തിരുവനന്തപുരം: ഒരു വർഗീയ വാദിയുടെ വോട്ടും തനിക്ക് വേണ്ട. ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്തെന്ന വിമര്‍ശനത്തിന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്. താൻ പങ്കെടുത്ത പുസ്തകപ്രകാശന ചടങ്ങ് ആര്‍എസ്എസ് പരിപാടിയായിരുന്നില്ല. പി.പരമേശ്വരന്റെ പുസ്തക പ്രകാശനമാണ് നടന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. പി.പരമേശ്വരനെ ആര്‍എസ്എസ് നേതാവായി മാത്രം കാണാനാകില്ല. തന്നെ ചടങ്ങിലേക്ക് ക്ഷണിച്ചത് എം.പി വീരേന്ദ്രകുമാറാണെന്നും സതീശൻ പറഞ്ഞു. പുസ്തകം ആദ്യം പ്രകാശനം ചെയ്തത് അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന വി.എസ്.അച്യുതാനന്ദനാണ്. തനിക്കെതിരായ വിമര്‍ശനങ്ങള്‍ വിഎസിനും ബാധകമാണെന്നും സതീശന് ചോദിച്ചു. ഭരണഘടനയ്ക്കെതിരേ മുൻമന്ത്രി സജി ചെറിയാൻ നടത്തിയ പ്രസംഗം ഗോൾവാൾക്കറുടെ വിചാരധാരയിലെ ആശയങ്ങളാണെന്ന തന്റെ പരാമര്‍ശത്തില്‍ ഉറച്ചു നില്ക്കുന്നു. ഇക്കാര്യം ആര്‍എസ്എസ്- സിപിഎം നേതാക്കളാരും ഇതുവരെ നിഷേധിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആർഎസ്എസുമായി ഒരു തരത്തിലും സമരസപ്പെടാൻ കോൺഗ്രസ് തയാറാകില്ല. അത് പാർട്ടിയുടെ രാഷ്ട്രീയ നിലപാടാണ്. ഒരു വർഗീയ വാദിയുടെ വോട്ടും…
Read MoreCategory: Top News
അയാളെ വെറുതെ വിടരുത്… പല സ്ത്രീകളുമായും ഇയാള്‍ക്ക് ബന്ധമുണ്ട്..! മഹിളാമോര്‍ച്ച നേതാവ് ശരണ്യയുടെ ആത്മഹത്യാ കുറിപ്പില്‍ പ്രാദേശിക ബിജെപി നേതാവിന്റെ പേര്; പറയുന്നത് ഇങ്ങനെ…
പാലക്കാട്: മഹിളാമോര്‍ച്ച നേതാവ് ശരണ്യയുടെ ആത്മഹത്യാ കുറിപ്പില്‍ പ്രാദേശിക ബിജെപി നേതാവിന്റെ പേര് കണ്ടെത്തി. ബിജെപി ബൂത്ത് പ്രസിഡന്റ് പ്രജീവിന്റെ പേരാണ് ആത്മഹത്യാ കുറിപ്പിലുള്ളത്. അഞ്ച് പേജുള്ള ആത്മഹത്യാ കുറിപ്പാണ് കണ്ടെത്തിയത്. പ്രജീവിനെതിരെ ഗുരുതര ആരോപണങ്ങളാണ് ആത്മഹത്യാ കുറിപ്പിലുള്ളത്.തന്റെ മരണത്തിന് കാരണം പ്രജീവാണ്. അയാളെ വെറുതെ വിടരുതെന്നും ശിക്ഷ വാങ്ങി കൊടുക്കണമെന്നും കത്തില്‍ പറയുന്നുണ്ട്. ഇയാള്‍ തന്നെ ഉപയോഗപ്പെടുത്തി. പല സ്ത്രീകളുമായും ഇയാള്‍ക്ക് ബന്ധമുണ്ട്. അതിന്റെ വിവരങ്ങള്‍ തന്റെ ഫോണിലുണ്ട്. ഒടുവില്‍ പ്രജീവ് തന്നെ കുറ്റക്കാരി ആക്കിയതാണ് ആത്മഹത്യ ചെയ്യാന്‍ കാരണമെന്നും കത്തില്‍ പറയുന്നു. ഞായറാഴ്ചയാണ് മഹിളാ മോര്‍ച്ച പാലക്കാട് മണ്ഡലം ട്രഷര്‍ ശരണ്യയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയ്ക്ക് പിന്നില്‍ ബിജെപി നേതാവ് പ്രജീവാണെന്നു കുടുംബം ആരോപിച്ചിരുന്നു. ബിജെപി നേതൃത്വത്തിന് ഇക്കാര്യം വ്യക്തമാക്കി കുടുംബം പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
Read Moreഅതിജീവിതയെ ഒന്ന് കാണാന്‍ പോലും ശ്രീലേഖ കൂട്ടാക്കിയില്ല! ശ്രീലേഖയുടെ വെളിപ്പെടുത്തലിനോട് കടുത്ത പ്രതിഷേധമെന്ന് ഭാഗ്യലക്ഷ്മി
കൊച്ചി: മുന്‍ ജയില്‍ ഡിജിപി ആര്.ശ്രീലേഖയുടെ വെളിപ്പെടുത്തലിനോട് കടുത്ത പ്രതിഷേധമെന്ന് ഡബിംഗ് ആര്‍ട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മി. അതിജീവിതയെ ഒന്ന് കാണാന്‍ പോലും ശ്രീലേഖ കൂട്ടാക്കിയില്ല. സോഷ്യല്‍ മീഡിയയില്‍ വൈറലാകാനാണ് അവര്‍ ശ്രമിച്ചതെന്നും ഭാഗ്യലക്ഷ്മി വിമര്‍ശിച്ചു. വെളിപ്പെടുത്തല്‍ കേട്ടപ്പോള്‍ സങ്കടം തോന്നി. കേസ് തീരുന്നതുവരെ ദിലീപ് കുറ്റവാളിയുടെ സ്ഥാനത്താണെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. കേസില്‍ പോലീസിനെതിരെ ഗുരുതര ആരോപണങ്ങളാണ് ആര്. ശ്രീലേഖ ഉന്നയിച്ചത്. ദിലീപിനെതിരെ പോലീസ് വ്യാജ തെളിവുകളുണ്ടാക്കിയെന്നാണ് മുന്‍ ജയില്‍ ഡിജിപിയുടെ വെളിപ്പെടുത്തല്‍. ശ്രീലേഖയ്ക്കെതിരെ കോടതിയലക്ഷ്യനടപടിയുമായി മുന്നോട്ട് നീങ്ങാനാണ് പ്രോസിക്യൂഷന്റെ നീക്കം.
Read Moreശ്രീലേഖ ഉണ്ടാക്കിയ തിരക്കഥ! ദിലീപ് സ്വന്തം ഫോണുകള്‍ ഒളിപ്പിച്ചതെന്തിന് ? ആര്. ശ്രീലേഖയ്ക്ക് ദിലീപിനോട് ആരാധനയെന്ന് ബാലചന്ദ്രകുമാര്‍
കൊച്ചി: മുന്‍ ജയില്‍ ഡിജിപി ആര്. ശ്രീലേഖയുടെ വെളിപ്പെടുത്തലിനെതിരെ സംവിധായകന് ബാലചന്ദ്രകുമാര്‍. ശ്രീലേഖ ഉണ്ടാക്കിയ തിരക്കഥയാണ് ഇതെന്നും അവര്‍ക്ക് ദിലീപിനോട് ആരാധനയാണെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു. ശ്രീലേഖ ഇപ്പോള്‍ പറഞ്ഞ കാര്യങ്ങള്‍ എന്തുകൊണ്ട് സര്‍ക്കാരിനെ അറിയിച്ചില്ലെന്നു ബാലചന്ദ്രകുമാര്‍ ചോദിച്ചു. അവരത് സര്‍ക്കാരിന് എഴുതി നല്‍കുകയാണ് വേണ്ടത്. സംഭവത്തില്‍ അന്വേഷണം നടക്കട്ടെയെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു. സര്‍വീസില്‍ നിന്ന് വിരമിക്കാന്‍ കാത്തുനില്ക്കുകയായിരുന്നു വെളിപ്പെടുത്തല്‍ നടത്താന്‍. ഇതിന്റെ പിന്നില്‍ ഗൂഡാലോചനയുണ്ടെന്നും ബാലചന്ദ്രകുമാര്‍ ആരോപിച്ചു. ശ്രീലേഖയുടെ വെളിപ്പെടുത്തലുകള്‍ തന്നെ ബാധിക്കില്ല. പോലീസിനെ മോശക്കാരാക്കാനുള്ള ശ്രമമാണ് നടത്തുന്നത്. തെളിവുകള്‍ പലതും പോലീസിന്റെ പക്കലുണ്ട്. ദിലീപ് സ്വന്തം ഫോണുകള്‍ ഒളിപ്പിച്ചതെന്തിനെന്നും ബാലചന്ദ്രകുമാര്‍ ചോദിച്ചു. കേസില്‍ പോലീസിനെതിരെ ഗുരുതര ആരോപണങ്ങളാണ് ആര്. ശ്രീലേഖ ഉന്നയിച്ചത്. ദിലീപിനെതിരെ പോലീസ് വ്യാജ തെളിവുകളുണ്ടാക്കിയെന്നാണ് മുന്‍ ജയില്‍ ഡിജിപിയുടെ വെളിപ്പെടുത്തല്‍.
Read Moreകത്തിച്ചത് പെട്രോൾ ഒഴിച്ചാണെന്ന വലിയ കണ്ടെത്തൽ മാത്രം..!സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിക്കൽ കേസ്: ക്രൈംബ്രാഞ്ച് അന്വേഷണം അവസാനിപ്പിക്കുന്നു
തിരുവനന്തപുരം: സ്വാമി സന്ദീപാനന്ദഗിരിയുടെ കുണ്ടമണ്‍കടവിലെ ആശ്രമം കത്തിയ്ക്കൽ കേസ് അവസാനിപ്പിക്കാനൊരുങ്ങി ക്രൈംബ്രാഞ്ച് സംഘം. നാലു വർഷത്തോളം അന്വേഷിച്ചിട്ടും ആശ്രമത്തിനു തീയിട്ട പ്രതിയെക്കുറിച്ച് ഒരു സൂചനയും ലഭിക്കാത്ത സാഹചര്യത്തിലാണ് കേസന്വേഷണം അവസാനിപ്പിക്കുന്നതിനുള്ള അവസാന ഘട്ട നടപടികളിലേക്ക് അന്വേഷണ സംഘം കടക്കുന്നത്. ശബരിമല സ്ത്രീ പ്രവേശന വിവാദം കത്തിനിൽക്കേയാണ് 2018 ഒക്ടോബർ 27ന് സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിൽ കിടന്ന മൂന്നു വാഹനങ്ങൾ തീവച്ചു നശിപ്പിച്ചത്. ആശ്രമവും ഭാഗികമായി തീപിടിച്ചു നശിച്ചിരുന്നു. പെട്രോളിഴിച്ചു തീവച്ചു നശിപ്പിച്ചതാണെന്നത് ഒഴികെ മറ്റൊരു തെളിവും ഇതുവരെ കണ്ടെത്താൻ കഴിഞ്ഞില്ല. സിസിടിവി കേടായിരുന്നതിനാൽ ആ ദൃശ്യങ്ങളും ലഭിച്ചില്ല. അന്വേഷണത്തിന്റെ അവസാനഘട്ടമെന്ന നിലയിൽ ചില പരിശോധനകൾ കൂടി നടത്തിയ ശേഷം കേസ് അവസാനിപ്പിക്കാൻ കോടതിയിൽ അപേക്ഷ നൽകുന്ന കാര്യം ക്രൈംബ്രാഞ്ച് പരിഗണനയിലാണ്. ശബരിമല സ്ത്രീ പ്രവേശനത്തെ അനുകൂലിച്ച സ്വാമി സന്ദീപാനന്ദ ഗിരിയുടെ ആശ്രമത്തിൽ പുലർച്ചെ അഗ്നിബാധയുണ്ടായതിനു പിന്നാലെ…
Read Moreചുടു ചുംബനം നവ മാധ്യമത്തിൽ…! ഒളികാമറ സ്ഥാപിച്ചത് ഭിത്തി തുരന്ന്; വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ അതിരു വിടരുത്; കാമറ പിന്നാലെയുണ്ട്
നവാസ് മേത്തർ തലശേരി: വിനോദസഞ്ചാര കേന്ദ്രങ്ങളിലും സ്വകാര്യ ഇടങ്ങളിലും നൂതനമായ ഒളികാമറകൾ സ്ഥാപിച്ച് ദൃശ്യങ്ങൾ പകർത്തി അന്താരാഷട്ര സെക്സ് സൈറ്റുകളിൽ അപ്ലോഡ് ചെയ്യുന്ന സെക്സ് മാഫിയ കേരളത്തിൽ സജീവമാകുന്നതായി റിപ്പോർട്ട്. പൈതൃക നഗരിയായ തലശേരിയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഒളികാമറ സ്ഥാപിച്ച് ഷൂട്ട് ചെയ്ത വീഡിയോ ദൃശ്യങ്ങൾ അന്താരാഷ്ട്ര സെക്സ് സൈറ്റുകളിൽ വന്നതോടെയാണ് ഇതുസംബന്ധിച്ച് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തു വന്നിട്ടുള്ളത്. അഞ്ചുപേർ അറസ്റ്റിലായ ഈ സംഭവത്തിൽ രാഷ്ട്രദീപിക വാർത്തകളെ തുടർന്ന് ഉന്നത ഉദ്യോഗസ്ഥർ ഇടപെടുകയും പോലീസ് അന്വേഷണം ഊർജിതമാക്കുകയും ചെയ്തിട്ടുണ്ട്. തലശേരിയിലെ ഒളികാമറ ദൃശ്യങ്ങളുടെ പിന്നാന്പുറങ്ങളിലേക്ക് രാഷ്ട്രദീപിക സഞ്ചരിക്കുന്നു. ചുടു ചുംബനം നവ മാധ്യമത്തിൽ… വിവാഹം നിശ്ചയിച്ച യുവതിയും യുവാവും സല്ലപിക്കാനാണ് തലശേരി നഗരത്തിലെ പ്രസിദ്ധമായ ഓവർബറീസ് ഫോളിയിൽ എത്തിയത്. കടലിന്റെ ഭംഗി ആവോളം നുകർന്ന് ഇരുവരും അവിടെ ചെങ്കല്ലിൽ തീർത്ത കൂറ്റൻ ടവറിനു താഴെ നിന്ന്…
Read Moreസംഭവം നടന്ന് 40 ദിവസമായിട്ടും..! യുവതിയെ വീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം; ബന്ധുക്കള്‍ പറയുന്നത്…
കൊച്ചി: ഹൈക്കോടതിക്ക് സമീപം താമസിക്കുന്ന യുവതിയെ വീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം. വിഷയത്തില്‍ പോലീസ് കടുത്ത നിസംഗത പുലര്‍ത്തുന്നതായി മരണപ്പെട്ട യുവതിയുടെ ബന്ധുക്കള്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു. ജൂണ്‍ ഒന്നിനാണ് എറണാകുളം ഹൈക്കോടതിക്ക് സമീപം താമസിക്കുന്ന സംഗീതയെ ആത്മഹത്യ ചെയ്ത നിലയില്‍ കാണപ്പെട്ടത്. സംഭവം നടന്ന് 40 ദിവസമായിട്ടും ആത്മഹത്യ പ്രേരണക്കേസിലെ പ്രതിയും, ഇവരുടെ ഭര്‍ത്താവുമായ സുമേഷിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു. തൃശൂര്‍ സ്വദേശിയായ സുമേഷ് ബ്രോഡ്വേയില് സ്വന്തമായി കട നടത്തുകയാണ്. സജീവ സിപിഎം പ്രവര്‍ത്തകനായ ഇയാളുടെ രാഷ്ട്രീയ ബന്ധമാണ് അറസ്റ്റിന് തടസമെന്നാണ് സംഗീതയുടെ കുടുംബത്തിന്റെ പ്രധാന ആരോപണം. ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു. എന്നാല്‍ വിവാഹം കഴിഞ്ഞ ദിവസം മുതല്‍ തന്നെ ജാതിയുടെ പേരിലും സ്ത്രീധനത്തിന്റെ പേരിലും സംഗീതയെ പീഡിപ്പിക്കുക പതിവായിരുന്നു. താഴ്ന്ന ജാതിയാണെന്ന കാരണത്താല്‍ ഭര്‍ത്താവിന്റെ വീട്ടില്‍…
Read Moreറിസോര്‍ട്ടില്‍നിന്ന് പണം കവര്‍ന്ന ജീവനക്കാരായ ദമ്പതികള്‍ പിടിയില്‍! കവര്‍ച്ച ചെയ്ത തുക ഉപയോഗിച്ച് വാങ്ങിയത് രണ്ടു ലക്ഷം രൂപയുടെ ബൈക്കും 50000 രൂപ വീതം വിലവരുന്ന രണ്ട് മൊബൈല്‍ ഫോണുകളും
ബേക്കല്‍: കാപ്പില്‍ ബീച്ച് റോഡിലെ ബേക്കല്‍ ഹോം സ്റ്റേ റിസോര്‍ട്ടില്‍ നിന്നും ആറ് ലക്ഷം രൂപ കവര്‍ന്ന കേസില്‍ സ്ഥാപനത്തിലെ ജീവനക്കാരായ ദമ്പതികള്‍ പിടിയില്‍. ബംഗളുരു ചിത്രദുര്‍ഗ സ്വദേശികളായ പ്രദീപ് (25), ഭാര്യ നിവേദിത (24) എന്നിവരെയാണ് ബേക്കല്‍ സിഐ യു.പി വിപിനും സംഘവും അറസ്റ്റ് ചെയ്തത്. റിസോര്‍ട്ടിന്റെ റിസപ്ഷനടുത്തുള്ള മുറിയില്‍ അലമാരയില്‍ സൂക്ഷിച്ചിരുന്ന പണമാണ് കഴിഞ്ഞ മൂന്നിന് മോഷണം പോയത്. പണം നഷ്ടപ്പെട്ടതായി കണ്ടെത്തിയതോടൊപ്പം പ്രദീപും നിവേദിതയും അപ്രത്യക്ഷരായതോടെ സ്ഥാപന ഉടമ കെ.കെ.പ്രദീപന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് ബംഗളൂരു പോലീസുമായി ബന്ധപ്പെട്ടാണ് പ്രതികളെ കണ്ടെത്തിയത്. കവര്‍ച്ച ചെയ്ത തുക ഉപയോഗിച്ച് രണ്ടു ലക്ഷം രൂപയുടെ ബൈക്കും 50000 രൂപ വീതം വിലവരുന്ന രണ്ട് മൊബൈല്‍ ഫോണുകളും ഇവര്‍ വാങ്ങിയിരുന്നു. എസ്ഐ രജനീഷ്, എഎസ്ഐ രാജന്, എസ്.സി.പി.ഒ കെ.വി.അജയ് എന്നിവരുള്‍പ്പെട്ട സംഘമാണ് ദമ്പതികളെ പിടികൂടിയത്. പ്രതികളെ…
Read Moreനായാട്ടിനിടെ വെടിയേറ്റു മരിച്ച യുവാവിനെ കുഴിച്ചിട്ട നിലയിൽ! 14 ദിവസങ്ങളായിട്ടു മഹേന്ദ്രനെ കാണാനില്ലായിരുന്നു; അബദ്ധത്തിലെന്നു മൊഴി
രാജാക്കാട്: നായാട്ടിനിടെ വെടിയേറ്റു മരിച്ച ആദിവാസി യുവാവിന്റെ മൃതദേഹം കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. ഇരുപതേക്കർ കുടിയിൽ ഭാഗ്യരാജിന്റെ മകൻ മഹേന്ദ്രൻ (24) ആണ് മരിച്ചത്. പ്രതികൾ പോലീസ് പിടിയിലായി. ഇരുപതേക്കർ സ്വദേശികളായ കളപ്പുരയിൽ സാംജി, ജോമി, പോതമേട് സ്വദേശി മുത്തയ്യ എന്നിവരാണ് പോലീസിന്റെ കസ്റ്റഡിയിൽ ഉള്ളത്. പോതമേട് ഒറ്റമരം റോഡിലെ ഗസ്റ്റ് ഹൗസിനു സമീപമുള്ള എറണാകുളം സ്വദേശിയുടെ ഏലക്കാടിനുള്ളിൽനിന്നാണ് രണ്ടാഴ്ച പഴക്കമുള്ള മൃതദേഹം കണ്ടെത്തിയത്. 14 ദിവസങ്ങളായിട്ടു മഹേന്ദ്രനെ കാണാനില്ലായിരുന്നു. പത്തു ദിവസം മുന്‍പ് ഇതു സംബന്ധിച്ചു മഹേന്ദ്രന്റെ ബന്ധുക്കൾ പോലീസിൽ പരാതി നൽകി. രാജാക്കാട് പോലീസ് അന്വേഷണം നടത്തിവരികയായിരുന്നു. പോലീസ് കസ്റ്റഡിയിലായ സാംജിയും സംഘവും തെരച്ചിൽ നടത്താനും പോലീസിനോടൊപ്പമുണ്ടായിരുന്നു. ഇതിനിടെ, മഹേന്ദ്രനെ കാണാതായ ദിവസം സാംജിയും ജോമിയും മഹേന്ദ്രനും ഓട്ടോറിക്ഷയിൽ ഒരുമിച്ചു വന്നിറങ്ങുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിനു ലഭിച്ചു. അബദ്ധത്തിലെന്നു മൊഴി ഒരുമിച്ചു നായാട്ടിനു പോയ…
Read Moreജയിൽചാടി വീട്ടിലെത്തി! കോട്ടയത്ത് ജയിൽചാടിയ കൊലക്കേസ് പ്രതി ബിനുമോൻ പിടിയിൽ; വിവരം അറിയിച്ചത് നാട്ടുകാര്‍…
കോട്ടയം: കോട്ടയത്ത് ജയിൽചാടിയ കൊലക്കേസ് പ്രതി പിടിയിൽ. പ്രതി ബിനുമോനാണ് പിടിയിലായത്. വീടിനു സമീപത്തുനിന്നാണ് ഇയാളെ പോലീസ് പിടികൂടിയത്. നാട്ടുകാരാണ് പോലീസിനെ വിവരം അറിയിച്ചത്. കോട്ടയം സബ് ജയിലിൽനിന്ന് ശനിയാഴ്ച പുലർച്ചെയാണ് ബിനുമോൻ ജയിൽ ചാടിയത്. ജയിലിലെ അടുക്കളയിൽനിന്ന് പലക വച്ച് പുറത്തുകടക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ജയിലിൽ തന്നെ സന്ദർശിക്കാനെത്തിയ ഭാര്യയോട് ബിനു മോൻ എത്രയും വേഗം പുറത്ത് കടക്കണമെന്ന് പ റഞ്ഞിരുന്നു. ഷാൻ എന്ന യുവാവിനെ ഓട്ടോറിക്ഷയിൽ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതിന് ശേഷം കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷന് മുന്നിൽ ഉപേക്ഷിച്ച കേസിലെ നാലാം പ്രതിയാണ് ബിനുമോൻ. ഇയാളുടെ ഓട്ടോറിക്ഷയിലാണ് ഷാനെ തട്ടിക്കൊണ്ടുപോയത്.
Read More