കോവിഡ് ലോകത്ത് ഭീതി വിതയ്ക്കുന്നത് തുടരുമ്പോള്‍ ഇതുമായി ബന്ധപ്പെട്ട് നിരവധി അസംബന്ധങ്ങളും പ്രചരിക്കുന്നുണ്ട്. ചിലര്‍ ബോധപൂര്‍വമായി ഇത്തരം അസംബന്ധം പടച്ചു വിടുന്നതില്‍ വാപൃതരായിക്കഴിയുന്നു. ഇപ്പോള്‍ ലോകത്തിനു ഭീതിയായി കുരങ്ങുപനി കൂടി എത്തിയതോടെ കോവിഡിനെയും കുരങ്ങുപനിയെയും ബന്ധിപ്പിച്ചു കൊണ്ടുള്ള കഥകള്‍ക്കും പഞ്ഞമില്ല. കോവിഡ് വാക്സിനുകളുമായി ബന്ധപ്പെടുത്തിയാണ് കുരങ്ങുപനിയേക്കുറിച്ച് തെറ്റായ വാര്‍ത്തകള്‍ പലയിടത്തും പ്രചരിക്കുന്നത്. കുരങ്ങുപനിക്ക് കാരണമാകുന്ന ഒരു ‘ചിമ്പാന്‍സി വൈറസ്’ കോവിഡ് വാക്സിനുകളില്‍ അടങ്ങിയിട്ടുണ്ടെന്നാണ് ചിലര്‍ പ്രചരിപ്പിക്കുന്നത്. കുരങ്ങുകളുടെ കോശങ്ങളില്‍നിന്നാണ് വാക്സിന് ഉത്പാദിപ്പിക്കുന്നതെന്നും ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയുടെ ആസ്ട്രാസെനക വാക്സിനുകളില്‍ ഇത്തരം ചിമ്പാന്‍സി വൈറസുകളുടെ സാന്നിധ്യമുണ്ടെന്നുമാണ് പ്രചാരണം. ചിമ്പാന്സികളില് ജലദോഷത്തിന് കാരണമാകുന്ന ഒരുതരം ദുര്‍ബലമായ വൈറസിനെ ജനിതക വ്യതിയാനം വരുത്തി വെക്ടര്‍ വൈറസുകളായി ആസ്ട്രസെനെക വാക്സിനില്‍ ഉപയോഗിക്കുന്നുണ്ട്. ഇതാണ് ചിലര്‍ ‘കുരങ്ങുപനി സിദ്ധാന്തം’ പടച്ചുവിടുന്നതിനു പിന്നിലുള്ളതെന്ന് ഗവേഷകര്‍ പറയുന്നു. വ്യാജവാര്‍ത്തകള്‍ നിര്‍മിക്കുന്നവരാണ് ഇത്തരം പ്രചാരണങ്ങള്‍ക്ക് പിന്നിലെന്നും ഇത്തരം വാദങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്നുമാണ്…
Read MoreCategory: Top News
45കാരിയെ കൂട്ടബലാല്‍സംഘം ചെയ്ത ശേഷം കത്തിച്ചു കൊന്നു ! ആറ് അതിഥിത്തൊഴിലാളികള്‍ രാമേശ്വരത്ത് പിടിയില്‍…
തമിഴ്നാട്ടിലെ രാമേശ്വരത്ത് മത്സ്യത്തൊഴിലാളിയായ 45-കാരിയെ കൂട്ടബലാത്സംഗം ചെയ്തശേഷം കത്തിച്ച് കൊന്ന സംഭവത്തില്‍ ആറ് അന്യസംസ്ഥാന തൊഴിലാളികളെ പോലീസ് കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച മുതല്‍ കാണാതായ സ്ത്രീയെയാണ് കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. പ്രദേശത്തെ ചെമ്മീന്‍ ഫാമില്‍ ജോലിചെയ്യുന്നവരാണ് കസ്റ്റഡിയിലായവര്‍. ഇവരെ വിശദമായി ചോദ്യംചെയ്തുവരികയാണ്. കടല്‍ത്തീരത്തുനിന്ന് ചിപ്പികളും മറ്റും ശേഖരിച്ചാണ് കൊല്ലപ്പെട്ട സ്ത്രീ കുടുംബം പുലര്‍ത്തിയിരുന്നത്. കഴിഞ്ഞദിവസവും പതിവുപോലെ ജോലിക്ക് പോയ ഇവര്‍ രാത്രി ഏറെ വൈകിയിട്ടും വീട്ടില്‍ തിരിച്ചെത്തിയില്ല. ഇതോടെ ഭര്‍ത്താവ് രാമേശ്വരം വടക്കാട് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് പോലീസും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് മണിക്കൂറുകള്‍ക്ക് ശേഷം ചെമ്മീന്‍ ഫാമിന് സമീപത്തെ ആളൊഴിഞ്ഞ സ്ഥലത്ത് പാതി കത്തിക്കരിഞ്ഞനിലയില്‍ മൃതദേഹം കണ്ടെത്തിയത്. കൂട്ടബലാത്സംഗത്തിന് ശേഷം സ്ത്രീയെ തീകൊളുത്തി കൊലപ്പെടുത്തിയെന്നാണ് നിഗമനം. ഇതേത്തുടര്‍ന്നാണ് ചെമ്മീന്‍ ഫാമിലെ അന്യസംസ്ഥാന തൊഴിലാളികളെ പോലീസ് കസ്റ്റഡിയിലെടുത്തത്. എന്നാല്‍ കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പോലീസ് ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. സംഭവത്തില്‍…
Read Moreഈ സമയത്ത് യാത്ര ചെയ്യുന്നത് തെറ്റാണോ? രാത്രിയിൽ ഓട്ടോയിൽ സഞ്ചരിച്ച നടി അർച്ചനാ കവിക്ക് പോലീസിൽനിന്ന് മോശം പെരുമാറ്റം; അന്വേഷണ റിപ്പോർട്ട് തയ്യാറാക്കി പോലീസ്
കൊച്ചി: പോലീസിൽനിന്ന് മോശം പെരുമാറ്റം ഉണ്ടായെന്ന നടി അർച്ചനാ കവിയുടെ വെളിപ്പെടുത്തൽ സംബന്ധിച്ച അന്വേഷണ റിപ്പോർട്ട് മട്ടാഞ്ചേരി അസിസ്റ്റന്റ് കമ്മീഷണർ ഇന്ന് സിറ്റി പോലീസ് കമ്മീഷണർക്ക് കൈമാറും. സംഭവദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന ഫോർട്ട് കൊച്ചി പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരിൽനിന്ന് വിവരങ്ങൾ ശേഖരിച്ചു. മോശം പെരുമാറ്റം സംഭവിച്ചിട്ടില്ലെന്നും വാഹന പരിശോധനയുടെ ഭാഗമായുള്ള കാര്യങ്ങൾ മാത്രമാണ് നടന്നതെന്നുമാണ് ഉദ്യോഗസ്ഥരുടെ മൊഴി. സംഭവദിവസം നടി സഞ്ചരിച്ചിരുന്ന ഓട്ടോ ഡ്രൈവറുടെ മൊഴി പോലീസ് രേഖപ്പെടുത്തും. നടി പരാതി നൽകിയില്ലെങ്കിലും പോലീസ് സ്വമേധയാ അന്വേഷണം നടത്തുകയായിരുന്നു. കഴിഞ്ഞ ദിവസം കുടുംബത്തിനും സുഹൃത്തിനുമൊപ്പം രാത്രിയിൽ ഓട്ടോയിൽ ഫോർട്ടുകൊച്ചിയിലേക്ക് യാത്ര ചെയ്യുന്നതിനിടെ പോലീസിൽനിന്ന് മോശം അനുഭവമുണ്ടായതായി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പിലാണ് നടി വ്യക്തമാക്കിയത്. ഈ സമയത്ത് യാത്ര ചെയ്യുന്നത് തെറ്റാണോ എന്ന തലക്കെട്ടോടെ കേരള പോലീസ്, ഫോർട്ടുകൊച്ചി എന്നീ ഹാഷ് ടാഗുകൾക്കൊപ്പമാണ് നടി കുറിപ്പ് പങ്കുവച്ചത്. ജെസ്നയും ഞാനും…
Read Moreലൈംഗികബന്ധത്തിലേര്‍പ്പെട്ടത് ഉഭയസമ്മതപ്രകാരം ! നടി സഹകരിച്ചത് അവസരം ലഭിക്കാന്‍; തെളിവുകള്‍ കോടതിയില്‍ സമര്‍പ്പിച്ച് വിജയ്ബാബു…
യുവനടിയെ ബലാല്സംഗത്തിനിരയാക്കിയെന്ന കേസില്‍ കോടതിയില്‍ ഡിജിറ്റല്‍ തെളിവുകള്‍ ഹാജരാക്കി നടനും നിര്‍മാതാവുമായ വിജയ് ബാബു. പരാതിക്കാരിയായ നടി അയച്ച ചിത്രങ്ങളും സന്ദേശങ്ങളുമാണ് നടന് കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. 2018 മുതല്‍ പരാതിക്കാരിയെ അറിയാമെന്നും ഉഭയസമ്മത പ്രകാരമാണ് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടതെന്നും വിജയ് ബാബു കോടതിയെ അറിയിച്ചു. സിനിമയില്‍ അവസരത്തിന് വേണ്ടി നടി നിരന്തരം തന്നെ ബന്ധപ്പെട്ടിരുന്നു. പലതവണയായി പണം കടം വാങ്ങിയിട്ടുണ്ട്. പീഡനം നടന്നുവെന്ന് പറയുന്ന തീയതിക്ക് ശേഷവും തന്റെ ഭാര്യയുമായി നടി സംസാരിച്ചതിന്റെ സിസി ടിവി ദൃശ്യങ്ങളുണ്ട്. ഏപ്രില്‍ 14ന് നടി മറൈന്‍ഡ്രൈവിലെ ലിങ്ക് ഹൊറൈസണ്‍ ഫ്ളാറ്റില്‍ വരികയും അവിടെ വെച്ച് പുതിയ ചിത്രത്തിലെ നായികയോട് ദേഷ്യപ്പെടുകയും ചെയ്തതായും കോടതിയില്‍ സമര്‍പ്പിച്ച തെളിവുകളില്‍ വ്യക്തമാക്കിയിട്ടുണ്ട്. സിനിമയില്‍ അവസരങ്ങള്‍ തേടിയാണ് യുവനടി താനുമായി ബന്ധം സ്ഥാപിച്ചതെന്നും. എന്നാല്‍ ഇപ്പോള്‍ ലൈംഗികമായി പീഡിപ്പിച്ചെന്നു പറഞ്ഞ് ഭീഷണിപ്പെടുത്തുകയാണെന്നും വിജയ് ബാബുവിന്റെ ഹര്‍ജിയില്‍ പറയുന്നു.…
Read Moreവളർത്തിവലുതാക്കിയ നാല് മക്കൾ ഉണ്ടെങ്കിലും..! അവശനിലയിലായ മാതാവിനെ ഏറ്റെടുക്കാൻ ആരുമെത്തിയില്ല;നാട്ടുകാർ പറയുന്നതിങ്ങനെ…
ശ്രീകാര്യം : മക്കളും ബന്ധുക്കളും നോക്കാതെ ഒറ്റയ്ക്കു കഴിയുന്ന അവശ നിലയിലായ വയോധികയെ ആശുപത്രിയിൽ എത്തിച്ച് ശ്രീകാര്യം പോലീസ്. ചെറുവയ്ക്കൽ കരുവംമൂല മോഹനവിലാസത്തിൽ മാധവിക്കുട്ടി അമ്മ (85)നെയാണ് ജനപ്രതിനിധികളും പോലീസും ചേർന്ന് ജനറൽ ആശുപത്രിയിൽ എത്തിച്ചത്. ഇന്നലെ രാവിലെയാണ് മാധവിക്കുട്ടി വീട്ടിനു പുറത്ത് വീണു കിടന്നതായി സമീപ വാസികൾ കണ്ടത്.നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് ശ്രീകാര്യം പോലീസ് സ്ഥലത്തെത്തി.ഇവരുടെ മക്കളെ ഫോണിൽ വിളിച്ചെങ്കിലും ആരും അമ്മയെ ഏറ്റെടുക്കാൻ തയാറായില്ല. തുടർന്ന് നാട്ടുകാരുമായി ചേർന്ന് മാധവിക്കുട്ടിയമ്മയെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.നാലു മക്കളുള്ള ഈ അമ്മയെ മക്കളാരും തിരിഞ്ഞു നോക്കാറില്ലെന്ന് സമീപവാസികൾ പറയുന്നു.ഒരു ചെറുമകനാണ് ആഹാരം എത്തിച്ചിരുന്നത്.
Read Moreസിപിഐ നേതാവ് ആവശ്യപ്പെട്ട പണം അത്ര ചെറിയ സംഖ്യയല്ല! പാർട്ടി പരിപാടിയ്ക്കായി പണപ്പിരിവ് നൽകാത്ത ബേക്കറി ഉടമയ്ക്ക് ക്രൂരമർദനം
ആലപ്പുഴ: പാർട്ടി പിരിവ് നൽകാത്തതിന്റെ പേരിൽ ഗുണ്ടായിസവുമായി വീണ്ടും സിപിഐ നേതാവ്. ആലപ്പുഴ ചാരുംമൂടിൽ പിരിവ് നൽകാതിരുന്ന ബേക്കറി ഉടമയെ സിപിഐ നേതാവ് കൈയേറ്റം ചെയ്തു. സിപിഐ പ്രാദേശിക നേതാവ് സലിം തറയിലാണ് ആക്രമണം നടത്തിയത്. പാർട്ടി പരിപാടിയ്ക്കായി ആയിരം രൂപയാണ് പിരിവായി സിപിഐ നേതാവ് ആവശ്യപ്പെട്ടത്. എന്നാൽ അത്രയും തരാൻ കഴിയില്ലെന്ന് ബേക്കറി ഉടമ അറിയിച്ചു. വീണ്ടും ചോദിച്ചപ്പോൾ 100 രൂപ പിരിവ് ആയി നൽകി. എന്നാൽ ഇതോടെ സലിം പ്രകോപിതനായി. ബേക്കറി ഉടമയെ മർദ്ദിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം തിരുവല്ലയിൽ പാർട്ടി പിരിവ് നൽകാത്തതിന് സിപിഐ ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തിൽ കട തല്ലിത്തകർത്തതായി പരാതിയുയർന്നിരുന്നു.
Read Moreകേരളത്തിലെ തീവ്രവാദ സംഘടനകള്‍ക്ക് വന്‍തോതില്‍ വിദേശത്തു നിന്നു സാമ്പത്തിക സഹായം ! അന്വേഷണം വ്യാപിപ്പിച്ച് കേന്ദ്ര ഏജന്‍സികള്‍…
കേരളത്തിലെ തീവ്രവാദ സംഘടകള്‍ക്ക് വന്‍തോതില്‍ വിദേശത്തു നിന്നു സാമ്പത്തിക സഹായം എത്തുന്നതിനെക്കുറിച്ചുള്ള അന്വേഷണം വിപുലമാക്കി കേന്ദ്ര ഏജന്‍സികള്‍. കഴിഞ്ഞ ദിവസം ആലപ്പുഴയില്‍ നടന്ന എസ്ഡിപിഐ റാലിയിലെ വിദ്വേഷകരമായ മുദ്രാവാക്യങ്ങളും, അതെ തുടര്‍ന്നുണ്ടായ അറസ്റ്റിനെ ചെറുക്കാന്‍ എസ്സിപിഐക്കാര് നടത്തിയ ശ്രമവും കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ ഗൗരവമായി കണക്കിലെടുത്തിട്ടുണ്ട്. രാജ്യത്തിന്റെ പല ഭാഗത്തായി നടന്ന സ്ഫോടനങ്ങളില്‍ കേരളത്തില്‍ നിന്നുള്ള ആളുകളുടെ സജീവ പങ്കാളിത്തവും, അവര്‍ക്ക വിദേശ രാജ്യങ്ങളില്‍ നിന്ന് ഉള്‍പ്പൈടെ ലഭിക്കുന്ന സാമ്പത്തിക സഹായങ്ങളും രഹസ്യാന്വേഷണ ഏജന്‍സികള്‍ അന്വേഷിക്കുന്നു. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസങ്ങളില്‍ രണ്ട് പേര് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ പിടിയിലായിരുന്നു. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് കേരളത്തിലേക്ക് പണമെത്തുന്ന വഴികള്‍ പൂര്‍ണ്ണമായും അടക്കാനാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ പരിശ്രമിക്കുന്നത്. സമീപകാലത്ത് എസ്ഡിപിഐ-പോപ്പുലര്‍ ഫ്രണ്ട് പോലുള്ളവര്‍ നടത്തുന്ന കൊലപാതകങ്ങളില്‍ പ്രതികളാകുന്നവരെ സംരക്ഷിക്കാനും നിയമസഹായം നല്‍കാനും ഇന്ത്യക്ക് പുറത്ത് നിന്ന് പണമെത്തുന്നതായി കേന്ദ്ര ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു.…
Read Moreഅയ്യോ അത് നിങ്ങള്‍ തെറ്റിദ്ധരിച്ചതാ ! കുട്ടി വിളിച്ച മുദ്രാവാക്യം മതങ്ങള്ക്കെതിരേയല്ലെന്നും കേസെടുത്തത് ആര്‍എസ്എസിനെ സഹായിക്കാനെന്നും പോപ്പുലര്‍ ഫ്രണ്ട്…
ആലപ്പുഴയില്‍ കൗമാരക്കാരന് വിളിച്ച മതവിദ്വേഷ മുദ്രാവാക്യം ‘വര്‍ഗീയ’മല്ലെന്ന് പോപ്പുലര്‍ ഫ്രണ്ട്. റാലിയിലെ മുദ്രാവാക്യത്തിന്റെ പേരില്‍ കേസെടുത്തതിനെയാണ് പോപ്പുലര്‍ ഫ്രണ്ട് പ്രതിരോധിക്കാന്‍ ഒരുങ്ങുന്നത്. മാത്രമല്ല കേസെടുത്തത് ആര്‍എസ്എസിനെ സഹായിക്കാനാണെന്ന് ആലപ്പുഴ ജില്ലാ നേതൃത്വം ആരോപിച്ചു. സംഘടന നല്കിയ മുദ്രാവാക്യമല്ല കുട്ടി വിളിച്ചതെന്നും ആവേശത്തില്‍ വിളിച്ചതായിരിക്കാമെന്നും എന്നാല്‍ കേസുമായി സഹകരിക്കുമെന്നും ജില്ലാ പ്രസിഡന്റ് നവാസ് വണ്ടാനം പറഞ്ഞു. ഇതുകൂടാതെ കുട്ടി വിളിച്ച മുദ്രാവാക്യം മതങ്ങള്‍ക്കെതിരെയല്ലെന്നും ആര്എസ്എസിനെതിരാണെന്നും നവാസ് വ്യക്തമാക്കി. ആലപ്പുഴയില്‍ നടന്ന റാലിയില്‍ പ്രകോപന മുദ്രാവാക്യം മുഴക്കിയതിന് പോപ്പുലര്‍ ഫ്രണ്ട് ജില്ലാ നേതാക്കള്‍ക്കെതിരെ നേരത്തെ കേസെടുത്തിരുന്നു. ഇതിനെ തുടര്‍ന്നാണ് പ്രസിഡന്റിന്റെ പ്രതികരണം. ജില്ലാ സെക്രട്ടറി മുജീബ്, പ്രസിഡന്റ് നവാസ് വണ്ടാനം എന്നിവര്‍ ഒന്നും രണ്ടും പ്രതികളായാണ് കേസെടുത്തിരിക്കുന്നത്. കണ്ടാലറിയാവുന്ന പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ പ്രവര്‍ത്തകര്‍ക്ക് എതിരെയും കേസെടുത്തിട്ടുണ്ട്. എട്ടു വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. മതസ്പര്‍ധ വളര്‍ത്തണം എന്ന ഉദ്ദേശത്തോടെ കുട്ടിയെക്കൊണ്ട്…
Read Moreബിസിനസ് ടൂറിലെന്ന്..! പുതുമുഖ നടിയെ പീഡിപ്പിച്ച കേസ്; വിജയ്ബാബു ഇന്ന് എത്തിയില്ലെങ്കിൽ റെഡ് കോർണർ നോട്ടീസെന്ന് പോലീസ്; അറസ്റ്റിനു നീക്കം
കൊച്ചി: പുതുമുഖ നടിയെ പീഡിപ്പിച്ച കേസിൽ ഒളിവിൽ കഴിയുന്ന നടനും നിർമാതാവുമായ വിജയ്ബാബു ഇന്ന് ഹാജരായില്ലെങ്കിൽ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ സി.എച്ച്. നാഗരാജു പറഞ്ഞു. ഇതു സംബന്ധിച്ച് എംബസിയുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും അദേഹം പറഞ്ഞു. അതേസമയം പീഡന പരാതിക്ക് പിന്നാലെ ദുബായിലേക്കും പിന്നീട് ജോർജിയയിലേക്കും കടന്ന വിജയ് ബാബു വീണ്ടും ദുബായിൽ തിരിച്ചെത്തിയതായി പോലീസിന് വിവരം പോലീസിനു ലഭിച്ചു. ഇയാളെ നാട്ടിലെത്തിക്കാൻ യുഎഇ കോണ്‍സുലേറ്റിന്റെ ഉൾപ്പെടെ സഹായം കൊച്ചി സിറ്റി പോലീസ് തേടിയിട്ടുണ്ട്. ആദ്യം ദുബായിൽ ഒളിവിൽ കഴിഞ്ഞിരുന്ന വിജയ് ബാബുവിന്റെ പാസ്പോർട്ട് കേന്ദ്ര വിദേശമന്ത്രലായം റദ്ദാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ത്യയുമായി കുറ്റവാളികളെ കൈമാറാൻ കരാറില്ലാത്ത ജോർജിയയിലേക്ക് പ്രതി കടന്നത്. പോലീസ് ഇവിടേക്ക് പോകുന്നതടക്കമുള്ള കാര്യങ്ങൾ പരിഗണിക്കുന്നതിനിടെയാണ് വിജയ്ബാബു വീണ്ടും ദുബായിൽ തിരിച്ചെത്തിയിട്ടുണ്ടെന്ന വിവരം ലഭിച്ചത്. അറസ്റ്റിനു നീക്കം ഇന്ന് വൈകിട്ടോടെ…
Read Moreനടിയെ ആക്രമിച്ച കേസ്! അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽനിന്ന് ജഡ്ജി പിൻമാറി; സർക്കാരിനെതിരേ ഗുരുതര ആരോപണങ്ങൾ
കൊച്ചി: നടിയെ ആക്രമിച്ച് അശ്ലീല ദൃശ്യങ്ങൾ പകർത്തിയ കേസിൽ സർക്കാരിനും വിചാരണക്കോടതിക്കുമെതിരെ ഗുരുതരമായ ആരോപണങ്ങളുമായി അതിജീവിത നൽകിയ ഹർജി പരിഗണിക്കുന്നതിൽ നിന്ന് ജഡ്ജി പിൻമാറി. ജസ്റ്റീസ് കൗസർ എടപ്പഗത്താണ് ഹർജി പരിഗണിക്കുന്നതിൽനിന്ന് പിൻമാറിയത്. ഹർജി നാളെ മറ്റൊരു ബെഞ്ച് പരിഗണിക്കും. ഹർജി പരിഗണിക്കുന്ന ബെഞ്ച് മാറ്റണമെന്നാവശ്യപ്പെട്ട് നടി അപേക്ഷ നൽകിയിരുന്നു. തുടരന്വേഷണം പൂർത്തിയാക്കാനുള്ള സമയം മേയ് 31 നു അവസാനിക്കാനിരിക്കെയാണ് നടി ഹർജി നൽകിയിരിക്കുന്നത്. ഉന്നത സ്വാധീനത്താൽ കേസ് അന്വേഷണം സർക്കാർ അട്ടിമറിക്കുന്നുവെന്നാണ് നടിയുടെ ഹർജിയിലുള്ളത്. കേസിന്റെ അന്വേഷണ ചുമതല ക്രൈംബ്രാഞ്ച് എഡിജിപി എസ്. ശ്രീജിത്തിൽനിന്ന് നീക്കിയിരുന്നു. കേസിൽ കാവ്യ മാധവനെ പ്രതിയാക്കേണ്ടതില്ലെന്നും ആരോപണവിധേയരായ അഭിഭാഷകരെ ചോദ്യം ചെയ്യേണ്ടതില്ലെന്നും കോടതി നേരത്തെ തീരുമാനിച്ചിരുന്നു. സർക്കാരിനെതിരേ ഗുരുതര ആരോപണങ്ങൾ കേസിലെ തുടരന്വേഷണം ഭരണ രാഷ്ട്രീയ നേതൃത്വം അട്ടിമറിക്കുന്നെന്നും ദൃശ്യങ്ങളടങ്ങിയ മെമ്മറികാർഡ് കോടതിയുടെ കസ്റ്റഡിയിലിരിക്കെ അനധികൃതമായി കൈകാര്യം ചെയ്തെന്ന ഫോറൻസിക്…
Read More