തൊടുപുഴ: കുളമാവ് പോലീസ് അറസ്റ്റ് ചെയ്ത പണമിടപാടുകാരൻ മുട്ടം എള്ളുംപുറം അരീപ്പാക്കൽ സിബി തോമസി ന്റെ (49) സാന്പത്തിക സ്രോതസുകളെക്കുറിച്ചു പോലീസ് വിശദമായ അന്വേഷണം തുടങ്ങി. 2015ൽ മുട്ടത്ത് ഓട്ടോ ഓടിച്ചു നടന്ന സിബി തോമസിന് ഇപ്പോൾ കോടികളുടെ ആസ്തിയാണുള്ളത്. കഴിഞ്ഞ വർഷം 11 കോടിയാണ് ഇയാൾ നികുതിവകുപ്പിനു വാർഷിക റിട്ടേണ്‍ സമർപ്പിച്ചത്. വീട്ടമ്മമാർ ഉൾപ്പെടെ നിരവധിയാളുകളെ കൃത്രിമ രേഖകൾ ചമച്ചു കടക്കെണിയിലാക്കി വഞ്ചിച്ച കേസിലാണ് കുളമാവ് സിഐ സുനിൽ തോമസിന്റെ നേതൃത്വത്തിൽ ഇയാളെ അറസ്റ്റ് ചെയ്തത്. ജില്ലാ പോലീസ് മേധാവി ആർ.കറുപ്പ സ്വാമിയുടെ നിർദേശത്തെത്തുടർന്നാണ് നടപടി. തൊടുപുഴ മേഖലയിൽനിന്നു ലഭിച്ച നാലു പരാതികളിലാണ് ഇപ്പോൾ അന്വേഷണം നടക്കുന്നത്. അറസ്റ്റിലായ പ്രതിയെ ഇന്നലെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പ്രതിക്കെതിരേ അറസ്റ്റ് വാറണ്ടും ഇയാൾക്കെതിരെ വിവിധ പോലീസ് സ്റ്റേഷനുകളിലും കോടതിയിലും നിരവധി വഞ്ചനാ കേസുകൾ നിലവിലുണ്ടെ ന്നു…
Read MoreCategory: Top News
“ഫല’മില്ലാത്ത പ്രഖ്യാപനം; “കണക്കി’നു കണ്ണുംനട്ട് ഒന്നരമാസം; തടഞ്ഞുവയ്ക്കപ്പെട്ട ഡിഗ്രി പരീക്ഷാഫലം ഇതുവരെ പ്രസിദ്ധീകരിച്ചില്ല
പി.കെ. അരുണ്‍കുമാർ കോട്ടയം: എംജി യൂണിവേഴ്സിറ്റിക്കു കീഴിലുള്ള ചങ്ങനാശേരി അമര പിആർഡിഎസ് ആർട്സ് ആൻഡ് സയൻസ് കോളജിലെ ഒന്നാം സെമസ്റ്റർ ബിഎസ്സി മാത്സ് വിദ്യാർഥികൾ പരീക്ഷാഫലത്തിനു കാത്തിരിപ്പു തുടങ്ങിയിട്ട് ഒന്നരമാസം. എംജി യൂണിവേഴ്സിറ്റിയുടെ 2021 സെപ്റ്റംബറിൽ നടന്ന (സിബിസിഎസ് 2020 അഡ്മിഷൻ) ഒന്നാം സെമസ്റ്റർ ഡിഗ്രി പരീക്ഷാഫലം മാർച്ച് ഏഴിനു പ്രഖ്യാപിച്ചതാണ്. എന്നാൽ, അമര പിആർഡിഎസ് കോളജിലെ ഒന്നാം സെമസ്റ്റർ ബിഎസ്സി മാത്സ്, ബികോം വിഭാഗങ്ങളുടെ പരീക്ഷാഫലം യൂണിവേഴ്സിറ്റി തടഞ്ഞു വച്ചു. ഒന്നാം സെമസ്റ്റർ പരീക്ഷയുടെ ഇന്റേണൽ മാർക്ക് യഥാസമയം സബ്മിറ്റ് ചെയ്യാതിരുന്നതിനെത്തുടർന്നാണ് പരീക്ഷാഫലം തടഞ്ഞുവച്ചതെന്ന് യൂണിവേഴ്സിറ്റി പരീക്ഷാ കണ്ട്രോളിംഗ് വിഭാഗം അറിയിച്ചിരുന്നു. എന്നാൽ പിഴയോടുകൂടി ഇന്റേണൽ മാർക്ക് യൂണിവേഴ്സിറ്റിക്കു നൽകിയെന്നാണ് കോളജിന്റെ വിശദീകരണം. യൂണിവേഴ്സിറ്റിയുടെയും കോളജ് അധികൃതരുടെയും നിരുത്തരവാദപരമായ സമീപനത്താൽ നട്ടംതിരിഞ്ഞ വിദ്യാർഥികൾ ഇതിനെതിരേ പ്രതിഷേധം ഉയർത്തി. ഇതു സംബന്ധിച്ച വിവരങ്ങൾ “ദീപിക’ റിപ്പോർട്ട്…
Read Moreപോസ്റ്റ്മോർട്ടവും നടത്താൻ 24 മണിക്കൂർ കാത്തിരിക്കേണ്ട ദുരവസ്ഥ; അപകടങ്ങളിൽപ്പെട്ട് ചികിത്സയിൽ കഴിയവേ മരണപ്പെട്ടാൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കേണ്ടന്ന് മെഡിക്കൽ കോളജ് സൂപ്രണ്ട്
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജിൽ വിവിധ അപകടങ്ങളിൽപ്പെട്ട് ചികിത്സയിൽ കഴിയവേ മരണപ്പെടൂന്നവരുടെ മൃതദേഹങ്ങൾ പോലീസ് ഇൻക്വസ്റ്റ് നടത്താൻ കോവിഡ് മാനദണ്ഡം പാലിക്കണ്ടായെന്ന് നിർദ്ദേശം നൽകുമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാർ. അപകടങ്ങളിൽപ്പെട്ട് മരണപ്പെടുന്നവരുടെ കോവിഡ് പരിശോധനാ ഫലം യഥാസമയം ലഭിക്കാത്തതിനാൽ പോലീസ് ഇൻക്വസ്റ്റും പോസ്റ്റ്മോർട്ടവും നടത്താൻ 24 മണിക്കൂർ കാത്തിരിക്കേണ്ടി വരുമെന്ന് തിങ്കളാഴ്ച രാഷ്്ട്രദീപിക റിപ്പോർട്ട് ചെയ്തിരുന്നു. വാർത്ത ശ്രദ്ധയിൽപ്പെട്ട ആശുപത്രി അധികൃതർ, മാസ്ക് ധരിക്കുന്ന കാര്യത്തിൽ പ്പോലും, ബന്ധപ്പെട്ട അധികൃതർ ഇളവ് പ്രഖ്യാപിച്ച സാഹചര്യത്തിൽ മൃതദേഹം പോലീസ് ഇൻക്വസ്റ്റ് ചെയ്യാൻ കോവിഡ് മാനദണ്ഡം പാലിക്കേണ്ടതില്ലെന്ന് ബന്ധപ്പെട്ടവർക്ക് ഇന്നു തന്നെ നിർദ്ദേശം നൽകുമെന്ന് ആശുപത്രി സൂപ്രണ്ട് രാഷ്ട്രദീപികയോട് പറഞ്ഞു. അതിനാൽ ഇനി മുതൽ അപകടങ്ങളിൽപ്പെട്ട് ചികിത്സയിൽ കഴിയവേ മരണപ്പെട്ടാൽ ഉടൻതന്നെ ബന്ധപ്പെട്ട പോലീസിനു ഇൻക്വസ്റ്റ് നടത്താൻ കഴിയുമെന്ന് അധികൃതർ അറിയിച്ചു
Read Moreകല്ലിടൽ വീണ്ടും തുടങ്ങി: പ്രതിഷേധക്കാരെ ബൂട്ടിട്ട് ചവിട്ടി പോലീസിന്റെ ക്രൂരത; കഴക്കൂട്ടം കരിച്ചിറയിൽ പോലീസ് തേർവാഴ്ച; അഞ്ചുപേർ ആശുപത്രിയിൽ
തിരുവനന്തപുരം: സംസ്ഥാനത്ത് ഒരിടവേളയ്ക്ക് ശേഷം വീണ്ടും കെ റെയിൽ സർവേ തുടങ്ങി. തിരുവനന്തപുരം കഴക്കൂട്ടം കരിച്ചാറയിലാണ് കെ റെയിൽ കല്ലിടാൻ ഉദ്യോഗസ്ഥർ എത്തിയത്. ഇവരെ നാട്ടുകാരും കോൺഗ്രസ് പ്രവർത്തകരും തടഞ്ഞതോടെ സംഘർഷമുണ്ടായി. പോലീസും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ ഉന്തുംതള്ളുമുണ്ടായി. പോലീസുകാർ പ്രവർത്തകരെ ബൂട്ടിട്ട് ചവിട്ടുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. സംഘർഷത്തിൽ പ്രവർത്തകരിൽ ചിലർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. പ്രതിഷേധം ശക്തമായതോടെ കല്ലിടൽ നടപടികൾ നിർത്തിവച്ച് ഉദ്യോഗസ്ഥർ ഇവിടെനിന്നും മടങ്ങുകയും ചെയ്തു. കഴിഞ്ഞ മാസം അവസാനം നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് കരിച്ചാറയിൽ കല്ലിടൽ താൽക്കാലികമായി നിർത്തിവച്ചിരുന്നു. സിപിഎം പാർട്ടി കോൺഗ്രസ് അവസാനിച്ചതിനു പിന്നാലെയാണ് സംസ്ഥാനത്ത് കല്ലിടൽ പുനരാരംഭിച്ചിരിക്കുന്നതെന്നും ശ്രദ്ധേയമാണ്.
Read Moreആറുവയസുകാരിയുടെ സ്വകാര്യ ഭാഗത്ത് മുറിവ്; വിവരം തിരക്കിയ അമ്മയറിഞ്ഞത് ഞെട്ടിക്കുന്ന കാര്യം; ഇരുപത്തിമൂന്നുകാരൻ പ്രതിക്ക് 28 വർഷം കഠിനതടവും 60,000 രൂപ പിഴയും
തിരുവനന്തപുരം : ആറു വയസുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 28 വർഷവും ആറു മാസവും കഠിനതടവിനും 60,000 രൂപ പിഴയും ശിക്ഷ വിധിച്ചു. തിരുവനന്തപുരം സ്വദേശിയായ സെൽജി (23)നെയാണ് തിരുവനന്തപുരം അതിവേഗ സ്പെഷൽ കോടതി ജഡ്ജി ആർ. ജയകൃഷ്ണൻ ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ ഒന്‍പതു മാസം കൂടി ശിക്ഷ അനുഭവിക്കണം. കുട്ടിയുടെ സ്വകാര്യ ഭാഗത്തുണ്ടായ മുറിവിനെക്കുറിച്ച് അമ്മ ചോദിച്ചപ്പോഴാണ്പീഡനത്തിന്റെ വിവരം പറഞ്ഞത്. പ്രോസിക്യൂഷന് വേണ്ടി സപെഷൽ പബ്ലിക്ക് പ്രോസിക്യൂട്ടർ ആർ.എസ്.വിജയ് മോഹൻ ഹാജരായി.പിഴ തുക കുട്ടിക്കു നൽകണമെന്നും സർക്കാർ നഷ്ടപരിഹാരം നൽകണമെന്നും കോടതി ഉത്തരവിൽ പറയുന്നുണ്ട്. പൂന്തുറ ഇൻസ്പെക്ടർ ബി.എസ്. സജി കുമാർ, സബ് ഇൻസ്പെക്ടർ സജിൻ ലൂയിസ് എന്നിവരാണ് കേസ് അന്വേഷിച്ചത്.
Read Moreപ്രണയതട്ടിപ്പ് ! ഈ മേഖലയില്‍ പ്രണയ കുരുക്കില്‍ അകപ്പെട്ടിട്ടുള്ളത് പതിനഞ്ചോളം പെണ്‍കുട്ടികള്‍; രക്ഷിതാക്കള്‍ക്ക് ആശങ്ക; ജാഗ്രതയും..
കടുത്തുരുത്തി: പ്രണയതട്ടിപ്പുമായി ബന്ധപ്പെട്ട് കടുത്തുരുത്തി പോലീസ് മൂന്ന് യുവാക്കളെ അറസ്റ്റ് ചെയ്ത സംഭവത്തെത്തുടർന്നു രക്ഷിതാക്കള്‍ ആശങ്കയിൽ; അതേസമയം ജാഗ്രതയിലും. അപരിചിതരായ യുവാക്കളെ അടുത്ത കാലങ്ങളിലായി സ്കൂളുകളുടെയും ആരാധനാലയങ്ങളുടെയും പരിസരങ്ങളില്‍ തുടര്‍ച്ചയായി കാണുന്നതായി നാട്ടുകാര്‍ പറയുന്നു. ഇന്നലെയും കടുത്തുരുത്തി ടൗണില്‍നിന്നു സ്കൂളിലേക്കു പോകുന്ന വഴിയിലും ആപ്പുഴ തീരദേശ റോഡിലുമായി കൗമാരക്കാരയ പെണ്‍കുട്ടികളെയും യുവാക്കളെയും കണ്ടിരുന്നു. സ്കൂള്‍ യൂണിഫോമില്‍ തോളത്ത് സ്കൂള്‍ ബാഗും തൂക്കിയിട്ട് പെണ്‍കുട്ടികള്‍ കാമുകന്മാരായ യുവാക്കള്‍ക്കൊപ്പം ചുറ്റിത്തിരിയുന്നതാണ് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. വീടുകളില്‍നിന്നും സ്കൂള്‍ യൂണിഫോം ധരിച്ചെത്തുന്ന പെണ്‍കുട്ടികള്‍ ആളൊഴിഞ്ഞ പുരയിടങ്ങളിലും ആരാധനാലയങ്ങളുടെ ബാത്ത്റൂമുകളിലും മറ്റും കയറി വസ്ത്രം മാറുന്നതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അടുത്തിടെ ഇത്തരമൊരു സംഭവം ശ്രദ്ധയില്‍പ്പെട്ട അധികാരികള്‍ പോലീസിനെ വിളിച്ചുവരുത്തി പെണ്‍കുട്ടിയെ കൈമാറിയിരുന്നു. യാതൊരു മറയുമില്ലാതെ മരത്തിന്റെ പുറകിലും മറ്റും നിന്ന് കാമുകന്മാരുടെ സാന്നിധ്യത്തില്‍ വസ്ത്രം മാറുന്നതിനും പെണ്‍കുട്ടികള്‍ക്ക് മടിയില്ലാത്ത അവസ്ഥയാണ്. ഇത്തരം കാഴ്ച്ചകള്‍ ശ്രദ്ധയില്‍പ്പെട്ട് വീട്ടമ്മമാര്‍…
Read Moreമലപ്പുറത്ത് 11കാരൻ മലകയറിയെന്ന് സംശയം! പോലീസും നാട്ടുകാരും പ്രദേശത്ത് തെരച്ചിൽ ഊർജിതമാക്കി; ഒരാളെ പാമ്പ് കടിച്ചു; ഒടുവില്‍…
മലപ്പുറം: എടവണ്ണയിൽ പതിനൊന്നു വയസുകാരനെ കാണാതായത് പരിഭ്രാന്തി പരത്തി. പടിഞ്ഞാറെ ചാത്തല്ലൂർ സ്വദേശി പാറക്കൽ അഭിലാഷിന്റെ മകൻ ആദർശിനെയാണ് കാണാതായത്. വീടിനുസമീപത്തെ മലമുകളിലേക്ക് കുട്ടികയറിയതായി സംശയം ഉണ്ടായതോടെ പോലീസും നാട്ടുകാരും പ്രദേശത്ത് തെരച്ചിൽ ഊർജിതമാക്കി. മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിൽ വീടിന് മുന്നിലെ റബർ തോട്ടത്തിൽ തന്നെ കുട്ടിയെ കണ്ടെത്തി. ഏഴ് മണിയോടെയാണ് കുട്ടിയെ കാണാതായത്. അതിനിടെ കുട്ടിയെ തെരയാൻ പോയ സംഘത്തിൽ ഒരാളെ പാമ്പ് കടിച്ചു. കെ.ടി. ബഷീറിനാണ് പാന്പുകടിയേറ്റത്. ഇയാളെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Read Moreഅതിഥി തൊഴിലാളിയുടെ ഭാര്യയെയും മകനെയും കാണാനില്ല! പ്രീതിയുടെ കൈവശമുണ്ടായിരുന്ന ഫോണ്‍ സ്വിച്ച് ഓഫ് ആണെന്നു മുകേഷ്
രാജാക്കാട്: സ്വകാര്യ റിസോർട്ടിലെ ജീവനക്കാരനായ അതിഥി തൊഴിലാളിയുടെ ഭാര്യയെയും അഞ്ചു വയസുള്ള മകനെയും കാണാതായതായി പരാതി. ബൈസണ്‍വാലി ടീ കന്പനിയിലെ സ്വകാര്യ റിസോർട്ടിൽ ജോലി ചെയ്യുന്ന മധ്യപ്രദേശ് സ്വദേശി മുകേഷ് മോങ്കറുടെ ഭാര്യ പ്രീതി(31), മകൻ ആനന്ദ് (5) എന്നിവരെയാണ് രണ്ടാഴ്ച മുൻപ് താമസ സ്ഥലത്തു നിന്നും കാണാതായത്. പ്രീതിയുടെ കൈവശമുണ്ടായിരുന്ന ഫോണ്‍ സ്വിച്ച് ഓഫ് ആണെന്നും മുകേഷ് പറയുന്നു. ഇതുസംബന്ധിച്ച് മുകേഷ് മോങ്കർ പരാതി നൽകിയിട്ടുണ്ടെന്നും ഇയാളുടെ മൊഴി രേഖപ്പെടുത്തിയ ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്നും രാജാക്കാട് സിഐ ബി. പങ്കജാക്ഷൻ അറിയിച്ചു.
Read Moreമീന്‍ കറിയില്ലാതെ ചോറ് ഇറങ്ങാത്തവരുടെ ശ്രദ്ധയ്ക്ക്..! ഫോർമാലിൻ കലർന്ന മത്സ്യം ഒഴുകുന്നു; മൂന്നു സ്ഥലങ്ങളിൽ നിന്ന് പിടിച്ചെടുത്തത് 102.5 കിലോ മത്സ്യം
ആലപ്പുഴ: ജില്ലയിലെ വിവിധ മത്സ്യ വിൽപന കേന്ദ്രങ്ങളിലേക്ക് മാരക രാസവസ്തുവായ ഫോർമാലിൻ കലർന്ന മത്സ്യം ഒഴുകുന്നു. കാൻസറിനും മറ്റ് ധാരാളം ആരോഗ്യപ്രശ്നങ്ങൾക്കും വഴിവയ്ക്കുന്ന ഒന്നാണ് ഫോർമാലിൻ. ഭക്ഷ്യസുരക്ഷാവകുപ്പിന്റെ പരിശോധന വല്ലപ്പോഴും മാത്രം നടക്കുന്നതും വിഷമത്സ്യ വിൽപനക്ക് വളംവച്ചു കൊടുക്കുന്നു. മത്സ്യം ദീർഘനാൾ കേടാകാതെ പച്ചമത്സ്യമെന്നു തോന്നിക്കുന്ന രീതിയിൽ ഇരിക്കാനാണ് ഫോർമാലിൻ ലായനിയിലിടുന്നത്. ഇന്നലെ വഴിച്ചേരി മത്സ്യമാർക്കറ്റിലും പരിസരത്തും ജില്ലാഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ റെയ്ഡിൽ ഫോർമാലിൻ ചേർന്നതുൾപ്പെടെ പഴകിയ 102.5 കിലോ മത്സ്യം പിടിച്ചെടുത്തു. കേരയും തിലോപ്പിയയും വഴിച്ചേരി മാർക്കറ്റിൽ മത്സ്യക്കച്ചവടം നടത്തുന്ന വഴിച്ചേരി തലപ്പറന്പ് ആയിഷകോട്ടേജിൽ അസീസ് മൻസിലിൽ അസീസ്, വഴിച്ചേരി പറന്പിത്തറ അലക്സാണ്ടർ എന്നിവരുടെ പക്കൽ നിന്നും ഫോർമാലിൻ ചേർന്ന പഴകിയ 92 കിലോ കേരയും ഏഴുകിലോ ചീഞ്ഞ തിലാപ്പിയയും പിടിച്ചെടുത്തു. വഴിച്ചേരി പാലത്തിനു വടക്കുവശം മത്സ്യകച്ചവടം നടത്തുന്ന സക്കറിയാ വാർഡ് ലത്തീഫ് വക പുരയിടത്തിൽ…
Read Moreപരസ്യ ശാസനയോ തരം താഴ്ത്തലോ ? ജോര്‍ജ് എം. തോമസില്‍ ചവിട്ടി ലൗജിഹാദ് വീണ്ടും വെട്ടാന്‍ സിപിഎം; ഇല്ലാത്ത പാര്‍ട്ടി രേഖ ഉദ്ധരിച്ചതിന്…
സ്വന്തം ലേഖകന്‍ കോഴിക്കോട്: ലവ് ജിഹാദുമായി ബന്ധപ്പെട്ട വിഷയത്തില്‍ മുന്‍എംഎല്‍എയും പാര്‍ട്ടി നേതാവുമായ ജോര്‍ജ് എം. തോമസില്‍ ചവിട്ടി നിലപാട് ഊട്ടി ഉറപ്പിക്കാന്‍ സിപിഎം. കോടഞ്ചേരിയിലെ മിശ്ര വിവാഹവുമായി ബന്ധപ്പെട്ട് ഇന്ന് സിപിഎം അടിയന്തര ജില്ലാ കമ്മറ്റി, സെക്രട്ടേറിയറ്റ് യോഗം ചേരുമ്പോള്‍ പരസ്യ ശാസന, തരംതാഴ്ത്തല്‍ എന്നിവയില്‍ ഏതെങ്കിലും ഒരു നടപടി മുന്എംഎല്എയ്ക്കെതിരേ ഉറപ്പാണെന്നാണ് വിലയിരുത്തല്‍. നാക്കുപിഴ നിലപാടില്‍നിന്നും മുന്‍എംഎല്‍എ പിന്നോക്കം പോയതും വിദീകരണയോഗത്തില് നാക്കുപിഴയെന്ന് സമ്മതിച്ചതും പാര്‍ട്ടി പരിഗണിക്കും. വിഷയത്തില്‍ ഗൗരവമുള്ള നടപടി കൂടിയേ തീരൂവെന്നനിലപാടാണ് സിപിഎമ്മിനുള്ളത്. ഒരു കാരണവശാലും ലൗജിഹാദ് കേരളത്തില്‍ ഉണ്ടെന്ന രീതിയിലുള്ള പ്രചാരണം അനുവദിക്കാനാവില്ലെന്നും അതുവഴി ബിജെപി, ആര്‍എസ്എസ് നേതൃത്വം നടത്തുന്ന പ്രചരണങ്ങള്‍ക്ക് കുടപിടിക്കാനാകില്ലെന്നുമുള്ള നിലപാടാണ് പാര്‍ട്ടിക്കുള്ളത്. ലൗജിഹാദ് തള്ളുന്നു വിഷയം ജില്ലയിലെ സിപിഎം നേതൃത്വത്തിനുള്ളില്‍ തന്നെ രണ്ട് അഭിപ്രായത്തിന് വഴിതുറന്നിട്ടുണ്ടെങ്കിലും ലൗജിഹാദ് എന്ന വിഷയത്തെ പൂര്‍ണമായും അവഗണിച്ച് ശക്തമായ സന്ദേശം…
Read More