കോട്ടയം: കോട്ടയത്ത് ജയിൽചാടിയ കൊലക്കേസ് പ്രതി പിടിയിൽ. പ്രതി ബിനുമോനാണ് പിടിയിലായത്. വീടിനു സമീപത്തുനിന്നാണ് ഇയാളെ പോലീസ് പിടികൂടിയത്. നാട്ടുകാരാണ് പോലീസിനെ വിവരം അറിയിച്ചത്. കോട്ടയം സബ് ജയിലിൽനിന്ന് ശനിയാഴ്ച പുലർച്ചെയാണ് ബിനുമോൻ ജയിൽ ചാടിയത്. ജയിലിലെ അടുക്കളയിൽനിന്ന് പലക വച്ച് പുറത്തുകടക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ജയിലിൽ തന്നെ സന്ദർശിക്കാനെത്തിയ ഭാര്യയോട് ബിനു മോൻ എത്രയും വേഗം പുറത്ത് കടക്കണമെന്ന് പ റഞ്ഞിരുന്നു. ഷാൻ എന്ന യുവാവിനെ ഓട്ടോറിക്ഷയിൽ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതിന് ശേഷം കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷന് മുന്നിൽ ഉപേക്ഷിച്ച കേസിലെ നാലാം പ്രതിയാണ് ബിനുമോൻ. ഇയാളുടെ ഓട്ടോറിക്ഷയിലാണ് ഷാനെ തട്ടിക്കൊണ്ടുപോയത്.
Read MoreCategory: Top News
ഭാര്യയോട് പറഞ്ഞിരുന്നു… എങ്ങനെയെങ്കിലും പുറത്തുകടക്കണമെന്ന്..! സുഹൃത്തിന്റെ അടുക്കലേക്ക് പോയെന്ന് സംശയം; ബിനുമോനെക്കുറിച്ചുള്ള സൂചന ലഭിച്ചെന്ന് പോലീസ്
കോട്ടയം: കോട്ടയം സബ് ജയിലിൽ നിന്ന് ചാടിപ്പോയ കൊലക്കേസ് പ്രതി ബിനുമോനെ കുറിച്ചുള്ള സൂചന ലഭിച്ചെന്ന് പോലീസ്. സുഹൃത്തിന്റെ അടുത്തേക്കാണ് ഇയാൾ പോയതെന്നാണ് പോലീസിന് ലഭിച്ച വിവരം. ബിനുമോൻ നൽകിയ എട്ട് ജാമ്യാപേക്ഷയും കോടതി തള്ളിയിരുന്നു. വെള്ളിയാഴ്ച ഹൈക്കോടതിയും ജാമ്യം നിഷേധിച്ചതോടെയാണ് ഇയാൾ ജയിൽചാടിയത്. ജയിലിലെ അടുക്കളയിൽ പലക വച്ചാണ് ഇയാൾ പുറത്ത് കടന്നത്. മതിൽ ചാടി റോഡിലെത്തിയ ഇയാൾ ഇവിടെ നിന്നും കെകെ റോഡിലേക്ക് പോയെന്നാണ് പോലീസിന്റെ അനുമാനം. കെകെ റോഡിൽ എത്തിയ ഇയാൾ ഏതെങ്കിലും വാഹനത്തിൽ കയറി സ്ഥലം വിട്ടിരിക്കാം എന്നാണ് പോലീസ് കരുതുന്നത്. രാവില സെല്ലിൽ നിന്നും ഇറക്കിയ ശേഷം അടുക്കളയിലെ ഡ്യൂട്ടിക്ക് എത്തിയ ശേഷമാണ് ഇയാൾ മുങ്ങിയത്. നേരത്തെ, ജയിലിൽ തന്നെ സന്ദർശിക്കാനെത്തിയ ഭാര്യയോട് തനിക്ക് എങ്ങനെയെങ്കിലും പുറത്ത് കടക്കണമെന്ന് ഇയാൾ പറഞ്ഞിരുന്നു. ഷാൻ എന്ന യുവാവിനെ ഓട്ടോറിക്ഷയിൽ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതിന്…
Read Moreസന്ദർശനത്തിന് എത്തിയപ്പോൾ…! സ്വാമി ഗുരുപ്രസാദിനെതിരെ ഡാളസ്സിലെ മലയാളി നഴ്സിന്റെ ലൈംഗിക പീഡന പരാതി; അന്ന് മാപ്പു പറഞ്ഞു തടിയൂരി, നാട്ടിലെത്തിയപ്പോൾ നിറം മാറി
ശിവഗിരി ധർമ്മ സംഘം ട്രസ്റ്റ് ബോർഡ് അംഗം സ്വാമി ഗുരുപ്രാസാദിനെതിരെ ലൈംഗിക പീഡന പരാതി. അമേരിക്കൻ മലയാളിയായ നഴ്സാണ് പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും പൊലീസ് മേധാവിക്കും പരാതി നൽകിയത്. 2019 ൽ ശിവഗിരി മഠത്തിന് നൽകിയ പരാതിയിൽ ഗുരുപ്രസാദിനെ സ്ഥാനത്ത് നിന്ന് നീക്കിയെങ്കിലും സമൂഹ മാധ്യമങ്ങളിലൂടെ വീണ്ടും ശല്യം ചെയ്യാൻ തുടങ്ങിയതോടെയാണ് യുവതി നടപടിക്കൊരുങ്ങിയത്. അമേരിക്കയിലെ ഡാളസിലെ ശിവഗിരി ആശ്രമത്തിന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടാണ് 2019 ൽ ഗുരുപ്രസാദ് ടെകസസിൽ എത്തിയത്. അമേരിക്കൻ മലയാളികളുടെ വീടുകളിൽ മാറി മാറിയായിരുന്നു താമസം. ജൂലൈ 9 നാണ് പരാതിക്കാരിയായ യുവതിയുടെ വീട്ടിലെത്തിയത്. യുവതിയുടെ ഭർത്താവ് വീട്ടിലില്ലാതിരുന്ന സമയത്താണ് ഗുരുപ്രസാദ് യുവതിയെ ബലാത്സംഗ ചെയ്യാൻ ശ്രമിച്ചെന്നാണ് പരാതി. അമേരിക്കൻ പൊലീസിനെ ഫോണിൽ വിളിക്കാൻ ഒരുങ്ങിയപ്പോൾ സ്വാമി ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി. യുവതിയുടെ ഭർത്താവിന്റെ സാന്നിധ്യത്തിൽ ക്ഷമാപണം നടത്തിയതോടെയാണ് അന്ന് നിയമ നടപടികളുമായി മുന്നോട്ട്…
Read Moreമാതാപിതാക്കളുടെ ശ്രദ്ധയ്ക്ക്… അവര്‍ എത്തിയിട്ടുണ്ട്…! വീട്ടുമുറ്റത്ത് സൈക്കിള്‍ ചവിട്ടിക്കൊണ്ടിരുന്ന രണ്ടുവയസുകാരനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; ഒടുവില്‍…
വെച്ചൂച്ചിറ: വീട്ടുമുറ്റത്ത് സൈക്കിള്‍ ചവിട്ടിക്കൊണ്ടിരുന്ന രണ്ടുവയസുകാരനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച നാടോടികള്‍ അറസ്റ്റില്‍. മധ്യപ്രദേശ് ദിന്‍ഡോറി മോഹതാരാ വീട്ടു നമ്പര്‍ 75-ല്‍, നങ്കുസിങ് (27), മധ്യപ്രദേശ് പിന്‍ഡ്രഖി പാഖ്ട്ടല ഖര്‍ഗഹന വാര്‍ഡ് നമ്പര്‍ 16-ല്‍ സോണിയ ദുര്‍വേ (27) എന്നിവരാണ് വെച്ചൂച്ചിറ പോലീസിന്റെ പിടിയിലായത്. അന്വേഷണം കൊല്ലമുള വെണ്‍കുറിഞ്ഞിയില്‍ ഇന്നലെ രാവിലെ പത്തിനാണ് സംഭവം. കുട്ടിയുടെ വീട്ടില്‍ മാതാവും മുത്തച്ഛനും മുത്തശിയുമാണുള്ളത്. അച്ഛന് വിദേശത്താണ്. കുട്ടി വീട്ടുമുറ്റത്ത് സൈക്കിള്‍ ചവിട്ടിക്കൊണ്ടിരിക്കുമ്പോള്‍ മാതാവ് അടുക്കളപ്പണിയിലായിരുന്നു. വീട്ടുമുറ്റത്ത് അനക്കം കേള്‍ക്കാതെയിരുന്നപ്പോള്‍ സംശയം തോന്നിയ അമ്മയും മുത്തശിയും പരിസരമാകെ തെരഞ്ഞുവെങ്കിലും കുഞ്ഞിനെ കണ്ടെത്താനായില്ല. സൈക്കിള്‍, വീടിനുമുന്നിലെ റോഡില്‍ മറിഞ്ഞുകിടക്കുന്നുണ്ടായിരുന്നു. ബഹളം വച്ച് ഇരുവരും കുട്ടിയെ അന്വേഷിച്ച് പാഞ്ഞു. നാടോടികൾ വീട്ടില്‍ നിന്നും 150 മീറ്റര്‍ മാറി രണ്ടുപേര്‍ കുട്ടിയുടെ കൈയില്‍ പിടിച്ചു നില്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ സംശയം തോന്നി നാടോടികളെ തടഞ്ഞുനിര്‍ത്തുകയായിരുന്നു. തുടര്‍ന്ന്…
Read Moreശ്രീലങ്കയിൽ കലാപം: പ്രസിഡന്റ് രാജ്യം വിട്ടെന്ന് സൂചന; നീന്തൽകുളത്തിൽ ആറാടി പ്രക്ഷോഭകർ; അടുക്കളയ്ക്കും രക്ഷയില്ല; കായിക താരങ്ങളും പ്രക്ഷോഭനിരയിൽ
കൊളംബോ: കൊളംബോയില്‍ കലാപാന്തരീക്ഷം. ശ്രീലങ്കന്‍ പ്രസിഡന്റ് ഗോതബായ രജപക്സെയുടെ വീട് ആയിരക്കണക്കിന് പ്രതിഷേധക്കാര്‍ കൈയേറി. സുരക്ഷാസേനകളെ മറികടന്ന പ്രക്ഷോഭകര്‍ കാന്‍ഡി റെയില്‍വേ സ്റ്റേഷന് കൈയടക്കി.പ്രതിഷേധക്കാര്‍ ട്രെയിനുകള്‍ പിടിച്ചെടുത്തു. കൂടുതല്‍ പ്രക്ഷോഭകാരികള്‍ ട്രെയിനില്‍ കൊളംബോയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. ഗോതബായ രജപക്സെ സൈനിക ആസ്ഥാനത്തെത്തിയെന്നാണ് സൂചന. എന്നാല്‍ അദ്ദേഹം സൈന്യത്തിന്റെ നിയന്ത്രണത്തിലുള്ള കപ്പലില്‍ രാജ്യം വിട്ടുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. ശ്രീലങ്കയില്‍ കര്‍ഫ്യു പ്രഖ്യാപിച്ചു. ജനകീയ പ്രക്ഷോഭത്തിനിടെ കൊളംബോയില്‍ 33 പേര്‍ക്ക് പരിക്കേറ്റു. രണ്ട് പേരുടെ നില ഗുരുതരമാണ്. ലങ്കന്‍ കായിക താരങ്ങളും പ്രക്ഷോഭത്തില്‍ അണിനിരന്നിട്ടുണ്ട്. സനത് ജയസൂര്യ ഉള്‍പ്പടെയുള്ള കായികതാരങ്ങളാണ് പ്രക്ഷോഭ നിരയിലുള്ളത്.അതേസമയം, ശ്രീലങ്കയില്‍ പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെ അടിയന്തരയോഗം വിളിച്ചു. നീന്തൽകുളത്തിൽ ആറാടി പ്രക്ഷോഭകർ; അടുക്കളയ്ക്കും രക്ഷയില്ല കൊളംബോ: ശ്രീലങ്കന്‍ പ്രസിഡന്റ് ഗോതബായ രജപക്സെയുടെ ഔദ്യോഗിക വസതി കൈയടക്കിയ പ്രക്ഷോഭകർ നീന്തൽക്കുളത്തിൽ കുളിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. വസതിയുടെ അടുക്കളയിൽ കയറിയ…
Read Moreബിഹാര്‍ സ്വദേശിനിയുടെ പീഡനപരാതി ഇപ്പോള്‍ ഒത്തു തീര്‍പ്പാക്കാന്‍ സാധിക്കില്ലെന്ന് കോടതി ! ബിനോയ് കോടിയേരി വീണ്ടും പെട്ടു…
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനോയ് കോടിയേരിക്കെതിരെ ബിഹാര്‍ സ്വദേശിനി നല്കിയ പീഡനക്കേസ് കോടതിയ്ക്ക് പുറത്ത് ഒത്തുതീര്‍പ്പിലെത്തിയിരുന്നു. എന്നാല്‍ ഈ ഒത്തുതീര്‍പ്പു ശ്രമത്തിന് തടയിട്ട് ബോംബൈ ഹൈക്കോടതി. കേസ് ഒത്തുതീര്‍പ്പിലെത്തിയെന്നു വ്യക്തമാക്കി ഇരുവരും നല്കിയ അപേക്ഷ ഇപ്പോള്‍ പരിഗണിക്കാന്‍ സാധിക്കില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. തങ്ങളുടെ കുട്ടിയുടെ ഭാവി ഓര്‍ത്താണ് കേസ് ഒത്തുതീര്‍ക്കാന്‍ തയാറായതെന്നു ബിനോയ് കോടിയേരിയും യുവതിയും ഒപ്പിട്ട് സമര്‍പ്പിച്ച രേഖയില്‍ പറയുന്നു. ഈ വസ്തുതകള്‍ പരിഗണിച്ച് ഹൈക്കോടതിയിലെ നിലവിലുളള കേസ് റദ്ദാക്കണമെന്നായിരുന്നു ഇരുവരുടെയും ആവശ്യം. ബലാത്സംഗം ഉള്‍പ്പെടെയുളള ക്രിമിനല്‍ കുറ്റങ്ങള്‍ കുറ്റപത്രത്തിലുണ്ട്. കോടതിയില്‍ സമര്‍പ്പിച്ച രേഖയില്‍ കുട്ടി തങ്ങളുടേതാണെന്ന് ബിനോയ് അംഗീകരിച്ചിരുന്നു. ഇരുവരും വിവാഹിതരായതാണോ എന്നു കോടതി ചോദിച്ചപ്പോള്‍ വിവാഹം ചെയ്തിട്ടില്ലായെന്ന് ബിനോയിയുടെ അഭിഭാഷകനും വിവാഹം ചെയ്തിട്ടുണ്ടെന്ന് യുവതിയുടെ അഭിഭാഷകനും വ്യക്തമാക്കി. അതോടെ ഇരുവരും വിവാഹിതരാണോ എന്ന കാര്യത്തിലുളള തര്‍ക്കം പരിഹരിച്ചശേഷം കേസ്…
Read Moreപകൽ ബൈക്കിൽ സഞ്ചരിച്ച് ആളില്ലാത്ത വീട് കണ്ട് വയ്ക്കും; രാത്രിയിൽ മുൻവാതിൽ തകർത്ത് മോഷണം നടത്തും; സ്പൈഡർ സുനിലിനെ വലയിൽ കുടുക്കി പോലീസ്
കായംകുളം: കൃഷ്ണപുരം ഞക്കനാലിൽ വീടു കുത്തിത്തുറന്ന് സ്വർണവും പണവും കവർന്ന കേസിൽ കുപ്രസിദ്ധ മോഷ്ടാവ് സ്പൈഡർ സുനിൽ ഉൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ. കറുതത്തറയിൽ ബഷീറിന്റെ വീടിന്റെ മുൻവശത്തെ ഡോർ പൊളിച്ച് കിടപ്പുമുറിയിലെ അലമാരയിൽനിന്നു 20 പവൻ സ്വർണാഭരണങ്ങളും 5,000 രൂപയും മോഷണം നടത്തിയ കേസിലാണ് അറസ്റ്റ്. കൃഷ്ണപുരം കൊച്ചുമുറി കാവിലയ്യത്ത് വീട്ടിൽനിന്നു കൃഷ്ണപുരം കാപ്പിൽ കിഴക്ക് അശ്വിൻ ഭവനത്തിൽ താമസിക്കുന്ന സ്പൈഡർ സുനിൽ ( സുനിൽ -44), പത്തിയൂർ എരുവ മൂടയിൽ ജംഗ്ഷനു സമീപം വേലൻ പറമ്പിൽ സഫർ (സഫറുദ്ദീൻ – 37) എന്നിവരാണ് പിടിയിലായത്. കമ്പിപ്പാര ഉപയോഗിച്ച് പ്രധാന വാതിൽ കുത്തിത്തുറന്നാണ് സുനിൽ മോഷണം നടത്തിയത്.ഉടമസ്ഥനായ ബഷീർ ചികിത്സയ്ക്കായി ആശുപത്രിയിലായിരുന്ന സമയത്തായിരുന്നു മോഷണം. സുനിൽ മോഷ്ടിക്കുന്ന സ്വർണാഭരണങ്ങൾ വിൽക്കുന്നത് രണ്ടാം പ്രതിയായ സഫറിനാണെന്ന് പോലീസ് കണ്ടെത്തി. ഓച്ചിറ, കായംകുളം, വള്ളികുന്നം പോലീസ് സ്റ്റേഷൻ പരിധികളിലും കട്ടച്ചിറയിലും…
Read Moreബിഹാറി യുവതിയ്ക്ക് വിദേശത്ത് ജോലിയും കുട്ടിയ്ക്ക് ജീവിതകാലത്തേക്ക് ജീവനാംശവും ! വന്‍തുക നല്കി പീഡനക്കേസ് ഒത്തു തീര്‍പ്പിലെത്തിക്കാന്‍ മധ്യസ്ഥത വഹിച്ചത് പ്രമുഖ വ്യവസായി…
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനോയ് കോടിയേരി പ്രതിയായ പീഡനക്കേസ് ഒത്തുതീര്‍പ്പിലേക്ക് എന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ഈ സാഹചര്യത്തില്‍ ഗുരുതര ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് കോണ്‍ഗ്രസ് മുഖപത്രം വീക്ഷണം. ദുബായി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു വ്യവസായിയുടെ മധ്യസ്ഥതയില്‍ വന്‍ തുക പാരിതോഷികം നല്കി പരാതിക്കാരിയായ യുവതിയെ കേസില്‍ നിന്നു പിന്തിരിപ്പിച്ചു. യുവതിക്കു വിദേശത്തു ജോലിയും കുട്ടിക്ക് ജീവിതകാലത്തേക്കുള്ള ജീവനാംശവും വലിയൊരു തുക നഷ്ടപരിഹാരവുമാണ് യുവതിക്കു നല്‍കിയിരിക്കുന്ന വാഗ്ദാനം. ഇത് അംഗീകരിച്ച് കേസില്‍ നിന്നു പിന്തിരിയാനും കോടതിക്കു പുറത്തുള്ള ഒത്തുതീര്‍പ്പ് അനുസരിച്ച കേസില്‍ നിന്നു പിന്‍വാങ്ങുന്ന കാര്യം കോടതിയെ രേഖാമൂലം അറിയിക്കാനും യുവതി സന്നദ്ധത പ്രകടിപ്പിച്ചതായാണു വിവരമെന്നാണ് വീക്ഷണം വാര്‍ത്ത. പലതരം വിലയിരുത്തുലുകള്‍ക്കും ഈ വാര്‍ത്ത ഇടനല്കുന്നുണ്ട്. ഗുരുതരമായ ആരോപണമാണ് പ്രവാസിയുടെ പേരു വയ്ക്കാതെ ഉയര്‍ത്തുന്നത്. ഈ പ്രവാസി മുതലാളി ആരെന്ന ചര്‍ച്ച സജീവമായിരിക്കുകയാണ്.…
Read Moreകോട്ടയത്ത് പോലീസ് ഉദ്യോഗസ്ഥർ വിളയാടുന്നത് ഭരണകക്ഷി ഉന്നതന്റെ തണലിലോ? മാടപ്പള്ളിയിൽ സിൽവർലൈൻ സമരക്കെ ക്രൂരമായി പോലീസ് അടിച്ചമർത്തിയത് ആരോപണ വിധേയനായ ഡിവൈഎസ്പിയുടെ നർദേശത്തിൽ
കോട്ടയം: ജില്ലയിൽ ഒരു ഡിവൈഎസ്പി ഉൾപ്പെടെ നാലു പോലീസ് ഉദ്യോഗസ്ഥർ ഗുണ്ടകളുമായി ബന്ധം പുലർത്തി വിവാദത്തിലായ സംഭവത്തിൽ ഉദ്യോഗസ്ഥർക്കു തണലാകുന്നത് രാഷ്ട്രീയ നേതൃത്വമെന്ന് ആരോപണം. ഭരണകക്ഷി ഉന്നതന്റെ തണലിലാണ് ചില ഉന്നത പോലീസ് ഉദ്യോഗസ്ഥർ വിളയാടുന്നതെന്നാണ് ആരോപണം. ഈ രാഷ്ട്രീയ സംരക്ഷണം മൂലം ഇപ്പോൾ ശിപാർശ ചെയ്യപ്പെട്ടിരിക്കുന്ന നടപടികൾ പോലും ഫലവത്താകുമോയെന്ന സംശയമാണ് ഉയർന്നിരിക്കുന്നത്. കുപ്രസിദ്ധ ഗുണ്ട അരുൺ ഗോപനുമായി ബന്ധമുണ്ടെന്ന ആരോപണത്തെത്തുടർന്ന് വകുപ്പുതല നടപടിക്കു ശിപാർശ ചെയ്യപ്പെട്ട ഡിവൈഎസ്പി ഏറെക്കാലമായി കോട്ടയം ജില്ലയിലെ ചങ്ങനാശേരി, കോട്ടയം സബ് ഡിവിഷനുകളിൽ ഡിവൈഎസ്പിയായി തുടരുകയാണ്. ഉന്നത രാഷ്ട്രീയ നേതാവാണ് അദ്ദേഹത്തെ സംരക്ഷിച്ചു നിർത്തുന്നതെന്നാണ് ആരോപണം.മാസങ്ങൾക്കു മുന്‍പു മാടപ്പള്ളിയിൽ നടന്ന സിൽവർ ലൈൻ സമരത്തിനിടയിൽ സ്ത്രീകൾ ഉൾപ്പെടെയുള്ളവർക്കെതിരെ പോലീസ് മൃഗീയമായ രീതിയിൽ ആക്രമണം നടത്താൻ നിർദേശം നൽകിയതും വിവാദത്തിലായ ഡിവൈഎസ്പി ആയിരുന്നു. ഇതിനെതിരേ നാട്ടുകാർ ഉന്നതകേന്ദ്രങ്ങളിൽ പരാതി നൽകിയിട്ടും നടപടിയുണ്ടായില്ല.…
Read Moreവനത്തിൽ അതിക്രമിച്ച് കയറി ഹെലിക്യാം ഉപയോഗിച്ച് കാട്ടാനയെ പ്രകോപിപ്പിച്ചു; ആന അനുവിനെ ഓടിക്കുന്ന ദൃശ്യം വൈറലായി; വ്ളോഗറെ അകത്താക്കാനൊരുങ്ങി പോലീസ്
കൊല്ലം: വനത്തിൽ അതിക്രമിച്ച് കയറി കാട്ടാനയെ പ്രകോപിപ്പിച്ച് വീഡിയോ പകർത്തിയ വ്ളോഗര്‍ക്കെതിരെ കേസ്. തിരുവനന്തപുരം കിളിമാനൂര്‍ സ്വദേശി അനുവിനെതിരെയാണ് നടപടി. മാമ്പഴത്തറ വനമേഖലയില്‍ വച്ച് എട്ട് മാസം മുന്‍പാണ് ഇവര്‍ വീഡിയോ ചിത്രീകരിച്ചത്. ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെ ഇവരെ കാട്ടാന ഓടിച്ചിരുന്നു. യൂട്യൂബറെ കാട്ടാന ഓടിക്കുന്നതിന്റെ വീഡിയോ വൈറലായതോടെയാണ് വനംവകുപ്പ് കേസെടുത്തത്.വനത്തിൽ അതിക്രമിച്ച് കയറിയതിനും കാട്ടാനയെ ഭയപ്പെടുത്തി ഓടിച്ചു, ഹെലിക്യാം ഉപയോഗിച്ച് കാട്ടാനയുടെ ദൃശ്യങ്ങള്‍ പകര്‍ത്തി എന്നിങ്ങനെയുള്ള കുറ്റങ്ങള്‍ ചുമത്തി ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
Read More