നെടുങ്കണ്ടം: ഗുരുതരമായ ഛർദിയും തളർച്ചയും വയറുവേദനയും അനുഭവപ്പെട്ടതിനെത്തുടർന്ന് ആശുപത്രിയിലെത്തിച്ച ഒൻപതുവയസുകാരൻ ചികിത്സയിലിരിക്കെ മരിച്ചു. ഛർദിക്കുന്നതിനിടെ കുട്ടിയുടെ ശ്വാസകോശത്തിൽ ഭക്ഷണാവശിഷ്ടം കുടുങ്ങിയതാണ് മരണകാരമെന്നാണ് പ്രാഥമിക നിഗമനം. പാറത്തോട് കോളനി സ്വദേശികളായ കാർത്തികിന്റെയും ദുർഗാദേവിയുടെയും മകൻ സന്തോഷ്കുമാർ ആണ് ഇന്നലെ രാവിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. വെള്ളിയാഴ്ച രാത്രി കുട്ടി പൊറോട്ട കഴിച്ചിരുന്നു. ഇതിന് ശേഷം കുട്ടിയുടെ വയറ്റിൽ അസ്വസ്ഥതകൾ ഉണ്ടാവുകയും ഛർദിക്കുകയും ചെയ്തു. ഇന്നലെ പുലർച്ചെയായിട്ടും ഛർദി കുറയാതിരുന്നതോടെ കുട്ടിയെ രാവിലെ ആറോടെ നെടുങ്കണ്ടം കല്ലാറിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചപ്പോൾ കുട്ടിയുടെ വയർ വീർത്ത നിലയിലായിരുന്നെന്ന് ഡോക്ടർമാർ പറഞ്ഞു. തുടർന്ന് പ്രാഥമിക ചികിത്സ നൽകിയതോടെ കുട്ടിയുടെ വയറുവേദന കുറഞ്ഞു. എന്നാൽ രാവിലെ 10.30തോടെ കുട്ടിയുടെ രക്തസമ്മർദം കുറയുകയും മരണം സംഭവിക്കുകയുമായിരുന്നെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഉടുന്പൻചോല പോലീസ് സ്ഥലത്തെത്തിയിരുന്നു. അപസ്മാര രോഗം ഉണ്ടായിരുന്ന കുട്ടി ദീർഘനാളായി…
Read MoreCategory: Top News
വിജയ് ബാബു ശരിക്കും കുടുങ്ങി! അജ്ഞാത യുവതിയെ കണ്ടെത്താൻ പോലീസ്; വിജയ് ബാബുവിനോട് “അമ്മ’ വിശദീകരണം തേടി
കൊച്ചി: നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെതിരെ മീടൂ ആരോപണം ഉന്നയിച്ച യുവതിയെ കണ്ടെത്താന്‍ പോലീസ്. പേര് വെളിപ്പെടുത്താത്ത യുവതിയാണ് വുമണ്‍ എഗന്‍സ്റ്റ് സെക്ഷ്വല്‍ ഹരാസ്മെന്റ് എന്ന ഫേസ്ബുക്ക് പേജിലൂടെ വിജയ് ബാബുവിനെതിരെ ആരോപണമുന്നയിച്ചത്. യുവതിയെ കണ്ടെത്താന്‍ പ്രത്യേക സൈബര്‍ ടീമിനെ നിയോഗിച്ചിട്ടുണ്ട്. സിനിമ മേഖലയുമായി ബന്ധമുള്ളയാളാണ് ആരോപണം ഉന്നയിച്ചതെന്നാണ് സൂചന. ഈ വ്യക്തിയെ നേരില്‍ കണ്ട് വിവരങ്ങള്‍ ശേഖരിക്കാനും പരാതി എഴുതി വാങ്ങാനുമാണ് പോലീസിന്റെ തീരുമാനം. 2021 നവംബറില്‍ ജോലിയുടെ ഭാഗമായി വിജയ് ബാബുവിനെ കണ്ടുമുട്ടിയെന്ന് ഇവർ പറയുന്നു. തുടർന്നുണ്ടായ മോശം അനുഭവവുമാണ് യുവതി ഫേസ്ബുക്കിൽ കുറിച്ചത്. സംസാരത്തിനിടെ അയാൾ മദ്യപിക്കുകയും തനിക്ക് വാഗ്ദാനം ചെയ്യുകയും ചെയ്തെന്ന് അവർ പറയുന്നു. താൻ മദ്യം നിരസിച്ചു ജോലി തുടർന്നു. പെട്ടെന്നു വിജയ് ബാബു തന്റെ ചുണ്ടിൽ ചുംബിക്കാൻ ചാഞ്ഞു. ഭാഗ്യവശാൽ, തന്റെ പ്രതികരണം വളരെ വേഗത്തിലായിരുന്നുവെന്നും താൻ ചാടി…
Read Moreമൂന്ന്മാസം മുമ്പ് അയൽവാസിയായെത്തിയ ശ്രീകാന്തുമായി വീട്ടമ്മയ്ക്ക് അടുപ്പം; സംഭവം വീട്ടിലറിഞ്ഞതോടെ എല്ലാം തകർന്നു; ആലുവയിൽ ആത്മഹത്യ ചെയ്ത വീട്ടമ്മയും യുവാവിന്റെയും പ്രണയകഥ ഇങ്ങനെ…
ആലുവ: തായിക്കാട്ടുകരയിൽ വ്യാഴാഴ്ച ട്രെയിൻതട്ടി മരിച്ച വീട്ടമ്മയും പെരിയാറിൽ ചാടി മരിച്ച യുവാവും അയൽവാസികളാണെന്നു തിരിച്ചറിഞ്ഞു. കുഴിവേലിപ്പടി പുത്തൻവീട്ടിൽ മഞ്ജു (42), പുക്കാട്ടുപടി താഴത്ത് ശ്രീകാന്ത് (39) എന്നിവരാണ് മരിച്ചത്. മഞ്ജുവിനെ തായിക്കാട്ടുകര ലെവൽ ക്രോസിന് സമീപം വ്യാഴാഴ്ച വൈകിട്ട് ആറോടെയാണ് ട്രെയിൻ തട്ടി മരിച്ചനിലയിൽ കണ്ടെത്തിയത്. ഈ സംഭവം നടന്ന് അര മണിക്കൂറിനുശേഷം ശ്രീകാന്ത് മാർത്താണ്ഡവർമ പാലത്തിൽനിന്ന് പുഴയിലേക്ക് ചാടുകയായിരുന്നു. ഇന്നലെ രാവിലെ കുഞ്ഞുണ്ണിക്കരയിലെ മുങ്ങൽ വിദഗ്ധരുടെ സഹായത്താലാണ് അഗ്നിരക്ഷാസേന മൃതദേഹം കണ്ടെത്തിയത്. ഭർത്താവും രണ്ട് മക്കളുമുള്ള മഞ്ജു നൊച്ചിമയിലെ ഒരു കമ്പനിയിൽ ജോലിക്കാരിയാണ്. മൂന്ന് മാസം മുമ്പാണ് ശ്രീകാന്ത് ഇവരുടെ വീട്ടിനടുത്ത് വാടകയ്ക്ക് താമസമാരംഭിച്ചത്. ഇവർ പിന്നീട് തമ്മിൽ അടുപ്പത്തിലായെന്നു പറയപ്പെടുന്നു. കഴിഞ്ഞ ദിവസം ഇക്കാര്യം മഞ്ജുവിന്റെ വീട്ടിൽ അറിഞ്ഞു. ഇതേതുടർന്ന് ശ്രീകാന്തിനെ മഞ്ജു ആലുവയിലേക്ക് വിളിച്ചുവരുത്തി. ഇരുവരും സംസാരിക്കുന്നതിനിടെ മഞ്ജു റെയിൽ പാളത്തിലേക്ക്…
Read Moreഷെഡ്ഡിൽ പൊടിപിടിച്ചു വെറുതേ കിടന്നിട്ടും! നിർധനർക്ക് കോട്ടയം മെഡിക്കൽ കോളജിന്റെ അംബുലൻസ് സേവനം ലഭിക്കുന്നില്ല; പകരം നവജീവൻ ട്രസ്റ്റിന്റെ ആംബുലൻസ് സഹായം തേടുന്നതായി ആക്ഷേപം
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയവേ മരണപ്പെടുന്ന നിർധനരായവരുടെ മൃതദേഹങ്ങൾ വീടുകളിൽ എത്തിക്കുവാനും ഡിസ്ചാചാർജിനു ശേഷം വീട്ടിലെത്തിക്കുവാനും ആശുപത്രി ആവശ്യത്തിനു ആംബുലൻസ് ഉണ്ടായിട്ടും അതു ഉപയോഗിക്കാതെ നവജീവൻ ട്രസ്റ്റിന്റെ ആംബുലൻസ് സഹായം തേടുന്നതായി ആക്ഷേപം. രണ്ടു മാസം മുന്‍പ് എംപി ഫണ്ടിൽനിന്നുകൂടി ഒരു ആംബുലൻസ് അനുവദിച്ചിട്ടുണ്ട്. എന്നാൽ ഈ ആംബുലൻസ് സൗകര്യം നിർധനരായവർക്ക് പ്രയോജനപ്പെടുത്തില്ലെന്ന് പറയപ്പെടുന്നു. കഴിഞ്ഞ ദിവസം കായംകുളം സ്വദേശിയായ ഒരു കുട്ടി അപകടത്തെത്തുടർന്ന് ചികിത്സയിൽ കഴിയവേ മരിച്ചപ്പോൾ, മൃതദേഹം കൊണ്ടു പോകുന്നതിനു നവജീവന്റെ സഹായം തേടിയിരുന്നു. കോവിഡ് കാലത്ത് ഇടുക്കി, എറണാകുളം, പത്തനംതിട്ട, കോട്ടയം ജില്ലകളിലെ വിവിധ സ്ഥലങ്ങളിൽ നിന്നും എത്തിയ ആയിരക്കണക്കിനു രോഗികൾ മെഡിക്കൽ കോളജിൽ ചികിത്സയ്ക്കുശേഷം വീടുകളിലേക്ക് മടങ്ങുവാൻ ബുദ്ധിമുട്ടിയപ്പോൾ എല്ലാ ദിവസവും നവജീവന്റെ ആംബുലൻസ് വിട്ടുനൽകുമായിരുന്നു. നവജീവന്റെ ആംബുലൻസ് ലഭ്യമല്ലെങ്കിൽ മറ്റു സ്വകാര്യ ആംബുലൻസിൽ രോഗികള വീട്ടിലെത്തിക്കുകയും ആംബുലൻസ്…
Read Moreവിജയ് ബാബുവിനും താരസംഘടനയ്ക്കും സോഷ്യല്‍ മീഡിയയില്‍ തെറിവിളി; നടിക്ക് പിൻതുണയുമായി ഡബ്ല്യുസിസി
കൊച്ചി: യുവനടിയെ പീഡിപ്പിച്ചതിന് പുറമേ ഇരയുടെ പേര് വെളിപ്പെടുത്തിയ സംഭവത്തിലും നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തം. പരാതിക്ക് പിന്നാലെ വിദേശത്തേക്ക് കടന്ന നടനെ പിടികൂടാന്‍ കഴിയാത്തതില്‍ പോലീസിനെതിരെയും വിമര്‍ശനമുയരുന്നുണ്ട്. സിനിമ മേഖലയില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഹേമ കമ്മീഷന് റിപ്പോര്‍ട്ട് അടിയന്തരമായി നടപ്പിലാക്കണമെന്ന ആവശ്യവും ഉയരുന്നു. അതേസമയം താരസംഘടനയുടെ എക്സിക്യൂട്ട് അംഗം കൂടിയായ ആരോപണ വിധേയനെതിരെ ‘അമ്മ’ നടപടി വൈകുന്നതിലും ആക്ഷേപമുണ്ട്. സംഘടനയുടെ ഭാരവാഹികള്‍ ആരും ഈ വിഷയത്തില്‍ പ്രതികരണമറിയിച്ചിട്ടില്ല. നിലവില്‍ സിനിമ മേഖലയില്‍നിന്ന് നടി റിമ കല്ലിങ്കല്‍ മാത്രമാണ് നടിക്ക് പരസ്യ പിന്തുണ പ്രഖ്യാപിച്ചിട്ടുള്ളത്.വിജയ് ബാബുവിനെതിരെ സംഘടന നടപടി സ്വീകരിക്കണമെന്ന് ഡബ്ല്യുസിസിയും ആവശ്യപ്പെട്ടിട്ടുണ്ട്. അതിനിടെ വിജയ് ബാബുവിനെതിരെ ‘അമ്മ’ നടപടിക്ക് നീക്കം തുടങ്ങിയതായാണ് വിവരം. നേരത്തെ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ കുറ്റക്കാരനെന്ന് കണ്ട് നടന് ദിലീപിനെതിരെ പോലീസ്…
Read Moreക്രിമിനൽ സംഘത്തിൽ നിന്ന് ഭീഷണിയുണ്ട്, ഞങ്ങളെ രക്ഷിക്കണം; സെക്രട്ടേറിയറ്റിന് മുന്നിൽ ആത്മഹത്യാഭീഷണി മുഴക്കിയവരും ക്രിമിനൽ സംഘത്തിൽപ്പെട്ടവർ; പുറത്ത് വരുന്ന കഥയിങ്ങനെ…
തിരുവനന്തപുരം : സെക്രട്ടേറിയറ്റിന് മുന്നിൽ ദേഹത്ത് ഡീസൽ ഒഴിച്ച് ആത്മഹത്യാഭീഷണി മുഴക്കിയ മൂന്നു പേരെ കന്റോൺമെന്റ് പോലീസ് കസ്റ്റഡിയിലെടുത്തു. നിലന്പൂർ സ്വദേശികളായ അഞ്ചംഗ സംഘത്തിലെ മൂന്നു പേരാണ് ആത്മഹത്യാഭീഷണി മുഴക്കിയത്.ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. ദേഹത്ത് ഡീസൽ ഒഴിച്ച ശേഷം തീ കൊളുത്താൻ ശ്രമിച്ച ഇവരെ പോലീസ് തടയുകയായിരുന്നു. നിലന്പൂരിലുള്ള ക്രിമിനൽ കേസ് പ്രതിയിൽ നിന്നും തങ്ങൾക്ക് വധഭീഷണി നിലനിൽക്കുന്നതിനാൽ അധികാരികൾ നടപടിയെടുക്കാനായാണ് ഇത്തരത്തിൽ പ്രവർത്തിച്ചതെന്ന് പിടിയിലായവർ പറഞ്ഞു. അതേ സമയം പോലീസ് കസ്റ്റഡിയിലായ അഞ്ച് പേരും നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണെന്ന് പ്രാഥമിക അന്വേഷണത്തിൽ ബോധ്യമായതായി പോലീസ് പറഞ്ഞു. ക്വട്ടേഷൻ സംഘത്തിലെ അംഗങ്ങളായ ഇവർ ഈ സംഘത്തിലെ പ്രധാനിയെ ആക്രമിച്ച് പണവും കാറും തട്ടിയെടുത്ത കേസ് നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു. പ്രതികാരം ചെയ്യുമെന്ന ഭയവും ഇവർക്ക് ഉള്ളതിനാൽ പോലീസ് ആസ്ഥാനമാണെന്ന് കരുതിയാണ് സെക്രട്ടേറിയറ്റിന് മുന്നിൽ ആത്മഹത്യാഭീഷണി മുഴക്കിയതെന്ന്…
Read Moreനൂലിൽ കെട്ടിയിറക്കിയാലും പൊക്കും..! ഹെറോയിൻ ലായനിയാക്കി നൂലിൽ മുക്കി കടത്താൻ ശ്രമം; നൂൽ തട്ടിപ്പ് പൊളിഞ്ഞത് മാഫിയ സംഘത്തിന്റെ ആ പിഴവ്
അഹമ്മദാബാദ്: ഗുജറാത്തില്‍ 450 കോടി രൂപയുടെ ഹെറോയിന്‍ പിടികൂടി. അമ്രേവി ജില്ലയിലെ പിപാവാവ് തുറമുഖത്ത് നിന്നുമാണ് 90 കിലോ ഹെറോയിന്‍ ഗുജറാത്ത് ആന്റി ടെററിസ്റ്റ് സ്ക്വാഡും ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സും പിടികൂടിയത്. ഇറാനില്‍ നിന്നുമെത്തിയ കണ്ടെയ്നറിലായിരുന്നു ഹെറോയിനുണ്ടായിരുന്നത്. പിടികൂടാതിരിക്കാൻ, ഹെറോയിൻ ലായനിയാക്കിയതിന് ശേഷം അതിൽ നൂൽ മുക്കി ഉണക്കി കെട്ടാക്കിയാണ് ഇവിടേക്ക് എത്തിച്ചത്. നൂലുകൾ നിറച്ച വലിയ ബാഗുകൾ അഞ്ച് മാസം മുൻപാണ് ഇവിടെ എത്തിയത്. ബാഗുകളുടെ ഭാരത്തിൽ സംശയം തോന്നിയതിനെ തുടർന്ന് നടത്തിയ ഫോറൻസിക് പരിശോധനയിലാണ് നൂലിൽ ഹെറോയിൻ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയത്.
Read Moreഒരു ചുംബനം മാത്രം..! വിജയ് ബാബുവിൽ നിന്നുണ്ടായ മോശം അനുഭവം വെളിപ്പെടുത്തി മറ്റൊരു യുവതി; വെളിപ്പെടുത്തല്‍ ഇങ്ങനെ…
കൊച്ചി: നടനും നിര്‍മാതാവുമായ വിജയ് ബാബുവില്‍നിന്നു മോശം അനുഭവമുണ്ടായെന്നു വെളിപ്പെടുത്തി മറ്റൊരു യുവതി കൂടി രംഗത്ത്. “വുമണ്‍ എഗൈന്‍സ്റ്റ് സെക്ഷ്വല്‍ ഹരാസ്മെന്റ്’ എന്ന ഫേസ്ബുക്ക് പേജില്‍ കൂടിയാണ് പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു യുവതി അനുഭവം പങ്കുവച്ചത്. 2021 നവംബറില്‍ ജോലിയുടെ ഭാഗമായി വിജയ് ബാബുവിനെ കണ്ടുമുട്ടിയെന്ന് ഇവർ പറയുന്നു. തുടർന്നുണ്ടായ മോശം അനുഭവവുമാണ് യുവതി കുറിച്ചത്. സംസാരത്തിനിടെ അയാൾ മദ്യപിക്കുകയും തനിക്ക് വാഗ്ദാനം ചെയ്യുകയും ചെയ്തെന്ന് അവർ പറയുന്നു. താൻ മദ്യം നിരസിച്ചു ജോലി തുടർന്നു. പെട്ടെന്നു വിജയ് ബാബു തന്റെ ചുണ്ടിൽ ചുംബിക്കാൻ ചാഞ്ഞു. ഭാഗ്യവശാൽ, തന്റെ പ്രതികരണം വളരെ വേഗത്തിലായിരുന്നുവെന്നും താൻ ചാടി പുറകോട്ടേക്ക് മാറി അവനിൽനിന്ന് അകലം പാലിച്ചുവെന്നും അവർ എഴുതി. താൻ അസ്വസ്ഥതയോടെ, പേടിയോടെ അയാളുടെ മുഖത്തേക്കു നോക്കി. അപ്പോൾ വീണ്ടും തന്നോട് ചോദിച്ചു “ഒരു ചുംബനം മാത്രം?”. ഇല്ല…
Read Moreപീഡിപ്പിച്ചവരുടെ എണ്ണം കൂടിക്കൊണ്ടേയിരിക്കുന്നു; പിടിയിലായവരിൽ ബന്ധുവും റിട്ട.കൃഷി ഓഫീസറും ബസ് ജീവനക്കാരനും; ബാബു പെൺകുട്ടിയെ പലർക്കും കാഴ്ചവച്ചത് വൻ തുകയ്ക്ക്
തൊടുപുഴ: ജോലി വാഗ്ദാനം ചെയ്ത് പതിനേഴുകാരിയെ ഒന്നര വർഷത്തോളം പീഡനത്തിനിരാക്കിയ കേസിൽ കൂടുതൽ പേരിലേയ്ക്ക് അന്വേഷണം നീളാൻ സാധ്യത. കേസിൽ പെണ്‍കുട്ടിയുടെ മാതാവടക്കം 11 പേരെയാണ് ഇതിനോടകം അറസ്റ്റു ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസം ബന്ധുവും റിട്ട.കൃഷി ഓഫീസറും ബസ് ജീവനക്കാരനും പോലീസ് പിടിയിലായിരുന്നു. സംഭവത്തിൽ കൂടുതൽ തെളിവുകൾ തേടി മുഖ്യപ്രതിയായ ഇടനിലക്കാരൻ ഉൾപ്പെടെയുള്ളവരെ പോലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തെങ്കിലും പ്രതികൾ അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നും പെണ്‍കുട്ടിയുടെ മൊഴിയനുസരിച്ച് തിരിച്ചറിഞ്ഞ പ്രതികളെ അറസ്റ്റു ചെയ്തതായും പോലീസ് പറഞ്ഞു. എന്നാൽ സാന്പത്തികമായി ഉന്നത നിലയിലുള്ള ചിലർ പണം നൽകി പെണ്‍കുട്ടിയെ പീഡനത്തിനു വിധേയമാക്കിയിട്ടുണ്ടെന്ന സൂചനയെതുടർന്ന് വിശദമായ അന്വേഷണത്തിലാണ് പോലീസ്. റിമാൻഡിൽറിട്ട. കൃഷി ഓഫീസർ കുമാരമംഗലം പെരുന്പള്ളിച്ചിറ പുതിയിടത്തുകുന്നേൽ മുഹമ്മദ് മൊയ്തീൻ (68), തൊടുപുഴയിലെ സ്വകാര്യ ബസ് ഡ്രൈവർ കുമാരമംഗലം പൊന്നാംകേരിൽ അനന്തു അനിൽ (24), എന്നിവരും പെണ്‍കുട്ടിയുടെ അടുത്ത ബന്ധുവുമാണ്…
Read Moreവിജയ്ബാബുവിന് കുരുക്ക് മുറുകുന്നു ! കൂടുതല്‍ തെളിവുകള്‍ ലഭിച്ചു; നടന്റെ പാസ്പോര്‍ട്ട് കണ്ടുകെട്ടണമെന്ന ആവശ്യവുമായി പോലീസ്
കൊച്ചി: സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് യുവനടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെതിരെ കുരുക്ക് മുറുകുന്നു. വിജയ് ബാബുവിനെതിരെ തെളിവായി സിസിടിവി ദൃശ്യങ്ങള്‍ പോലീസിനു ലഭിച്ചു. അഞ്ച് സ്ഥലങ്ങളില്‍ യുവനടിക്കൊപ്പം ഇയാള്‍ എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങളാണ് പോലീസിന് ലഭിച്ചിരിക്കുന്നത്. ആഡംബര ഹോട്ടലില്‍ നിന്ന് ഇനിയും പല സ്ഥലങ്ങളിലും തെളിവെടുപ്പ് നടത്തേണ്ടതായുണ്ടെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ സി.എച്ച്. നാഗരാജു പറഞ്ഞു. കേസ് അന്വേഷണത്തിന്റെ ഭാഗമായി വിജയ് ബാബുവിന്റെ കൊച്ചി പമ്പള്ളിനഗറിലെ ഫ്ളാറ്റിലും കടവന്ത്രയിലെ ഒരു ഹോട്ടലിലും പോലീസ് പരിശോധന നടത്തിയിരുന്നു. ഈ ആഡംബര ഹോട്ടലില്‍ നിന്നാണ് പോലീസിന് നിര്‍ണായകമായ തെളിവ് ലഭിച്ചത്. കൂടുതല്‍ പേരുടെ മൊഴി ചലച്ചിത്ര പ്രവര്‍ത്തകരും ഹോട്ടല്‍ ജീവനക്കാരും അടക്കം എട്ടുപേരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ന് കൂടുതല്‍ പേരുടെ മൊഴി രേഖപ്പെടുത്തുമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ പറഞ്ഞു. ഇതില്‍ സിനിമ മേഖലയില്‍…
Read More