വടക്കഞ്ചേരി: നെൽകൃഷിയുടെ ഒന്നാംവിള നടീൽ പണികൾക്കായി ബംഗാളിൽനിന്നും ജില്ലയിൽ മാത്രം എത്തിയിട്ടുള്ളത് ആയിരത്തോളം യുവാക്കൾ. കർഷക തൊഴിലാളികളായി മേഖലകളിലും ആനുകൂല്യങ്ങൾ പങ്കുവയ്ക്കുന്നതിലും നിരവധി പേർ ഉള്ളപ്പോഴാണ് ബംഗാളിൽ ഉള്ളവർക്ക് ഇവിടെ തൊഴിൽ ചാകരയുളളത്. കോൽക്കത്ത, മുർഷിദാബാദ് മേഖലയിൽ നിന്നുള്ളവരാണ് ഇവരിൽ കൂടുതൽ പേരും. വടക്കഞ്ചേരി മേഖലയിൽ തന്നെ മുന്നൂറിലേറെ ബംഗാളി യുവാക്കൾ പലയിടത്തായി നടീൽ പണികൾ നടത്തുന്നുണ്ടെന്ന് ഇവരുടെ സേവനം കർഷകർക്ക് ലഭ്യമാക്കുന്ന ഹരിദാസ് പറഞ്ഞു. ഒരു ഏക്കർ നടീലിന് നിശ്ചിത തുക പറഞ്ഞാണ് ഇവരുടെ പണികൾ. ഒരു ദിവസം 800 രൂപയ്ക്കും 1000 രൂപയ്ക്ക് വരെ തൊഴിലെടുക്കുന്ന യുവാക്കളുണ്ട്. അതിരാവിലെ ആറിനു മുന്‍പ് സംഘങ്ങളായി ഇവർ നടീൽ നടക്കുന്ന പാടത്ത് എത്തി പണി തുടങ്ങും.മഴയോ വെയിലോ ഒന്നും ഇവർക്ക് പ്രശ്നമല്ല. ഉച്ചയ്ക്ക് ഭക്ഷണത്തിന് കുറച്ചുസമയം മാത്രം വിശ്രമം. പിന്നെ ഇരുട്ടും വരെ പണി ചെയ്യും.ഈ സീസണിൽ…
Read MoreCategory: Top News
എന്റെ മകൻ എവിടെ? വെള്ളം കണ്ടാൽ പോലും പേടിക്കുന്നവൻ സ്വയം കടലിൽ ചാടില്ല; ആഴിമലയിൽ മകനെ കാണാതായ സ്ഥലത്തേക്ക് നോക്കി കിരണിന്റെ അച്ഛൻ ചോദിക്കുന്ന ചോദ്യം ഇങ്ങനെ..
വിഴിഞ്ഞം: മകനെ അപായപ്പെടുത്തിയതാണ്.. വെള്ളം കണ്ടാൽ പോലും പേടിക്കുന്നവനാണ് കിരൺ. അതുകൊണ്ട് തന്നെ കടലിൽ സ്വയം ചാടാനുള്ള ധൈര്യവും അവനില്ല. ത നിക്ക് നീതി ലഭിക്കണമെന്നും പ്രതികളെ ഉടൻ പിടികൂടണമെന്നും കിരണിന്റെ പിതാവ് മധു . കിരണിനെ കാണാതായ ദിവസം മുതൽ ഊണും ഉറക്കവുമുപേക്ഷിച്ച് മകൻ ജീവനോടെ തിരിച്ച് വരണമെന്ന പ്രാർഥനയുമായി വിഴിഞ്ഞത്ത് കഴിച്ച് കൂട്ടുന്നതിനിടയിലാണ് യുവാവിന്റെ മൃതദേഹം കുളച്ചലിൽ അടിഞ്ഞതായ വിവരം ഇന്നലെ ലഭിക്കുന്നത്. അവിടെയെത്തി മൃതദേഹം മകന്റേതാണെന്ന് പറഞ്ഞെങ്കിലും പൂർണമായി ഉറപ്പിക്കാൻ മനസുവന്നില്ല. ഒടുവിൽ പോലീസിന്റെ സംശയങ്ങളോട് യോജിച്ചു. സംശയകരമായി കണ്ട മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി തിരിച്ചുവരുമ്പോഴും സംഭവത്തിൽ ദുരൂഹതയുണ്ടെന്ന ഉറച്ച വിശ്വാസത്തിലായിരുന്നു മധു . ഇതിനിടയിൽ ദുരൂഹതയുടെ കെട്ടഴിക്കാൻ പോലീസ്അന്വേഷണം ഊർജിതമാക്കുന്നതിനിടയിൽ പ്രതികളിൽ ഒരാൾ സ്റ്റേഷനിൽ കീഴടങ്ങാനുള്ള ശ്രമം നടത്തിയതായി സൂചനയുണ്ട്. സ്റ്റേഷന്റെ പുറത്ത് എത്തിയ പ്രതിയെ തിരിച്ചറിഞ്ഞ കിരണിന്റെ ബന്ധുക്കൾ പ്രശ്നമുണ്ടാക്കിയതോടെ…
Read Moreഅമല്‍ എന്ന ഭാരതീയന്! വേറൊരാള് വരുന്നത് വരെ ദേശീയ പതാക മാലിന്യത്തില്‍ ഇടുന്നത് ശരിയല്ല; ദേശീയ പതാകയെ നെഞ്ചോട് ചേര്‍ത്ത പോലീസുകാരനെക്കുറിച്ച്
ഇന്ത്യയെന്ന നമ്മുടെ രാജ്യവും അതിന്റെ സ്വാതന്ത്ര്യ സമരചരിത്രവും ചെറുപ്രായം മുതല്‍ പഠിച്ചവരാണ് നമ്മള്. എത്രയൊ മഹത്തുക്കള്‍ തങ്ങളുടെ ജീവന് നല്കി നേടിയ സ്വാതന്ത്ര്യത്തില്‍ അഭിമാനിക്കുന്നവരാണ് നമ്മള്. എന്നാല്‍ സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തോടടുക്കുമ്പോള്‍ നമ്മുടെ രാജ്യ സ്നേഹത്തെക്കുറിച്ച് സ്വയം ഒന്നു വിലയിരുത്തേണ്ടിയിരിക്കുന്നു. രാഷ്ട്ര പിതാവായ മഹാത്മ ഗാന്ധിയുടെ ചിത്രം തകര്‍ക്കുമ്പോഴും ഇപ്പോള്‍ ദേശീയ പതാക മാലന്യക്കൂമ്പാരത്തില്‍ വലിച്ചെറിയുമ്പോഴും നാം പാലിക്കുന്നത് നിരാശയുളവാക്കുന്ന നിശബ്ദതയാണ്. ഇവിടെയാണ് ഈ കാലഘട്ടത്തില്‍ അമല്‍ ടി. കെ യെ പോലുള്ളവരുടെ പ്രാധാന്യം. കഴിഞ്ഞ ദിവസം കൊച്ചി ഇരുമ്പനത്തിന് സമീപം കടത്തു കടവില്‍ റോഡരികില്‍ തള്ളിയ മാലിന്യക്കൂമ്പാരത്തില്‍ ദേശീയ പതാക കണ്ടെത്തിയത് വലിയ വാര്‍ത്ത ആയിരുന്നു. എന്നാല്‍ അവിടെ എത്തിയ പോലീസുകാരില്‍ ഒരാളായ അമല്‍ പോലീസ് ജീപ്പില്‍ നിന്ന് ഇറങ്ങിയ ഉടനെ ദേശീയ പതാകയെ സല്യൂട്ട് ചെയ്തു. മാത്രമല്ല ഒരു നിമിഷം പോലും വൈകാതെ മാലിന്യത്തില്‍…
Read Moreകുരങ്ങുപനി കേരളത്തിലും ! യുഎഇയില്‍ നിന്നു വന്നയാള്‍ നിരീക്ഷണത്തില്‍; ലൈംഗികബന്ധത്തിലൂടെയും പകരും…
സംസ്ഥാനത്ത് കുരങ്ങ് വസൂരി (മങ്കിപോക്സ്) എത്തിയെന്നു സംശയം. യുഎഇയില്‍ നിന്ന് കേരളത്തിലെത്തിയ ആള് ഇപ്പോള്‍ നിരീക്ഷണത്തിലാണ്. ഇയാളില്‍ നിന്ന് ശേഖരിച്ച സാംപിള്‍ പുണെയിലെ നാഷനല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചു. വൈകിട്ട് പരിശോധനാഫലം ലഭിച്ചശേഷമേ ഇക്കാര്യം സ്ഥരീകരിക്കാനാകൂവെന്ന് മന്ത്രി അറിയിച്ചു. ഇയാള്‍ക്ക് കൂടുതല്‍ ആളുകളുമായി സമ്പര്‍ക്കമില്ലെന്നും മന്ത്രി വിശദീകരിച്ചു. മങ്കിപോക്സ് സ്ഥിരീകരിച്ചിട്ടുള്ള രാജ്യമാണ് യുഎഇ. കുരങ്ങില്‍ നിന്നു പടരുന്ന വൈറല്‍ പനി മനുഷ്യരില്‍ വ്യാപകമായി പടരില്ലെങ്കിലും ലൈംഗികബന്ധം പോലെ അടുത്ത സമ്പര്‍ക്കം വഴി പകരാനിടയുണ്ടെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വസൂരിയെ നേരിടാന്‍ ഉപയോഗിച്ചിരുന്ന വാക്സീനാണ് നിലവില്‍ മങ്കിപോക്സിനും നല്‍കുന്നത്. ഇത് 85% ഫലപ്രദമാണ്. 1960 ല്‍ കോംഗോയിലാണ് മങ്കിപോക്സ് ആദ്യമായി കണ്ടെത്തിയത്. പനി, തലവേദന, ദേഹത്ത് ചിക്കന്‍പോക്സിനു സമാനമായ കുരുക്കള്‍ എന്നിവയാണ് ലക്ഷണങ്ങള്‍. പരോക്ഷമായി രോഗികളുമായി സമ്പര്‍ക്കമുണ്ടായവര്‍ ആശങ്കപ്പെടാനില്ലെന്നാണ് ഡോക്ടര്‍മാരുടെ പക്ഷം. ആഫ്രിക്കയില്‍ നിന്നു മറ്റു രാജ്യങ്ങളിലേക്കു വ്യാപിക്കുന്ന…
Read Moreസിജി സെന്‍കുമാര്‍ എങ്ങനെയാണ് സച്ചിയുടെ ഭാര്യ എന്ന നിലയില്‍ സച്ചിയുടെ സ്വത്തുവകകള്‍ക്ക് അവകാശിയായത്? സച്ചിയുടെ മരണത്തില്‍ ദുരൂഹത; അഭിഭാഷകയുടെ കുറിപ്പ് വൈറല്‍
സംവിധായകന് സച്ചിയുടെ മരണത്തിന്റെ ദുരൂഹത നീക്കണമെന്നും സമഗ്രമായ അന്വേഷണം നടത്തണമെന്നും അഭിഭാഷക സംഗീത ലക്ഷ്മണ. സച്ചിയുടെ ഭാര്യ സിജിക്കെതിരെയും അഭിഭാഷക രംഗത്തു വന്നിട്ടുണ്ട്. സിജി സെന്‍കുമാര്‍ എന്നയാള്‍ എങ്ങനെയാണ് സച്ചിയുടെ ഭാര്യ എന്ന നിലയില്‍ സ്വത്തുവകകള്‍ക്ക് അവകാശിയായതെന്നും എന്ത് അന്വേഷണങ്ങളുടെ അടിസ്ഥാനത്തിലാണ് സച്ചിയുടെ പേരില്‍ നിയമവകാശ വിവരങ്ങള്‍ അധികൃതര്‍ നല്‍കിയതെന്നും അവര്‍ ചോദിക്കുന്നു. ഫേസ്ബുക്കിലൂടെയാണ് അഭിഭാഷക സച്ചിയുടെ മരണത്തിലും തുടര്‍ന്നുണ്ടായ സ്വത്ത് കൈമാറ്റത്തിലും സംശയം പ്രകടിപ്പിച്ചിരിക്കുന്നത്. കുറിപ്പിന്റെ പൂര്‍ണ്ണരൂപം 18. 06.2020 തീയതി ദുരൂഹസാഹചര്യത്തില്‍ മരണമടഞ്ഞ സംവിധായകന് സച്ചിയുടെ അവകാശികള്‍ എന്ന് തഹസില്‍ദാര്‍ 23.07.2020 തീയതി സാക്ഷ്യപ്പെടുത്തിയ നിയമപരമായ അവകാശ സര്‍ട്ടിഫിക്കറ്റ് ആണത്. മറ്റൊരു ദുരൂഹസാഹചര്യത്തില്‍ മരണപ്പെട്ട സെന്‍കുമാറിന്റെ പേര് ചേര്‍ത്തു വെച്ച സിജി സെന്‍കുമാര്‍ എങ്ങനെയാണ് സച്ചിയുടെ ഭാര്യ എന്ന നിലയില്‍ സച്ചിയുടെ സ്വത്തുവകകള്‍ക്ക് അവകാശിയായത്? എന്തെന്ത് അന്വേഷണങ്ങളുടെ അടിസ്ഥാനത്തിലാണ് സച്ചിയുടെ പേരില്‍ ഈ നിയമവകാശ…
Read Moreനടിക്ക് നേരിടേണ്ടിവന്ന ദൃശ്യം സ്മാർട്ട് ഫോണിലിട്ട് കണ്ടത് ആര്? മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യൂ മൂന്നുതവണ മാറി; നിർണായക വിവരം പുറത്ത്; കൂടുതൽ സമയം ചോദിച്ച് ക്രൈംബ്രാഞ്ച്
കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡ് സ്മാർട്ട് ഫോണിലും ഉപയോഗിച്ചെന്ന് ഫോറന്‍സിക് റിപ്പോർട്ട്. വിവോ ഫോണിലിട്ടാണ് പരിശോധിച്ചതെന്നാണ് റിപ്പോർട്ട്. രാത്രിയിലും മെമ്മറി കാർഡ് പരിശോധിച്ചു. മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യൂ മൂന്നുതവണ മാറിയതായി ഫോറന്‍സിക് പരിശോധനാ ഫലം പറയുന്നത്. കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയില്‍നിന്ന് പിടിച്ചെടുത്ത മെമ്മറി കാര്‍ഡ് കോടതികളുടെ കസ്റ്റഡിയില്‍ ഇരിക്കുമ്പോഴാണ് ഇത് സംഭവിച്ചതെന്നും ലാബ് റിപ്പോര്‍ട്ടിൽ പറയുന്നു. അങ്കമാലി ഫസ്റ്റ് ക്ലാസ് ജുഡീഷല്‍ മജിസ്ട്രേറ്റ് കോടതി, എറണാകുളം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി, നടിയെ ആക്രമിച്ച കേസ് പരിഗണിക്കുന്ന വിചാ രണക്കോടതി എന്നിവിടങ്ങളില്‍ മെമ്മറി കാര്‍ഡ് തുറന്നതായാണ് റിപ്പോര്‍ട്ടിലുള്ളത്. കാർഡ് അവസാനമായി പരിശോധിച്ചത് 2021 ജൂലൈ 19 ന് ആയിരുന്നു. ഉച്ചയ്ക്ക് 12.19 മുതൽ 12.54 വരെയുള്ള സമയത്തായിരുന്നു പരിശോധന. വിവോ ഫോണിലിട്ടാണ് പരിശോധിച്ചതെന്നും കണ്ടെത്തിയിട്ടുണ്ട്. 2018 ജനുവരി ഒൻപതിന്…
Read Moreഎട്ടുവയസുകാരിയെ പരസ്യവിചാരണ ചെയ്ത സംഭവം ! പിങ്ക് പോലീസ് ഉദ്യോഗസ്ഥയില്‍ നിന്ന് 1,75,000 രൂപ ഈടാക്കാന്‍ ഉത്തരവ്
എട്ടു വയസുകാരിയായ പെണ്‍കുട്ടിയെ പരസ്യവിചാരണയ്ക്ക് വിധേയയാക്കിയ പിങ്ക് പോലീസ് ഉദ്യോഗസ്ഥയില്‍നിന്ന് നഷ്ടപരിഹാരം ഈടാക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്. പോലീസ് ഉദ്യോഗസ്ഥയായ രജിതയില്‍ നിന്ന് 1,50,000 രൂപയും കോടതി ചെലവുകള്‍ക്കായി 25,000 രൂപയും ഈടാക്കാന്‍ ആഭ്യന്തരവകുപ്പ് ഉത്തരവിറക്കി. പെണ്‍കുട്ടിക്ക് നഷ്ടപരിഹാരം നല്കാന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഈ തുക പോലീസ് ഉദ്യോഗസ്ഥയില്‍നിന്ന് ഈടാക്കുമെന്ന് ആഭ്യന്തര വകുപ്പിന്റെ ഉത്തരവില്‍ പറയുന്നു. കുട്ടിക്കു നഷ്ടപരിഹാരം നല്‍കണമെന്നും പോലീസ് ഉദ്യോഗസ്ഥയെ ക്രമസമാധാന ചുമതലയില്‍നിന്ന് മാറ്റിനിര്‍ത്തണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. പോലീസ് ഉദ്യോഗസ്ഥയുടെ വ്യക്തിപരമായ വീഴ്ചകള്‍ക്ക് നഷ്ടപരിഹാരം നല്കാന് ബാധ്യതയില്ലെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്. പെണ്‍കുട്ടിക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്ന സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ ഡിവിഷന് ബെഞ്ചിന് സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയെങ്കിലും പിന്നീട് നഷ്ടപരിഹാരം നല്‍കാമെന്നും തുക ഉദ്യോസ്ഥയില്‍നിന്ന് ഈടാക്കാന്‍ അനുവദിക്കണമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിക്കുകയായിരുന്നു. പിങ്ക് പോലീസിന്റെ ജീപ്പിലെ ബാഗില്‍ നിന്നു പോലീസുകാരിയുടെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചു എന്നാരോപിച്ച്…
Read Moreഎസ്ഐയുടെ ചാനൽ അഭിമുഖവും വിവാദത്തിൽ! നീതിതേടി ദമ്പതികൾ കോടതിയിലേക്ക്; പ്രത്യുഷിന് പരിക്കേറ്റതിന്റെ മെഡിക്കൽ രേഖ പുറത്ത്
സ്വന്തം ലേഖകൻ തലശേരി: കടൽപാലത്തിൽ കാറ്റു കൊള്ളാനെത്തിയ ദമ്പതികളെ എസ്ഐയുടെ നേതൃത്വത്തിൽ ക്രൂരമായി മർദിച്ച സംഭവത്തിൽ കുറ്റക്കാരായ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്ന് കേസിൽ റിമാൻഡ് ചെയ്യപ്പെടുകയും ഇന്നലെ ജയിൽ മോചിതനാകുകയും ചെയ്ത ധർമടം പാലയാട് വിശ്വത്തിൽ സി.പി. പ്രത്യുഷ് രാഷ്ട്രദീപികയോട് പറഞ്ഞു. ആരോപണ വിധേയനായ എസ്ഐ മനുവിന്റേതായി ഇന്ന് രാവിലെ ഒരു ചാനൽ സംപ്രേഷണം ചെയ്ത അഭിമുഖവും വിവാദമായിട്ടുണ്ട്. തന്നെയും ഭാര്യ മേഘയെയും പൗരാവകാശം നിഷേധിച്ച് അപമാനിക്കുകയും കള്ളക്കേസിൽ കുടുക്കുകയും ക്രൂരമായി മർദിക്കുകയും കേട്ടാലറയ്ക്കുന്ന ഭാഷയിൽ അസഭ്യം പറയുകയും തന്നെ ജയിലിലടക്കുകയും ചെയ്തതിന് നേതൃത്വം കൊടുത്ത തലശേരി സിഐയും എസ്ഐയും ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടാകുന്നതുവരെ നിയമ പോരാട്ടം തുടരുമെന്ന് പ്രത്യുഷ് വ്യക്തമാക്കി. മനുഷ്യാവകാശ കമ്മീഷനും വനിതാ കമ്മീഷനും ഉൾപ്പെടെ പരാതി നൽകിയിട്ടുണ്ട്. പുറത്തു പറയാൻ കൊള്ളാത്ത വാക്കുകളാണ് സിഐ തന്നോടും ഭാര്യയോടും…
Read Moreപബ്ജി കളിയിലൂടെ പരിചയപ്പെട്ട തമിഴ്യുവാവിനൊപ്പം വീട്ടമ്മ ഒളിച്ചോടി ! മൂന്ന് മക്കളുടെ അമ്മയെ പോലീസ് പിടികൂടിയത് 10 മാസത്തിനു ശേഷം…
പബ്ജി കളിയിലൂടെ പരിചയത്തിലായ തമിഴ്നാട് സ്വദേശിയായ യുവാവിനൊപ്പം ഒളിച്ചോടിയ യുവതി പിടിയില്‍. മലപ്പുറം സ്വദേശിയായ മൂന്ന് മക്കളുടെ അമ്മയെ ആണ് പത്തു മാസത്തെ അന്വേഷണത്തിന് ശേഷം പോലീസ് കണ്ടെത്തിയത്. ഇവര്‍ക്കെതിരെ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം പോലീസ് കേസെടുത്തിരുന്നു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് യുവതിയെ കാണാനില്ലെന്ന പരാതി ബന്ധുക്കള്‍ മലപ്പുറം താനൂര്‍ പോലീസില്‍ നല്‍കിയത്. മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചുള്ള പരിശോധനയില്‍ യുവതി തമിഴ്നാട്ടിലേക്ക് കടന്നെന്നു പോലീസ് കണ്ടെത്തി. എന്നാല്‍ പിന്നീട് ഫോണ്‍ സ്വിച്ച് ഓഫ് ആക്കിയത് അന്വേഷണം വഴിമുട്ടിച്ചു. യുവതിയുടെ തമിഴ്നാട് സ്വദേശിയായ സുഹൃത്തിനെ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ ഇരുവരും ആണ്ടിപ്പട്ടി എന്ന സ്ഥലത്ത് ഉണ്ടെന്നു കണ്ടെത്തുകയായിരുന്നു. യുവതി പബ്ജി ഉള്‍പ്പെടെയുള്ള ഓണ്‍ലൈന്‍ ഗെയിമുകള്‍ക്ക് അടിമയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. പബ്ജി വഴിയാണ് തമിഴ്നാട് സ്വദേശിയായ യുവാവുമായി അടുക്കുന്നത്. നേരത്തെയും ഒരുതവണ സമാന രീതിയില്‍ ഒളിച്ചോടിപ്പോയ യുവതിയെ പൊലീസ്…
Read Moreസ്വന്തമായി ഒപിടിക്കറ്റും സീലും ഉണ്ടാക്കി ഡോക്ടറുടെ കുറിപ്പടി തയാറാക്കും; മെഡിക്കൽ സ്റ്റോറിൽ നിന്നും വാങ്ങുന്നത് ലഹരി ഗുളികകൾ; ഇരുപത്തിരണ്ടുകാരനെ കുടുക്കി പോലീസ്
കാട്ടാക്കട: മാരക ലഹരി ഗുളികകളുമായി യുവാവിനെ എക്സൈസ് അറസ്റ്റ് ചെയ്തു. പുളിയറക്കോണം, വള്ളക്കടവ് മാറ്റുവിള ശ്രീജ ഭവനിൽ സഞ്ചീവ് (ചാപ്ലിൻ -22) ആണ് പിടിയിലായത്. സ്വന്തമായി ഒപിടിക്കറ്റും സീലും ഉണ്ടാക്കി കുറിപ്പടി തയാറാക്കി വിവിധ മെഡിക്കൽ സ്റ്റോറുകളിൽ നിന്നായി ഗുളികകൾ വാങ്ങിയാണ് ഇയാൾ കച്ചവടം നടത്തുന്നതെന്ന് എക്സൈസ് പറഞ്ഞു. 800 രൂപക്ക് വാങ്ങുന്നവ ലഹരി ഗുളിക 5000 രൂപക്ക് വരെ കോളജ് കേന്ദ്രീകരിച്ചു വിൽപ്പന നടത്തുന്നതാണ് ഇയാളുടെ രീതിയെന്നും അഞ്ചൽ ആര്യനാട് റേഞ്ചിൽ സമാനകേസുകൾ ഇയാൾക്കെതിരെ നിലവിലുണ്ടെന്ന് അധികൃതർ പറഞ്ഞു. രണ്ടാഴ്ചത്തെ നിരീക്ഷണത്തിനുശേഷണാണ് 43 ഗുളികളുമായി പുളിയറക്കോണം കുരുശടി പറമ്പ് വിളയിൽ നിന്നും സഞ്ജീവിനെ അറസ്റ്റ് ചെയ്തത്. കാട്ടാക്കട എക്സൈസ് ഇൻസ്പെക്ടർ ആർ. രതീഷ്, കെ.എസ്. ജയകുമാർ, രജിത്ത്, വിനോദ് എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
Read More