പാലക്കാട്: കുമ്പാച്ചി മലയിൽ പതിയിരിക്കുന്ന അപകടം ഏറെയാണ്. മലയ്ക്ക് ആയിരം മീറ്റർ ഉയരമുണ്ട്. ചെങ്കുത്തായ മലനിരകളിലൂടെ നടക്കാൻ കഴിയില്ല. കാട്ടാന ജനവാസ കേന്ദ്രത്തിലേക്ക് ഇറങ്ങാതിരിക്കാൻ വനംവകുപ്പ് സൗരോർജ വേലി സ്ഥാപിച്ചിട്ടുണ്ട്. ബാബു അകപ്പെട്ട സ്ഥലത്തിനു താഴെ വലിയ താഴ്ചയാണ്. ആനയുൾപ്പെടെയുള്ള വന്യമൃഗങ്ങളുള്ള വനമേഖലയാണ് ഇവിടം. രക്ഷാപ്രവർത്തകർ കടന്നുപോയതും ആനയുള്ള വനത്തിലൂടെയാണ്. സ്ഥലത്തെത്തിയാൽ മാത്രമേ അപകടസാധ്യതയുടെ വലിപ്പം മനസിലാക്കാൻ കഴിയുകയുള്ളൂവെന്നു മലകയറിയവർ പറഞ്ഞു. രക്ഷാപ്രവർത്തനം മുന്നേറിയതു ദുഷ്കര സാഹചര്യങ്ങളിലൂടെ പാലക്കാട്: ജീവിതത്തിൽ ഇന്നുവരെ കണ്ടിട്ടില്ലാത്ത അതീവദുഷ്കരമായ സാഹചര്യങ്ങളാണ് ബാബുവിനെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെ കണ്ടതെന്നു രക്ഷാപ്രവർത്തന സംഘത്തിലുണ്ടായിരുന്നവർ പറയുന്നു. നിവർന്നുനിന്ന് കയറാൻ പോലും പ്രയാസമുള്ള മലയിടുക്കിലൂടെ പകൽ വെളിച്ചത്തിൽ കണ്ടാൽ കയറാൻപോലും മടിക്കും. ഒരുവിധപ്പെട്ട മനുഷ്യർക്ക് എളുപ്പത്തിൽ കയറിപ്പോകാൻ പറ്റുന്ന മലയല്ലത്. നിവർന്നുനിന്ന് കയറാൻപോലും പാടാണ്, പലയിടത്തും നാലുകാലിൽ എന്നപോലെ കുനിഞ്ഞു കയറേണ്ടിവരുന്ന ഇടം. ഫയർഫോഴ്സും ഞങ്ങൾ ദുരന്ത നിവാരണ…
Read MoreCategory: Top News
കേരളം ഇതുവരെ കാണാത്ത രക്ഷാദൗത്യം! രക്ഷാനായകൻ ഏറ്റുമാനൂരിന്റെ അഭിമാനപുത്രൻ; ബാബുവിന്റെ ദിനമെന്നു നടൻ ഷെയ്ൻ നിഗം
പാലക്കാട്: കേരളം കണ്ട ഏറ്റവും വലിയ രക്ഷാദൗത്യത്തിന് ഒടുവിൽ വിജയകരമായ അന്ത്യം. നേരത്തെയും കേരളത്തിൽ രക്ഷാപ്രവർത്തനത്തിനു സൈന്യമിറങ്ങിയിട്ടുണ്ടെങ്കിലും ഒരു വ്യക്തിക്കു വേണ്ടി, കേരളത്തിൽ, ഇത്രയും മണിക്കൂറുകൾ നീണ്ടുനിന്ന രക്ഷാദൗത്യം ഇതാദ്യമാണ്. സംസ്ഥാനത്ത് ഒരാൾക്കുവേണ്ടി നടത്തുന്ന ഏറ്റവും വലിയ രക്ഷാപ്രവർത്തനമാണ് മലമ്പുഴ ചേറാട് കണ്ടത്. സൈന്യവും എൻഡിആർഎഫും ഡ്രോണും എല്ലാം പങ്കാളികളായ 45 മണിക്കൂറുകളിലധികം നീണ്ട ആശങ്കയ്ക്കൊടുവിൽ ബാബുവിനെ മലമുകളിലെത്തിച്ചപ്പോൾ സമയം ബുധനാഴ്ച രാവിലെ 10.20. കാലാവസ്ഥയും ഭൂപ്രകൃതിയും പ്രതികൂലമായി നിന്ന സാഹചര്യത്തിൽ രക്ഷാപ്രവർത്തനം വളരെ ശ്രമകരമായിരുന്നു. എന്നാൽ സൈന്യം എത്തിയതോടെ വേഗത്തിൽതന്നെ ബാബുവിനെ മുകളിലെത്തിക്കാൻ രക്ഷാപ്രവർത്തകർക്കു സാധിച്ചു. പ്രളയകാലത്താണ് മലയാളി അവസാനമായി സൈന്യത്തിന്റെ രക്ഷാദൗത്യത്തെ കണ്ടത്. അന്നു പ്രളയജലത്താൽ ഒറ്റപ്പെട്ട വീടുകളിൽനിന്ന് നിരവധി പേരെ സൈന്യം രക്ഷപ്പെടുത്തി. ഗർഭിണിയെ ഹെലികോപ്റ്ററിൽ സൈന്യം രക്ഷപ്പെടുത്തിയത് അന്ന് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. രക്ഷാനായകൻ ഏറ്റുമാനൂരിന്റെ അഭിമാനപുത്രൻ ഏറ്റുമാനൂർ: കുന്പാച്ചിമലയിൽ കുടുങ്ങിയ ബാബു…
Read Moreബാബു ഇപ്പോള്‍ സന്തോഷവാന്‍! സാധാരണ ഭക്ഷണം കഴിച്ചു തുടങ്ങിയതായി ഉമ്മ റഷീദ; അപകടം ഉണ്ടായത് മലയുടെ മുകളിലേക്ക് കയറവെ കല്ലില്‍ കാല് തട്ടി
പാലക്കാട്: മലമ്പുഴ ചെറാട് കൂമ്പാച്ചിമലയിൽനിന്ന് സൈന്യം രക്ഷപെടുത്തിയ ബാബുവിന്റെ ആരോഗ്യനില കൂടുതൽ മെച്ചപ്പെട്ടു. ബാബു സാധാരണ ഭക്ഷണം കഴിച്ചു തുടങ്ങിയതായി ഉമ്മ റഷീദ പറഞ്ഞു. ആന്തരികക്ഷതമോ ചതവോ ഇല്ല. ആശുപത്രിവിടുന്നകാര്യം ഇന്ന് അറിയാനാകും. ബാബു ഇപ്പോൾ സന്തോഷവാനാണെന്നും ഉമ്മ അറിയിച്ചു. മലയുടെ മുകളിലേക്ക് കയറവെ കല്ലിൽ കാല് തട്ടിയാണ് അപകടം ഉണ്ടായതെന്ന് ബാബു പറഞ്ഞതായി ഉമ്മ റഷീദ അറിയിച്ചു. ഉമ്മയും സഹോദരനും ബാബുവിനെ ആശുപത്രിയില്‍ എത്തി കണ്ടപ്പോഴാണ് ഇക്കാര്യം അറിയിച്ചത്. കൂടുതൽ അപകടം ഉണ്ടാകാതിരിക്കാൻ പിടിച്ചുനിന്നു. പാതിവഴിക്ക് കൂട്ടുകാർ മല കയറ്റം നിർത്തിയെങ്കിലും താൻ ഒറ്റയ്ക്ക് മല കയറുകയായിരുന്നുവെന്നും ബാബു ഉമ്മയോട് പറഞ്ഞു. പാലക്കാട് ജില്ലാ ആശുപത്രിയിലെ ഐസിയുവിലാണ് ബാബുവിനെ പ്രവേശിപ്പിച്ചിരിക്കുന്നത്. കുമ്പാച്ചി മലയിലെ പാറയിടുക്കിൽ കുടുങ്ങിയ ബാബുവിനെ 43 മണിക്കൂറുകൾക്ക് ശേഷം സൈന്യമാണ് രക്ഷപ്പെടുത്തിയത്. തുടർന്ന് ഹെലികോപ്ടറിൽ കഞ്ചിക്കോട് ഹെലിപാഡിലെത്തിച്ച ബാബുവിനെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.…
Read Moreഒരുകൊല്ലം വരെ തടവോ പിഴയോ..! ബാബുവിനെതിരെ കേസെടുക്കാനുള്ള നടപടികൾ തിടുക്കത്തിലായിപ്പോയി; വനംമന്ത്രിയുടെ വാക്കുകൾ കേട്ടോ!
പാലക്കാട്: മലമ്പുഴ ചെറാട് കൂമ്പാച്ചിമലയിൽനിന്നും രക്ഷപെട്ട ചെറാട് സ്വദേശി ആർ. ബാബുവിനെതിരെ കേസെടുക്കില്ലെന്ന് വനംമന്ത്രി എ.കെ ശശീന്ദ്രൻ. മുഖ്യമന്ത്രിയും മുഖ്യവനപാലകനുമായി ഇക്കാര്യം സംസാരിച്ചെന്നും അദ്ദേഹം പറഞ്ഞു. നടപടി നിർത്തിവയ്ക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ബാബുവിനെതിരെ കേസെടുക്കാനുള്ള നടപടികൾ തിടുക്കത്തിലായിപ്പോയി. വനംവകുപ്പ് മേധാവിയേയും ചീഫ് വൈൽഡ്ലൈഫ് വാർഡനേയും വിളിപ്പിച്ചതായും മന്ത്രി പറഞ്ഞു. ബാബുവിനെതിരെ വനമേഖലയിൽ അതിക്രമിച്ചുകയറിയതിന് കേസെടുക്കുമെന്നാണ് വനംവകുപ്പ് അറിയിച്ചിരുന്നത്. കേരള ഫോറസ്റ്റ് ആക്ട് സെക്ഷൻ 27 പ്രകാരമാണ് കേസ് എടുക്കുക. കുറ്റം തെളിഞ്ഞാൽ ഒരുകൊല്ലം വരെ തടവോ പിഴയോ ലഭിച്ചേക്കാം. നിലവിൽ ആശുപത്രിയിൽ ചികിത്സയിലുള്ള ബാബുവിന്റെ ആരോഗ്യനില മെച്ചപ്പെട്ടതിനു ശേഷമായിരിക്കും കേസെടുക്കുക. വാളയാർ സെക്ഷൻ ഓഫീസർ ബാബുവിന്റെ മൊഴിയും രേഖപ്പെടുത്തുമെന്നും പറഞ്ഞിരുന്നു.
Read Moreഇങ്ങനെയുമുണ്ടോ അമ്മമാര്‍, അതും ദൈവത്തിന്റെ സ്വന്തം നാട്ടില്‍..? മകളെ കാമുകനു കാഴ്ചവച്ച അമ്മയ്ക്ക് ഈ ശിക്ഷ മതിയാകുമോ?
പത്തനംതിട്ട: പതിനൊന്നു വയസുള്ള മകളെ കാമുകനു കാഴ്ചവച്ച അമ്മയ്ക്ക് 20 വര്‍ഷം കഠിനതടവ്. കാമുകനെയും 20 വര്‍ഷം തടവിനു കോടതി ശിക്ഷിച്ചിട്ടുണ്ട്. മാതാവിന് മറ്റൊരു മൂന്നുവര്‍ഷം കൂടി തടവും പിഴയും അടക്കമുള്ള ശിക്ഷയാണ് പത്തനംതിട്ട പോക്സോ കോടതി വിധിച്ചത്. പ്രമാടം, ളാക്കൂര്‍ മൂലപറമ്പില്‍ കോളനിയില്‍ അജി (46)യാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. പ്രതികള്‍ ഇരുവരുടേയും ആദ്യ വിവാഹ ബന്ധം അവസാനിപ്പിച്ചിരുന്നതിനെ തുടര്‍ന്ന് സ്നേഹബന്ധത്തില്‍ കഴിഞ്ഞു വരവേ കുടുംബ വീടിനടുത്തുള്ള ആളൊഴിഞ്ഞ വീട്ടില്‍ മാതാവ് പെണ്‍കുട്ടിയെ ബലമായി കൂട്ടിക്കൊണ്ടുപോകുകയും അജിക്ക് ഉപദ്രവിക്കാന്‍ സാഹചര്യമൊരുക്കുകയും ചെയ്തുവെന്നാണ് പ്രോസിക്യൂഷന് കേസ്്. ഒരേ ദിവസം തന്നെ പലതവണ അജിയില്‍ നിന്നു പെണ്‍കുട്ടിയ്ക്ക് ലൈംഗിക അതിക്രമം ഏല്ക്കേണ്ടിവന്നു. സംഭവത്തിനു ദൃസാക്ഷിയാകേണ്ടിവന്ന പെണ്‍കുട്ടിയുടെ സഹോദരനെ ദേഹോപദ്രവം ഏല്പിക്കുകയും ചെയ്തിരുന്നു. വിചാരണമധ്യേ 20 സാക്ഷികളെ വിസ്തരിക്കുകയും 32 രേഖകള്‍ തെളിവില്‍ സ്വീകരിക്കുകയും ചെയ്തു. ഒന്നാം പ്രതി അജിയെ 20…
Read Moreയുവതിയെ കുത്തിക്കൊന്ന സംഭവം! കൂടുതൽ സിസിടിവി ദൃശ്യങ്ങൾ; വ്യക്തമല്ലാത്ത മലയാളം; മറ്റൊരാളുടെ സ്കൂട്ടറിൽ കയറി ഇയാൾ പോയത് വസ്ത്രം മാറിയശേഷം….
പേരൂർക്കട: അമ്പലമുക്കിൽ അലങ്കാരച്ചെടി വിൽപനശാലയ്ക്കുള്ളിൽ യുവതിയെ കുത്തിക്കൊന്ന നിലയിൽ കണ്ടെത്തിയ സംഭവുമായി ബന്ധപ്പെട്ട് പ്രതിയെന്നു സംശയിക്കുന്ന ആളുടെ കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പോലീസിനു ലഭിച്ചു. ഇയാൾ ഊളമ്പാറ ഭാഗത്തുനിന്ന് പേരൂർക്കടയിൽ എത്തി അവിടെനിന്ന് അമ്പലമുക്ക് ഭാഗത്തേക്ക് വരികയായിരുന്നുവെന്നാണ് സൂചന. ഇത്രയും ദൂരം ഇയാൾ കാൽനടയായി എത്തിയെന്നാണ് പോലീസ് പറയുന്നത്. ഫുൾസ്ലീവ് ഷർട്ട് ധരിച്ചിട്ടുള്ള ഇയാൾ ഒരു കൈ പലപ്പോഴും മറച്ചു പിടിക്കാൻ ശ്രമിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. ഞായറാഴ്ച രാവിലെ 11 മണിയോടുകൂടി നഴ്സറിയിലെത്തിയ ഇയാൾ 20 മിനിറ്റിനുള്ളിൽ തിരികെ പോകുന്നതു ദൃശ്യങ്ങളിൽ ഉണ്ട്. സാന്ത്വന ആശുപത്രി ജംഗ്ഷനിൽ നിന്ന് ഓട്ടോറിക്ഷപിടിച്ചു പോകുന്ന ദൃശ്യങ്ങൾ ആശുപത്രിയിലെ ക്യാമറകളിൽ പതിഞ്ഞിട്ടുണ്ട്. മുട്ടട ജംഗ്ഷനിൽ ഇറങ്ങിയ പ്രതി പിന്നീട് ഇടറോഡിലൂടെയാണ് സഞ്ചരിച്ചത് എന്നാണ് പോലീസ് അനുമാനിക്കുന്നത്. വ്യക്തമല്ലാത്ത മലയാളം പ്രതി സംസാരിച്ചിരുന്നതായി ഓട്ടോ ഡ്രൈവറുടെ മൊഴിയിലുണ്ട്. പിന്നീട് പ്രതിയുടെ ദൃശ്യങ്ങൾ ലഭിച്ചിട്ടില്ലെങ്കിലും…
Read Moreമറ്റാരും കാണാതെ മുട്ടിയുരുമ്മി കിന്നാരം പറഞ്ഞു വര്‍ഷങ്ങളായി താലോലിച്ച് വളര്‍ത്തിയ പ്രണയം..! പ്ലസ്ടുക്കാരിയായ കാമുകി “തേച്ചു’; പയ്യന്നൂരിൽ കാമുകന്റെ ആത്മഹത്യാശ്രമം
പയ്യന്നൂര്‍: ഒന്നിച്ചിരുന്ന് ഐസ്ക്രീം കഴിച്ചും മറ്റാരും കാണാതെ മുട്ടിയുരുമ്മി കിന്നാരം പറഞ്ഞും വര്‍ഷങ്ങളായി താലോലിച്ച് വളര്‍ത്തിയ പ്രണയം പെട്ടെന്ന് ഇല്ലാതായാൽ എങ്ങനെ സഹിക്കും. മോഹനസ്വപ്നങ്ങള്‍ നല്കി പ്രണയത്തില്‍ മയക്കിക്കിടത്തി ഒടുവില്‍ പ്ലസ്ടുക്കാരിയായ കാമുകി തേച്ചിട്ടുപോയാല്‍ ആത്മഹത്യയല്ലാതെ മറ്റെന്താണ് വഴി. വിവേകം വികാരത്തിന് വഴിമാറിയപ്പോള്‍ നമ്മുടെ കഥാനായകന് ചെയ്തതും അതുതന്നെയാണ്. ഇന്നുപുലര്‍ച്ചെ രണ്ടേമുക്കാലോടെ കിഴക്കന്‍ മലയോര ഗ്രാമത്തിലാണ് സംഭവം. മണ്ണെണ്ണയുടെ മണവും ഞരക്കവും കരച്ചിലും കേട്ടാണ് വീട്ടുകാര്‍ ഉണര്‍ന്നത്. നോക്കുമ്പോള്‍ നമ്മുടെ കഥാനായകന് അവശനിലയിലായിരുന്നു. കയ്യിലും കഴുത്തിലും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലും ബ്ലേഡ്കൊണ്ട് വരഞ്ഞുകീറിയിട്ടുണ്ട്. മൂന്നുമാസം കൂടുമ്പോള്‍ കിട്ടുന്ന റേഷന്‍ മണ്ണെണ്ണ ഒരുകുപ്പിയില്‍ നിറച്ച് സൂക്ഷിച്ചുവെച്ചതായിരുന്നു. അതില്‍ കാല്‍ഭാഗം മാത്രമേ അവശേഷിച്ചിട്ടുള്ളു. ഉടന്‍ സമീപത്തെ ആശുപത്രിയിലും പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിലുമെത്തിക്കുകയായിരുന്നു. ജീവന് തിരിച്ചുകിട്ടിയപ്പോഴാണ് ജീവനെപ്പോലെ സ്നേഹിച്ചവള്‍ മറ്റൊരു പുളിങ്കൊമ്പുകണ്ടപ്പോള് ഇവനെ തേച്ചിട്ടുപോയ വിവരമറിഞ്ഞത്. കഴിഞ്ഞ ദിവസം കാമുകി ഈ…
Read Moreഗൂഢാലോചന കേസില്‍ മുന്‍കൂര്‍ ജാമ്യമുണ്ടെങ്കിലും…! ദിലീപ് കോടതിയിൽ കീഴടങ്ങി; ഒപ്പം സഹോദരന് അനൂപ്, സഹോദരീ ഭര്‍ത്താവ് ടി.എന്‍. സുരാജ് എന്നിവരും
കൊച്ചി: യുവനടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപ് ആലുവ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരായി. ദിലീപിനു പുറമേ സഹോദരന് അനൂപ്, സഹോദരീ ഭര്‍ത്താവ് ടി.എന്‍. സുരാജ് എന്നിവരും കോടതിയിൽ ഹാജരായി. കോടതിയില്‍നിന്നു ജാമ്യമെടുക്കുന്നതിനാണ് പ്രതികള്‍ നേരിട്ട് ഹാജരായത്. ഗൂഢാലോചന കേസില്‍ മുന്‍കൂര്‍ ജാമ്യമുണ്ടെങ്കിലും നടപടികളുടെ ഭാഗമായി ക്രൈംബ്രാഞ്ചിന് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്താം. ഇത് ഒഴിവാക്കുന്നതിന് വേണ്ടിയാണ് പ്രതികള്‍ കോടതിയില്‍ കീഴടങ്ങിയത്. കഴിഞ്ഞ ദിവസം ഗൂഢാലോചന കേസില്‍ പ്രതികള്‍ക്കെതിരേ ക്രിമിനല്‍ ഗൂഢാലോചനക്കുറ്റം ചുമത്താന്‍ പ്രഥമദൃഷ്ട്യാ തെളിവില്ലെന്നു വിലയിരുത്തിയാണ് ജസ്റ്റീസ് പി. ഗോപിനാഥാണ് ദിലീപിന് ഉൾപ്പെടെ മുൻകൂർ ജാമ്യം അനുവദിച്ചത്. കേസില്‍ ഒന്നു മുതല്‍ അഞ്ചു വരെ പ്രതികളായ നടന് ദിലീപ്, സഹോദരന് അനൂപ്, സഹോദരീഭര്‍ത്താവ് ടി.എന്‍. സുരാജ്, ബന്ധുവായ അപ്പു എന്ന കൃഷ്ണപ്രസാദ്, സുഹൃത്തായ ബൈജു ചെങ്ങമനാട് എന്നിവര്‍ക്കാണ് ജാമ്യം അനുവദിച്ചത്.…
Read Moreഹീറോയായി ഇന്ത്യന്‍ ആര്‍മി! സാഹസിക ദൗത്യം വിജയിച്ചു; രക്ഷകനായത് സൈനികന് ബാല; ബാബുവിനെ മലമുകളില്‍ എത്തിച്ചു
പാലക്കാട്: മലമ്പുഴ ചെറാട് കുമ്പാച്ചിമലയിലെ മലയിടുക്കിൽ കുടുങ്ങിയ യുവാവിനായുള്ള രക്ഷാദൗത്യം വിജയിച്ചു. ബാബുവിന്റെ അടുത്തേക്ക് എത്തിയ ദൗത്യസംഘാംഗം അദ്ദേഹവുമായി മലയുടെ മുകളില്‍ എത്തി. ദീർഘമായ 48 മണിക്കൂറിനു ശേഷമാണ് ആശാവഹമായ വാർത്ത എത്തുന്നത്. ബാബുവിന് അടുത്തേക്ക് എത്തിയ കരസേനയുടെ ദൗത്യസംഘാംഗം ആദ്യം അദ്ദേഹത്തിന് വെള്ളവും ഭക്ഷണവും മരുന്നും നൽകി. അതിനു ശേഷം തന്റെ ശരീരത്തോട് ബാബുവിനെ ബെൽറ്റ് ഉപയോഗിച്ച് ബന്ധിപ്പിച്ചു. പിന്നീട് ഇരുവരും വടത്തിൽ മുകളിലേക്ക് കയറിത്തുടങ്ങി. മലയുടെ മുകളിൽ നിലയുറപ്പിച്ച ദൗത്യസംഘം ഇരുവരെയും മുകളിലേക്ക് വലിച്ച് ഉയർത്തുകയാണ് ചെയ്യുന്നത്. അതീവ ദുഷ്കരമായ ദൗത്യമാണ് നടന്നുകൊണ്ടിരിക്കുന്നത്. ഏതാനും സമയത്തിനു ശേഷം രക്ഷയുടെ മലമുകളിലേക്ക് എത്തുക തന്നെ ചെയ്യുമെന്നാണ് പ്രതീക്ഷ.
Read Moreമലമ്പുഴയിലെ രക്ഷാദൗത്യം നിര്‍ണായക ഘട്ടത്തില്‍! മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിൽ ബാബുവിന് അരികിൽ കരസേനയുടെ സംഘം എത്തി; ഇനി വെള്ളം എത്തിക്കാനുള്ള ശ്രമം
പാലക്കാട്: മലമ്പുഴ ചെറാട് കുമ്പാച്ചിമലയിലെ മലയിടുക്കിൽ കുടുങ്ങിയ ബാബുവിന് അരികിൽ കരസേനയുടെ സംഘം എത്തി. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് രക്ഷാദൗത്യ സംഘം ബാബുവിന്റെ അരികിലെത്തിയത്. ബാബുവുമായി സംസാരിച്ചതായി രക്ഷാദൗത്യ സംഘം സ്ഥിരീകരിച്ചു. ബാബുവിന് വെള്ളം എത്തിക്കാനുള്ള ശ്രമത്തിലാണ് സൈന്യം. ബാബുവിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് സൈന്യം പറഞ്ഞു. രാത്രിമുഴുവന്‍ രക്ഷദൗത്യത്തിലായിരുന്നു സൈന്യം. ബാബു മലയില്‍ കുടുങ്ങിയിട്ട് 40 മണിക്കൂറോളം പിന്നിടുകയാണ്. മലയാളി കൂടിയായ ലഫ്. കേണല്‍ ഹേമന്ദ് രാജ് ആണ് രക്ഷാദൗത്യ സംഘത്തിന് നേതൃത്വം നല്‍കുന്നത്. കഴിഞ്ഞ രാത്രിയാണ് പര്‍വതാരോഹകര്‍ ഉള്‍പെടുന്ന കരസേനാസംഘം ഊട്ടിയില്‍നിന്ന് എത്തിയത്. ബാബുവും മൂന്നു സുഹൃത്തുക്കളും തിങ്കളാഴ്ച ഉച്ചയ്ക്കാണ് മലകയറിയത്. ഇതിനിടെ ബാബു കാൽവഴുതി കൊക്കയിലേക്കു വീണു. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ വടിയും മറ്റും ഇട്ടുകൊടുത്തു രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചിരുന്നില്ല. തുടർന്ന് മല ഇറങ്ങി ഇവർ പോലീസിനെയും നാട്ടുകാരെയും വിവരം അറിയിക്കുകയായിരുന്നു.
Read More