റായ്പൂര്: ഛത്തീസ്ഗഡിലെ കൊർബായിൽ ഭാര്യയെ കഴുത്തറത്ത് കൊന്നു. സംഭവത്തിൽ സാലിക് റാം യാദവ് (58) എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഭാര്യയോടുളള സംശയത്തെ തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിന് കാരണം. ബുധനാഴ്ച രാത്രി മദ്യപിച്ച് വീട്ടിലെത്തിയ ഇയാൾ ഭാര്യയുമായി വഴക്കിടുകയും കഴുത്തറത്ത് കൊലപ്പെടുത്തുകയുമായിരുന്നു. പിന്നീട് ശരീരം ചാക്കിലാക്കുകയും തലയുമായി തെരുവിലൂടെ നടക്കുകയും ചെയ്തു. ഉടന് തന്നെ പോലീസെത്തി പ്രതിയെ പിടികൂടി. ഭാര്യയുമായി പ്രശ്നങ്ങളുണ്ടാക്കിയിരുവെന്നും സംശയം മൂലമാണ് കൊല ചെയ്തതെന്നും ഇയാൾ പോലീസിനോട് പറഞ്ഞു. പ്രതിയെ അറസ്റ്റ് ചെയ്ത പോലീസ്, കുറ്റകൃത്യത്തിന് ഉപയോഗിച്ച ആയുധം പിടിച്ചെടുത്തു. മൃതദേഹം പോസ്റ്റ്മോർട്ടം പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.
Read MoreCategory: Top News
മൂക്കുമുട്ടെ കുടിച്ചാൽ സ്ത്രീകളെ കയറിപ്പിടിക്കും; ഒളിവിലിരിക്കെ പോലീസിനെ കണ്ട് ആറ്റിൽ ചാടി; നീന്തിമടുത്തപ്പോൾ വെള്ളത്തിൽവെച്ച് തന്നെ ഷിബുവിനെ അറസ്റ്റ് ചെയ്ത് പോലീസ്
ഹരിപ്പാട്: വീട്ടമ്മയെ കടന്നുപിടിക്കാൻ ശ്രമിച്ചത് തടഞ്ഞ ഭർത്താവിന്റെ കൈപ്പത്തി വെട്ടിപ്പരിക്കേൽപ്പിച്ച കേസിലെ പ്രതി ഹരിപ്പാട് പോലീസിന്റെ പിടിയിലായി. പള്ളിപ്പാട് മാധവം അജയ് ഭവനം ഷിബു (48) ആണ് അറസ്റ്റിലായത്. പോലീസിനെ കണ്ട് രക്ഷപ്പെടാനായി അച്ചൻകോവിലാറ്റിൽ ചാടിയ പ്രതിയെ പോലീസ് സംഘം സാഹസികമായി രക്ഷപ്പെടുത്തി കരയ്ക്കെത്തിക്കുകയായിരുന്നു. മാന്നാർ പോലീസ് സ്റ്റേഷൻ പരിധിയിൽ 107 പടശേഖരത്തിന് സമീപമുള്ള മോട്ടോർ തറയിൽ ഷിബു ഒളിവിൽ കഴിയുന്നതായി പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതനുസരിച്ച് പോലീസ് സ്ഥലത്തെത്തിയതോടെ പ്രതി ആറ്റിലേക്ക് ചാടി. എന്നാൽ, ആറിന്റെ എല്ലാ വശങ്ങളിലും നേരത്തെതന്നെ നിലയുറപ്പിച്ച പോലീസ് പ്രതി രക്ഷപ്പെടില്ലെന്ന് ഉറപ്പുവരുത്തി. ഏറെ നേരം നീന്തിയതിനെത്തുടർന്ന് അവശനായി ആറ്റിൽ മുങ്ങിപ്പോകാൻ തുടങ്ങിയ ഷിബുവിനെ പോലീസുകാർ ചേർന്ന് രക്ഷപ്പെടുത്തി കരയ്ക്കെത്തിക്കുകയായിരുന്നു. മദ്യപിച്ച് സ്ത്രീകളെ അസഭ്യം പറയുന്നതും കടന്നുപിടിക്കുന്നതും പതിവാക്കിയ ഇയാൾ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്. നാട്ടുകാർക്ക് സ്ഥിരം ശല്യക്കാരനായിരുന്നു. ഹരിപ്പാട്…
Read Moreകുട്ടികൾ വായിച്ചും കളിച്ചും വളരട്ടെ… കുട്ടികളിലെ സ്ക്രീന് ഉപയോഗം; നിയന്ത്രിക്കാൻ നിയമം കൊണ്ടുവരണമെന്ന് ബാലാവകാശ കമ്മീഷന്
കൊച്ചി: പതിനെട്ട് വയസുവരെയുള്ള കുട്ടികളിലെ സ്ക്രീന് ഉപയോഗം നിയന്ത്രിക്കുന്നതിന് നിയമം കൊണ്ടുവരണമെന്ന് ബാലാവകാശ കമ്മീഷന് ഉത്തരവായി. നിയമം നിര്മിക്കുന്നതിന് പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിന്സിപ്പല് സെക്രട്ടറിയുടെ നേതൃത്വത്തില് ഉന്നതതല സമിതി രൂപീകരിച്ച് തുടര്നടപടി സ്വീകരിക്കണമെന്ന് ബാലാവകാശ കമ്മിഷന് ചെയര്പേഴ്സണ് കെ.വി. മനോജ്കുമാര്, അംഗം ഷാജേഷ് ഭാസ്കര് എന്നിവരുടെ ഡിവിഷന് ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. വനിതാശിശു വികസന വകുപ്പ് പ്രിന്സിപ്പല് സെക്രട്ടറിയും ആരോഗ്യം, നിയമം, ഇലക്ട്രോണിക്സ് ഇന്ഫര്മേഷന് ടെക്നോളജി എന്നീ വകുപ്പ് സെക്രട്ടറിമാരും, സംസ്ഥാന പോലീസ് മേധാവിയും ഉള്പ്പെടുന്നതാകണം ഉന്നതതല സമിതി. കോവിഡിനുശേഷം സ്ക്രീന് അഡിക്ഷന് കുട്ടികളില് വലിയ പ്രശ്നങ്ങള് സൃഷ്ടിക്കുന്നുണ്ട്. ഇന്റര്നെറ്റ്, മൊബൈല് ഗെയിമുകള്, സോഷ്യല് മീഡിയ എന്നിവയുടെ അമിത ഉപയോഗം കുട്ടികളുടെ മാനസിക,ശാരീരിക,വൈകാരിക വിദ്യാഭ്യാസ ജീവിതത്തെ ദോഷകരമായി ബാധിച്ചിട്ടുണ്ട്. രണ്ട് വയസുവരെ കുട്ടികള്ക്ക് വീഡിയോ കോള് ഒഴികെ സ്ക്രീന് ഉപയോഗം പൂര്ണമായും ഒഴിവാക്കണം. അഞ്ച് വയസുവരെയുള്ള കുട്ടികള്ക്ക്…
Read Moreഒസിഐ കാര്ഡ് വേണം; യുകെ പൗരനായ മലയാളിയുടെ മൃതദേഹം ഇന്ത്യയിലേക്ക് കൊണ്ടുവരാന് അനുമതി നൽകാനാവില്ല; ബന്ധുവിന്റെ ഹർജി തള്ളി ഹൈക്കോടതി
കൊച്ചി: യുകെ പൗരനായ മലയാളി യുവാവിന്റെ മൃതദേഹം ഇന്ത്യയിലേക്കു കൊണ്ടുവരാന് അനുമതി നല്കാനാകില്ലെന്നു ഹൈക്കോടതി. കോട്ടയം മുട്ടുചിറ സ്വദേശിയായ ജോബി തോമസിന്റെ മൃതദേഹം നാട്ടിലെത്തിക്കണമെന്ന ബന്ധുവിന്റെ ആവശ്യമാണ് ജസ്റ്റീസ് ബെച്ചു കുര്യന് തോമസ് തള്ളിയത്. വിദേശപൗരത്വം സ്വീകരിച്ച ഒരാളുടെ മൃതദേഹം ഇന്ത്യയിലേക്കു കൊണ്ടുവരുന്നത് പൗരത്വനിയമങ്ങളും നിലവിലുള്ള ചട്ടങ്ങളും കണക്കിലെടുത്തു വേണമെന്ന് കോടതി വ്യക്തമാക്കി. 2016ല് ബ്രിട്ടീഷ് പൗരത്വം സ്വീകരിച്ച ജോബി തോമസ് കഴിഞ്ഞ ഫെബ്രുവരി ആറിനാണ് അന്തരിച്ചത്. പൗരത്വം മാറിയശേഷം അദ്ദേഹം തന്റെ ഇന്ത്യന് പാസ്പോര്ട്ട് സറണ്ടര് ചെയ്തിരുന്നു. എന്നാല് ഇന്ത്യയുമായുള്ള ബന്ധം നിലനിര്ത്താന് സഹായിക്കുന്ന ഓവര്സീസ് സിറ്റിസണ് ഓഫ് ഇന്ത്യ കാര്ഡിനായി അപേക്ഷിച്ചിരുന്നില്ല. മൃതദേഹം നാട്ടിലെത്തിക്കാന് നോ ഒബ്ജക്ഷന് സര്ട്ടിഫിക്കറ്റ് നല്കണമെന്നാവശ്യപ്പെട്ടു ജോബിയുടെ ബന്ധുവാണ് കോടതിയെ സമീപിച്ചത്. ജോബിയുടെ അമ്മയും മകളും ഇന്ത്യയിലാണെന്നും അതിനാല് സംസ്കാരം ഇവിടെ നടത്തണമെന്നുമായിരുന്നു ഹര്ജിയിലെ ആവശ്യം. കൂടാതെ, ജോബിക്ക് കേരളത്തില്…
Read Moreരാത്രിയിലും ഭാര്യ സാരിയുടുക്കണം, നൈറ്റ് ഡ്രസ് ധരിക്കുകയുള്ളുവെന്ന് ഭാര്യ; യുവതിയെ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി; അതീവ ഗുരുതരാവസ്ഥയിൽ യുവതി
ബംഗളൂരു: നൈറ്റ് ഡ്രസ് ധരിക്കുന്നതിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് ഭർത്താവ് ഭാര്യയെ തീകൊളുത്തി. എൺപതു ശതമാനത്തിലേറെ പൊള്ളലേറ്റ യുവതി ഗുരുതര പരിക്കുകളോടെ ചികിത്സയിൽ. കർണാടക ബെലഗാവിയിലെ നന്ദ്ഗഡ് ഗ്രാമത്തിലാണ് സംഭവം. രാത്രി വസ്ത്രം ധരിക്കുന്നതിനെച്ചൊല്ലി കൃഷ്ണ പാട്ടീലും(34) ഭാര്യ മഞ്ജുളയും (32) തമ്മിൽ തർക്കം പതിവായിരുന്നെന്നു ബന്ധുക്കൾ പറഞ്ഞു. ചൊവ്വാഴ്ച രാത്രിയും ഇരുവരും തമ്മിൽ തർക്കം രൂക്ഷമായി. സാരിയുടുക്കാൻ കൃഷ്ണ പാട്ടീൽ നിർബന്ധിച്ചെങ്കിലും മഞ്ജുള വഴങ്ങിയില്ല. ഇതിന്റെ ദേഷ്യത്തിൽ മണ്ണെണ്ണയൊഴിച്ച് കൃഷ്ണ പാട്ടീൽ ഭാര്യയെ തീ കൊളുത്തുകായിരുന്നെന്ന് പോലീസ് പറഞ്ഞു. ബെലഗാവിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ പ്രവേശിപ്പിച്ച മഞ്ജുളയെ വിദഗ്ധ ചികിത്സയ്ക്ക് ഗോവയിലേക്കു മാറ്റിയെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ കൃഷ്ണപാട്ടീലിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
Read Moreഉറങ്ങിക്കിടക്കുന്നതിനിടെ എട്ടുവയസുകാരന് പാമ്പ് കടിയേറ്റു; ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു; വീട്ടിൽ നിന്ന് മൂർഖനെ കണ്ടെത്തി
തിരുവനന്തപുരം: സംസ്ഥാനത്ത് പാമ്പ് കടിയേറ്റുള്ള മരണം വർധിക്കുന്നു. ചിറയിൻകീഴിൽ ഉറങ്ങിക്കിടക്കുന്നതിനിടെ പാമ്പുകടിയേറ്റ് എട്ടുവയസുകാരന് ദാരുണാന്ത്യം. ചിറയിന്കീഴ് അഴൂരിൽ മൂലയില് വീട്ടില് ദിലീപ്-അനു ദമ്പതികളുടെ മകന് ദിക്ഷല് ആണ് മരിച്ചത്. രാവിലെ നാലിനാണ് കുട്ടിക്ക് പാമ്പ് കടിയേറ്റതായി കുടുംബം അറിഞ്ഞത്. ഉടന് ചിറയിന്കീഴ് ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നല്കി. പിന്നാലെ മെഡിക്കല് കോളജിലേക്ക് മാറ്റിയെങ്കിലും ജീവന് രക്ഷിക്കാനായില്ല. പിന്നീട് മുറിയിൽ നടത്തിയ പരിശോധനയിൽ കുഞ്ഞ് കിടന്ന മുറിയില് മൂര്ഖന് പാമ്പിനെ കണ്ടെത്തി. ദിക്ഷലിന്റെ മൃതദേഹം തിരുവനന്തപുരം മെഡിക്കല് കോളജ് ആശുപത്രിയില് സൂക്ഷിച്ചിരിക്കുകയാണ്.
Read Moreകാമ്യകയുടെ പേരിൽ ലോഡ്ജിൽ മുറിയെടുക്കും; പിന്നെ കറങ്ങിനടന്ന് എംഡിഎംഎ വിൽപന; ലോഡ് ജ് കേന്ദ്രീകരിച്ചുള്ള അമൽകുമാറിന്റെ കച്ചവടം പൂട്ടിച്ച് പോലീസ്
കോഴിക്കോട്: ലോഡ്ജിൽ മുറിയെടുത്ത് ലഹരി കച്ചവടം നടത്തിയ യുവതി ഉൾപ്പടെ മൂന്നുപേരെ പോലീസ് അറസറ്റ് ചെയ്തു. ബേപ്പൂർ സ്വദേശി അയോധ്യാ ഹൗസിൽ കെ.വി.അമൽകുമാർ (30), പയ്യാനക്കൽ സ്വദേശി എ.ടി. ഷാഹുൽ ഹമീദ് (26), പേരാമ്പ്ര സ്വദേശിനി പന്തീരിക്കര ആവടുക്കയിൽ കാമ്യക (21) എന്നിവരാണ് അറസ്റ്റിലായത്. ഇരിങ്ങാടംപള്ളിയിലെ സ്വകാര്യ ലോഡ്ജിൽ പോലീസ് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. വിൽപ്പനയ്ക്കായി എത്തിച്ച 108.28 ഗ്രാം എംഡിഎംഎയും ഇവരിൽ നിന്ന് പിടിച്ചെടുത്തു. അമൽ മുമ്പും എംഡിഎംഎ കേസിൽ ഉൾപ്പെട്ടയാളാണെന്നും ഇയാളുടെപേരിൽ ഒട്ടേറെ കേസുകൾ നിലവിലുണ്ടെന്നും പോലീസ് പറഞ്ഞു. നഗരത്തിലെ വിവിധ ലോഡ്ജുകളിൽ താമസിച്ച് ലഹരി വിൽപ്പന നടത്തുന്നതാണ് അമലിന്റെ രീതി. സംശയിക്കാതിരിക്കാൻ യുവതികളുടെ പേരിൽ മുറിയെടുത്താണ് ഇവർ താമസിക്കാറുള്ളതെന്നും പോലീസ് പറഞ്ഞു.
Read Moreസെക്കന്റുകൾക്കുള്ളിൽ പണം നിങ്ങളുടെ അക്കൗണ്ടിൽ; മോഹന വാഗ്ദാനവുമായെത്തുന്ന ആപ്പുകളുടെ കെണിയില് വീഴല്ലേ; മുന്നറിയിപ്പുമായി സൈബർ പോലീസ്
കൊച്ചി: ഇന്ന് ഓണ്ലൈന് സാമ്പത്തിക തട്ടിപ്പുകള് പലവിധത്തിലാണ് എത്തുന്നത്. സാമൂഹ്യമാധ്യമങ്ങള് വഴി പ്രചരിക്കുന്ന ലിങ്കില് ക്ലിക്ക് ചെയ്ത് ഫോണില് ഇന്സ്റ്റാള് ചെയ്യുന്ന ലോണ് ആപ്പുകള് വഴിയുള്ള തട്ടിപ്പാണ് അതിലൊന്ന്. നിയമാനുസൃതമല്ലാതെ മോഹിപ്പിക്കുന്ന പരസ്യങ്ങളുമായി സമൂഹ മാധ്യമങ്ങളില് പ്രത്യക്ഷപ്പെട്ടുന്ന ലോണ് ആപ്പുകളുടെ കെണിയില് വീണ് ജീവിതം ഹോമിക്കുന്ന യുവതലമുറയുടെ എണ്ണം അനുദിനം വര്ധിക്കുന്നുമുണ്ട്. എളുപ്പത്തില് ലോണ് ലഭിക്കുമെന്ന പേരില് ഇത്തരം ഒരുപാട് ആപ്പുകള് ധാരാളം പേര് ഉപയോഗിക്കുകയും തട്ടിപ്പില് പെടുകയും ചെയ്യുന്നു. പലപ്പോഴും ലളിതമായ രീതിയില് ലോണ് വാഗ്ദാനം ചെയ്ത് ഫോണിലെ വിവരങ്ങള് ചോര്ത്തുകയും പിന്നീട് ഭീഷണിപ്പെടുത്തുകയുമാണ് ഇത്തരം സംഘങ്ങള് ചെയ്യുന്നത്. തട്ടിപ്പില് പെടുന്നവരുടെ എണ്ണം വര്ധിച്ചതോടെ ജാഗ്രത നിര്ദേശവുമായി സൈബര് പോലീസ് രംഗത്തെത്തിയിരിക്കുകയാണ്. സ്വകാര്യത പണയം വയ്ക്കരുത്ഇത്തരം ആപ്പുകള് ഡൗണ്ലോഡ് ചെയ്യുമ്പോള് തന്നെ ഫോണിലുള്ള വിവരങ്ങള് അപ്പാടെ ഉപയോഗിക്കാന് തട്ടിപ്പുകാര് അനുവാദം ചോദിക്കും. ഗാലറി പങ്കുവെയ്ക്കാനും കോണ്ടാക്ട്…
Read Moreഅവൻ എന്നെ കൊല്ലും, വീട്ടിൽ കയറ്റരുത്’; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അയൽക്കാരി; സഹോദരന്റെ നീക്കം മരണപ്പെട്ട യേശുദാസ് നേരത്തെ അറിഞ്ഞിരുന്നോ?
ചെങ്ങന്നൂർ: പുലിയൂരിലെ യേശുദാസിന്റെ ദുരൂഹമരണത്തിൽ സഹോദരൻ ഗബ്രിയേലിനെതിരേ ഗുരുതര വെളിപ്പെടുത്തലുമായി അയൽവാസികൾ. അവനെ വീട്ടിൽ കയറ്റരുത്, അവൻ എന്നെ കൊല്ലും എന്ന് യേശുദാസ് പറഞ്ഞിരുന്നതായി അയൽക്കാരി ഉദയകുമാരി വെളിപ്പെടുത്തി. സ്വത്തുക്കൾ തട്ടിയെടുക്കാൻ സഹോദരൻ നീക്കം നടത്തുന്നതായി യേശുദാസിന് സൂചന ലഭിച്ചിരുന്നുവെന്നാണ് പുതിയ വിവരങ്ങൾ സൂചിപ്പിക്കുന്നത്. ഭീഷണിയും മതിൽ നിർമാണവുംയേശുദാസും സഹോദരൻ ഗബ്രിയേലും തമ്മിൽ വൻ അകൽച്ചയിലായിരുന്നുവെന്ന് അയൽവാസികൾ പറയുന്നു. പുറംലോകവുമായുള്ള യേശുദാസിന്റെ സമ്പർക്കം ഒഴിവാക്കാൻ ഗബ്രിയേൽ ശ്രമിച്ചിരുന്നു. കഴിഞ്ഞ ഡിസംബറിൽ അയൽവീടുകളിൽനിന്നുള്ള കാഴ്ച മറയ്ക്കും വിധം യേശുദാസിന്റെ വീടിനു ചുറ്റും വലിയ മതിൽ നിർമിച്ചു. അയൽവീട്ടിലെ കാര്യങ്ങളിൽ ഇടപെടരുതെന്ന് ഗബ്രിയേൽ തങ്ങളെ ഭീഷണിപ്പെടുത്തിയിരുന്നതായും ഉദയകുമാരി മാധ്യമങ്ങളോട് പറഞ്ഞു. സ്വത്ത് കൈമാറ്റത്തിൽ ദുരൂഹതതന്റെ സമ്പാദ്യമെല്ലാം കൊച്ചുമക്കൾക്ക് അവകാശപ്പെട്ടതാണെന്ന് യേശുദാസ് ആവർത്തിച്ചു പറഞ്ഞിരുന്നു. എന്നാൽ, മരിക്കുന്നതിന് മൂന്നുമാസം മുൻപ് യേശുദാസിന്റെ സ്വത്തുക്കൾ ഗബ്രിയേലിന്റെ പേരിലേക്ക് മാറ്റപ്പെട്ടു. അൽഷിമേഴ്സ് രോഗം ബാധിച്ച…
Read Moreരണ്ടു കുട്ടികളുടെ അമ്മയെ കാണാനില്ല; തപ്പിയിറങ്ങിയ പോലീസും വീട്ടുകാരും കണ്ടത് ഒരേ കയറിൽ തൂങ്ങി നിൽക്കുന്ന യുവാവിനേയും യുവതിയേയും; സംഭവം കോഴിക്കോട്
കോഴിക്കോട് : കാണാതായ വീട്ടമ്മയെ അവിവാഹിതനായ യുവാവിനൊപ്പം ജീവനൊടുക്കിയ നിലയില് കണ്ടെത്തി. കുറ്റ്യാടി കള്ളാട് സ്വദേശി പഞ്ചാരപ്പറമ്പത്ത് ചാത്തന്കണ്ടി അജേഷ് (32), പേരാമ്പ്ര കുയിമ്പില് സ്വദേശിനി തട്ടാന്കണ്ടി ശരണ്യ (30) എന്നിവരാണ് മരിച്ചത്. മാമ്പിലാട് ആളൊഴിഞ്ഞ പറമ്പിലെ കശുമാവില് ഒരേകയറില് തൂങ്ങിമരിച്ചനിലയിലായിരുന്നു മൃതദേഹങ്ങള്. പുതിയ വീട് അടിച്ചുവാരാനാണെന്ന് പറഞ്ഞാണ് ചൊവ്വാഴ്ച രാവിലെ ശരണ്യ പോയത്. നേരം വൈകിയിട്ടും തിരിച്ചെത്താത്തതിനെ തുടര്ന്ന് പേരാമ്പ്ര പോലീസില് പരാതി നല്കി. തുടര്ന്ന് പൊലീസ് ടവര് ലൊക്കേഷന് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില് തൊട്ടില്പ്പാലം കള്ളാട് മലയിലെ മാമ്പിലാട് കണ്ടെത്തുകയായിരുന്നു. വിവാഹിതയായ ശരണ്യക്ക് രണ്ട് മക്കളുണ്ട്. അജേഷ് അവിവാഹിതനാണ്.
Read More