ഒ​റ്റ​യ്ക്ക് താ​മ​സി​ക്കു​ന്ന സ്ത്രീ​ക​ളെ വ​ള​യ്ക്കും; പി​ന്നീ​ട് ഇ​വ​രെ കൊ​ന്ന് സ്വ​ർ​ണ​ങ്ങ​ൾ മോ​ഷ്ടി​ച്ചു മു​ങ്ങും; കേ​ര​ളം ഉ​ൾ​പ്പ​ടെ തേ​ടി​യ സീ​രി​യ​ൽ കി​ല്ല​ർ പി​ടി​യി​ൽ

അ​മ​രാ​വ​തി: ഒ​റ്റ​യ്ക്ക് താ​മ​സി​ക്കു​ന്ന സ്ത്രീ​ക​ളെ വ​ശ​ത്താ​ക്കി​യ ശേ​ഷം കൊ​ല​പ്പെ​ടു​ത്തി മോ​ഷ​ണം ന​ട​ത്തി​വ​ന്ന സീ​രി​യ​ൽ കി​ല്ല​ർ അ​റ​സ്റ്റി​ൽ. ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ തി​രു​പ്പ​തി​യി​ൽ നി​ന്നും വി​ശ്വ​നാ​ഥ് എ​ന്ന​യാ​ളാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​യാ​ളു​ടെ സ​ഹാ​യി രാ​ജ​മ്മ​യും പി​ടി​യി​ലാ​യി. 21 കേ​സു​ക​ളി​ൽ ഇ​യാ​ൾ പ്ര​തി​യാ​ണ്. പോ​ലീ​സി​ൽ നി​ന്നും ര​ക്ഷ​പെ​ടാ​ൻ ഇ​യാ​ൾ ഇ​ട​യ്ക്കി​ടെ പേ​ര് മാ​റ്റു​മാ​യി​രു​ന്നു. ക​ർ​ണാ​ട​ക, കേ​ര​ളം, ആ​ന്ധ്രാ​പ്ര​ദേ​ശ് എ​ന്നി​വി​ട​ങ്ങ​ളി​ൽ പോ​ലീ​സി​ന്‍റെ മോ​സ്റ്റ് വാ​ണ്ട​ഡ് ലി​സ്റ്റി​ൽ ഇ​യാ​ളു​ടെ പേ​രു​ണ്ട്. 2024 മു​ത​ൽ വ്യാ​ജ​മേ​ൽ​വി​ലാ​സ​ത്തി​ൽ ഇ​യാ​ൾ തി​രു​പ്പ​തി​യി​ൽ താ​മ​സി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. രാ​മ​ച​ന്ദ്ര​പു​ര​ത്തെ മു​നീ​ശ്വ​രി​യു​ടെ കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​നി​ടെ​യാ​ണ് വ​ഴി​ത്തി​രി​വു​ണ്ടാ​യ​ത്. ഒ​റ്റ​യ്ക്ക് താ​മ​സി​ക്കു​ന്ന സ്ത്രീ​ക​ളു​മാ​യി അ​ടു​പ്പം സ്ഥാ​പി​ക്കു​ക​യും പി​ന്നീ​ട് ഇ​വ​രെ കൊ​ന്ന് സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ മോ​ഷ്ടി​ച്ച ഒ​ന്നി​ല​ധി​കം കേ​സു​ക​ൾ​ക്ക് മു​നീ​ശ്വ​രി​യു​ടെ കൊ​ല​പാ​ത​ക​വു​മാ​യി സാ​മ്യ​മു​ണ്ടെ​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്തി. ഇ​യാ​ൾ പ​തി​വാ​യി ഓ​ട്ടോ​റി​ക്ഷ​യി​ലാ​ണ് സ​ഞ്ച​രി​ച്ചി​രു​ന്ന​ത്. സി​സി​ടി​വി​യു​ടെ​യും മ​റ്റും സ​ഹാ​യ​ത്തോ​ടെ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ പോ​ലീ​സ് ഓ​ട്ടോ​റി​ക്ഷ ക​ണ്ടെ​ത്തു​ക​യും ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്യു​ക​യു​മാ​യി​രു​ന്നു. ഇ​യാ​ളി​ൽ…

Read More

ലോ​ണെ​ടു​ത്ത​തി​ന്‍റെ പേ​രി​ൽ മ​ക​ന്‍ മ​രി​ച്ച​തെ​ന്ന് വ​രു​ത്തി തീ​ർ​ക്കാ​ൻ ശ്ര​മം; ത​ന്‍റെ മ​ക​നെ കൊ​ല​പ്പെ​ടു​ത്തി​യ​ത്; പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ല്‍ നീ​തി ല​ഭി​ക്കി​ല്ലെ​ന്ന് നി​ധി​ന്‍റെ അ​ച്ഛ​ൻ

തി​രു​വ​ന​ന്ത​പു​രം: നി​ധി​ന്‍​രാ​ജി​ന്‍റെ മ​ര​ണ​ത്തി​ല്‍ പോ​ലീ​സ് ന​ട​ത്തു​ന്ന അ​ന്വേ​ഷ​ണ​ത്തി​ല്‍ നീ​തി ല​ഭി​ക്കു​മെ​ന്ന് പ്ര​തീ​ക്ഷ​യി​ല്ലെ​ന്ന് നി​ധി​ന്റെ പി​താ​വ്. ജാ​തി അ​ധി​ക്ഷേ​പ​ത്തി​ല്‍ നി​ന്നു ശ്ര​ദ്ധ തി​രി​ക്കാ​നാ​ണ് ലോ​ണ്‍ ആ​പ്പി​നെ​ക്കു​റി​ച്ച് പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്. കേ​സ് അ​ട്ടി​മ​റി​ക്കാ​നാ​ണ് ഇ​ങ്ങ​നെ ചെ​യ്യു​ന്ന​ത്. മ​ക​ന്‍ ലോ​ണ്‍ ആ​പ്പി​ലു​ടെ വാ​യ്പ എ​ടു​ത്ത​ത് അ​മ്മ​യു​ടെ ചി​കി​ത്സ​യ്ക്ക് വേ​ണ്ടി​യാ​ണ്. വാ​യ്പ കൃ​ത്യ​മാ​യി അ​ട​യ്ക്കു​ന്നു​ണ്ട്. ലോ​ണെ​ടു​ത്ത​തി​ന്‍റെ പേ​രി​ലാ​ണ് മ​ക​ന്‍ മ​രി​ച്ച​തെ​ന്ന് വ​രു​ത്താ​നാ​ണ് പോ​ലീ​സ് ശ്ര​മി​ക്കു​ന്ന​ത്. ആ​രെ​യൊ​ക്കെ​യൊ ര​ക്ഷി​ക്കാ​നാ​ണ് പോ​ലീ​സി​ന്‍റെ ശ്ര​മ​മെ​ന്ന് സം​ശ​യ​മു​ണ്ടെ​ന്നും നി​ധി​ന്‍റെ പി​താ​വ് പ​റ​ഞ്ഞു. ത​ന്‍റെ മ​ക​നെ കൊ​ല​പ്പെ​ടു​ത്തി​യ​താ​ണെ​ന്നും പി​താ​വ് പ​റ​ഞ്ഞു. കെ​ട്ടി​ട​ത്തിന്‍റെ മു​ക​ളി​ലേ​ക്ക് ഓ​ടി​ച്ചുക​യ​റ്റി മ​ര​ണ​ത്തി​ലേ​ക്ക് ത​ള്ളി​വി​ട്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Read More

ഈ ​മ​ഴ​യ്ക്ക് മു​മ്പെ​ങ്കി​ലും… മ​റ​യൂ​ർ ഉ​ന്ന​തി​ക​ളി​ലേ​ക്കു​ള്ള ഗോ​ത്ര​വാ​സി​ക​ളു​ടെ പാ​ത​യ്ക്ക് രണ്ടു ​കോ​ടി അ​നു​വ​ദി​ച്ചി​ട്ട് ര​ണ്ട​ര വ​ർ​ഷം; പാ​ല​ങ്ങ​ൾ ഇ​നി​യും ക​ട​ലാ​സി​ൽ മാ​ത്രം

മ​റ​യൂ​ർ: ചി​ന്നാ​ർ വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​നു​ള്ളി​ലെ ഗോ​ത്ര​വാ​സി​ക​ളു​ടെ ജീ​വി​ത​പാ​ത​യാ​യ ഇ​രു​ട്ട​ള​ക്കു​ടി, ഈ​ച്ചാം​പെ​ട്ടി, പു​തു​ക്കു​ടി, വെ​ള്ള​ക്ക​ല്ല്, മു​ള​കാം​പെ​ട്ടി, ക​മ്മാ​ളം​കു​ടി ഉ​ന്ന​തി​ക​ളി​ലേ​ക്കു​ള്ള റോ​ഡി​ൽ മൂ​ന്നി​ട​ത്താ​യി തോ​ടു​ക​ൾ​ക്കു കു​റു​കെ ര​ണ്ട് പാ​ല​ങ്ങ​ളും ഒ​രു ച​പ്പാ​ത്തും നി​ർ​മി​ക്കാ​ൻ 2023ൽ ​ര​ണ്ടു​കോ​ടി രൂ​പ അ​നു​വ​ദി​ച്ചി​ട്ടും, ര​ണ്ട​ര വ​ർ​ഷം പി​ന്നി​ട്ടി​ട്ടും നി​ർ​മാ​ണം ഒ​രു ചു​വ​ടു​പോ​ലും മു​ന്നോ​ട്ട് പോ​യി​ട്ടി​ല്ല. അം​ബേ​ദ്ക്ക​ർ വി​ക​സ​ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഇ​രു​ട്ട​ള​ക്കു​ടി, ഈ​ച്ചാം​പെ​ട്ടി, ക​മ്മാ​ളം​കു​ടി പ​ദ്ധ​തി​ക​ളി​ലാ​യി ഓ​രോ കോ​ടി രൂ​പ വീ​തം അ​നു​വ​ദി​ച്ചി​രു​ന്നു. 2023 ഡി​സം​ബ​ർ 3ന് ​എ. രാ​ജ എം​എ​ൽ​എ ഈ ​പാ​ല​ങ്ങ​ളു​ടെ​യും അ​നു​ബ​ന്ധ റോ​ഡു​ക​ളു​ടെ​യും നി​ർ​മാ​ണ ഉ​ദ്ഘാ​ട​നം ന​ട​ത്തി​യി​രു​ന്നു. എ​ന്നാ​ൽ ഉ​ദ്ഘാ​ട​ന​ത്തി​നു ശേ​ഷം പു​രോ​ഗ​തി ഒ​ന്നു​മി​ല്ല. പു​റ​വ​യ​ലി​ൽ​നി​ന്ന് 2.4 കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തി​ലു​ള്ള റോ​ഡി​ന്‍റെ ഒ​രു കി​ലോ​മീ​റ്റ​ർ മാ​ത്ര​മാ​ണ് കോ​ൺ​ക്രീ​റ്റ് ചെ​യ്ത​ത്. 950 മീ​റ്റ​ർ റോ​ഡ് നി​ർ​മാ​ണ​മു​ള്ള ക​മ്മാ​ളം​കു​ടി ഭാ​ഗ​ത്ത് പ​കു​തി മാ​ത്ര​മാ​ണ് പൂ​ർ​ത്തി​യാ​യ​ത്. ബാ​ക്കി റോ​ഡ് നി​ർ​മാ​ണ​വും പാ​ല​ങ്ങ​ളു​ടെ നി​ർ​മാ​ണ​വും ആ​രം​ഭി​ക്കാ​തെ…

Read More

“എ​ന്‍റെ വോ​ട്ട് എ​ന്‍റെ അ​ഭി​മാ​നം’…​പ​ക്ഷേ ചെ​യ്ത ജോ​ലി​ക്ക് കൂ​ലി കി​ട്ടി​യി​ല്ലെ​ങ്കി​ൽ കു​ടും​ബം പ​ട്ടി​ണി​യാ​കും സാ​റേ; പ്ര​തി​ഫ​ലം ല​ഭി​ക്കാ​തെ ബി​എ​ല്‍​ഒ​മാ​ര്‍

കോ​ട്ട​യം: വോ​ട്ടെ​ടു​പ്പ് ക​ഴി​ഞ്ഞി​ട്ടും ബൂ​ത്ത് ലെ​വ​ല്‍ ഓ​ഫീ​സ​ര്‍​മാ​രാ​യി പ്ര​വ​ര്‍​ത്തി​ച്ച​വ​ര്‍​ക്ക് പ്ര​തി​ഫ​ലം ല​ഭി​ച്ചി​ല്ലെ​ന്നു പ​രാ​തി. വോ​ട്ടെ​ടു​പ്പി​ന്‍റെ ത​ലേ​ന്ന് “എ​ന്‍റെ വോ​ട്ട് എ​ന്‍റെ അ​ഭി​മാ​നം’ എ​ന്ന സ്ലോ​ഗ​ന്‍ പ​തി​ച്ച ഒ​രു കു​ട മാ​ത്ര​മാ​ണ് ന​ല്‍​കി​യ​ത്. വോ​ട്ടെ​ടു​പ്പു​ദി​വ​സം സ​ഹാ​യ​കേ​ന്ദ്രം ഒ​രു​ക്കി പ്ര​വ​ര്‍​ത്തി​ച്ച​തി​നു 900 രൂ​പ​യാ​ണ് ല​ഭി​ക്കു​ക. ഇ​ത് കോ​ട്ട​യം താ​ലൂ​ക്കി​ലെ ബി​എ​ല്‍​ഒ​മാ​ര്‍​ക്കു ല​ഭി​ച്ചി​ട്ടി​ല്ല. മീ​ന​ച്ചി​ല്‍, കാ​ഞ്ഞി​ര​പ്പ​ള്ളി താ​ലൂ​ക്കി​ലെ ചി​ല​ര്‍​ക്ക് പ്ര​തി​ഫ​ലം ല​ഭി​ച്ചി​ട്ടു​ണ്ട്. വീ​ട്ടി​ല്‍ വോ​ട്ടു ചെ​യ്യു​ന്ന​വ​ര്‍​ക്കാ​യി പോ​ളിം​ഗ് സം​ഘ​ത്തോ​ടൊ​പ്പം പോ​യ​തി​നു പ്ര​തി​ദി​നം ന​ല്‍​കേ​ണ്ട 650 രൂ​പ, വോ​ട്ട​ര്‍​മാ​ര്‍​ക്ക് സ്ലി​പ്പു​ക​ള്‍ വി​ത​ര​ണം ചെ​യ്യാ​ന്‍ പോ​യ​തി​നു പ്ര​തി​ദി​നം ല​ഭി​ക്കേ​ണ്ട 600 രൂ​പ എ​ന്നി​വ​യും ഇ​തു​വ​രെ വി​ത​ര​ണം ചെ​യ്തി​ട്ടി​ല്ല. തെ​ര​ഞ്ഞെ​ടു​പ്പി​നു മു​മ്പ് നാ​ലു മാ​സം നീ​ണ്ടു​നി​ന്ന സ​മ​ഗ്ര വോ​ട്ട​ര്‍ പ​ട്ടി​ക പ​രി​ഷ്‌​ക​ര​ണ ന​ട​പ​ടി​ക​ള്‍​ക്കാ​യി ആ​ദ്യ ഗ​ഡു​വാ​യി ല​ഭി​ക്കേ​ണ്ട 2000 രൂ​പ​യും മി​ക്ക ബി​എ​ല്‍​ഒ​മാ​ര്‍​ക്കും ല​ഭി​ച്ചി​ട്ടി​ല്ല. ബീ​ഹാ​റി​ലും മ​റ്റും 6000 രൂ​പ എ​സ്‌​ഐ​ആ​റി​നു പ്ര​തി​ഫ​ലം ന​ല്‍​കി​യ​പ്പോ​ള്‍ ജി​ല്ല​യി​ലെ…

Read More

മ​ദ്യ​പി​ച്ചെ​ത്തി ഭാ​ര്യ​യെ നി​ര​ന്ത​രം മ​ർ​ദി​ക്കു​ന്ന ഭ​ർ​ത്താ​വ്; മ​രു​മ​ക​നെ വെ​ട്ടി വീ​ഴ്ത്തി പി​താ​വ്; ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ യു​വാ​വ് ആ​ശു​പ​ത്രി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: മദ്യപിച്ചെത്തി പ​തി​വാ​യി മ​ക​ളെ മ​ർ​ദി​ക്കു​ന്ന മ​രു​മ​ക​നെ വെ​ട്ടി വീ​ഴ്ത്തി പി​താ​വ് . പ​ത്തു​കാ​ണി ക​ട​യാ​റ​വീ​ട്ടി​ല്‍ മോ​ജോ​യ്ക്ക് ആ​ണ് വെ​ട്ടേ​റ്റ​ത്. കൂ​ട്ട​പ്പു ച​രു​വി​ള സോ​ജീ ഭാ​വ​നി​ല്‍ ടി. ​ദാ​സ്(61)​ആ​ണ് മ​രു​മ​ക​നെ ആ​ക്ര​മി​ച്ച​ത്. ആ​ക്ര​മ​ണ​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ മോ​ജോ​യെ കാ​ര​ക്കോ​ണം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ശ​നി​യാ​ഴ്ച രാ​ത്രി ആ​യി​രു​ന്നു സം​ഭ​വം. പ​തി​വാ​യി മ​ക​ളെ മ​ർ​ദി​ക്കു​ന്ന മോ​ജോ​യെ ദാ​സ് പ​ല​ത​വ​ണ താ​ക്കീ​ത് ചെ​യ്തി​രു​ന്നു. ശ​നി​യാ​ഴ്ച രാ​ത്രി​യും മ​ദ്യ​ല​ഹ​രി​യി​ല്‍ മോ​ജോ ഭാ​ര്യ​യെ ആ​ക്ര​മി​ച്ചി​രു​ന്നു. ഇ​തോ​ടെ​യാ​ണ് ദാ​സ് ഇ​ട​പെ​ടു​ന്ന​ത്. മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്ന മോ​ജോ​യെ ദാ​സ് വെ​ട്ടി​വീ​ഴ്ത്തു​ക​യാ​യി​രു​ന്നു. മ​ക​ളു​ടെ നി​ല​വി​ളി കേ​ട്ട് പ്ര​ദേ​ശ​വാ​സി​ക​ള്‍ ഓ​ടി കൂ​ടി​യ​പ്പോ​ഴാ​ണ് സം​ഭ​വം പു​റ​ത്ത​റി​യു​ന്ന​ത്. സം​ഭ​വ​ത്തി​ന് ശേ​ഷം ത​മി​ഴ്‌​നാ​ട്ടി​ലേ​ക്ക് ക​ട​ക്കാ​ൻ ശ്ര​മി​ച്ച ദാ​സി​നെ വെ​ള്ള​റ​ട പോ​ലീ​സ് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍​ഡ് ചെ​യ്തു.

Read More

കും​ഭ​മേ​ള വൈ​റ​ൽ താ​രത്തിന്‍റെ വി​വാ​ഹ​ത്തി​ല്‍ വീ​ഴ്ച വ​ന്നി​ട്ടി​ല്ല: ആ​ധാ​ർ കാ​ർ​ഡ് ഒ​റി​ജി​ന​ലെ​ന്ന് പോ​ലീ​സ് റി​പ്പോ​ർ​ട്ട്

തി​രു​വ​ന​ന്ത​പു​രം: കും​ഭ​മേ​ള വൈ​റ​ൽ താ​രത്തിന്‍റെ വി​വാ​ഹ​ത്തി​ല്‍ യാ​തൊ​രു വീ​ഴ്ച​യും സം​ഭ​വി​ച്ചി​ട്ടി​ല്ലെ​ന്ന് പോ​ലീ​സ് റി​പ്പോ​ർ​ട്ട്. വി​വാ​ഹ​ത്തി​നു മു​ൻ​പ് പെ​ൺ​കു​ട്ടി ഹാ​ജ​രാ​ക്കി​യ ആ​ധാ​ർ കാ​ർ​ഡ് ഒ​റി​ജി​ന​ൽ ആ​ണെ​ന്നും യു​ഐ​ഡി​എ​ഐ സൈ​റ്റി​ൽ പ​രി​ശോ​ധി​ച്ച് ഉ​റ​പ്പു​വ​രു​ത്തി​യെ​ന്നും ഡി​ജി​പി​ക്ക്‌ കൈ​മാ​റി​യ റി​പ്പോ​ർ​ട്ടി​ല്‍ പ​റ​യു​ന്നു. ഇ​തേ ആ​ധാ​ർ ന​മ്പ​ർ ത​ന്നെ​യാ​ണ് ജ​ന​ന സ​ർ​ട്ടി​ഫി​ക്ക​റ്റി​ലും ഉ​ള്ള​ത്. എ​ന്നാ​ൽ ജ​ന​ന സ​ർ​ട്ടി​ഫി​ക്ക​റ്റ് സ്ഥി​രീ​ക​രി​ക്കാ​ന്‍ സം​വി​ധാ​ന​മി​ല്ലെ​ന്നും റി​പ്പോ​ർ​ട്ടി​ല്‍ വി​ശ​ദീ​ക​രി​ക്കു​ന്നു. വി​വാ​ഹ​സ​മ​യ​ത്ത് പെ​ൺ​കു​ട്ടി​ക്ക് പ്രാ​യ​പൂ​ർ​ത്തി​യാ​യി​രു​ന്നി​ല്ല എ​ന്ന ദേ​ശീ​യ പ​ട്ടി​ക​വ​ർ​ഗ ക​മ്മീ​ഷ​ന്‍റെ ക​ണ്ടെ​ത്ത​ലി​നെ​ത്തു​ട​ർ​ന്നാ​ണ് മ​ധ്യ​പ്ര​ദേ​ശ് പോ​ലീ​സ് ഭ​ർ​ത്താ​വ് ഫ​ർ​മാ​ൻ ഖാ​നെ​തി​രെ പോ​ക്സോ കേ​സെ​ടു​ത്ത​ത്. ഈ ​മാ​സം 22 ന് ​ദേ​ശീ​യ പ​ട്ടി​ക വ​ർ​ഗ ക​മ്മീ​ഷ​ന് മു​മ്പി​ൽ കേ​ര​ള ഡി​ജി​പി ഹാ​ജ​രാ​ക​ണ​മെ​ന്നും നി​ര്‍​ദേ​ശം ന​ല്കി. ക​ഴി​ഞ്ഞ മാ​ർ​ച്ച് 11 ന് ​തി​രു​വ​ന​ന്ത​പു​ര​ത്തെ അ​രു​മാ​നൂ​ർ ശ്രീ ​നൈ​നാ​ർ ദേ​വ ക്ഷേ​ത്ര​ത്തി​ൽ വെ​ച്ചാ​യി​രു​ന്നു വൈ​റ​ൽ താ​ര​ത്തി​ന്‍റെ വി​വാ​ഹം. വി​വാ​ഹ​സ​മ​യ​ത്ത് പെ​ൺ​കു​ട്ടി​ക്ക് 16 വ​യ​സും ര​ണ്ട് മാ​സ​വും മാ​ത്ര​മാ​യി​രു​ന്നു…

Read More

‘ഗെ​യ്റ്റി​ന് പു​റ​ത്തി​റ​ങ്ങി​യാ​ൽ കൈ​യും കാ​ലും വെ​ട്ടും, കൈ​യി​ല്ലാ​തെ ജീ​വി​ക്കേ​ണ്ടി വ​രുമെന്ന് പറഞ്ഞു, അ​മ്മ​യു​ടെ സ​ർ​ജ​റി​യെ​ കളിയാക്കി’: നിധിൻരാജിന്‍റെ ഓഡിയോ പുറത്ത്

തി​രു​വ​ന​ന്ത​പു​രം: കെ​ട്ടി​ട​ത്തി​ൽ​നി​ന്ന് വീ​ണു മ​രി​ച്ച ക​ണ്ണൂ​ർ ഡെ​ന്‍റ​ൽ കോ​ള​ജ് ഒ​ന്നാം​വ​ർ​ഷ ബി​ഡി​എ​സ് വി​ദ്യാ​ർ​ഥി തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി ആ​ർ.​എ​ൽ. നി​ധി​ൻ​രാ​ജി​ന്‍റെ മ​ര​ണ​ത്തി​ന് പി​ന്നി​ൽ അ​ധ്യാ​പ​ക​രു​ടെ അ​ധി​ക്ഷേ​പ​മാ​ണെ​ന്ന് ബ​ന്ധു​ക്ക​ൾ ആ​രോ​പ​ണം ഉ​യ​ർ​ത്തി​യ​തി​ന് പി​ന്നാ​ലെ, നി​ധി​ന്‍റേ​തെ​ന്ന് ക​രു​തു​ന്ന ഓ​ഡി​യോ സ​ന്ദേ​ശം പു​റ​ത്ത്. ‘ഞാ​ൻ സ്റ്റാ​ഫ് റൂ​മി​ൽ നി​ന്ന് ഇ​റ​ങ്ങി​യ​ല്ലോ, അ​തി​നു​ശേ​ഷം എ​ന്‍റെ അ​ടു​ത്ത് യു ​ആ​ർ ഇ​ഡി​യ​റ്റ് എ​ന്ന് പ​റ​ഞ്ഞു, അ​പ്പോ​ൾ ഞാ​ൻ സെ​യിം ടു ​യൂ എ​ന്ന് മു​ഖ​ത്ത് നോ​ക്കി ത​ന്നെ പ​റ​ഞ്ഞു. പി​ന്നെ മ​റ്റേ കൂ​ട്ട​ത്തോ​ട് ആ​ക്ര​മി​ക്കു​ന്ന സ്ഥ​ലം ഉ​ണ്ട​ല്ലോ ന​മ്മു​ടെ സ്റ്റാ​ഫ് റൂം, ​എ​ല്ലാം ഒ​ന്നി​നൊ​ന്ന് മെ​ച്ച​മാ​ണ്. എ​ന്തെ​ല്ല​മാ​ണ് അ​വി​ടെ​നി​ന്ന് എ​ന്നോ​ട് പ​റ​ഞ്ഞ​തെ​ന്ന് അ​റി​യാ​മോ.. നീ ​ഗെ​യ്റ്റി​ന് പു​റ​ത്തി​റ​ങ്ങി​യാ​ൽ കൈ​യും കാ​ലും വെ​ട്ടും. കൈ​യി​ല്ലാ​തെ ജീ​വി​ക്കേ​ണ്ടി വ​രു​മെ​ന്നൊ​ക്കെ പ​റ​ഞ്ഞു. എ​ന്നാ​ൽ സാ​റെ, അ​തൊ​ന്ന് കാ​ണ​ണെ​ന്ന് ഞാ​ൻ പ​റ​ഞ്ഞു. അ​പ്പോ​ൾ സം​ഗീ​ത മാം ​അ​ട​ക്ക​മു​ള്ള​വ​രെ എ​ന്നെ ത​ന്നെ നോ​ക്കി​നി​ൽ​ക്കു​ക​യാ​ണ്.…

Read More

വിഖ്യാത പിന്നണിഗായിക ആശാ ഭോസ്‌ലേ അന്തരിച്ചു

മും​ബൈ: വി​ഖ്യാ​ത പി​ന്ന​ണി ഗാ​യി​ക ആ​ശാ ഭോ​സ്‌​ലെ (92) വി​ട​പ​റ​ഞ്ഞു. ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് മും​ബൈ​യി​ലെ ബ്രീ​ച്ച് കാ​ൻ​ഡി ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് അ​ന്ത്യം. ക​ഴി​ഞ്ഞ കു​റ​ച്ച് മാ​സ​ങ്ങ​ളാ​യി നി​ര​വ​ധി ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളാ​ൽ ബു​ദ്ധി​മു​ട്ട് അ​നു​ഭ​വി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. ശ​നി​യാ​ഴ്ച​യാ​ണ് ആ​ശ ഭോ​സ്‌​ലെ​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. ഒ​മ്പ​തു ഭാ​ഷ​ക​ളി​ലാ​യി പ​തി​നാ​യി​ര​ത്തി​ലേ​റെ ഗാ​ന​ങ്ങ​ൾ ആ​ല​പി​ച്ച ആ​ശാ ഭോ​സ്‌​ലെ ഗി​ന്ന​സ് റി​ക്കാ​ർ​ഡി​ൽ ഇ​ടം​പി​ടി​ച്ചി​ട്ടു​ണ്ട്. എ​ട്ടു പ​തി​റ്റാ​ണ്ടു നീ​ണ്ട സം​ഗീ​ത ജീ​വി​ത​ത്തി​ലൂ​ടെ, ഇ​ന്ത്യ​ൻ സം​ഗീ​ത​ത്തി​ന് ന​ൽ​കി​യ മി​ക​ച്ച സം​ഭാ​വ​ന​ക​ൾ മു​ൻ​നി​ർ​ത്തി നി​ര​വ​ധി പു​ര​സ്കാ​ര​ങ്ങ​ൾ ആ​ശ ഭോ​സ്‌​ലെ​യെ തേ​ടി​യെ​ത്തി​യി​ട്ടു​ണ്ട്. 2000ൽ ​ദാ​ദാ​സാ​ഹി​ബ് ഫാ​ൽ​ക്കെ അ​വാ​ർ​ഡും 2008ൽ ​പ​ത്മ​വി​ഭൂ​ഷ​ണും ന​ൽ​കി രാ​ജ്യം ആ​ദ​രി​ച്ചി​രു​ന്നു.

Read More

എ​ന്നു​മീ ഏ​ട്ടായീ​ടെ ചി​ങ്കാ​രി… കാ​മു​ക​ന്‍റെ കൂ​ടെ പോ​വാ​ൻ പെ​ൺ​കു​ട്ടി​യെ കോ​ട​തി അ​നു​വ​ദി​ച്ചു; ചെ​ക്ക​ൻ വീ​ട്ടു​കാ​രും പെ​ണ്ണ് വീ​ട്ടു​കാ​രും ത​മ്മി​ത്ത​ല്ലി

താ​മ​ര​ശേ​രി: കാ​മു​ക​ന്‍റെ കൂ​ടെ പോ​വാ​ൻ പെ​ൺ​കു​ട്ടി​യെ താ​മ​ര​ശേ​രി കോ​ട​തി അ​നു​വ​ദി​ച്ച​തി​ന് പി​ന്നാ​ലെ കോ​ട​തി പ​രി​സ​ര​ത്ത് കൂട്ടത്തല്ല്. യു​വ​തി​യു​ടെ കു​ടും​ബാം​ഗ​ങ്ങ​ളും യു​വാ​വി​ന്‍റെ സു​ഹൃ​ത്തു​ക്ക​ളു​മാ​ണ് കോ​ട​തി പ​രി​സ​ര​ത്ത് പ​ര​സ്പ​രം ചേ​രി​തി​രി​ഞ്ഞ് ഏ​റ്റു​മു​ട്ടി​യ​ത്. ക​ഴി​ഞ്ഞ നാ​ലി​നാ​ണ് മു​ക്കം സ്വ​ദേ​ശി​ക​ളു​ടെ മ​ക​ളെ കാ​ണാ​താ​യ​ത്. പി​ന്നാ​ലെ കു​ടും​ബം മു​ക്കം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. പി​ന്നാ​ലെ ആ​ൺ​സു​ഹൃ​ത്തി​നെ​യും യു​വ​തി​യേ​യും പോ​ലീ​സ് വി​ളി​ച്ചു​വ​രു​ത്തി മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ ശേ​ഷം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി. പെ​ൺ​കു​ട്ടി​ക്ക് പ്രാ​യ​പൂ​ർ​ത്തി​യാ​യ​തി​നാ​ൽ (20) സ്വ​ന്തം ഇ​ഷ്ട​പ്ര​കാ​രം ആ​ൺ​സു​ഹൃ​ത്തി​നൊ​പ്പം വി​ടാ​ൻ കോ​ട​തി തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് കോ​ട​തി​ക്ക് പു​റ​ത്തി​റ​ങ്ങി​യ​പ്പോ​ഴാ​ണ് യു​വ​തി​യു​ടെ കു​ടും​ബാം​ഗ​ങ്ങ​ളും യു​വാ​വി​ന്‍റെ സു​ഹൃ​ത്തു​ക്ക​ളും ത​മ്മി​ൽ അ​ടി​പി​ടി​യാ​യ​ത്. മ​ക​ളെ അ​നു​ന​യി​പ്പി​ച്ച് വീ​ട്ടി​ലേ​ക്ക് തി​രി​ച്ചു​കൊ​ണ്ടു​പോ​കാ​ൻ വീ​ട്ടു​കാ​ർ ശ്ര​മി​ച്ച​ത് യു​വാ​വ് എ​തി​ർ​ത്ത​താ​ണ് അ​ടി​പി​ടി​യി​ലെ​ത്തി​ച്ച​ത്. പി​ന്നാ​ലെ യു​വ​തി യു​വാ​വി​നൊ​പ്പം പോ​വു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്.

Read More

അ​ടി​ച്ച് പ​ണി​ക്കു​റ്റം തീ​ർ​ക്കും; വോ​ട്ടി​ന് പ​ണം ന​ൽ​കി​യ​തി​ന് പി​ന്നി​ൽ നീ​യ​ല്ലേ; ബി​ജെ​പി വ​നി​താ നേ​താ​വി​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി ശോ​ഭാ സു​രേ​ന്ദ്ര​ൻ

പാ​ല​ക്കാ​ട്: ബി​ജെ​പി വ​നി​താ നേ​താ​വി​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്ന് ആ​രോ​പി​ച്ച് ശോ​ഭാ സു​രേ​ന്ദ്ര​നെ​തി​രെ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. ആ​ല​പ്പു​ഴ നോ​ർ​ത്ത് ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​ന്ദു വി​ന​യ​കു​മാ​റാ​ണ് പ​രാ​തി​ക്കാ​രി. ബി​ന്ദു​വി​നെ ശോ​ഭാ സു​രേ​ന്ദ്ര​ൻ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന ശ​ബ്ദ സ​ന്ദേ​ശ​വും പു​റ​ത്താ​യി. നി​ങ്ങ​ൾ ബി​ജെ​പി പ്ര​വ​ർ​ത്ത​ക അ​ല്ലേ​യെ​ന്ന് ചോ​ദി​ച്ചാ​ണ് ശോ​ഭ സം​ഭാ​ഷ​ണം തു​ട​ങ്ങു​ന്ന​ത്. പാ​ല​ക്കാ​ട്ടെ വോ​ട്ട​ർ​ക്ക് പ​ണം ന​ൽ​കി​യ സ്ത്രീ​ക്ക് പി​ന്നി​ൽ ബി​ന്ദു​വാ​ണെ​ന്നും അ​ടി​ച്ച് പ​ണി​ക്കു​റ്റം തീ​ർ​ക്കു​മെ​ന്നും ഫോ​ൺ സ​ന്ദേ​ശ​ത്തി​ൽ ശോ​ഭ പ​റ​യു​ന്നു​ണ്ട്. വോ​ട്ട​ർ​ക്ക് പ​ണം ന​ൽ​കി​യ സ്ത്രീ ​വ​ന്ന​ത് ആ​ല​പ്പു​ഴ ര​ജി​സ്ട്രേ​ഷ​നി​ലു​ള്ള കാ​റി​ലാ​ണെ​ന്നും ബി​ന്ദു​വി​നെ കോ​ട​തി ക​യ​റ്റു​മെ​ന്നും സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന് പ​രാ​തി ന​ൽ​കു​മെ​ന്നും ശോ​ഭ പ​റ​യു​ന്നു​ണ്ട്. വെ​ള്ളി​യാ​ഴ്ച​യാ​ണ് ശോ​ഭ വി​ളി​ച്ച​തെ​ന്ന് ബി​ന്ദു ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു. ഫോ​ണി​ലൂ​ടെ സ​ഭ്യ​മ​ല്ലാ​ത്ത ഭാ​ഷ​യി​ൽ സം​സാ​രി​ച്ചു. ത​ന്നെ​യും ഭ​ർ​ത്താ​വി​നെ​യും അ​പാ​യ​പ്പെ​ടു​ത്തു​മെ​ന്ന് ശോ​ഭ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നും ബി​ന്ദു പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Read More