പ്ര​തി​ദി​നം അ​തി​ർ​ത്തി ക​ട​ക്കു​ന്ന​ത് നൂ​റു​ക​ണ​ക്കി​ന് ലോ​ഡു​ക​ൾ: കേ​ര​ള​ത്തി​ന്‍റെ സ്വ​ന്തം ച​ക്ക​യ്ക്ക് വി​പ​ണി​യി​ൽ രാ​ജ​കീ​യ പ​രി​വേ​ഷം

പ​ര​വൂ​ർ: കേ​ര​ള​ത്തി​ലെ പ​റ​മ്പു​ക​ളി​ൽ ആ​ർ​ക്കും വേ​ണ്ടാ​തെ പാ​ഴാ​യി​പ്പോ​യി​രു​ന്ന ച​ക്ക​യ്ക്ക് ഇ​പ്പോ​ൾ വി​പ​ണി​യി​ൽ പൊ​ന്നും​വി​ല. ഓ​രോ ദി​വ​സ​വും നൂ​റു​ക​ണ​ക്കി​ന് ലോ​ഡ് ച​ക്ക​യാ​ണ് കേ​ര​ള​ത്തി​ന്‍റെ അ​തി​ർ​ത്തി ക​ട​ന്ന് ഉ​ത്ത​രേ​ന്ത്യ​യി​ലേ​ക്കും വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലേ​ക്കും പോ​കു​ന്ന​ത്. വി​ദേ​ശ​ത്ത് ച​ക്ക ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ​ക്ക് ഡി​മാ​ൻ​ഡ് വ​ർ​ധി​ച്ച​തും ഭ​ക്ഷ്യ​സം​സ്ക​ര​ണ മേ​ഖ​ല​യി​ൽ ച​ക്ക​യു​ടെ ഉ​പ​യോ​ഗം കൂ​ടി​യ​തു​മാ​ണ് ഈ ​മാ​റ്റ​ത്തി​ന് പ്ര​ധാ​ന കാ​ര​ണം. ജ​നു​വ​രി മു​ത​ൽ ത​ന്നെ ച​ക്ക ശേ​ഖ​രി​ക്കു​ന്ന സം​ഘ​ങ്ങ​ൾ സ​ജീ​വ​മാ​കാ​റു​ണ്ട്. മൂ​പ്പെ​ത്താ​ത്ത ഇ​ടി​യ​ൻ ച​ക്ക​യ്ക്കാ​ണ് ഉ​ത്ത​രേ​ന്ത്യ​ൻ വി​പ​ണി​യി​ൽ പ്രി​യ​മേ​റെ. ക​ർ​ഷ​ക​രി​ൽ നി​ന്ന് കി​ലോ​യ്ക്ക് എ​ട്ടു മു​ത​ൽ 12 രൂ​പ വ​രെ ന​ൽ​കി ശേ​ഖ​രി​ക്കു​ന്ന ഇ​ടി​യ​ൻ ച​ക്ക മ​ധ്യ​പ്ര​ദേ​ശ് പോ​ലു​ള്ള സം​സ്ഥാ​ന​ങ്ങ​ളി​ൽ എ​ത്തു​മ്പോ​ൾ കി​ലോ​യ്ക്ക് 60 രൂ​പ വ​രെ​യാ​യി ഉ​യ​രു​ന്നു. ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ലേ​യ്ക്കും വ​ൻ​തോ​തി​ൽ ച​ക്ക ക​യ​റ്റു​മ​തി ചെ​യ്യു​ന്നു​ണ്ട്. ച​ക്ക​യി​ൽ നി​ന്ന് ബി​സ്ക​റ്റ്, ഐ​സ്ക്രീം, ഹ​ൽ​വ, ജാം ​തു​ട​ങ്ങി​യ മൂ​ല്യ​വ​ർ​ധി​ത ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ നി​ർ​മി​ക്കു​ന്ന യൂ​ണി​റ്റു​ക​ൾ വ​ർ​ധി​ച്ച​തോ​ടെ കൂ​ഴ​ച്ച​ക്ക​യ്ക്കും ഇ​പ്പോ​ൾ…

Read More

നിതിൻ രാജിന്‍റെ മരണം: ലോ​ൺ ആ​പ്പ് ന​ട​ത്തി​പ്പു​കാ​ർ പി​ടി​യി​ൽ

ക​ണ്ണൂ​ർ: അ​ഞ്ച​ര​ക്ക​ണ്ടി ഡെ​ന്‍റ​ൽ കോ​ള​ജി​ലെ ബി​ഡി​എ​സ് വി​ദ്യാ​ർ​ഥി നി​തി​ൻ രാ​ജി​ന്‍റെ മ​ര​ണ​ത്തി​ൽ ലോ​ൺ ആ​പ്പ് ന​ട​ത്തി​പ്പു​കാ​ർ പി​ടി​യി​ൽ. ക​ണ്ണൂ​ർ സി​റ്റി സൈ​ബ​ർ ക്രൈം ​പോ​ലീ​സാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. നോ​യി​ഡ​യി​ൽ നി​ന്നാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. ഖാ​സി​യാ​ബാ​ദ് സ്വ​ദേ​ശി ഋ​ഷി​കേ​ഷ് തി​വാ​രി, ഉ​ത്ത​ർ​പ്ര​ദേ​ശ് സ്വ​ദേ​ശി പ്ര​ശാ​ന്ത് ഖേ​വ​ൽ, ഫ​രി​ദാ​ബാ​ദ് സ്വ​ദേ​ശി പ്ര​കാ​ശ് ജ​യ് എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. മ​ര​ണ​ത്തി​ൽ ഇ​ൻ​സ്റ്റാ പേ ​ലോ​ൺ ആ​പ്പി​നെ​തി​രെ നേ​ര​ത്തെ പോ​ലീ​സ് സ്വ​മേ​ധ​യാ കേ​സെ​ടു​ത്തി​രു​ന്നു. നി​തി​നെ ഭ​യ​പ്പെ​ടു​ത്തി പ​ണം തി​രി​ച്ച​ട​ക്കാ​ൻ പ്രേ​രി​പ്പി​ച്ചു, മാ​ന​സി​ക​മാ​യി പീ​ഡി​പ്പി​ച്ചു എ​ന്നു​മാ​ണ് എ​ഫ്ഐ​ആ​റി​ൽ പ​റ​യു​ന്ന​ത്. അ​തേ​സ​മ​യം, നി​തി​ൻ രാ​ജ് മ​രി​ക്കു​ന്ന​തി​ന്‍റെ തൊ​ട്ടു​മു​മ്പു​ള്ള സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ ക​ഴി​ഞ്ഞ ദി​വ​സം പു​റ​ത്തു​വ​ന്നി​രു​ന്നു. പ്രി​ൻ​സി​പ്പാ​ളി​ന്റെ മു​റി​യി​ൽ വ​ച്ച് നി​തി​ന്‍റെ ഫോ​ൺ അ​ധ്യാ​പ​ക​ർ പ​രി​ശോ​ധി​ക്കു​ന്ന​താ​ണ് ദൃ​ശ്യ​ങ്ങ​ളി​ലു​ള്ള​ത്. പ്രി​ൻ​സി​പ്പാ​ളും മൂ​ന്ന് അ​ധ്യാ​പ​ക​രു​മാ​ണ് മു​റി​യി​ലു​ണ്ടാ​യി​രു​ന്ന​ത്. നി​തി​ൻ രാ​ജ് ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ൽ അ​ധ്യാ​പ​ക​ർ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചി​രു​ന്നു. ഡോ​ക്ട​ർ​മാ​രാ​യ റാം, ​സം​ഗീ​ത…

Read More

എ​റ​ണാ​കു​ളം കെ​എ​സ്ആ​ര്‍​ടി​സി സ്റ്റാ​ന്‍​ഡി​ല്‍ പാതിരാത്രി വ​യോ​ധി​ക​യെ ത​നി​ച്ച് ക​ണ്ടെ​ത്തി​യ സം​ഭ​വം: മ​ക​നെ​ത്തി കൂ​ട്ടി​ക്കൊ​ണ്ടു​പോ​യി; അ​മ്മ പെ​ൻ​ഷ​ൻ വാ​ങ്ങാ​ൻ​പോ​യ​താ​യി​രു​ന്നെ​ന്ന് മ​ക​ൻ

കൊ​ച്ചി: എ​റ​ണാ​കു​ളം കെ​എ​സ്ആ​ര്‍​ടി​സി സ്റ്റാ​ന്‍​ഡി​ല്‍ ഉ​പേ​ക്ഷി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ വ​യോ​ധി​ക​യെ മ​ക​നെ​ത്തി കൂ​ട്ടി​ക്കൊ​ണ്ടു​പോ​യി. ഇ​ന്ന​ലെ വൈ​കു​ന്നേ​ര​ത്തോ​ടെ​യാ​ണ് തോ​ട്ട​പ്പ​ള്ളി സ്വ​ദേ​ശി​നി​യാ​യ ക​മ​ലാ​ക്ഷി​യെ ബ​സ്റ്റാ​ന്‍​ഡി​ല്‍ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ഭ​ര്‍​ത്താ​വി​നൊ​പ്പം ആ​ണ് ക​മ​ലാ​ക്ഷി ബ​സ്റ്റാ​ന്‍​ഡി​ല്‍ എ​ത്തി​യ​തെ​ന്നാ​ണ് മ​ക​ന്‍ പോ​ലീ​സി​നെ അ​റി​യി​ച്ച​ത്. ഓ​ര്‍​മ​ക്കു​റ​വി​ന്‍റെ പ്ര​ശ്‌​ന​ങ്ങ​ള്‍ നേ​രി​ടു​ന്ന ആ​ളാ​ണ് ക​മ​ലാ​ക്ഷി. ഇ​ന്ന​ലെ രാ​വി​ലെ മു​ത​ല്‍ രാ​ത്രി വ​രെ ബ​സ് സ്റ്റാ​ന്‍​ഡി​ല്‍ ക​മ​ലാ​ക്ഷി ഒ​റ്റ​യ്ക്കി​രു​ന്നു. രാ​ത്രി​യോ​ടെ​യാ​ണ് ഇ​ക്കാ​ര്യം അ​ധി​കൃ​ത​രു​ടെ ശ്ര​ദ്ധ​യി​ല്‍​പെ​ട്ട​ത്. ആ​ദ്യം കെ​എ​സ്ആ​ര്‍​ടി​സി ജീ​വ​ന​ക്കാ​രും പി​ന്നീ​ട് പോ​ലീ​സും ക​മ​ലാ​ക്ഷി​യോ​ട് സം​സാ​രി​ച്ചു. ത​നി​ക്ക് ഓ​ര്‍​മ​ക്കു​റ​വു​ണ്ടെ​ന്നും കെ​എ​സ്ആ​ര്‍​ടി​സി ബ​സ് സ്റ്റാ​ൻ​ഡി​ല്‍ ത​ന്നെ ഉ​പേ​ക്ഷി​ച്ച​താ​ണെ​ന്നു​മാ​ണ് വ​യോ​ധി​ക പോ​ലീ​സി​നോ​ട് പ​റ​ഞ്ഞ​ത്. ഇ​വ​രെ പോ​ലീ​സ് പി​ന്നീ​ട് സു​ര​ക്ഷാ കേ​ന്ദ്ര​ത്തി​ലേ​ക്ക് കൊ​ണ്ടു​പോ​യി. ഈ ​സം​ഭ​വം വാ​ര്‍​ത്ത​യാ​യ​ത് ശ്ര​ദ്ധ​യി​ല്‍​പെ​ട്ട​തി​ന് പി​ന്നാ​ലെ​യാ​ണ് മ​ക​ന്‍ പോ​ലീ​സി​നെ സ​മീ​പി​ച്ച​ത്. മാ​താ​പി​താ​ക്ക​ള്‍ പെ​ന്‍​ഷ​ന്‍ വാ​ങ്ങാ​നാ​യി എ​റ​ണാ​കു​ള​ത്ത് എ​ത്തി​യ​താ​ണെ​ന്നും അ​മ്മ​യെ ഉ​പേ​ക്ഷി​ച്ച​ത​ല്ലെ​ന്നും മ​ക​ന്‍ അ​റി​യി​ച്ചു.

Read More

ടി​സി​എ​സ് നാ​സി​ക് കേ​സ്: ‘നി​ദാ ഖാ​ൻ എ​ച്ച് ആ​ർ ഹെ​ഡ്’ ആ​ണെ​ന്ന വാ​ദം തെ​റ്റ്; പ്രോ​സ​സ് അ​സോ​സി​യേ​റ്റ് ആ​യി​രു​ന്നു​വെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ൾ

നാ​സി​ക്: ടി​സി​എ​സ് ബി​പി​ഒ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ലൈം​ഗി​കാ​തി​ക്ര​മ, മ​ത​പ​രി​വ​ർ​ത്ത​ന​ക്കേ​സി​ലെ പ്ര​ധാ​ന ക​ണ്ണി എ​ന്ന് പോ​ലീ​സ് വി​ശേ​ഷി​പ്പി​ച്ച നി​ദാ ഖാ​നെ​ക്കു​റി​ച്ചു​ള്ള കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പു​റ​ത്ത്. കേ​സി​ലെ മു​ഖ്യ​സൂ​ത്ര​ധാ​ര​യെ​ന്ന് പോ​ലീ​സ് ആ​രോ​പി​ക്കു​ന്ന നി​ദാ ഖാ​ൻ ഒ​ളി​വി​ലാ​ണെ​ന്നാ​യി​രു​ന്നു നേ​ര​ത്തെ പു​റ​ത്തു​വ​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ. എ​ന്നാ​ൽ യു​വ​തി ഒ​ളി​വി​ല​ല്ലെ​ന്നും മും​ബൈ​യി​ലെ വീ​ട്ടി​ലു​ണ്ടെ​ന്നും വ്യ​ക്ത​മാ​ക്കി നി​ദ​യു​ടെ കു​ടും​ബം രം​ഗ​ത്തെ​ത്തി. നാ​സി​ക്കി​ലെ ബി​പി​ഒ കേ​ന്ദ്രീ​ക​രി​ച്ചു ന​ട​ന്ന മ​ത​പ​രി​വ​ർ​ത്ത​ന നീ​ക്ക​ങ്ങ​ളു​ടെ സൂ​ത്ര​ധാ​ര നി​ദ​യാ​ണെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. എ​ച്ച്ആ​ർ മാ​നേ​ജ​ർ എ​ന്ന നി​ല​യി​ൽ നി​ദ ഈ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കി​യെ​ന്ന് പോ​ലീ​സ് ആ​രോ​പി​ക്കു​മ്പോ​ൾ, താ​ൻ ഒ​രു പ്രോ​സ​സ് അ​സോ​സി​യേ​റ്റ് മാ​ത്ര​മാ​ണെ​ന്നാ​ണ് നി​ദ​യു​ടെ വാ​ദം. മ​റ്റൊ​രു പ്ര​തി​യാ​യ തൗ​സി​ഫു​മാ​യി ചേ​ർ​ന്ന് മ​ത​വി​ദ്വേ​ഷം പ​ട​ർ​ത്തി​യെ​ന്നും നി​ർ​ബ​ന്ധി​ത മ​ത​പ​രി​വ​ർ​ത്ത​നം ന​ട​ത്താ​ൻ ശ്ര​മി​ച്ചെ​ന്നും പ​രാ​തി​യി​ലു​ണ്ട്.

Read More

ടി​സി​എ​സ് ബി​പി​ഒ ഓ​ഫീ​സി​ലെ പീ​ഡ​നം, മ​ത​പ​രി​വ​ർ​ത്ത​നം: ഞെ​ട്ടി​ക്കു​ന്ന വി​വ​ര​ങ്ങ​ൾ പു​റ​ത്ത്

നാ​സി​ക്: രാ​ജ്യ​ത്തെ പ്ര​മു​ഖ ഐ​ടി ക​മ്പ​നി​യാ​യ ടാ​റ്റ ക​ൺ​സ​ൾ​ട്ട​ൻ​സി സ​ർ​വീ​സ​സി​ന്‍റെ (ടി​സി​എ​സ്) മ​ഹാ​രാ​ഷ്‌​ട്ര​യി​ലെ നാ​സി​ക്കി​ലു​ള്ള ബി​സി​ന​സ് പ്രോ​സ​സ് ഔ​ട്ട​സോ​ഴ്സിം​ഗ് (ബി​പി​ഒ) ഓ​ഫീ​സി​ൽ ന​ട​ന്ന ലൈം​ഗി​ക​പീ​ഡ​ന​ങ്ങ​ളു​ടെ​യും വി​ദ്വേ​ഷ​ത്തി​ന്‍റെ​യും നി​ർ​ബ​ന്ധി​ത മ​ത​പ​രി​വ​ർ​ത്ത​ന​ത്തി​ന്‍റെ​യും ഞെ​ട്ടി​ക്കു​ന്ന വി​വ​ര​ങ്ങ​ൾ പു​റ​ത്ത്. ക​മ്പ​നി​യി​ലെ മു​ൻ ജീ​വ​ന​ക്കാ​രി​യാ​ണ് നാ​സി​ക് ഓ​ഫീ​സി​ലെ സം​ഭ​വ​ങ്ങ​ൾ വെ​ളി​പ്പെ​ടു​ത്തി​യ​ത്. ദേ​ശീ​യ മാ​ധ്യ​മ​മാ​ണ് ഇ​ക്കാ​ര്യ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്.‌ ഓ​ഫീ​സി​ലെ ടീം ​ലീ​ഡ​ർ​മാ​ർ ത​ങ്ങ​ളു​ടെ പ​ദ​വി ദു​രു​പ​യോ​ഗം ചെ​യ്ത് വ​നി​താ ജീ​വ​ന​ക്കാ​രെ മാ​ന​സി​ക​മാ​യും ശാ​രീ​രി​ക​മാ​യും ചൂ​ഷ​ണം ചെ​യ്തി​രു​ന്ന​താ​യി മു​ൻ ജീ​വ​ന​ക്കാ​രി പ​റ​ഞ്ഞു. ടീം ​ലീ​ഡ​ർ​മാ​രു​ടെ ക്യാ​ബി​നി​ലേ​ക്ക് വ​നി​താ ജീ​വ​ന​ക്കാ​രെ വി​ളി​ച്ചു​വ​രു​ത്തി അ​ശ്ലീ​ല ഭാ​ഷ​യി​ലാ​ണു സം​സാ​രി​ച്ചി​രു​ന്ന​ത്. വാ​രാ​ന്ത്യ​ങ്ങ​ളി​ൽ ഹോ​ട്ട​ലു​ക​ളി​ലും റി​സോ​ർ​ട്ടു​ക​ളി​ലും എ​ത്താ​ൻ യു​വ​തി​ക​ളെ ഇ​വ​ർ നി​ർ​ബ​ന്ധി​ച്ചി​രു​ന്നു. കേ​സി​ലെ പ്ര​ധാ​ന പ്ര​തി​യാ​യ തൗ​സി​ഫ് അ​ത്താ​ർ ഹൈ​ന്ദ​വ ആ​ചാ​ര​ങ്ങ​ളെ നി​ര​ന്ത​രം പ​രി​ഹ​സി​ച്ചി​രു​ന്ന​താ​യും യു​വ​തി വെ​ളി​പ്പെ​ടു​ത്തി. ആ​ഘോ​ഷ​ദി​വ​സ​ങ്ങ​ളി​ൽ സാ​രി ധ​രി​ച്ചോ, പൊ​ട്ടു​തൊ​ട്ടോ എ​ത്തു​ന്ന​വ​രോ​ട് ഇ​യാ​ൾ മോ​ശ​മാ​യി സം​സാ​രി​ക്കു​മാ​യി​രു​ന്നു. നാ​സി​ക് ഓ​ഫീ​സി​ലെ മ​റ്റൊ​രു…

Read More

നി​തി​ൻ രാ​ജി​ന്‍റെ മ​ര​ണം: ലോ​ൺ ആ​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​ര്‍ മാ​ന​സി​ക​മാ​യി പീ​ഡി​പ്പി​ച്ചു ഭ​യ​പ്പെ​ടു​ത്തി പ​ണം തി​രി​ച്ച​ട​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ചു; കേ​സെ​ടു​ത്ത് പോ​ലീ​സ്

ക​ണ്ണൂ​ര്‍: അ​ഞ്ച​ര​ക്ക​ണ്ടി ദ​ന്ത​ല്‍ കോ​ള​ജി​ലെ ബി​ഡി​എ​സ് വി​ദ്യാ​ര്‍​ഥി നി​തി​ന്‍ രാ​ജി​ന്‍റെ മ​ര​ണ​ത്തി​ല്‍ ലോ​ണ്‍ ആ​പ്പി​നെ​തി​രെ കേ​സ്. ഇ​ന്‍​സ്റ്റ് പേ ​എ​ന്ന ആ​പ്പി​നെ​തി​രെ ച​ക്ക​ര​യ്ക്ക​ല്‍ പോ​ലീ​സ് സ്വ​മേ​ധ​യാ കേ​സെ​ടു​ക്കു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ലാ​ണ് നി​തി​ന്‍ രാ​ജ് ആ​പ്പ് വ​ഴി 36 ശ​ത​മാ​നം പ​ലി​ശ​യ്ക്ക് 15000 രൂ​പ വാ​യ്പ​യെ​ടു​ത്ത​ത്. ഏ​പ്രി​ല്‍ മാ​സ​മാ​യ​പ്പോ​ഴേ​ക്കും ആ​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​ര്‍ നി​തി​നെ നി​ര​ന്ത​രം ഭീ​ഷ​ണി​പ്പെ​ടു​ത്താ​ന്‍ തു​ട​ങ്ങി. നി​തി​നെ ആ​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​ര്‍ മാ​ന​സി​ക​മാ​യി പീ​ഡി​പ്പി​ച്ചു​വെ​ന്നും ഭ​യ​പ്പെ​ടു​ത്തി പ​ണം തി​രി​ച്ച​ട​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ചു​വെ​ന്നു​മാ​ണ് എ​ഫ്‌​ഐ​ആ​റി​ല്‍ പ​റ​യു​ന്ന​ത്. ലോ​ണ്‍ ആ​പ്പ് നി​തി​ന്‍റെ അ​ധ്യാ​പി​ക​യു​ടെ ഫോ​ണി​ലേ​ക്ക് ഉ​ള്‍​പ്പെ​ടെ ഭീ​ഷ​ണി സ​ന്ദേ​ശ​ങ്ങ​ള്‍ അ​യ​ച്ച​താ​യും പ്രി​ന്‍​സി​പ്പ​ല്‍ നി​തി​നെ വി​ളി​ച്ചു​വ​രു​ത്തി ലോ​ണി​നെ​ക്കു​റി​ച്ച് ചോ​ദി​ച്ച​താ​യും വാ​ര്‍​ത്ത​ക​ള്‍ വ​ന്നി​രു​ന്നു. ലോ​ണ്‍ ആ​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ല്‍ മു​മ്പ് സൈ​ബ​ര്‍ സെ​ല്ലും കേ​സെ​ടു​ത്തി​രു​ന്നു. ഇ​തി​ന്‍റെ വി​വ​ര​ങ്ങ​ള്‍ ച​ക്ക​ര​യ്ക്ക​ല്‍ പോ​ലീ​സി​ന് കൈ​മാ​റു​ക​യാ​യി​രു​ന്നു.

Read More

ഇ​രു​പ​ത്തി​യൊ​ന്നു​കാ​ര​ൻ 15കാ​രി​യെ വ​ള​ച്ച​ത് ഇ​ൻ​സ്റ്റ​ഗ്രാം വ​ഴി; പ്ര​ണ​യ​ത്തി​ന്‍റെ കൊ​ടും​പി​രി​യി​ൽ സു​ഹൃ​ത്തി​ന്‍റെ വീ​ട്ടി​ലെ​ത്തി​ച്ച് പീ​ഡി​പ്പി​ച്ചു; പ്ര​ണ​യം പൊ​ട്ടി​യ​പ്പോ​ൾ കാ​മു​ക​ൻ ചെ​യ്ത​ത്….

കൊ​ല്ലം: ഇ​ൻ​സ്റ്റ​ഗ്രാം കാ​മു​കി​യാ​യ 15 വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ 21 കാ​ര​ൻ അ​റ​സ്റ്റി​ൽ. നെ​ട്ട​യ​ത്ത് കോ​ണ​ത്ത് സ്വ​ദേ​ശി അ​ർ​ജു​ൻ കൃ​ഷ്ണ​നാ​ണ് പോ​ലീ​സ് പി​ടി​യി​ലാ​യ​ത്. 2024 ൽ ​ഇ​ൻ​സ്റ്റ​ഗ്രാം വ​ഴി പെ​ൺ​കു​ട്ടി​യു​മാ​യി അ​ടു​പ്പ​ത്തി​ലാ​യ യു​വാ​വ് പെ​ൺ​കു​ട്ടി​യെ അ​ഞ്ച​ൽ ത​ടി​ക്കാ​ടു​ള്ള സു​ഹൃ​ത്തി​ന്‍റെ വീ​ട്ടി​ൽ കൊ​ണ്ടു​പോ​യാ​ണ് പീ​ഡി​പ്പി​ച്ച​ത്. അ​തി​നു​ശേ​ഷം പെ​ൺ​കു​ട്ടി​യു​ടെ സ്വ​കാ​ര്യ ദൃ​ശ്യ​ങ്ങ​ൾ മൊ​ബൈ​ൽ ഫോ​ണി​ൽ പ​ക​ർ​ത്തി. പി​ന്നീ​ട് ഇ​രു​വ​രും തെ​റ്റി​പ്പി​രി​ഞ്ഞ​തോ​ടെ ഇ​തി​ന്‍റെ വൈ​രാ​ഗ്യ​ത്തി​ൽ യു​വാ​വ് പെ​ൺ​കു​ട്ടി​യു​ടെ സു​ഹൃ​ത്തി​ന്‍റെ മൊ​ബൈ​ൽ ഫോ​ണി​ലേ​ക്ക് സ്വ​കാ​ര്യ ചി​ത്ര​ങ്ങ​ൾ അ​യ​ച്ചു ന​ൽ​കി. സു​ഹൃ​ത്ത് വ​ഴി ഇ​ക്കാ​ര്യം പെ​ൺ​കു​ട്ടി അ​റി​ഞ്ഞു. പെ​ൺ​കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ളു​ടെ പ​രാ​തി​യി​ൽ ഏ​രൂ​ർ പോ​ലീ​സ് ആ​ണ് കേ​സെ​ടു​ത്ത​ത്. പോ​ലീ​സ് പെ​ൺ​കു​ട്ടി​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി. യു​വാ​വി​നെ​തി​രെ പോ​ക്സോ അ​ട​ക്ക​മു​ള്ള വ​കു​പ്പു​ക​ൾ ചു​മ​ത്തി​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സം നെ​ട്ട​യ​ത്തു​കോ​ണ​ത്ത് നി​ന്ന് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത പ്ര​തി​യെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി. റി​മാ​ൻ​ഡ് ചെ​യ്തു.

Read More

ചൂ​ട് താ​ങ്ങാ​നാ​വാ​തെ മ​ല​യാ​ളി​ക​ൾ… വി​വി​ധ ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട്; ഞാ​യ​റാ​ഴ്ച വ​രെ ചൂ​ടും അ​സ്വ​സ്ഥ​ത​യു​മു​ള്ള കാ​ലാ​വ​സ്ഥ​യ്ക്കും സാ​ധ്യ​ത; ജാഗ്രതപാലിക്കണം

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് വീ​ണ്ടും ഉ​യ​ർ​ന്ന താ​പ​നി​ല മു​ന്ന​റി​യി​പ്പ്. വി​വി​ധ ജി​ല്ല​ക​ളി​ൽ കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് യെ​ല്ലോ അ​ല​ർ​ട്ട് പു​റ​പ്പെ​ടു​വി​ച്ചു. ഞാ​യ​റാ​ഴ്ച വ​രെ പാ​ല​ക്കാ​ട് ജി​ല്ല​യി​ൽ ഉ​യ​ർ​ന്ന താ​പ​നി​ല 40 ഡി​ഗ്രി സെ​ൽ​ഷ്യ​സ് വ​രെ​യും കൊ​ല്ലം ജി​ല്ല​യി​ൽ ഉ​യ​ർ​ന്ന താ​പ​നി​ല 39 ഡി​ഗ്രി സെ​ൽ​ഷ്യ​സ് വ​രെ​യും; കോ​ട്ട​യം ജി​ല്ല​യി​ൽ ഉ​യ​ർ​ന്ന താ​പ​നി​ല 38 ഡി​ഗ്രി സെ​ൽ​ഷ്യ​സ് വ​രെ​യും; പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, എ​റ​ണാ​കു​ളം, തൃ​ശൂ​ർ, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ൽ ഉ​യ​ർ​ന്ന താ​പ​നി​ല 37 ഡി​ഗ്രി സെ​ൽ​ഷ്യ​സ് വ​രെ​യും തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ൽ ഉ​യ​ർ​ന്ന താ​പ​നി​ല 36 ഡി​ഗ്രി സെ​ൽ​ഷ്യ​സ് വ​രെ​യും (സാ​ധാ​ര​ണ​യെ​ക്കാ​ൾ ര​ണ്ടു മു​ത​ൽ മൂ​ന്നു ഡി​ഗ്രി സെ​ൽ​ഷ്യ​സ് വ​രെ കൂ​ടു​ത​ൽ) ഉ​യ​രാ​ൻ സാ​ധ്യ​ത​യെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് അ​റി​യി​ച്ചു. ഉ​യ​ർ​ന്ന താ​പ​നി​ല​യും ഈ​ർ​പ്പ​മു​ള്ള വാ​യു​വും കാ​ര​ണം ഈ ​ജി​ല്ല​ക​ളി​ൽ, മ​ല​യോ​ര മേ​ഖ​ല​ക​ളി​ലൊ​ഴി​കെ, ഞാ​യ​റാ​ഴ്ച വ​രെ ചൂ​ടും അ​സ്വ​സ്ഥ​ത​യു​മു​ള്ള…

Read More

അ​വ​ർ ക​ളി​ച്ച് വ​ള​ര​ട്ടെ… അ​വ​ധി​ക്കാ​ല ക്ലാ​സു​ക​ൾ കു​ട്ടി​ക​ളു​ടെ ശാ​രീ​രി​ക​വും മാ​ന​സി​ക​വു​മാ​യ ഉ​ന്മേ​ഷ​ത്തെ ബാ​ധി​ക്കും; ച​ട്ട​വി​രു​ദ്ധ​മാ​യി പ്ര​വ​ർ​ത്തി​ച്ചാ​ൽ നി​യ​മ​ന​ട​പ​ടി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ വി​ദ്യാ​ല​യ​ങ്ങ​ളി​ൽ വേ​ന​ല​വ​ധി​ക്കാ​ല​ത്ത് സ്പെ​ഷ​ൽ ക്ലാ​സു​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​ത് പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് വി​ദ്യാ​ഭ്യാ​മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി. മാ​ർ​ച്ച് മാ​സ​ത്തി​ലെ അ​വ​സാ​ന പ്ര​വൃ​ത്തി​ദി​വ​സം മു​ത​ൽ മേ​യ് മാ​സം വ​രെ കു​ട്ടി​ക​ൾ​ക്ക് വേ​ന​ല​വ​ധി അ​നു​വ​ദി​ച്ചി​ട്ടു​ള്ള​താ​ണ്. ഇ​ത് കൃ​ത്യ​മാ​യി പാ​ലി​ക്ക​പ്പെ​ടേ​ണ്ട​തു​ണ്ടെ​ന്നും ച​ട്ട​വി​രു​ദ്ധ​മാ​യി ക്ലാ​സു​ക​ൾ ന​ട​ത്തു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി. ചു​ട്ടു​പൊ​ള്ളു​ന്ന വേ​ന​ൽ​ചൂ​ട് ക​ണ​ക്കി​ലെ​ടു​ത്ത് തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഉ​ൾ​പ്പെ​ടെ സ​ർ​ക്കാ​ർ പു​തു​ക്കി​യ തൊ​ഴി​ൽ സ​മ​യ​ക്ര​മം നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ, കു​ട്ടി​ക​ളെ വി​ദ്യാ​ല​യ​ങ്ങ​ളി​ൽ എ​ത്തി​ക്കു​ന്ന​ത് അ​വ​രു​ടെ മൗ​ലി​കാ​വ​കാ​ശ​ങ്ങ​ളു​ടെ​യും മ​നു​ഷ്യാ​വ​കാ​ശ​ങ്ങ​ളു​ടെ​യും ലം​ഘ​ന​മാ​ണ്. ക​ഠി​ന​മാ​യ ചൂ​ടി​ൽ സ്കൂ​ളു​ക​ളി​ലെ പ​ഠ​ന അ​ന്ത​രീ​ക്ഷം കു​ട്ടി​ക​ൾ​ക്ക് ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ സൃ​ഷ്ടി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ട്. ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ന്‍റെ​യും കോ​ട​തി​ക​ളു​ടെ​യും മു​ൻ ഉ​ത്ത​ര​വു​ക​ൾ പ്ര​കാ​രം കു​ട്ടി​ക​ളു​ടെ അ​വ​ധി​ക്കാ​ലം ത​ട​സ​പ്പെ​ടു​ത്താ​ൻ ആ​ർ​ക്കും അ​വ​കാ​ശ​മി​ല്ല. സം​സ്ഥാ​ന​ത്തെ സ​ർ​ക്കാ​ർ, എ​യ്ഡ​ഡ് സ്കൂ​ളു​ക​ൾ​ക്ക് പു​റ​മെ സി​ബി​എ​സ്ഇ, ഐ​സി​എ​സ്ഇ തു​ട​ങ്ങി എ​ല്ലാ സ്ട്രീ​മു​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന വി​ദ്യാ​ല​യ​ങ്ങ​ളും ഈ ​നി​ർ​ദ്ദേ​ശം പാ​ലി​ക്കാ​ൻ ബാ​ധ്യ​സ്ഥ​രാ​ണ്. അ​വ​ധി​ക്കാ​ല…

Read More

ബാ​റി​ലെ ത​ർ​ക്കം കൊ​ല​പാ​ത​ക​ത്തി​ലേ​ക്ക്; ന​ടു​റോ​ഡി​ൽ യു​വാ​വി​നെ ത​ല്ലി​ക്കൊ​ന്ന​ത് സ​ഹോ​ദ​ര​ങ്ങ​ൾ; ന​ട​ക്കു​ന്ന സം​ഭ​വം ത​ല​സ്ഥാ​ന​ത്ത്; നാ​ലു​പേ​ർ പി​ടി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: ബാ​റി​ലെ ത​ർ​ക്കും റോ​ഡി​ലേ​ക്ക് എ​ത്തി​യ​പ്പോ​ൾ യു​വാ​വി​നെ ന​ടു​റോ​ഡി​ലി​ട്ട് അ​തി​ക്രൂ​ര​മാ​യി ത​ല്ലി​ക്കൊ​ന്ന് സ​ഹോ​ദ​ര​ങ്ങ​ൾ. സു​മ​ൻ (38) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ന​ട​ക്കു​ന്ന സം​ഭ​വം ത​ല​സ്ഥാ​ന​ത്ത്. അ​ച്ചു​വും അ​ന​ന്ത​വും സം​ഘ​വും ചേ​ർ​ന്ന് സു​മ​നെ അ​തി​ക്രൂ​ര​മാ​യി മ​ർ​ദി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ നാ​ലു​പേ​ർ അ​റ​സ്റ്റി​ൽ. അ​തേ​സ​മ​യം, ആ​ക്ര​മ​ണ​ത്തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത് വ​ന്നു. യു​വാ​വി​നെ മ​ർ​ദി​ക്കു​ന്ന​തും അ​വ​ശ​നാ​യ​തി​നു ശേ​ഷം ആ​ക്ര​മ​ണം തു​ട​രു​ന്ന​തും ദൃ​ശ്യ​ങ്ങ​ളി​ൽ വ്യ​ക്ത​മാ​ണ്. ബു​ധ​നാ​ഴ്ച രാ​ത്രി പ​ത്തോ​ടെ​യാ​ണ് സം​ഭ​വം. വി​ഴി​ഞ്ഞം സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ മു​ക്കോ​ല​യി​ലെ ബാ​റി​ലാ​ണ് യു​വാ​ക്ക​ൾ ഏ​റ്റു​മു​ട്ടു​ന്ന​ത്. ഷാ​ൻ എ​ന്ന ചെ​റു​പ്പ​ക്കാ​ര​നു​മാ​യി ദൃ​ശ്യ​ങ്ങ​ളി​ലു​ള്ള ചെ​റു​പ്പ​ക്കാ​ർ ബാ​റി​ൽ വ​ച്ച് ത​ർ​ക്ക​മു​ണ്ടാ​യി. ഇ​തി​ൽ ഇ​ട​പെ​ട്ട​യാ​ളാ​ണ് കൊ​ല്ല​പ്പെ​ട്ട സു​മ​നെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. ബാ​റി​ൽ നി​ന്ന് ത​ന്നെ സം​ഘം സു​മ​നെ​തി​രെ തി​രി​യു​ക​യും ഇ​റ​ങ്ങി പു​റ​ത്തേ​ക്കോ​ടി​യ സു​മ​നെ പി​ന്തു​ട​ർ​ന്ന് സ​ഹോ​ദ​ര​ങ്ങ​ളാ​യ യു​വാ​ക്ക​ൾ മ​ർ​ദി​ക്കു​ക​യു​മാ​യി​രു​ന്നു. റോ​ഡി​ലൂ​ടെ വ​ന്ന യാ​ത്ര​ക്കാ​രാ​ണ് യു​വാ​വി​നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. അ​പ്പോ​ഴേ​ക്കും യു​വാ​വ് മ​രി​ച്ചി​രു​ന്നു. പ്ര​തി​ക​ളെ​ല്ലാം മ​ദ്യ​ല​ഹ​രി​യി​ലാ​യ​തി​നാ​ൽ…

Read More