കൊച്ചി: നടിയെ ആക്രമിച്ച് അശ്ലീല ദൃശ്യങ്ങൾ പകർത്തിയ കേസിൽ സർക്കാരിനും വിചാരണക്കോടതിക്കുമെതിരെ ഗുരുതരമായ ആരോപണങ്ങളുമായി അതിജീവിത നൽകിയ ഹർജി പരിഗണിക്കുന്നതിൽ നിന്ന് ജഡ്ജി പിൻമാറി. ജസ്റ്റീസ് കൗസർ എടപ്പഗത്താണ് ഹർജി പരിഗണിക്കുന്നതിൽനിന്ന് പിൻമാറിയത്. ഹർജി നാളെ മറ്റൊരു ബെഞ്ച് പരിഗണിക്കും. ഹർജി പരിഗണിക്കുന്ന ബെഞ്ച് മാറ്റണമെന്നാവശ്യപ്പെട്ട് നടി അപേക്ഷ നൽകിയിരുന്നു. തുടരന്വേഷണം പൂർത്തിയാക്കാനുള്ള സമയം മേയ് 31 നു അവസാനിക്കാനിരിക്കെയാണ് നടി ഹർജി നൽകിയിരിക്കുന്നത്. ഉന്നത സ്വാധീനത്താൽ കേസ് അന്വേഷണം സർക്കാർ അട്ടിമറിക്കുന്നുവെന്നാണ് നടിയുടെ ഹർജിയിലുള്ളത്. കേസിന്റെ അന്വേഷണ ചുമതല ക്രൈംബ്രാഞ്ച് എഡിജിപി എസ്. ശ്രീജിത്തിൽനിന്ന് നീക്കിയിരുന്നു. കേസിൽ കാവ്യ മാധവനെ പ്രതിയാക്കേണ്ടതില്ലെന്നും ആരോപണവിധേയരായ അഭിഭാഷകരെ ചോദ്യം ചെയ്യേണ്ടതില്ലെന്നും കോടതി നേരത്തെ തീരുമാനിച്ചിരുന്നു. സർക്കാരിനെതിരേ ഗുരുതര ആരോപണങ്ങൾ കേസിലെ തുടരന്വേഷണം ഭരണ രാഷ്ട്രീയ നേതൃത്വം അട്ടിമറിക്കുന്നെന്നും ദൃശ്യങ്ങളടങ്ങിയ മെമ്മറികാർഡ് കോടതിയുടെ കസ്റ്റഡിയിലിരിക്കെ അനധികൃതമായി കൈകാര്യം ചെയ്തെന്ന ഫോറൻസിക്…
Read MoreCategory: Top News
വിസ്മയ കേസ്; കിരൺ കുമാറിന് 10 വർഷം തടവും പിഴയും; വിധിയിൽ തൃപ്തിയില്ലെന്ന് മാതാവ്; പ്രതീക്ഷിച്ചത് ജീവപര്യന്തം
കൊല്ലം: വിസ്മയ കേസിൽ കിരൺ കുമാറിന് പത്തുവർഷം തടവും 12.5 ലക്ഷം രൂപ പിഴയും. കൊല്ലം ഒന്നാം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി കെ.എൻ സുജിത്താണ് വിധി പ്രസ്താവിക്കുന്നത്. രാവിലെ തുടങ്ങിയ ശക്തമായ മഴ അവഗണിച്ചും വിധി പറയുന്ന കൊല്ലം അഡീഷണൽ സെഷൻ കോടതി പരിസരത്ത് ജനം തടിച്ചു കൂടി. ഐപിസി 304 (ബി), ഗാർഹിക പീഡനത്തിനെതിരായ 498 (എ)ആത്മഹത്യാ പ്രേരണയ്ക്കെതിരായ ഐപിസി 306 വകുപ്പുകളും സ്ത്രീധന നിരോധന നിയമത്തിലെ 3, 4 വകുപ്പുകളുമാണ് കോടതി ശരിവച്ചത്. 2021 ജൂൺ 21നാണ് ഭർത്തൃവീട്ടിലെ ശുചിമുറിയിൽ നിലമേൽ കൈതോട് കെകെഎംപി ഹൗസിൽ ത്രിവിക്രമൻനായരുടെയും സജിതയുടെയും മകൾ വിസ്മയ(24)യെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കേസിൽ ഭർത്താവ് പോരുവഴി അമ്പലത്തുംഭാഗം ചന്ദ്രവിലാസത്തിൽ കിരൺകുമാറിനെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു. കിരൺ കുമാറിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചിരുന്നു. അതേസമയം ഇന്നലെ പ്രതി…
Read Moreപാർക്കുകളിലെത്തുന്ന കമിതാക്കളുടെ ദൃശ്യങ്ങൾ രഹസ്യകാമറയില്‍ പകർത്തി ബ്ലാക്ക് മെയിലിംഗ്; തലശേരിയിൽ അറസ്റ്റിലായവരിൽ നിന്നു ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങൾ
തലശേരി: തലശേരിയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലെത്തുന്ന കമിതാക്കളുടെ ദൃശ്യങ്ങൾ രഹസ്യ കാമറയില്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ച സംഭവത്തിൽ അറസ്റ്റിലായവരിൽ നിന്നും പോലീസിന് ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങൾ. ദൃശ്യങ്ങൾ പകർത്തി നിരവധിപേരെയാണ് സംഘം ബ്ലാക്ക് മെയിൽ ചെയ്തത്. വിദ്യാർഥിനികളും യുവ അധ്യാപകരെയും സംഘം ബ്ലാക്ക്മെയിലിംഗിന് വിധേയമാക്കിയതാണ് പോലീസിന് ലഭിച്ച വിവരം. പണമാണ് കൂടുതലും ആവശ്യപ്പെട്ടിരിക്കുന്നത്. പണം തന്നില്ലെങ്കിൽ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കും എന്നായിരുന്നു സംഘത്തിന്റെ ഭീഷണി. ചൊക്ലി സ്വദേശി വിജേഷ്, വടക്കുമ്പാടിലെ ബസ് കണ്ടക്ടർ അനീഷ് എന്നിവരെയാണ് തലശേരി ടൗണ്‍ സ്റ്റേഷൻ ഇന്‍സ്പെക്ടര്‍ എം.വി ബിജുവിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. 119 (എ), 356 (സി), 66 (ഇ) എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഇവരെ ജാമ്യം നല്കി വിട്ടയച്ചു.വിനോദസഞ്ചാര കേന്ദ്രങ്ങളിലെ കാടുമൂടിക്കിടക്കുന്ന സ്ഥലങ്ങളിലും മറ്റും പ്രതികൾ ഒളിഞ്ഞു നില്‍ക്കുകയും ഇവിടെയെത്തുന്ന കമിതാക്കളുടെ ദൃശ്യങ്ങൾ പകർത്തുകയാണ് ഇവരുടെ രീതി. ഇതു…
Read Moreഅച്ഛന് ലേശം ഓര്‍മക്കുറവുണ്ട് നോക്കാന്‍ ആളില്ല ! ശിക്ഷാ ഇളവിനായി കിരണ്‍കുമാര്‍ പയറ്റി നോക്കിയ തന്ത്രമിങ്ങനെ…
വിസ്മയ കേസില്‍ പ്രതി കിരണ്‍ കുമാറിനുള്ള ശിക്ഷ കൊല്ലം ജില്ലാ സെഷന്‍സ് കോടതി വൈകാതെ പ്രഖ്യാപിക്കും. ശിക്ഷാ പ്രഖ്യാപനത്തിനായി കോടതി ചേര്‍ന്നു. പ്രതി കിരണ്‍ കുമാറിനെ ജഡ്ജി അടുക്കലേക്ക് വിളിപ്പിച്ച ശേഷം ശിക്ഷ സംബന്ധിച്ച് എന്തെങ്കിലുംപറയാനുണ്ടോ എന്ന് കോടതി ആരാഞ്ഞു. ഈ സമയത്ത് അച്ഛന് ഓര്‍മ്മക്കുറവുള്ള ആളാണെന്നും നോക്കാന്‍ വേറെയാരുമില്ല. അച്ഛന് അപകടമുണ്ടാകാന്‍ സാധ്യതയുണ്ടെന്നുമായിരുന്നു കിരണ്‍കുമാര്‍ പറഞ്ഞത്. ഇതുകൂടാതെ അമ്മയ്ക്ക് ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും പ്രമേഹവുമുണ്ട്. തന്റെ പ്രായവും മാതാപിതാക്കളുടെ പ്രായവും പരിഗണിക്കണമെന്നും കിരണ്‍ കുമാര്‍ കോടതിയോട് അപേക്ഷിച്ചു. കേസില്‍ സാക്ഷികളായിരുന്ന കിരണ്‍ കുമാറിന്റെ മാതാപിതാക്കള്‍ വിചാരണ വേളയില്‍ മകന് അനുകൂലമായി കൂറുമാറിയിരുന്നു. ആ സമയത്തില്ലായിരുന്ന ഓര്‍മക്കേട് ഇപ്പോള്‍ എങ്ങനെ ഉണ്ടായി എന്നും പൊതുസമൂഹം കിരണ്‍കുമാറിനോട് ചോദിക്കും.
Read Moreഭാര്യയുടെ പരാതിയിൽ സ്റ്റേഷനിൽ എത്തിയ ഭർത്താവിന്റെ വാരിയെല്ല് മർദിച്ചൊടിച്ചു; എസ്ഐ മർദിച്ചില്ലെന്ന യുവതി; ഒടുവിൽ എസ്ഐക്ക് എട്ടിന്റെ പണി…
തിരുവനന്തപുരം : ഭാര്യ നൽകിയ പരാതിയിൽ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തിയ ഭർത്താവിനെ മർദിച്ച് വാരിയെല്ല് പൊട്ടിച്ച മാരായമുട്ടം മുൻ എസ്ഐക്കെതിരെ വകുപ്പുതല നടപടിയും നിയമ നടപടിയും സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ ജസ്റ്റീസ് ആന്റണി ഡൊമിനിക്ക്. ഉത്തരവിൻമേൽ സ്വീകരിച്ച നടപടികൾ രണ്ടു മാസത്തിനകം സംസ്ഥാന പോലീസ് മേധാവി കമ്മീഷനെ അറിയിക്കണമെന്നും ഉത്തരവിൽ പറയുന്നു. കേസ് ജൂൺ 22 ന് വീണ്ടും പരിഗണിക്കും. ആനാവൂർ കോട്ടക്കൽ സ്വദേശിനി വീനീഷ് സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. നെയ്യാറ്റിൻകര ഡിവൈ എസ്പിയിൽ നിന്നും കമ്മീഷൻ അന്വേഷണ റിപ്പോർട്ട് വാങ്ങിയിരുന്നു. ഇതിൽ ആരോപണം നിഷേധിച്ചതിനെ തുടർന്ന് കമ്മീഷന്റെ അന്വേഷണ വിഭാഗം നേരിട്ട് അന്വേഷിച്ചു. മാരായമുട്ടം എസ്ഐ യുടെ ഭാഗത്ത് നിന്നും ഗുരുതരമായ അധികാര ദുർവിനിയോഗം ഉണ്ടായതായി കമ്മീഷൻ കണ്ടെത്തി. 2020 ജൂലൈ 15 ന് ഉച്ചയ്ക്കാണ് സംഭവം. അന്നു തന്നെ പരാതിക്കാരൻ നെയ്യാറ്റിൻകര…
Read Moreപോപ്പുലർ ഫ്രണ്ട് റാലിയിലെ വർഗീയ പ്രകോപന മുദ്രാവാക്യം; കുട്ടിയെ തോളിലേറ്റിയ ഈരാറ്റുപേട്ടക്കാരൻ പോലീസ് കസ്റ്റഡിയിൽ; പ്രതിഷേധിച്ച് പോപ്പുലർ ഫണ്ട്
ആലപ്പുഴ: കഴിഞ്ഞ 21 ന് പോപ്പുലർ ഫ്രണ്ട് ജനമഹാസഭ റാലിക്കിടെ വർഗീയ പ്രകോപനം സൃഷ്ടിക്കുന്ന മുദ്രാവാക്യം വിളിച്ച സംഭവത്തിൽ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. മുദ്രാവാക്യം വിളിച്ച കുട്ടിയെ ചുമലിലേറ്റിയ ഈരാറ്റുപേട്ട സ്വദേശി അൻസാറിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇന്നു പുലർച്ചേയാണ് പോലീസ് ഇയാളെ ഈരാറ്റുപേട്ടയിലുള്ള വീട്ടിൽ നിന്ന് പിടികൂടിയത്. അൻസാറിനെ ആലപ്പുഴ സൗത്ത് പോലീസിൽ കൊണ്ടുവന്നു. ഇതിൽ പ്രതിഷേധിച്ച് ഈരാറ്റുപേട്ടയിൽ പോപ്പുലർ ഫ്രണ്ട് പ്രകടനം നടത്തി.ബംജ്റംഗ്ദളിന്റെയും പോപ്പുലർ ഫ്രണ്ടിന്റെയും റാലികൾ 21 നു നടന്നിരുന്നു. പോലീസ് നിർദേശം ലംഘിച്ച് പൊതുഗതാഗതം തടസപ്പെടുത്തിയതിന് ഐപിസി 283 പ്രകാരം ഇരുസംഘടനകൾക്കുമെതിരേയും പോലീസ് നേരത്തേ കേസെടുത്തിരുന്നു. കേന്ദ്ര ഏജൻസികളും ഇതു സംബന്ധിച്ച് റിപ്പോർട്ടുകൾ തേടിയെന്നാണ് വിവരം.10 വയസ് പോലും തോന്നിക്കാത്ത കുട്ടി മറ്റൊരാളുടെ ചുമലിലിരുന്ന് പ്രകോപനപരമായ മുദ്രവാക്യം വിളിക്കുന്ന ദൃശ്യങ്ങളും വീഡിയോയും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. കുട്ടി വിളിക്കുന്ന മുദ്രാവാക്യം മറ്റുള്ളവർ ഏറ്റുവിളിക്കുന്ന…
Read More“അരിയും മലരും വാങ്ങിച്ച് വീട്ടിൽ കാത്തുവച്ചോളോ…വരുന്നുണ്ട്…വരുന്നുണ്ട് നിന്റെയൊക്കെ കാലന്മാർ” ; പോപ്പുലർ ഫ്രണ്ട് സമ്മേളനത്തിനിടെ കുട്ടിയെ ഉപയോഗിച്ച് വിദ്വേഷ മുദ്രാവാക്യം; പോലീസ് കേസെടുത്തു
ആലപ്പുഴ: പോപ്പുലർ ഫ്രണ്ട് സമ്മേളനത്തിനിടെ കൊച്ചുകുട്ടിയെക്കൊണ്ട് കൊലവിളി മുദ്രാവാക്യം വിളിപ്പിച്ച സംഭവത്തിൽ പോലീസ് കേസെടുത്തു. “അരിയും മലരും വാങ്ങിച്ച് വീട്ടിൽ കാത്തുവച്ചോളോ…ഒന്നുകൂടെ മറന്നടാ..ഒന്നുകൂടെ മറന്നടാ.. കുന്തിരിക്കം വാങ്ങിച്ച് വീട്ടിൽ കാത്ത് വച്ചോളോ…വരുന്നുണ്ട്..വരുന്നുണ്ട് നിന്റെയൊക്കെ കാലന്മാർ.. മര്യാദയ്ക്ക് ജീവിച്ചാൽ, നമ്മുടെ നാട്ടിൽ ജീവിക്കാം… മര്യാദയ്ക്ക്…മര്യാദയ്ക്ക്.. മര്യാദയ്ക്ക് ജീവിച്ചോ.. മദ്യാദയ്ക്ക് ജീവിച്ചില്ലേൽ, നമുക്കറിയാം ആസാദി… മര്യാദയ്ക്ക്..മര്യാദയ്ക്ക്.. മര്യാദയ്ക്ക് ജീവിച്ചോ..’ എന്നിങ്ങനെയാണ് കുട്ടിയെക്കൊണ്ട് മുദ്രാവാക്യം വിളിപ്പിച്ചത്. ആലപ്പുഴ സൗത്ത് പോലീസാണ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്. ആലപ്പുഴയിൽ നടന്ന റാലിയിൽ ഒരാളുടെ തോളിലേറിയാണ് കുട്ടി വിദ്വേഷ മുദ്രാവാക്യം വിളിച്ചത്. വിവിധ മതവിഭാഗങ്ങളെ പ്രകോപിപ്പിക്കുന്ന മുദ്രാവാക്യങ്ങളായിരുന്നു ഇത്. കുട്ടിയെക്കൊണ്ട് കൊലവിളി മുദ്രാവാക്യം വിളിപ്പിച്ചതിനെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്. പോപ്പുലർ ഫ്രണ്ടിന്റെ മതഭീകരത കുട്ടികളിലൂടെ പ്രചരിപ്പിക്കുകയാണെന്നും ഇതിനെതിരെ കേസെടുക്കണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.
Read Moreഎല്ലാം മറന്നങ്ങനെയിരിക്കരുതേ..! പാർക്കുകളിലെ പ്രണയ ചേഷ്ടകൾ ഒളികാമറയിൽ ഒപ്പിയെടുത്ത് സെക്സ് റാക്കറ്റ്; പിന്നീട് ബ്ലാക്മെയിൽ ചെയ്ത് പണം തട്ടും;എതിർക്കുന്ന കമിതാക്കളോട് ചെയ്യുന്നത് കൊടുംക്രൂരത…
സ്വന്തം ലേഖകൻ തലശേരി: നഗരത്തിലെ പാർക്കുകളിൽ കമിതാക്കളെയും നവ ദമ്പതികളെയും വിവാഹം നിശ്ചയിച്ചവരെയും ഫോക്കസ്ചെയ്ത് സെക്സ് റാക്കറ്റ് സംഘം, രഹസ്യകാമറകളിൽ ഇത്തരക്കാർ നടത്തിയ പ്രണയ ചേഷ്ടകളും ചൂടൻ രംഗങ്ങളും സല്ലാപങ്ങളും റെക്കോർഡ് ചെയ്ത് നവമാധ്യമത്തിലിട്ടു. ദൃശ്യങ്ങൾ വൈറലായതോടെ പല കുടുംബങ്ങളും രക്ഷിതാക്കളും അങ്കലാപ്പിലാണ്. ഹിഡൻ കാമറയുമായി പാർക്കുകൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സെക്സ് മാഫിയയെ കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇതോടെ പുറത്തു വന്നിരിക്കുന്നത്. സംഭവത്തെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. മൂന്ന് പേരെ തലശേരി പോലീസ് കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തു വരികയാണ്. പിണറായി, ചൊക്ലി സ്വദേശികളാണ് കസ്റ്റഡിയിലുള്ളത്. നാൽപത്തിയഞ്ച് വയസ് പിന്നിട്ട ഇവരിൽ നിന്നും അമ്പരപ്പിക്കുന്ന വിവരങ്ങളാണ് പോലീസിന് ലഭിച്ചത്. ഇവരിൽ നിന്ന് രണ്ട് മൊബൈൽ ഫോണുകളും പോലീസ് പിടിച്ചെടുത്തു. ഫോറൻസിക് വിദഗ്ധരുടെ സഹായത്തോടെ മൊബൈൽ ഫോണുകൾ പോലീസ് പരിശോധിച്ചു വരികയാണ്.ഒരോ ദിവസവും ചോദ്യം ചെയ്ത ശേഷം…
Read Moreകിരൺ കുമാർ കുറ്റക്കാരൻ; സ്ത്രീധന പീഡനവും ആത്മഹത്യാ പ്രേരണാക്കുറ്റവും തെളിഞ്ഞെന്നു കോടതി; ശിക്ഷാ വിധി ചൊവ്വാഴ്ചച; നീതികിട്ടിയെന്ന് വിസ്മയുടെ അച്ഛൻ
കൊല്ലം: സ്ത്രീധനപീഡനത്തെ തുടർന്ന് നിലമേൽ സ്വദേശിനി വിസ്മയ ആത്മഹത്യ ചെയ്ത കേസിൽ ഭർത്താവ് കിരൺകുമാർ കുറ്റക്കാരനെന്ന് കോടതി. കൊല്ലം ഒന്നാം അഡിഷണൽ സെഷൻസ് കോടതിയാണ് പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. ശിക്ഷ ചൊവ്വാഴ്ച വിധിക്കും. കിരണിനെതിരേ സ്ത്രീധന പീഡനവും ആത്മഹത്യാ പ്രേരണാക്കുറ്റവും തെളിഞ്ഞെന്നും കോടതി വ്യക്തമാക്കി. അതേസമയം, കിരൺകുമാറിന് സുപ്രീം കോടതി നൽകിയ ജാമ്യം റദ്ദാക്കുകയും ചെയ്തു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെയും സ്ത്രീധന നിരോധന നിയമത്തിലെയും പ്രധാന വകുപ്പുകളാണ് കിരണ്‍കുമാറിനെതിരെ ചുമത്തിയിരിക്കുന്നത്. സ്ത്രീപീഡനം, ഗാർഹിക പീഡനം, ആത്മഹത്യാപ്രേരണ ഉൾപ്പെടെ ഒമ്പത് വകുപ്പുകളാണ് കിരൺ കുമാറിനെതിരേ ചുമത്തിയിട്ടുള്ളത്. കേസിൽ പ്രോസിക്യൂഷൻ 42 സാക്ഷികളെ വിസ്തരിച്ചിരുന്നു. 120 രേഖകളും 12 തൊണ്ടി മുതലുകളും പ്രോസിക്യൂഷൻ ഹാജരാക്കി. പ്രതിഭാഗത്തുനിന്നും രണ്ടു സാക്ഷികളെ വിസ്തരിക്കുകയും 40 രേഖകൾ ഹാജരാക്കുകയും ചെയ്തു. 507 പേജുള്ള കുറ്റപത്രമാണ് അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ചത്. 102 സാക്ഷി മൊഴികൾ…
Read Moreമകന്റെ വരവുംകാത്തിരുന്നത് പതിനേഴ്വർഷവും നാലുദിവസം; കാണാതായ രാഹുലിന്റെ പിതാവ് മരിച്ചനിലയില്‍; കണ്ണീർ തോരാതെ വീണ്ടും രാഹുൽ നിവാസ്
ആലപ്പുഴ: പതിനേഴ് വർഷങ്ങൾക്ക് മുമ്പ് ആലപ്പുഴ നഗരത്തിൽനിന്നും കാണാതായ രാഹുലിന്റെ പിതാവ് മരിച്ചനിലയില്‍. നഗരസഭ പൂന്തോപ്പ് വാര്‍ഡ് രാഹുല്‍ നിവാസില്‍ എ ആര് രാജു (55) ആണ് മരിച്ചത്. ഞായര്‍ രാത്രി 8.30ഓടെയാണ് രാജുവിനെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. ഭാര്യ മിനി ജോലിക്ക് പോയിരുന്നു. മകള്‍ ശിവാനി മുത്തശിയോടൊപ്പം ബന്ധുവീട്ടില്‍ പോയിരുന്നു. ഇവര്‍ തിരിച്ചെത്തി വാതിലില്‍ മുട്ടിയപ്പോള്‍ തുറന്നില്ല. സമീപത്തെ വീട്ടില്‍നിന്നും ആളുകളെത്തി പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടത്. ഇയാള്‍ ഞായറാഴ്ച ജോലിക്കായുള്ള അഭിമുഖത്തിന് എറണാകുളത്തിന് പോയിരുന്നെന്നും വൈകിട്ടാണ് തിരികെയെത്തിയതെന്നും സമീപവാസികള്‍ പറഞ്ഞു. 2005 മേയ് 18നാണ് മധ്യവേനൽ അവധിക്കാലത്ത് വീടിന് സമീപത്തെ മഞ്ഞിപ്പുഴ മൈതാനത്ത് ക്രിക്കറ്റ് കളിക്കിടെ രാഹുലിനെ കാണാതാകുന്നത്. ഏഴുവയസ് പൂർത്തിയാകും മുൻപായിരുന്നു രാഹുലിന്റെ തിരോധാനം. ഇക്കഴിഞ്ഞ 18നാണ് രാഹുലിനെ കാണാതായി 17 വർഷങ്ങൾ പൂർത്തിയായത്. രാഹുലിന്റെ തിരോധനാത്തെ തുടർന്ന് ഗൾഫിൽ നിന്ന്…
Read More