത്തിലുണ്ടായ തര്‍ക്കത്തിനൊടുവിലാണ് മുത്തുകുമാര്‍ സുഹൃത്തായ ബിന്ദുകുമാറിന്റെ കൊലപാതകത്തിനുള്ള ആസൂത്രണങ്ങളിലേക്കു നീങ്ങിയത്. അങ്ങനെയാണ് മുത്തുകുമാര്‍ സുഹൃത്തിന്റെ കൊലപാതകത്തിലെ തിരക്കഥയില്‍ വില്ലനായത്. രാത്രി തറ പൊളിച്ചു കഴിഞ്ഞ 26ന് വൈകുന്നേരത്തോടെയാണ് ആലപ്പുഴയില്‍നിന്നു ബിന്ദുകുമാര്‍ ബൈക്കില്‍ ചങ്ങനാശേരി പൂവം എസി തോടിനരികിലുള്ള മുത്തുകുമാറിന്റെ വീട്ടിലെത്തിയത്. ഇരുവരും വീട്ടിലിരുന്നു മദ്യപിച്ചു. ഇതിനിടയില്‍ ബിസിനസ് കാര്യങ്ങള്‍ സംബന്ധിച്ചു തര്‍ക്കം ഉണ്ടായി. ഇതോടെ മുത്തുകുമാര്‍ ബിന്ദുകുമാറിനെ കൊലപ്പെടുത്തുകയായിരുന്നു. അന്നു രാത്രിതന്നെവീടിനോടു ചേര്‍ന്നുള്ള ഷെഡിന്റെ തറ പൊളിച്ചു. ബിന്ദുകുമാറിന്റെ മൃതദേഹം അവിടെ മറവുചെയ്തു. മൃതദേഹം മറവുചെയ്ത ഭാഗം ആര്‍ക്കും സംശയം…
Read Moreകോടിയേരി ബാലകൃഷ്ണൻ അന്തരിച്ചു! 15 ദിവസത്തെ ചികിത്സയ്ക്കായാണ് അദ്ദേഹം പുറപ്പെട്ടതെങ്കിലും ആശുപത്രിയിൽ തുടരുകയായിരുന്നു
ചെന്നൈ: സിപിഎം പോളിറ്റ് ബ്യൂറോ അംഗവും മുൻ സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണൻ (68) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. അർബുദബാധിതനായിരുന്ന കോടിയേരിയുടെ ആരോഗ്യനില കഴിഞ്ഞ ഏതാനും ദിവസങ്ങളായി അതീവ ഗുരുതരാവസ്ഥയിലായിരുന്നു. 2006 മുതൽ 2011 വരെ ആഭ്യന്തര, വിനോദസഞ്ചാരവകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയായി പ്രവർത്തിച്ചു. പതിമൂന്നാം കേരളനിയമസഭയിലെ പ്രതിപക്ഷ ഉപനേതാവായിരുന്നു. തലശേരി നിയമസഭാമണ്ഡലത്തെയാണ് അദ്ദേഹം 2001 മുതൽ 2016 വരെ പ്രതിനിധീകരിച്ചിരുന്നത്. 2015 ഫെബ്രുവരിവരിയിൽ ആലപ്പുഴയിൽ നടന്ന സിപിഎം ഇരുപത്തിയൊന്നാം സംസ്ഥാന സമ്മേളനത്തിലാണ് കോടിയേരി ആദ്യമായി സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെടുന്നത്. 2018 ൽ തൃശൂരിൽ രണ്ടാം വട്ടവും സംസ്ഥാനസെക്രട്ടറിയായി. കഴിഞ്ഞ ഓഗസ്റ്റ് 28 ന് ആരോഗ്യപരമായ കാരണങ്ങളെത്തുടർന്ന് സെക്രട്ടറി സ്ഥാനമൊഴിയുകയും ചെയ്തു. കണ്ണൂർ കല്ലറ തലായിൽ എൽപി സ്കൂൾ അധ്യാപകൻ കോടിയേരി മൊട്ടുമ്മൽ കുഞ്ഞുണ്ണിക്കുറുപ്പിന്റെയും നാരായണിയമ്മയുടേയും മകനായി 1953 നവംബർ 16ന് ആണ് കോടിയേരിയുടെ…
Read Moreഅതിക്രൂരമായ കൊലപാതകം! അയൽവാസി പെട്രോളൊഴിച്ച് തീകൊളുത്തിയ ഗൃഹനാഥഭാര്യയും മരിച്ചു; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…
തിരുവനന്തപുരം: കിളിമാനൂരിൽ അയൽവാസി തീകൊളുത്തിയ ഗൃഹനാഥനും ഭാര്യയും മരിച്ചു. മുടപുരം സ്വദേശി പ്രഭാകര കുറുപ്പും ഭാര്യ വിമലകുമാരിയുമാണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ ഭാര്യ വിമലകുമാരിയെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. കിളിമാനൂർ പനപ്പാംകുന്ന് സ്വദേശി ശശിധരൻ നായർ ആണ് ദമ്പതിമാരെ അവരുടെ വീട്ടിലെത്തി പെട്രോൾ ഒഴിച്ച് കത്തിച്ചത്. ഗുരുതരമായി പൊള്ളലേറ്റ ദമ്പതിമാരെ പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും പ്രഭാകര കുറുപ്പിനെ രക്ഷിക്കാനായില്ല. ഇവരെ ആക്രമിച്ച ശശിധരൻ നായർക്കും പൊള്ളലേറ്റിട്ടുണ്ട്. ഇയാളുടെ പരിക്കും ഗുരുതരമാണെന്ന് പോലീസ് പറഞ്ഞു. അതിക്രൂരമായാണ് കൊലപാതകം നടത്തിയത്. ദമ്പതികളുടെ തലയ്ക്ക് ചുറ്റിക കൊണ്ട് അടിച്ച ശേഷമാണ് തീകൊളുത്തിയത്. ക്രൂരകൃത്യത്തിന് പിന്നിൽ ശശിധരൻ നായരുടെ മകൻ മരിച്ചതിലെ പകയാണെന്നും സൂചനയുണ്ട്. പ്രഭാകര കുറുപ്പ്, ശശിയുടെ മകൻ ജീവനൊടുക്കിയ കേസിലെ പ്രതിയായിരുന്നു. കേസിൽ പ്രഭാകരക്കുറുപ്പിനെ കോടതി കഴിഞ്ഞ ദിവസം വെറുതെ വിട്ടിരുന്നു. 29 വർഷം…
Read Moreകൈക്കുഞ്ഞുമായി യാത്ര ചെയ്യുന്ന സ്ത്രീ അടക്കമുള്ളവരെ അസഭ്യം പറഞ്ഞ് ബസില്‍നിന്ന് ഇറക്കിവിട്ടു; കെഎസ്ആര്‍ടിസി വനിതാ കണ്ടക്ടര്‍ക്കെതിരെ പരാതി
തിരുവനന്തപുരം: യാത്രക്കാർക്ക് നേരെ അസഭ്യവർഷം ചൊരിഞ്ഞ് കെഎസ്ആർടിസി വനിതാ കണ്ടക്ടർ. യാത്രക്കാരെ രൂക്ഷഭാഷയിൽ അധിക്ഷേപിച്ച കണ്ടക്ടർ കൈക്കുഞ്ഞുമായി യാത്ര ചെയ്യുന്ന സ്ത്രീ അടക്കമുള്ളവരെ ബസിൽ നിന്ന് ഇറക്കിവിട്ടു. ആറ്റിങ്ങൽ ഡിപ്പോയിൽ നിന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് സർവീസ് നടത്തുന്ന ബസ് ചിറയൻകീഴിൽ നിർത്തിയിട്ടിരുന്ന വേളയിലാണ് സംഭവം നടന്നത്. ചിറയൻകീഴ് മേൽപ്പാലത്തിന് സമീപം ഉച്ചയ്ക്ക് നിർത്തിയിട്ടിരുന്ന ബസിൽ സർവീസ് തുടങ്ങുന്നതിന് ഏറെ മുന്‍പ് യാത്രക്കാർ കയറിയിരുന്നതാണ് വനിതാ കണ്ടക്ടറെ ചൊടിപ്പിച്ചത്. ബസ് ഇപ്പോൾ പുറപ്പെടില്ലെന്ന് അറിയിച്ച കണ്ടക്ടർ താൻ ഭക്ഷണം കഴിക്കുകയാണെന്നും ഏവരും പുറത്തിറങ്ങി നിൽക്കണമെന്നും ആക്രോശിച്ചു. എന്നാൽ കനത്ത വെയിലായതിനാൽ യാത്രക്കാർ ബസിൽനിന്ന് പുറത്തിറങ്ങാൻ മടിച്ചു. ഇതിൽ പ്രകോപിതയായ കണ്ടക്ടർ യാത്രക്കാർക്ക് നേരെ അസഭ്യവർഷം ചൊരിയുകയായിരുന്നു. കേട്ടാൽ അറയ്ക്കുന്ന രീതിയിൽ അതിരൂക്ഷ ഭാഷയിൽ യാത്രികർക്ക് നേരെ ശബ്ദമുയർത്തിയ കണ്ടക്ടർ സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിലുള്ള പ്രയോഗങ്ങളും നടത്തി. തൊഴിലുറപ്പ്…
Read Moreഎട്ടു നഗരങ്ങളില്‍ ഇന്നുതന്നെ 5ജി സേവനം തുടങ്ങാന്‍ എയര്‍ടെല്‍ ! ജിയോ തുടങ്ങുന്നത് ദീപാവലി ദിനത്തില്‍; രാജ്യത്ത് 5ജി മാമാങ്കം…
രാജ്യത്ത് 5ജി സേവനങ്ങള്‍ക്ക് തുടക്കം കുറിച്ചതോടെ ആളുകളെല്ലാം ആകാംക്ഷയിലാണ്. ഇന്നു തന്നെ രാജ്യത്തെ നാലു മെട്രോകളിലടക്കം എട്ടു നഗരങ്ങളില്‍ 5ജി സേവനം ലഭ്യമാക്കുമെന്ന് എയര്‍ടെല്‍ പറഞ്ഞു. 2024 മാര്‍ച്ചില്‍ രാജ്യമാകെയും 5 ജി സേവനം ലഭ്യമാക്കുമെന്നും എയര്‍ടെല്‍ അറിയിച്ചു. ന്യൂഡല്‍ഹിയില്‍ 5 ജി സേവനങ്ങള്‍ക്ക് തുടക്കം കുറിച്ച ചടങ്ങിലാണ് എയര്‍ടെല്‍ പ്രൊവൈഡറായ ഭാരതി എന്റര്‍പ്രൈസസ് ചെയര്മാന് സുനില്‍ ഭാരതി മിത്തല്‍ ഇക്കാര്യം അറിയിച്ചത്. രാജ്യത്ത് ഒരു പുതുയുഗത്തിന് തുടക്കം കുറിക്കുകയാണെന്ന് സുനില്‍ ഭാരതി മിത്തല്‍ പറഞ്ഞു. രാജ്യത്തിന്റെ 75-ാം സ്വാതന്ത്ര്യ വാര്‍ഷികത്തിലാണ് സുപ്രധാന നേട്ടം കൈവരിക്കുന്നത്. 5ജി രാജ്യത്ത് ഒരു പുതിയ അവബോധത്തിനും ഊര്‍ജ്ജത്തിനും തുടക്കമിടും. ഇത് ആളുകള്‍ക്ക് നിരവധി പുതിയ അവസരങ്ങള്‍ തുറക്കുമെന്നും മിത്തല്‍ പറഞ്ഞു. ടെലികോം വ്യവസായം 1.3 ബില്യണ്‍ ഇന്ത്യക്കാരുടെയും ആയിരക്കണക്കിന് സംരംഭങ്ങളുടെയും ഡിജിറ്റല്‍ സ്വപ്നങ്ങളെ കൂടുതല്‍ ജ്വലിപ്പിക്കുമെന്ന് ആദിത്യ ബിര്‍ള ഗ്രൂപ്പ്…
Read More