പാറ്റ്ന: മദ്യപിക്കാനായി ട്രെയിൻ നിർത്തിയിട്ട് ലോക്കോപൈലറ്റ് സ്ഥലംവിട്ടു. ബിഹാറിലാണ് അസിസ്റ്റന്റ് ലോക്കോപൈലറ്റ് മദ്യപിക്കാനായി ട്രെയിൻ നിർത്തിയിട്ടശേഷം മുങ്ങിയത്. സമസ്തിപൂരിൽനിന്ന് സഹർസയിലേക്കുള്ള പാസഞ്ചർ ട്രെയിൻ ഹസൻപൂർ സ്റ്റേഷനിൽ രാജധാനി എക്സ്പ്രസിന് കടന്നുപോകാനായി നിർത്തിയപ്പോഴായിരുന്നു സംഭവം. ഈ സമയം ട്രെയിനിലെ അസിസ്റ്റന്റ് ലോക്കോപൈലറ്റായ കരൺവീർ യാദവ് എൻജിനിൽനിന്നും മുങ്ങുകയായിരുന്നു. സംഭവത്തെ തുടർന്നു ഒരു ഒരുമണിക്കൂറോളം ട്രെയിൻ വൈകി. ട്രെയിൻ വൈകിയതിനെ തുടർന്ന് യാത്രക്കാർ പ്രതിഷേധിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ സമീപത്തെ മാർക്കറ്റിന് സമീപം മദ്യപിച്ച് ലക്കുകെട്ട നിലയിൽ ലോക്കോപൈലറ്റിനെ കണ്ടെത്തി. ഡിവിഷണൽ റെയിൽവേ മാനേജർ അലോക് അഗർവാൾ സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടു.
Read MoreCategory: Top News
നാലു പേർ ചേർന്നു തന്നെ ബലാത്സംഗം ചെയ്തു! പരാതി നൽകാനെത്തിയ പെൺകുട്ടി പോലീസ് സ്റ്റേഷനിൽ മാനഭംഗത്തിനിരയായി; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…
ലക്നോ: മാനഭംഗപ്പെടുത്തിയതിനെക്കുറിച്ചു പരാതി കൊടുക്കാനെത്തിയ കൗമാരക്കാരിയെ പോലീസ് ഉദ്യോഗസ്ഥൻ വീണ്ടും ബലാത്സംഗം ചെയ്തു. ഉത്തർപ്രദേശിലെ ലളിത്പൂരിലാണ് പതിമ്മൂന്നുകാരി അതിക്രൂരമായി പോലീസ് സ്റ്റേഷനിൽ വീണ്ടും മാനഭംഗം ചെയ്യപ്പെട്ടത്. നാലു പേർ ചേർന്നു തന്നെ ബലാത്സംഗം ചെയ്തതായി ആരോപിച്ച കൗമാരക്കാരി ഇതിനെക്കുറിച്ചു പരാതിപ്പെടാനാണ് ലളിത്പൂരിൽ പോലീസ് സ്റ്റേഷനിൽ എത്തിയത്. എന്നാൽ, വിവരങ്ങൾ ചോദിച്ചറിഞ്ഞതിനു ശേഷം പോലീസ് ഉദ്യോഗസ്ഥൻ പെൺകുട്ടിയെ വീണ്ടും മാനഭംഗത്തിന് ഇരയാക്കുകയായിരുന്നു. കുറ്റാരോപിതനായ ഉദ്യോഗസ്ഥനായ സ്റ്റേഷൻ ഹൗസ് ഓഫീസർ തിലക്ധാരി സരോജിനെ സസ്പെൻഡ് ചെയ്യുകയും ഇയാൾക്കെതിരേ ക്രിമിനൽ കേസെടുക്കുകയും ചെയ്തു. ഇയാൾ ഒളിവിലാണെന്നും മൂന്നു പോലീസ് സംഘങ്ങൾ തെരയുകയാണെന്നും ലളിത്പൂരിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു. മറ്റ് മൂന്നു പ്രതികൾ കൂടി പിടിയിലായിട്ടുണ്ട്. പെൺകുട്ടിയെ നാലു പേർ പ്രലോഭിപ്പിച്ച് ഏപ്രിൽ 22ന് ഭോപ്പാലിലേക്കു കൊണ്ടുപോയി നാലു ദിവസത്തോളം ബലാത്സംഗം ചെയ്തുവെന്നു പെൺകുട്ടിയുടെ പിതാവ് ചൊവ്വാഴ്ച സമർപ്പിച്ച പരാതിയിൽ പറയുന്നു.…
Read Moreഭക്ഷണശാലകളുടെ മറവില്‍ കേരളത്തില്‍ തീവ്രവാദം വളരുന്നു ? കുഴിമന്തിക്കടകള്‍ കൂണുപോലെ പൊന്തുന്നതിനു പിന്നിലുള്ളത് എന്ത്…
കാസര്‍ഗോഡ് ഷവര്‍മ കഴിച്ച് വിദ്യാര്‍ഥി മരിച്ച സംഭവം കേരളത്തിലാകെ ചര്‍ച്ചാവിഷയമായെങ്കിലും ഇത്തരം സംഭവങ്ങള്‍ ഇവിടെ ആദ്യമായല്ലെന്നതാണ് യാഥാര്‍ഥ്യം. മുമ്പും പലരും ഷവര്‍മ കഴിച്ച് മരിച്ചപ്പോഴും കുറച്ചു ദിവസം മാത്രം അത്ര ചര്‍ച്ച ചെയ്യപ്പെട്ടു. ചുരുക്കത്തില്‍ പറഞ്ഞാല്‍ ആരെങ്കിലും മരിക്കുമ്പോള്‍ മാത്രമാണ് ഷവര്‍മയും കുഴിമന്തിയും പോലുള്ള ഭക്ഷണ വിഭവങ്ങളുടെ ഗുണനിലവാരത്തെക്കുറിച്ച് എല്ലാവരും ചര്‍ച്ച ചെയ്യുന്നത്. കുഴിമന്തിയും ഷവര്‍മയും അല്ഫാമുമടക്കമുള്ള അറേബ്യന്‍ വിഭവങ്ങള്‍ നല്കുന്ന ഹോട്ടലുകള്‍ കേരളത്തില്‍ കൂണുപോലെയാണ് മുളച്ചു പൊന്തുന്നത്. പലതും വൃത്തിയുടെ കാര്യത്തില്‍ തീരെ മോശവും. കാസര്‍ഗോഡ് ഷവര്‍മ കഴിച്ച് വിദ്യാര്‍ഥിനി മരിച്ചതു പോലെയുള്ള സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ മാത്രമാണ് ആരോഗ്യ വകുപ്പ് പരിശോധനയ്ക്കു തന്നെ ഇറങ്ങുന്നത്. ഷവര്‍മ ഉള്‍പ്പെടെയുള്ള വിഭവങ്ങള്‍ നല്കുന്ന ഹോട്ടലുകളില്‍ ചിലതിന്റെ ഉദ്ദേശ്യശുദ്ധി തന്നെ സംശയത്തിന്റെ നിഴലിലാക്കുന്നതാണ് സമീപകാലത്ത് കേരളത്തില്‍ അരങ്ങേറിയ പല സംഭവങ്ങളും. തീവ്രവാദത്തിനായി കേരളത്തിലേക്ക് എത്തുന്ന പണത്തിന്റെ നല്ലൊരു പങ്കും ഇത്തരം…
Read Moreതൃക്കാക്കര ജയിക്കാന്‍ സഹതാപ തരംഗം മാത്രംപോരെന്ന് ഡൊമനിക് പ്രസന്റേഷന്; ഈശ്വരവിശ്വാസിയായ ഉമാ തോമസ് പ്രതീക്ഷിക്കുന്നത്; മത്സര സാധ്യത തള്ളാതെ കെ വി തോമസ്
കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ സഹതാപ തരംഗംകൊണ്ട് മാത്രം ജയിക്കാനാകില്ലെന്ന് മുന്‍ എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ ഡൊമനിക് പ്രസന്റേഷന്. സമവായങ്ങള്‍ നോക്കി മാത്രം സ്ഥാനാര്‍ഥിയെ നിര്‍ത്തണം. 10000 വോട്ടിന്റെ ഭൂരിപക്ഷം തൃക്കാക്കരയില്‍ യുഡിഎഫിനുണ്ട്. അത് മനസിലാക്കി കൃത്യമായ സ്ഥാനാര്‍ഥിയെ നിര്‍ത്തിയാല്‍ മാത്രം ജയിക്കാമെന്ന് ഡൊമിനിക് പ്രസന്റേഷന് പറഞ്ഞു. കെ.വി. തോമസിനെ ഒപ്പം നിര്‍ത്താന്‍ നേതൃത്വം ശ്രമിക്കണം. നഷ്ടപ്പെടുന്ന 10 വോട്ട് പോലും തിരിച്ചടിയാകുമെന്നും ഡൊമനിക് പ്രസന്റേഷന് പറഞ്ഞു. പാര്‍ട്ടി തീരുമാനം വരാതെപ്രതികരിക്കുന്നില്ല: ഉമ തോമസ്കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ പാര്‍ട്ടി തീരുമാനം വരാതെ സ്ഥാനാര്‍ഥിത്വത്തെക്കുറിച്ച് പ്രതികരിക്കുന്നില്ലെന്ന് പി.ടി തോമസിന്റെ ഭാര്യ ഉമ തോമസ്. തൃക്കാക്കര വ്യക്തിപരമായി പരിചയമുള്ള മണ്ഡലമാണ്. പി.ടി അച്ചടക്കമുള്ള പ്രവര്ത്തകന് ആയിരുന്നു. ആ അച്ചടക്കം തുടരണമെന്നാണ് ആഗ്രഹം. താന്‍ ഉറച്ച ഈശ്വര വിശ്വാസിയാണ്. നല്ലതു പ്രതീക്ഷിക്കുന്നതായും ഉമ തോമസ് പറഞ്ഞു. മത്സര സാധ്യത തള്ളാതെ കെ.വി. തോമസ്കൊച്ചി:…
Read Moreഅമ്പലപ്പുഴ പാൽപ്പായസത്തിൽ വെള്ളം ചേർത്ത് തട്ടുന്നത് പതിനായിരങ്ങൾ; പായസത്തിന് ഇപ്പോൾ പേരിലെ പ്രശസ്തി മാത്രം; അഡ്മിനിസ്ട്രേറ്റർക്കെതിരേ ഭക്തജന പ്രതിഷേധം ശക്തം
അമ്പലപ്പുഴ: ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ പാൽപ്പായസം വിതരണത്തിൽ ക്രമക്കേടെന്ന് ആക്ഷേപം. പ്രതിഷേധ പ്രാർഥനായജ്ഞം സംഘടിപ്പിച്ച് ഭക്തജനക്കൂട്ടായ്മ. ഒരുദിവസം 135 ലിറ്റർ പാൽപ്പായസമുണ്ടാക്കി ഭക്തർക്ക് വിതരണം ചെയ്യാനാണ് ദേവസ്വം ബോർഡ് നൽകിയിരിക്കുന്ന നിർദേശം. എന്നാൽ, ഈ നിർദേശത്തിനു വിപരീതമായി 300 ഓളം ലിറ്റർ പാൽപ്പായസമുണ്ടാക്കി അനധികൃത വിൽപ്പനയിലുടെ ദേവസ്വം ബോർഡ് അഡ്മിനിസ്ട്രേറ്റർ ദിവസവും പണം തട്ടുകയാണെന്നാണ് ഭക്തജനക്കൂട്ടായ്മയുടെ ആരോപണം. ഒരു ലിറ്റർ പാൽപ്പായസത്തിന് 160 രൂപയാണ് വില. എന്നാൽ രസീതില്ലാതെ ഇതിന്റെ രണ്ടിരട്ടി വിലയീടാക്കി അനധികൃത വിൽപ്പന നടത്തുകയാണ് ദേവസ്വം ബോർഡെന്നും ഇവർ ആരോപിക്കുന്നു. കൂടുതൽ നിർമിക്കുമ്പോൾ പാൽപ്പായസത്തിന്റെ ഗുണനിലവാരം നഷ്ടപ്പെടുന്നുവെന്നും ഭക്തർ പറയുന്നു. കൂടാതെ ചുറ്റുവിളക്ക് കത്തിക്കാനായി ദിവസവും വഴിപാടുകാരിൽനിന്ന് 10,500 രൂപ വാങ്ങിയിട്ട് ഉപയോഗിച്ച എണ്ണ തന്നെയാണ് ഇതിന് ഉപയോഗിക്കുന്നതെന്നും ഇതിലും ക്രമക്കേട് കാട്ടുന്നുവെന്നുമാണ് ഭക്തരുടെ പരാതി. ചുറ്റുവിളക്കിനായി ഭക്തരിൽനിന്ന് സ്വീകരിക്കുന്ന മുഴുവൻ തുകയ്ക്കും രസീത് നൽകണമെന്നും…
Read Moreഭക്ഷ്യവിഷബാധ: പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം; യാത്രകൾ പോകുമ്പോൾ ഒഴിവാക്കേണ്ട ഭക്ഷണം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇങ്ങനെ…
കാഞ്ഞങ്ങാട്: ചെറുവത്തൂരിൽ ഭക്ഷ്യ വിഷബാധയെ തുടർന്ന് വിദ്യാർഥി മരിക്കുകയും 31 പേരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്ത സാഹചര്യത്തിൽ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ.വി. രാംദാസ് അറിയിച്ചു. ചെറുവത്തൂർ ബസ് സ്റ്റാൻഡിൽ ഐഡിയൽ കൂൾ ബാറിൽനിന്ന് കഴിഞ്ഞ രണ്ടുദിവസത്തിനകം ആഹാരം കഴിച്ചവരിൽ ആരെങ്കിലും ദേഹാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്നുണ്ടെങ്കിൽ തൊട്ടടുത്ത ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടണമെന്നും അദ്ദേഹം അറിയിച്ചു. ഭക്ഷണത്തില്‍ കലരുന്ന രാസവസ്തുക്കള്‍ മൂലമോ ഭക്ഷണം പഴകുന്നതുമൂലമോ ഭക്ഷ്യവിഷബാധ സംഭവിക്കാമെന്നും ഭക്ഷണം പാകം ചെയ്യുമ്പോഴും സൂക്ഷിച്ചു വയ്ക്കുമ്പോഴും സംഭവിക്കുന്ന അശ്രദ്ധയാണ് ഭക്ഷണത്തെ വിഷമയമാക്കി അണുബാധയ്ക്ക് കാരണമാകുന്നത്. വൃത്തിഹീനമായ സാഹചര്യത്തിൽ പാകം ചെയ്യുന്നതോ ഇറച്ചി സൂക്ഷിച്ചുവച്ചു പിന്നീട് പാകം ചെയ്യുന്നതുമയ ഷവർമ, ബർഗർ പോലുള്ള ഹോട്ടൽ ഭക്ഷണം, തിളപ്പിക്കാതെ വിതരണം ചെയ്യുന്ന വെള്ളം, പൊതുചടങ്ങുകളിൽ വിതരണം ചെയ്യുന്ന ഭക്ഷണം എന്നിവ വഴിയാണ് സാധാരണ ഭക്ഷ്യവിഷബാധയുണ്ടാകുന്നത്. വീട്ടിലുണ്ടാക്കുന്ന…
Read Moreഅമ്മയുടെ പരാതി പരിഹാര സെല്ലിൽ നിന്നും നടി മാല പാർവതി രാജിവച്ചു; അവർക്ക് എന്തും ചെയ്യാമെന്ന് മണിയൻപിള്ള
കൊച്ചി: പീഡന പരാതിയെ തുടർന്ന് വിവാദത്തിലായ നടനും നിർമാതാവുമായ വിജയ് ബാബുവിനെ താരസംഘടനയായ അമ്മയിൽ നിന്നും ചവിട്ടി പുറത്താക്കാനാകില്ലെന്ന് അമ്മ എക്സിക്യൂട്ടീവ് അംഗം മണിയൻപിള്ള രാജു. എക്സിക്യൂട്ടീവ് അംഗം കൂടിയായ വിജയ് ബാബുവിനെ കൂടി കേൾക്കേണ്ടതുണ്ട്. സ്വയം മാറിനിൽക്കുകയാണെന്ന് പറഞ്ഞയാളെ ചവിട്ടി പുറത്താക്കേണ്ട കാര്യമുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. അമ്മയുടെ പരാതി പരിഹാര സെല്ലിൽ നിന്നും നടി മാല പാർവതി രാജിവച്ചു. അവർക്ക് എന്തും ചെയ്യാം. പരാതി പരിഹാര സെല്ലിലെ മറ്റ് അംഗങ്ങൾ സംഘടനയ്ക്കൊപ്പമാണെന്നും മണിയൻപിള്ള പറഞ്ഞു.
Read Moreപി.സി. ജോർജ് അറസ്റ്റിൽ! അറസ്റ്റ് ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി; വെള്ളത്തിന് തീപിടിപ്പിക്കുന്ന വർഗീയതയെന്ന് വി.ഡി. സതീശന്
തിരുവനന്തപുരം: മതവിദ്വേഷ പ്രസംഗം നടത്തിയെന്ന പരാതിയിൽ മുൻ എംഎൽഎ പി.സി. ജോർജിന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. മതവിദ്വേഷ പ്രസംഗത്തിനും മതവികാരം വ്രണപ്പെടുത്തിയതിനും ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ് നടപടി. 153എ, 295എ വകുപ്പുകളാണ് പോലീസ് ചുമത്തിയിരിക്കുന്നത്. തിരുവനന്തപുരം ഫോർട്ട് അസിസ്റ്റന്റ് കമ്മീഷണർ ഷാജിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്ന് പുലർച്ചെ ഈരാറ്റുപേട്ടയിലെ വീട്ടിലെത്തി ജോർജിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. പിന്നീട് തിരുവനന്തപുരം എആർ ക്യാമ്പിൽ എത്തിച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മതവിദ്വേഷ പ്രസംഗത്തിന്റെ പേരിൽ ഡിജിപി അനിൽകാന്തിന്റ നിർദേശപ്രകാരം ശനിയാഴ്ചയാണ് തിരുവനന്തപുരം ഫോർട്ട് പോലീസ് ജോർജിനെതിരെ കേസെടുത്തത്. തിരുവനന്തപുരത്തുവച്ച് നടന്ന അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിന്റെ ഉദ്ഘാടന ചടങ്ങിലായിരുന്നു ജോര്‍ജിന്റെ വിവാദപ്രസംഗം. ഇതിനെതിരേ യൂത്ത് ലീഗ് ഉൾപ്പെടെയുള്ളവർ ഡിജിപിക്ക് പരാതി നൽകിയിരുന്നു. പി.സി. ജോര്‍ജിന്റെ വിദ്വേഷ പ്രസംഗത്തിനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും രംഗത്തെത്തിയിരുന്നു. വെള്ളത്തിന് തീപിടിപ്പിക്കുന്ന വർഗീയതയാണ് ജോർജ് പറഞ്ഞത്. മുൻകൂട്ടി…
Read Moreനടി ജാക്വിലിൻ ഫെർണാണ്ടസിന്റെ ഏഴുകോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി! ഇഡിയുടെ നടപടി നടി ലീന മരിയ പോളിന്റെ ഭർത്താവുമായി ബന്ധപ്പെട്ട കേസില്‍
സ്വന്തം ലേഖകൻ ന്യൂഡൽഹി: ബോളിവുഡ് നടി ജാക്വിലിൻ ഫെർണാണ്ടസിന്റെ ഏഴുകോടി രൂപയുടെ സ്വത്തുക്കൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കണ്ടുകെട്ടി. നടി ലീന മരിയ പോളിന്റെ ഭർത്താവും വ്യവസായിയുമായ സുകേഷ് ചന്ദ്രശേഖറുമായി ബന്ധപ്പെട്ട സാന്പത്തികതട്ടിപ്പ് കേസിലാണ് ഇഡിയുടെ നടപടി. തട്ടിപ്പിലൂടെ ലഭിച്ച പണം ഉപയോഗിച്ചു ജാക്വിലിന് സുകേഷ് 5.71 കോടിയുടെ സമ്മാനങ്ങൾ നൽകിയതായി ഇഡി കണ്ടെത്തിയിരുന്നു. ഇതിനെത്തുടർന്നു ചോദ്യംചെയ്യലിനു ഹാജരാകണമെന്ന് നടിയോട് ഇഡി ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഹാജരാകാതെ കഴിഞ്ഞ ഡിസംബറിൽ രാജ്യത്തിനു പുറത്തേക്കു കടക്കാൻ ശ്രമിച്ച നടിയെ ഇഡിയുടെ നിർദേശപ്രകാരം എമിഗ്രേഷൻ അധികൃതർ മുംബൈ എയർപോർട്ടിൽ തടഞ്ഞു. തുടർന്ന് ഡിസംബർ എട്ടിന് എൻഫോഴ്്സ്മെന്റ് ഡയറക്ടറേറ്റ് വിശദമായി ചോദ്യം ചെയ്തിരുന്നു. റാൻബാക്സി ലബോറട്ടറീസിന്റെ മുൻ ഉടമയും ഫോർട്ടിസ് ഹെൽത്ത് കെയറിന്റെ പ്രമോട്ടറുമായിരുന്ന ശിവേന്ദർ സിംഗിന്റെ ഭാര്യയിൽനിന്നാണു സുകേഷും സംഘവും 200 കോടി വാങ്ങി തട്ടിപ്പു നടത്താൻ പദ്ധതിയിട്ടത്. വായ്പാ തട്ടിപ്പ്,…
Read Moreമുൻകൂര്‍ ജാമ്യാപേക്ഷ നൽകിയിട്ടുണ്ടെങ്കിലും അറസ്റ്റിനെ അതു ബാധിക്കില്ല! പീഡനക്കേസില്‍ വിജയ് ബാബുവിനെതിരേ നടപടി കടുപ്പിച്ച് പോലീസ്
കൊച്ചി: യുവനടി നൽകിയ ലൈംഗികപീഡന പരാതിയെത്തുടർന്ന് ഒളിവില്‍ കഴിയുന്ന നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെതിരേ നടപടി കടുപ്പിക്കാനൊരുങ്ങി പോലീസ്. വിജയ് ബാബു മുൻകൂര്‍ ജാമ്യാപേക്ഷ നൽകിയിട്ടുണ്ടെങ്കിലും അറസ്റ്റിനെ അതു ബാധിക്കില്ലെന്നു കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ സി.എച്ച്. നാഗരാജു പറഞ്ഞു. പ്രതി കീഴടങ്ങാന്‍ എടുക്കുന്ന സമയമനുസരിച്ചായിരിക്കും പാസ്പോര്‍ട്ട് റദ്ദാക്കൽ ഉൾപ്പെടെയുള്ള നടപടികളെന്നും അദ്ദേഹം പറഞ്ഞു. പരാതിയിൽ അന്വേഷണം വൈകിയിട്ടില്ല. പരാതി ലഭിച്ച അന്നുതന്നെ അന്വേഷണസംഘത്തെ ചുമതലപ്പെടുത്തി. ആരോപണവിധേയനെക്കുറിച്ച് തെരക്കിയപ്പോൾ ഗോവയില്‍ ആണെന്നാണ് അറിഞ്ഞത്. അവിടെയെത്തിയെങ്കിലും പിടികൂടാനായില്ല. ദുബായിലേക്ക് പ്രതി കടന്നെങ്കിലും അന്വേഷണസംഘം ദുബായിലേക്കു പോകേണ്ട സാഹചര്യം നിലവിലില്ല. വിജയ് ബാബുവിനെതിരേ ഭയപ്പെട്ടാണ് നടി പരാതി തന്നത്. പരാതിയുടെ വിവരങ്ങള്‍ ചോര്‍ന്നുവെന്ന് വിശ്വസിക്കുന്നില്ല. എഫ്ഐആര്‍ എന്നത് പൊതുവിവരമാണ്. നടിയുടെ പരാതിക്കു പുറകെ സമൂഹമാധ്യമത്തിലൂടെ വിജയ് ബാബുവിനെതിരേ ലൈംഗികാരോപണം ഉന്നയിച്ച യുവതിയെക്കുറിച്ച് പോലീസ് അന്വേഷിച്ചുവരികയാണ്. ആരോപണം പുറത്തുവിട്ട ഫേസ്ബുക്ക് പേജിന്റെ…
Read More