കൊച്ചി: നടിയെ ആക്രമിച്ച ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡിന്റെ ഹാഷ് വാല്യു പരിശോധനാഫലം ഇന്ന് വിചാരണക്കോടതിയിൽ സമർപ്പിക്കും. ചൊവ്വാഴ്ച തിരുവനന്തപുരത്തെ ഫോറൻസിക് ലാബിൽ നിന്ന് ലഭിച്ച പരിശോധനാഫലം രാത്രി വൈകിയാണ് കൊച്ചിയിലെത്തിച്ചത്. കോടതി സമയം കഴിഞ്ഞതിനാലാണ് സീൽ ചെയ്ത കവറിലുള്ള വിശദമായ പരിശോധനാഫലം അന്വേഷണസംഘം ഇന്ന് കോടതിക്ക് കൈമാറുന്നത്. കോടതി പരിശോധിച്ച ശേഷമാകും പകർപ്പ് പ്രോസിക്യൂഷന് ലഭിക്കുക. അതേസമയം മെമ്മറി കാർഡിന്റെ ഹാഷ് വാല്യുവിൽ മാറ്റം വന്നതായാണ് സൂചന. കോടതിയുടെ കസ്റ്റഡിയിലിരിക്കെ മെമ്മറി കാർഡ് അനധികൃതമായി തുറന്നുവെന്നായിരുന്നു പ്രോസിക്യൂഷന്റെ ആരോപണം. മെമ്മറി കാർഡ് തുറന്നിട്ടുണ്ടെങ്കിൽ തുറന്ന തീയതി, സമയം, എന്നൊക്കെ അറിയാൻ കഴിയും. 2017 ഫെബ്രുവരി 18-ന് അവസാനമായി പരിശോധിച്ച മെമ്മറി കാർഡ് 2018 ഡിസംബർ 13-നും അതിനുമുന്‍പ് പല തവണയും അനധികൃതമായി തുറന്നതായി കണ്ടെത്തിയെന്നായിരുന്നു തിരുവനന്തപുരം ഫോറൻസിക് ലാബ് ജോയിന്റ് ഡയറക്ടർ നേരത്തെ വെളിപ്പെടുത്തിയിരുന്നത്. അതുകൊണ്ടുതന്നെ…
Read MoreCategory: Top News
ജയിൽ മോചനം ആവശ്യപ്പെട്ട് തടവുകാരൻ മരത്തിൽ! വലയിൽ വീഴ്ത്തി ഫയർഫോഴ്സ്; മൂന്ന് മണിക്കൂറോളം മുൾമുനയിൽ നിർത്തി; തിരുവനന്തപുരത്ത് നടന്ന സംഭവം ഇങ്ങനെ…
തിരുവനന്തപുരം: പൂജപ്പുര സെൻട്രൽ ജയിൽ മോചനം ആവശ്യപ്പെട്ട് മരത്തിൽ കയറി ആത്മഹത്യാഭീഷണി മുഴക്കിയ തടവുകാരനെ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ താഴെയിറക്കി. കോട്ടയം സ്വദേശി സുഭാഷാണ് ആത്മഹത്യാഭീഷണി മുഴക്കിയത്. ഫയർഫോഴ്സ് ഉദ്യോഗസ്ഥർ മരത്തിന്റെ ചുവട്ടിൽ വിരിച്ചുപിടിച്ച വലയിലേക്ക് വീഴ്ത്തിയാണ് ഇയാളെ പിടികൂടിയത്. ജയിൽ വളപ്പിലെ ചാമ്പമരത്തിൽ കയറിയായിരുന്നു സുഭാഷ് ആത്മഹത്യാഭീഷണി മുഴക്കിയത്. മൂന്ന് മണിക്കൂറോളം സുഭാഷ് ജയിൽ അധികൃതരെ മുൾമുനയിൽ നിർത്തി മരത്തിനുമുകളിൽ ഇരുന്നു. അനുനയിപ്പിച്ച് താഴെയിറക്കാൻ ആദ്യം ശ്രമിച്ചെങ്കിലും ഇയാൾ കൂട്ടാക്കിയില്ല. പിന്നീട് മൂന്ന് ഫയർഫോഴ്സ ഉദ്യോഗസ്ഥർ മരത്തിനു മുകളിലേക്ക് കയറി. ഉദ്യോഗസ്ഥർ അടുത്തെത്തുമ്പോൾ സുഭാഷ് കൂടുതൽ ഉയരത്തിലേക്ക് കയറി. ഏറ്റവും തുഞ്ചത്ത് എത്തിയതോടെ കൊമ്പ് ഒടിഞ്ഞ് സുഭാഷ് തഴേയ്ക്കു വീഴുകയായിരുന്നു. മരത്തിനു ചുവട്ടിൽ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ വിരിച്ചുപിടിച്ച വലയിലേക്കാണ് വീണത്. ഉടനെ ഇയാളെ ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റി. കൊലക്കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്നയാളാണ് സുഭാഷ്. ഇയാൾക്ക്…
Read Moreസുശാന്ത് സിംഗിന് മയക്കുമരുന്ന് വാങ്ങി നല്കി; ലഹരി വാങ്ങാനുള്ള പണം മുടക്കിയതും നടി; നടി റിയ ചക്രബര്‍ത്തിക്കെതിരെ എൻസിബി കുറ്റപത്രത്തില്‍ പറയുന്നത് ഇങ്ങനെ…
മുംബൈ: ദുരൂഹ സാഹചര്യത്തില്‍ മരിച്ച ബോളിവുഡ് നടന് സുശാന്ത് സിംഗ് രജ്പുത്തിന് മയക്കുമരുന്ന് വാങ്ങി നല്‍കിയെന്ന കേസില്‍ നടി റിയ ചക്രബര്‍ത്തിക്കെതിരെ നാര്‍ക്കോട്ടിസ് കണ്ട്രോള് ബ്യൂറോ കുറ്റപത്രം സമര്‍പ്പിച്ചു. റിയ ചക്രബര്‍ത്തിയുള്‍പ്പെടെ 35 പേര്‍ക്കെതിരെയാണ് എൻസിബി കുറ്റപത്രം സമര്‍പ്പിച്ചത്. റിയയുടെ സഹോദരന് ഷോവിക് ചക്രബര്‍ത്തിയുടെ പേരും കുറ്റപത്രത്തിലുണ്ട്. സുശാന്ത് സിംഗ് രജ്പുത്തിന് ചെറിയ അളവില്‍ ലഹരിമരുന്ന് വാങ്ങി നല്‍കിയെന്നാണ് റിയ ചക്രബര്‍ത്തിക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം. ലഹരി വാങ്ങാനുള്ള പണം മുടക്കിയതും നടിയാണെന്നു കുറ്റപത്രത്തില്‍ പറയുന്നു. പത്ത് വര്‍ഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്.
Read Moreകറുപ്പും ജാതിയും മതവും സ്ത്രീധനവും വില്ലനാകുമ്പോൾ..! ആധുനിക കാലഘത്തട്ടിലും വേർതിരിവുകൾക്ക് ഒരു മാറ്റവുമില്ല; ജാതി അധിക്ഷേപത്തിൽ ആത്മഹത്യ ചെയ്ത് യുവതി; അമ്മായിയമ്മയും നാത്തൂനും പോലീസ് പിടിയിൽ
കൊച്ചി: ജാതി അധിക്ഷേപത്തെ തുടർന്ന് യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. കുന്നംകുളം സ്വദേശി സുമേഷ് ആണ് അറസ്റ്റിലായത്. ഒളിവിലായിരുന്ന ഇയാൾ പോലീസിൽ കീഴടങ്ങുകയായിരുന്നു. കേസിൽ സുമേഷിന്റെ അമ്മ രമണി, സഹോദരന്റെ ഭാര്യ മനീഷ എന്നിവരെയും അറസ്റ്റ് ചെയ്തു. രമണിയെയും, മനീഷയെയും കുന്നംകുളത്തെ വീട്ടിൽ നിന്ന് വൈകീട്ടോടെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതിന് പിന്നാലെ സുമേഷ് സെൻട്രൽ പോലീസിൽ കീഴടങ്ങുകയായിരുന്നു. എറണാകുളം സ്വദേശിനി സംഗീതയാണ് ജാതി അധിക്ഷേപത്തെ തുടർന്ന് ജീവനൊടുക്കിയത്. ജൂൺ ഒന്നിനാണ് സംഗീതയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. ഭർത്താവിന്റെ വീട്ടുകാരുടെ ജാതി അധിക്ഷേപവും സ്ത്രീധനപീഡനവുമാണ് സംഗീത ജീവനൊടുക്കാൻ കാരണമെന്നാണ് ബന്ധുക്കളുടെ പരാതി. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്. 2020 സെപ്റ്റംബറിലാണ് സുമേഷും സംഗീതയും വിവാഹിതരാകുന്നത്. അതിന് ശേഷം കുന്നംകുളത്തെ സുമേഷിന്റെ വീട്ടിൽ കുടുംബാംഗങ്ങളിൽ നിന്നും ജാതി അധിക്ഷേപവും മാനസിക പീഡനവും സംഗീതക്ക് അനുഭവിക്കേണ്ടി വന്നു. പ്രതീക്ഷിച്ചത്ര…
Read Moreമകൻ സന്തോഷവനായിരുന്നു, സച്ചിൻ അവന്റെ ഉറ്റ സുഹൃത്തും; നഗരമധ്യത്തിൽ യുവാവ് കഴുത്തറുത്ത് ആത്മഹത്യ ചെയ്ത സംഭവത്തിൽ ക്രിസ്റ്റഫറിന്റെ പിതാവിന് പറയാനുള്ളത് ഇങ്ങനെയൊക്കെ….
കൊച്ചി: നഗരമധ്യത്തിൽ ആളുകൾ നോക്കിനിൽക്കെ യുവാവ് കഴുത്തറുത്ത് ആത്മഹത്യ ചെയ്ത സംഭവത്തിൽ ആശുപത്രിയിൽ കഴിയുന്ന സുഹൃത്ത് സച്ചിന്റെ മൊഴി എറണാകുളം നോർത്ത് പോലീസ് ഇന്ന് രേഖപ്പെടുത്തും. സച്ചിന്റെ മൊഴി ലഭിച്ചാൽ മാത്രമേ സംഭവത്തെക്കുറിച്ച് കൂടുതൽ വ്യക്തത വരുവെന്ന് കേസ് അന്വേഷിക്കുന്ന എറണാകുളം നോർത്ത് പോലീസ് ഇൻസ്പെക്ടർ ഇ.ആർ. ബൈജു പറഞ്ഞു. സച്ചിൻ എറണാകുളം ജനറൽ ആശുപത്രിയിലാണ് ചികിത്സയിൽ കഴിയുന്നത്. മുറിവ് ആഴത്തിലുള്ളതല്ല. പെട്ടെന്നുള്ള പ്രകോപനമാണോ അതോ ലഹരിക്കോ മറ്റോ അടിമപ്പെട്ടാണോ കൃത്യം ചെയ്തതെന്നു പോലീസ് പരിശോധിക്കുന്നുണ്ട്. ഇരുവർക്കുമിടയിലെ തർക്കമെന്തെന്ന് വ്യക്തമല്ല.ഇന്നലെ വൈകുന്നേരം അഞ്ചോടെ തിരക്കുള്ള കലൂർ ദേശാഭിമാനി ജംഗ്ഷനിൽ റോഡരികിലായിരുന്നു തോപ്പുംപടി പ്യാരിജംഗ്ഷനിൽ പള്ളിച്ചാൽ റോഡ് കൂട്ടുങ്ങൽ സിറിൾ ക്രൂസിന്റെയും മാരി ക്രൂസിന്റെയും ഏക മകൻ ക്രിസ്റ്റഫർ (24) കഴുത്തറുത്ത് മരിച്ചത്. സുഹൃത്ത് സച്ചിനെ കത്തിയുപയോഗിച്ച് ആക്രമിച്ചശേഷമാണ് ഇയാൾ ആത്മഹത്യ ചെയ്തത്.ദേശാഭിമാനി ജംഗ്ഷനിലെ മാർക്കറ്റിനു സമീപം പെറ്റ്…
Read Moreസ്ഥിരമായി കയറുന്ന ബസിലെ ഡ്രൈവറുമായി പത്താംക്ലാസുകാരി പ്രണയത്തിലായി; ഫോൺവിളിയും ചാറ്റിംഗും അമ്മയുടെ ഫോണിൽ നിന്ന്; സീതത്തോടിൽ നിന്നും ഒളിച്ചോടിയവരെ കുടുക്കിയത് അമ്മയുടെ ആ തന്ത്രം
പത്തനംതിട്ട: പത്താംക്ലാസുകാരിയെ കടത്തിക്കൊണ്ടുപോയെന്ന കേസില്‍ അറസ്റ്റിലായ സ്വകാര്യബസ് ഡ്രൈവറെ ഇന്നു കോടതിയില്‍ ഹാജരാക്കും. ആങ്ങമൂഴി -മല്ലപ്പള്ളി റൂട്ടില്‍ സര്‍വീസ് നടത്തുന്ന ആവേ മരിയ എന്ന സ്വകാര്യ ബസിന്റെ ഡ്രൈവര്‍ വടശേരിക്കര, പേഴുംപാറ സ്വദേശി ഷിബിനാണ് (33) അറസ്റ്റിലായത്. കോട്ടയത്തെ ഒരു ലോഡ്ജില്‍ നിന്നാണ് ഡ്രൈവറെ കസ്റ്റഡിയിലെടുത്തത്. ഇയാളോടൊപ്പം പെണ്‍കുട്ടിയുമുണ്ടായിരുന്നു. പെണ്‍കുട്ടിയെ കാണാതായെന്ന് അമ്മ നല്കിയ പരാതിയേ തുടര്‍ന്നാണ് അന്വേഷണം നടന്നത്. അമ്മയുടെ മുറി പൂട്ടിയിട്ട്…വിവാഹിതനും രണ്ട് കുട്ടിയുടെ പിതാവുമാണ് ഷിബിന്‍. സീതത്തോട് കൊച്ചുകോയിക്കല്‍ എന്ന സ്ഥലത്ത് വാടകയ്ക്ക് താമസിക്കുകയാണ് ഇയാള്‍. അമ്മയുടെ ഫോണില്‍ നിന്നാണ് പെണ്‍കുട്ടി ഷിബിനെ വിളിച്ചിരുന്നത്. മകളുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത അനുഭവപ്പെട്ട അമ്മ ഫോണില്‍ റെക്കോഡിങ് ഓപ്ഷന് ഇട്ടിരുന്നു. പുലര്‍ച്ചെ നാടുവിടാനുള്ള തീരുമാനം അങ്ങനെ അമ്മ അറിയുകയും ചെയ്തിരുന്നു. അമ്മയുടെ മുറി പൂട്ടിയിട്ടിട്ടാണ് പുലര്‍ച്ചെ പെണ്‍കുട്ടി ഇറങ്ങിപ്പോയതെന്നു പറയുന്നു. ഇതിനിടയില്‍ മകളെ കാണാനില്ലെന്ന് അറിഞ്ഞതോടെ…
Read Moreഅതിജീവിതയായ 11 വയസുകാരിയെ തട്ടിക്കൊണ്ടുപോയി; പീഡനത്തിന് ഇരയായ പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയത് പ്രതിയായ ചെറിയച്ഛനും മാതാപിതാക്കളും; അന്വേഷണത്തിന് പ്രത്യേക സംഘം
സ്വന്തം ലേഖകൻ പാലക്കാട്: തട്ടിക്കൊണ്ടുപോയ പോക്സോ കേസിലെ ഇരയെ തേടി പോലീസ് അലയുന്നു. അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിച്ചു. അന്വേഷണം തമിഴ്നാട്ടിലേക്കും കേരളത്തിലെ ഇതര ജില്ലകളിലേക്കും വ്യാപിപ്പിച്ചു. പോക്സോ കേസില്‍ വിചാരണ തുടങ്ങാനിരിക്കെയാണ് പാലക്കാട്ടുനിന്ന് അതിജീവിതയായ 11 വയസുകാരിയെ മാതാപിതാക്കളും കേസിലെ പ്രതിയായ ചെറിയച്ഛനും ചേര്‍ന്നുള്ള സംഘം മുത്തശിയുടെ വീട്ടില്‍ നിന്നും തട്ടിക്കൊണ്ടുപോയത്. പെണ്‍കുട്ടിയുടെ സംരക്ഷണം കോടതി മുത്തശിയെയായണ് ഏല്‍പ്പിച്ചിരുന്നത്. കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസുമായി ബന്ധപ്പെട്ട് കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതികൂടിയായ ചെറിയച്ഛന് ഉള്‍പ്പടെ ആറുപേരെ ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തു. ഇതില്‍ മൂന്നുപേര്‍ സ്ത്രീകളാണ്. പെണ്‍കുട്ടിയെയും മാതാപിതാക്കളെയും കണ്ടെത്താനായില്ല. മാതാപിതാക്കളുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. ഇവർ പോകാൻ ഇടയുള്ള സ്ഥലങ്ങളിലെല്ലാം പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. പാലക്കാട് നിന്ന് ഇവർ കോയമ്പത്തൂർ വഴി തമിഴ്നാട്ടിലേക്ക് കടന്നിരിക്കാം എന്ന സംശയത്തിന്റെ അടിസ്ഥാനത്തിൽ തമിഴ്നാട്ടിലേക്കും കൂടാതെ…
Read Moreഈച്ചകളെ ആട്ടിയോടിച്ച് കാൽമുട്ടുകൾ യോജിപ്പിച്ചു കുഞ്ഞനുജനെ നേരേകിടത്താൻ പാടുപെടുന്ന എട്ടുവയസുകാരന്റെ ദൃശ്യം നൊമ്പരമാകു ന്നു; ആംബുലൻസിനായി കാത്തിരുന്നത് മണിക്കൂറുകൾ
ഭോപ്പാൽ/മൊറേന: കുഞ്ഞനുജന്റെ വിറങ്ങലിച്ച മൃതദേഹം മടിയിൽ കിടത്തി ഈച്ചകളെ ആട്ടിയോടിക്കുന്ന എട്ടുവയസുകാരൻ. പിതാവ് ആംബുലൻസ് വിളിക്കാൻ പോയിരിക്കുകയാണ്. മധ്യപ്രദേശിലെ മൊറേന ജില്ലാ ആശുപത്രിക്കു മുന്നിലെ ഈ ദൃശ്യം ആരുടെയും കരളലിയിക്കും. സമൂഹമാധ്യമങ്ങൾ ഏറ്റെടുത്ത വീഡിയോ ദൃശ്യങ്ങളിലുള്ളത് ആശുപത്രിയുടെ മതിലിൽ ചാരിയിരിക്കുന്ന ഒരു കുട്ടിയും വെള്ളമുണ്ടുകൊണ്ട് പുതപ്പിച്ച കുഞ്ഞനുജന്റെ മൃതദേഹവുമാണ്. കുട്ടിയുടെ ഒരു കൈ പുറത്തേക്കുവീണിട്ടുണ്ട്.അംബാ ടൗൺ ആശുപത്രിയിൽനിന്ന് വിദഗ്ധ ചികിത്സയ്ക്കായി ജില്ലാ ആശുപത്രിയിലേക്കു റഫർ ചെയ്തതു പ്രകാരമാണ് ബദ്ഫാറ ഗ്രാമവാസിയായ പൂജാറാം ജാദവ് തന്റെ കുട്ടിയുമായി 30 കിലോമീറ്റർ അകലെയുള്ള ജില്ലാ ആശുപത്രിയിലെത്തിയത്. ഞായറാഴ്ച രാവിലെയാണു സംഭവം. ഇവരെ ആശുപത്രിയിലിറക്കി ആംബുലൻസ് അംബായിലേക്കു തിരിച്ചുപോയി. കടുത്ത വിളർച്ച ബാധിച്ച് കുട്ടിയുടെ ആമാശയം ചുരുങ്ങിപ്പോയിരുന്നു. കരച്ചിലുണ്ടായിരുന്നില്ല. അബോധാവസ്ഥയിലായിരുന്ന കുട്ടി ചികിത്സയിലിരിക്കെ മരിച്ചു. മൃതദേഹം വീട്ടിലേക്കുകൊണ്ടുപോകുന്നതിനായി പിതാവ് ആംബുലൻസിനുവേണ്ടി യാചിച്ചു. ആശുപത്രി ജീവനക്കാരോ നഴ്സുമാരോ ഇവരെ സഹായിച്ചില്ല. ഈ സമയം…
Read Moreഒരു നിയന്ത്രണവുമില്ല, അതിവേഗം മുന്നോട്ട്..! 2023ൽ ഇന്ത്യ ഏറ്റവുമധികം ജനസംഖ്യയുള്ള രാജ്യമാകും; 2050ലും ചൈനയ്ക്ക് തോൽപിക്കാനാവില്ല ഇന്ത്യയെ….
യുണൈറ്റഡ് നേഷൻസ്: അടുത്തവർഷം ചൈനയെ മറികടന്ന് ഇന്ത്യ ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായി മാറുമെന്നു യുഎൻ റിപ്പോർട്ട്. യുഎന്നിന്റെ ഇക്കണോമിക് ആൻഡ് സോഷ്യൽ അഫയേഴ്സ് ഡിപ്പാർട്ട്മെന്റിന്റെ ദ വേൾഡ് പോപ്പുലേഷൻ പ്രോസ്പെക്സ് 2022 ആണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഈ വർഷം നവംബറോടെ ലോകജനസംഖ്യ എണ്ണൂറു കോടിയാകുമെന്നാണു വിലയിരുത്തൽ. ലോക ജനസംഖ്യാദിനത്തോട്(ജൂലൈ 11) അനുബന്ധിച്ചാണു റിപ്പോർട്ട് പുറത്തുവിട്ടത്. ആഗോള ജനസംഖ്യാ വളർച്ച 1950നുശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കിലാണ്. 2020ൽ വളർച്ചാനിരക്ക് ഒരു ശതമാനത്തിൽ താഴെയെത്തി. ലോകജനസംഖ്യ 2030ഓടെ 850 കോടിയും 2050ഓടെ 970 കോടിയുമാകുമെന്നാണു കണക്കുകൂട്ടുന്നത്. 2080കളിൽ ലോകജനസംഖ്യ 1040 കോടിയാകുമെന്നും 2100 വരെ ആ നിലയിൽ തുടരുമെന്നും പ്രതീക്ഷിക്കുന്നു. 2023ൽ ജനസംഖ്യയുടെ എണ്ണത്തിൽ ഇന്ത്യ ചൈനയെ മറികടക്കുമെന്നാണു റിപ്പോർട്ട് പറയുന്നത്. നിലവിൽ ചൈനയിൽ 142.6 കോടി ജനങ്ങളുണ്ട്. ഇന്ത്യയിലെ ജനസംഖ്യ 141.2 കോടിയാണ്. 2050ൽ ഇന്ത്യയിലെ…
Read Moreദിലീപ് നിരപരാധി! ശ്രീലേഖയുടെ വെളിപ്പെടുത്തല്‍ കത്തിപ്പടരുന്നു; മുമ്പും ദിലീപിനെ അനുകൂലിച്ച് വിവാദത്തില്‍…
കൊച്ചി: വിവാദങ്ങള്‍ക്ക് തിരികൊളുത്തി നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ മുന്‍ ജയില്‍ ഡിജിപി ആർ. ശ്രീലേഖയുടെ വെളിപ്പെടുത്തല്‍. കേസിലെ എട്ടാം പ്രതിയായ നടന് ദിലീപ് നിരപരാധിയാണെന്ന ശ്രീലേഖയുടെ പരാമര്‍ശം ദിലീപിന്റെ താപ്പര്യ പ്രകാരമാണെന്ന് അതിജീവിതയുടെ അഭിഭാഷക പ്രതികരിച്ചപ്പോള്‍, മുന്‍ ഡിജിപിയുടെ പ്രവൃത്തി സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകാനുള്ള പരിപാടിയാണെന്ന് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി പരിഹസിച്ചു. ഇന്നലെ ശ്രീലേഖ തന്റെ യൂട്യൂബ് ചാനലിലൂടെയാണ് കേസുമായി ബന്ധപ്പെട്ട് തന്റെ വിലയിരുത്തല്‍ എന്ന പേരില്‍ കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വ്യക്തമാക്കിയത്. ഇതിനു പിന്നാലെ സമൂഹമാധ്യമങ്ങളിലടക്കം പ്രതിഷേധം ഉയര്‍ന്നിരുന്നു. അതേസമയം ദിലീപിന് അനുകൂലമായും ഒരുവിഭാഗം രംഗത്തെത്തിയിരുന്നു. തുടര്‍ന്നാണ് വിഷയത്തില്‍ എതിര്‍പ്പ് അറിയിച്ച് ഇന്ന് നിരവധിയാളുകള്‍ പരസ്യമായി രംഗത്തെത്തിയിട്ടുള്ളത്. കേസിലെ തുടരന്വേഷണം അവസാനിക്കാന്‍ നാല് ദിവസം ബാക്കിനില്‍ക്കെ മുന്‍ ജയില്‍ ഡിജിപിയുടെ പരാമര്‍ശം കേസിനെ ബാധിക്കുമോയെന്ന് വരും ദിവസങ്ങളില്‍ അറിയാനാകും. ശ്രീലേഖയുടെ തുറന്നു പറച്ചില്…
Read More