തിരുവനന്തപുരം: മത്സ്യം വാങ്ങാനെത്തിയ ഏഴു വയസുകാരിയെ വാഹനത്തിൽ കൊണ്ടുപോയി ലൈംഗികമായി ഉപദ്രവിച്ചെന്ന കേസിൽ മത്സ്യ വിൽപ്പനക്കാരൻ അറസ്റ്റിലായി. വെമ്പായം കൊഞ്ചിറയിൽ വാടകയ്ക്ക് താമസിക്കുന്ന അസീറിനെയാണ് (47) പോക്സോ നിയമപ്രകാരം വെഞ്ഞാറമ്മൂട് പേലീസ് പിടികൂടിയത്. വ്യാഴാഴ്ച രാവിലെയായിരുന്നു കേസിനാസ്പദമായ സംഭവം. ബന്ധുവിനൊപ്പം മത്സ്യം വാങ്ങാൻ എത്തിയതായിരുന്നു പെൺകുട്ടി. വർഷങ്ങളായി ഇതുവഴി മത്സ്യവിൽപ്പന നടത്തുന്ന ആളായതിനാലും കുട്ടികളോട് സ്നേഹത്തോടെ പെരുമാറുന്ന സ്വഭാവക്കാരനായതിനാലും ഇയാളെ വീട്ടുകാർക്ക് വിശ്വാസമായിരുന്നു. മത്സ്യം വാങ്ങിയ ശേഷം വീട്ടിൽ വിടാമെന്ന് പറഞ്ഞ് പ്രതി തന്റെ ഗുഡ്സ് ഓട്ടോയിൽ കയറ്റി ഡ്രൈവർ സീറ്റിന് സമീപം ഇരുത്തി കൊണ്ടുപോകുകയായിരുന്നു. യാത്രയ്ക്കിടെ ഇയാൾ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്നും പീഡനശ്രമം തടയാൻ ശ്രമിക്കുന്നതിനിടെ പെൺകുട്ടിയുടെ കൈക്ക് പരിക്കേറ്റെന്നും പോലീസ് പറയുന്നു. സംഭവ സമയത്ത് കുട്ടിയുടെ മാതാപിതാക്കൾ ജോലിക്ക് പോയിരിക്കുകയായിരുന്നു. വീട്ടിലെത്തിയ ശേഷം കുട്ടി അയൽവാസികളോട് വിവരം പറയുകയും ശാരീരിക അസ്വസ്ഥത പ്രകടിപ്പിക്കുകയും ചെയ്തു.…
Read MoreCategory: Top News
പേര് കെവിൻ, ലഹരി വിതരണക്കാര്ക്കിടയിലെ വമ്പന്; ലഹരിക്കടത്തിന് പെൺകുട്ടികളെ ഉപയോഗിക്കുന്നത് സിനിമാ മോഹം വാഗ്ദാനം ചെയ്ത്
കൊച്ചി: ലഹരിമരുന്നുമായി അറസ്റ്റിലായ കെവിന് ബി. മാത്യുവിനെ (42)കസ്റ്റഡിയില് വാങ്ങി ചോദ്യം ചെയ്യാനൊരുങ്ങി പോലീസ്. കഴിഞ്ഞ ദിവസം തൃക്കാക്കര വാഴക്കാല ഭാഗത്ത് നടത്തിയ പരിശോധനയിലാണ് കെവിന് പിടിയിലായത്.. കഴിഞ്ഞമാസം 28ന് കൊച്ചിയിലെ ആഡംബര ഹോട്ടലില് നടന്ന പാര്ട്ടിയിലേക്ക് ലഹരി എത്തിച്ചു നല്കിയത് കെവിന് ആണെന്ന് പോലീസ് കണ്ടെത്തിയിരുന്നു. കെവിനെ പിടികൂടുമ്പോള് ഇയാളില് നിന്നും 183.55 ഗ്രാം എംഡിഎംഎ, 93.51 ഗ്രാം എക്സ്റ്റസി ഗുളികള്, ലഹരി വില്പ്പനയിലൂടെ ലഭിച്ച ഒരു ലക്ഷം രൂപയും കണ്ടെടുത്തിരുന്നു. ലഹരി വിതരണക്കാര്ക്കിടയിലെ വമ്പന് എന്നാണ് കെവിന് അറിയപ്പെടുന്നത് എന്നാണ് പോലീസ് പറയുന്നത്. കഴിഞ്ഞ വര്ഷം മാത്രം ഇയാള് 22 ലക്ഷം രൂപയുടെ ലഹരി ഇടപാടുകള് നടത്തിയതായി പോലീസ് കണ്ടെത്തി. ഇടയ്ക്കിടെ തായ്ലന്ഡ് അടക്കമുള്ള രാജ്യങ്ങള് സന്ദര്ശിച്ചു. ഒട്ടേറെ പെണ്കുട്ടികളെ കെവിന് ലഹരിക്കടത്തിന് ഉപയോഗിച്ചതായും പോലീസ് അന്വേഷണത്തില് കണ്ടെത്തിയിട്ടുണ്ട്. സിനിമകളില് അവസരം വാഗ്ദാനം ചെയ്തും…
Read Moreരാത്രിയിൽ റോഡിൽ വാഹനങ്ങൾ തടഞ്ഞ് യാത്രക്കാരെ ഭയപ്പെടുത്തുന്ന അജ്ഞാതൻ; എട്ടിന്റെ പണികൊടുത്ത് പനങ്ങാട് പോലീസ്
കൊച്ചി: നെട്ടൂരില് രാത്രിയിൽ റോഡിൽ വാഹനങ്ങൾ തടഞ്ഞ് യാത്രക്കാരെ ഭയപ്പെടുത്തുന്ന യുവാവ് അറസ്റ്റിൽ. നെട്ടൂർ സ്വദേശിയായ സനൂപ് അസി എന്നയാളെയാണ് പനങ്ങാട് പോലീസ് പിടികൂടിയത്. ഇയാൾ വാഹനങ്ങൾ തടയുന്ന വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്നാണ് പോലീസ് നടപടി. സനൂപിനെതിരെ കേസെടുത്തു. ‘രാത്രി വൈകി കൊച്ചിയിൽ വരുന്നവർ പ്രത്യേകം ശ്രദ്ധിക്കുക’ എന്നു പറഞ്ഞാണ് ദൃശ്യങ്ങള് പ്രചരിച്ചത്. കാറിനുള്ളില്നിന്ന് പകര്ത്തിയ ദൃശ്യങ്ങളില് യുവാവ് കാറിനു മുന്നിലേക്ക് ചാടുന്നതും റോഡിൽ കാറിനു മുന്നില് കിടക്കുന്നതും കാണാം. പിന്നാലേ കാര് റിവേഴ്സ് എടുക്കുന്നതും യുവാവ് കാറിനു നേരെ നടന്നുവരുന്നതും വീഡിയോയിലുണ്ട്. ഇതോടെയാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.
Read Moreതാലോലിച്ച കൈക്ക് തന്നെ … ഭക്ഷണം വിളമ്പുന്നതിനെ ചൊല്ലി തർക്കം; അനന്തരവന്റെ അടിയേറ്റ് നാൽപത്തിയൊന്നുകാരനായ അമ്മാവൻ മരിച്ചു
പാലക്കാട്: ഭക്ഷണം വിളമ്പുന്നതിനെ ചൊല്ലിയുണ്ടായ തര്ക്കത്തിനിടെ അനന്തരവന്റെ അടിയേറ്റ് അമ്മാവൻ മരിച്ചു. വടകരപ്പതി കൗണ്ടന്നൂരില് ശെന്തില് കുമാര് (45) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി എട്ടരയോടെയായിരുന്നു സംഭവം. ഒളിവിൽ പോയ പ്രതി പ്രഭാകരനെ കൊഴിഞ്ഞാമ്പാറ പോലീസ് അറസ്റ്റ് ചെയ്തു. ശെന്തിൽകുമാറിന്റെ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അവിവാഹിതനായ ശെന്തിൽകുമാർ സഹോദരിക്കൊപ്പമായിരുന്നു താമസിക്കുന്നത്. ശെന്തിൽകുമാറും പ്രഭാകരനും ഒരുമിച്ചിരുന്ന് മദ്യപിച്ചശേഷമാണ് തർക്കമുണ്ടായത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ശെന്തിൽകുമാറിനെ ആദ്യം വേലന്താവളത്തെ ആശുപത്രിയിലും പിന്നീട് കോഴിപ്പാറയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Read More‘ചോര്ച്ച പരിശോധിക്കേണ്ടത് മന്ത്രിയല്ല എൻജിനീയർമാരാണ്’: കെ. രാജനെ പരിഹസിച്ച് വി. ഡി സതീശൻ
കൊച്ചി: ഉരുൾപൊട്ടൽ ദുരിതബാധിതർക്കായി വയനാട് ടൗൺഷിപ്പിൽ നിർമിച്ച വീട്ടിൽ വിള്ളൽ കണ്ടെത്തിയ സംഭവത്തിൽ മന്ത്രി കെ.രാജനെ പരിഹസിച്ച് വി. ഡി.സതീശൻ. വിള്ളൽ പരിശോധിക്കാൻ മന്ത്രി വന്നത് നാടകമാണ്. ചോര്ച്ച പരിശോധിക്കേണ്ടത് മന്ത്രിയല്ല. എൻജിനീയർമാരാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. രാഹുൽ ഗാന്ധി കല്ല് ഇട്ടതിന് ശേഷം അടുത്ത ദിവസം വീട് വെച്ചില്ലെന്നായിരുന്നു ആക്ഷേപം. സർക്കാർ നിര്മിച്ച വീടുകളുടെ അവസ്ഥ കണ്ടല്ലോ. ഗുരുതര ക്രമക്കേടാണ് നടന്നത്. തെരഞ്ഞെടുപ്പിന് മുമ്പ് നടത്തിയത് ഉദ്ഘാടന നാടകം മാത്രമായിരുന്നു. ജനങ്ങളെ സര്ക്കാര് കബളിപ്പിച്ചു. വയനാട് പുനരധിവാസം തെരഞ്ഞെടുപ്പ് പ്രചരണമാക്കുക എന്നതായിരുന്നു അവരുടെ ലക്ഷ്യമെന്നും സതീശന് പറഞ്ഞു.
Read More‘കെ. സുധാകരന്റേത് പരസ്യ ആവശ്യമാണ്, നിയന്ത്രിക്കേണ്ടവർ നിയന്ത്രിക്കണം, ആലോചിക്കാൻ ഇനിയും സമയമുണ്ട്’: കെ. മുരളീധരൻ
തിരുവനന്തപുരം: കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചയും അതിനോടനുബന്ധിച്ചുള്ള പോരിലും പ്രതികരിച്ച് കെ. മുരളീധരൻ. മുഖ്യമന്ത്രി ചർച്ച ഇപ്പോൾ ആവശ്യമില്ല. അതിന് ധാരാളം സമയമുണ്ട്. ചർച്ചകൾ നാലാം തീയതി കഴിഞ്ഞ് നടക്കട്ടെയെന്ന് അദ്ദേഹം പറഞ്ഞു. ടേം വ്യവസ്ഥയൊന്നും ഇതിൽ ഇല്ലന്നും തെരഞ്ഞെടുക്കുന്നയാൾ അഞ്ച് വർഷം മുഖ്യമന്ത്രിയാകുമെന്നും മുരളീധരൻ പറഞ്ഞു. അതേസമയം,കോൺഗ്രസിലെ മുഖ്യമന്ത്രി പദത്തെ ചൊല്ലിയുള്ള പരസ്യ പ്രസ്താവനകൾ നിയന്ത്രിക്കാത്തതിൽ അതൃപ്തി അറിയിക്കുകയും സുധാകരന്റെ പരസ്യ പ്രതികരണം മുരളീധരൻ തള്ളുകയും ചെയ്തു. കെ. സുധാകരന്റേത് പരസ്യ ആവശ്യമാണ്. അഭിപ്രായം പറയാൻ സ്വാതന്ത്ര്യം ഉണ്ട്. അത് ഖാർഗെയും കണ്ട ആളും അറിഞ്ഞാൽ മതിയല്ലോ. അതൊക്കെ നിയന്ത്രിക്കേണ്ടവർ നിയന്ത്രിക്കണം. ആലോചിക്കാൻ ഇനിയും സമയമുണ്ടെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.
Read Moreകാണാമറയത്ത് വിഷ്ണു: വടകരയിലെ 25 കാരന്റെ തിരോധാനത്തിന് പിന്നിലും ലോണ് ആപ്പ് മാഫിയയുടെ ഭീഷണിയോ? പരാതിയുമായി കുടുംബം
കോഴിക്കോട്: ലോൺ ആപ്പിൽ നിന്നും ഭീഷണി നേരിട്ടിരുന്ന യുവാവിനെ കാണാനില്ലെന്ന പരാതിയിൽ അന്വേഷണം ഊർജിതമാക്കി പോലീസ്. വടകര ആയഞ്ചേരി സ്വദേശിയായ വിഷ്ണുവിനെ ആണ് കാണാതായത്. വിഷ്ണുവിന്റെ തിരോധാനത്തിന് പിന്നിലും ലോണ് ആപ്പ് മാഫിയയുടെ പങ്കുണ്ടെന്ന് ആരോപണം. ഇതിന്റെ തെളിവുകളും കുടുംബം പോലീസിന് കൈമാറി. വിഷ്ണുവിന്റെ സാമ്പത്തിക ഇടപാടുകൾ കേന്ദ്രീകരിച്ചാണ് പോലീസിന്റെ അന്വേഷണം. 10,000 രൂപയാണ് ലോൺ ആപ്പ് വഴി വിഷ്ണു വായ്പയെടുത്തത്. ഇതിന്റെ തിരിച്ചടവ് മുടങ്ങിയതോടെ മോർഫ് ചെയ്ത ചിത്രങ്ങളടക്കം കാണിച്ച് ലോൺ ആപ്പുമായി ബന്ധപ്പെട്ടവർ ഭീഷണിപ്പെടുത്തിയെന്നും കുടുംബത്തിന്റെ പരാതിയിൽ ആരോപിക്കുന്നു. യുവാവിനെ കാണാതായിട്ട് ഒരാഴ്ച പിന്നിടുന്നു. ബാങ്കിലേക്കെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ യുവാവ് പിന്നീട് തിരിച്ചെത്തിയില്ലെന്നാണ് കുടുംബത്തിന്റെ പരാതി. കാസർഗോഡ് ആണ് വിഷ്ണുവിന്റെ അവസാന ടവർ ലൊക്കേഷൻ.
Read Moreകുംഭമേള വൈറൽ താരത്തിന്റെ വിവാഹം: മധ്യപ്രദേശ് പോലീസ് മടങ്ങി
കൊച്ചി: കുംഭമേള വൈറൽ താരത്തിന്റെ വിവാഹവുമായി ബന്ധപ്പെട്ട കേസ് അന്വേഷിക്കാൻ കൊച്ചിയിലെത്തിയ മധ്യപ്രദേശ് പോലീസ് മടങ്ങി. താരത്തെ കണ്ടെത്താനുള്ള അന്വേഷണം മധ്യപ്രദേശ് പോലീസ് തത്കാലത്തേക്ക് അവസാനിപ്പിച്ചെന്നാണ് സൂചന. തൃക്കാക്കരയിലും കാക്കനാടും തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. കാക്കനാട് എൻജിഒ ക്വാട്ടേഴ്സ് ജംഗ്ഷന് സമീപത്തെ ഫ്ലാറ്റിലും പരിസരപ്രദേശത്തുമടക്കം പരിശോധന നടത്തിയിരുന്നു. പെൺകുട്ടിയെ വിവാഹം ചെയ്ത ഫർമാൻഖാന്റെ മുൻകൂർ ജാമ്യഹർജി ഹൈക്കോടതി പരിഗണനയിലാണന്ന കാര്യം സിറ്റി പോലീസ് കമ്മീഷണർ മധ്യപ്രദേശ് പോലീസിനെ അറിയിച്ചിരുന്നു. വിവാഹവുമായി ബന്ധപ്പെട്ട കേസിൽ മേയ് 20 വരെ ഫർമാൻഖാന്റെ അറസ്റ്റ് തടഞ്ഞ ഹൈക്കോടതി ഉത്തരവിന്റെ പകർപ്പും കൈമാറിയിരുന്നു. ഹൈക്കോടതിയുടെ തുടർനടപടികൾ പരിശോധിച്ച ശേഷമായിരിക്കും സംഘത്തിന്റെ അടുത്ത നീക്കം.
Read Moreആഗോള സൈബർ തട്ടിപ്പുകൾ: പരാതികളിൽ ഇന്ത്യ രണ്ടാമത്; എഫ്ബിഐ റിപ്പോർട്ട് പുറത്ത്
പരവൂർ: ലോകമെമ്പാടുമുള്ള സൈബർ കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള അമേരിക്കൻ ഏജൻസി ഫെഡറൽ ബ്യൂറോ ഒഫ് ഇൻവെസ്റ്റിഗേഷന്റെ (എഫ്ബിഐ) 2025-ലെ ഇന്റർനെറ്റ് ക്രൈം റിപ്പോർട്ട് പുറത്തുവന്നു. ഏറ്റവും കൂടുതൽ സൈബർ തട്ടിപ്പ് പരാതികൾ റിപ്പോർട്ട് ചെയ്ത രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ രണ്ടാം സ്ഥാനത്താണ്. കാനഡയാണ് പട്ടികയിൽ ഒന്നാമത്. 2025ൽ മാത്രം ലോകമെമ്പാടുമുള്ള ഇന്റർനെറ്റ് ക്രൈം കംപ്ലയിന്റ് സെന്ററിൽ പത്തുലക്ഷത്തിലധികം (1,008,597) പരാതികളാണ് ലഭിച്ചത്. ഏകദേശം 20.877 ബില്യൺ ഡോളറിന്റെ സാമ്പത്തിക നഷ്ടം ഇതിലൂടെ സംഭവിച്ചതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. 2024നെ അപേക്ഷിച്ച് നഷ്ടത്തിൽ 26 ശതമാനത്തിന്റെ വർധനയാണുണ്ടായത്. ആകെ നഷ്ടത്തിന്റെ 85 ശതമാനവും ഇന്റർനെറ്റ് വഴിയുള്ള തട്ടിപ്പുകൾ മൂലമാണ് സംഭവിച്ചിരിക്കുന്നത്. ഏറ്റവും കൂടുതൽ പരാതികൾ റിപ്പോർട്ട് ചെയ്ത രാജ്യങ്ങൾ താഴെ പറയുന്നവയാണ്:കാനഡ (7,479 പരാതികൾ), ഇന്ത്യ (5,879 പരാതികൾ), ജപ്പാൻ (5,764 പരാതികൾ), യുണൈറ്റഡ് കിംഗ്ഡം (4,106 പരാതികൾ), ജർമനി (3,056 പരാതികൾ),…
Read Moreമാലിന്യസഞ്ചിയിലെ ബില്ല് ‘പാരയായി’: റെയിൽവേ ട്രാക്കിൽ മാലിന്യം തള്ളിയ പ്രതിയെ ആർപിഎഫ് പിടികൂടി
പരവൂർ: റെയിൽവേ ട്രാക്കിന് സമീപം മാലിന്യം തള്ളിയ പ്രതിയെ സിനിമാ സ്റ്റൈൽ അന്വേഷണത്തിലൂടെ റെയിൽവേ സംരക്ഷണ സേന (ആർപിഎഫ്) പിടികൂടി. മാലിന്യസഞ്ചിയിൽ നിന്ന് ലഭിച്ച ഒരു സഹകരണ സംഘത്തിന്റെ ബില്ലാണ് പ്രതിയെ കണ്ടെത്താൻ നിർണായകമായത്. തിരുവനന്തപുരം സെൻട്രൽ-പേട്ട സ്റ്റേഷനുകൾക്കിടയിലുള്ള റെയിൽവേ ട്രാക്കിലാണ് വലിയ തോതിൽ മാലിന്യം തള്ളിയിരുന്നത്. അന്വേഷണത്തിന് തുമ്പായത് ബില്ല് ട്രാക്ക് പരിപാലന ജീവനക്കാരാണ് ട്രാക്കിനോട് ചേർന്ന് മാലിന്യസഞ്ചികൾ കൂട്ടിയിട്ടിരിക്കുന്നത് കണ്ടെത്തിയത്. ആർപിഎഫ് തിരുവനന്തപുരം സെൻട്രൽ യൂണിറ്റ് ഉടൻ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നതിനൊപ്പം മാലിന്യസഞ്ചികൾ പരിശോധിച്ചപ്പോഴാണ് ഒരു സഹകരണ സംഘം നൽകിയ ബില്ല് ലഭിച്ചത്. ഇതു പിന്തുടർന്ന് നടത്തിയ അന്വേഷണത്തിൽ സമീപത്തെ ഒരു വ്യാപാര സ്ഥാപനത്തിൽ നിന്നുള്ളതാണ് ഈ മാലിന്യമെന്ന് കണ്ടെത്തി. പ്രതി കുടുങ്ങിയത് ഇങ്ങനെ സ്ഥാപനത്തിൽ നിന്ന് പഴവർഗങ്ങളുടെ അവശിഷ്ടങ്ങൾ നീക്കം ചെയ്യാൻ കരാറെടുത്ത വ്യക്തിയാണ് അവ പാതയോരത്ത് തള്ളിയതെന്ന്…
Read More