കോട്ടയം: വാവാ സുരേഷിന് സിപിഎം വീട് നിര്‍മിച്ച് നല്‍കും. മന്ത്രി വി.എന്‍. വാസവന് ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. സിപിഎം നേതൃത്വം നല്കുന്ന അഭയം ചാരിറ്റബിള്‍ സൊസൈറ്റിയാണ് വീട് നിര്‍മിക്കുന്നത്. സുരേഷിനെ ആശുപത്രിയില്‍ എത്തിച്ചതിന് ശേഷം അദ്ദേഹത്തിന്റെ സ്നേഹിതരില്‍ നിന്ന് ഏറ്റവും കൂടുതല്‍ ഉയര്‍ന്ന് വന്ന ആവശ്യം ഒരു വീട് നിര്‍മിച്ച് നല്‍കണം എന്നതായിരുന്നു. ഇതിന് മുന്‍പ് പലരും ഈ നിര്‍ദേശം മന്നോട്ട് വച്ചെങ്കിലും അദ്ദേഹം സ്നേഹപൂര്‍വം നിരസിക്കുകയായിരുന്നു. എന്നാല്‍ ഞാന്‍ ഇക്കാര്യം സുരേഷിനോട് സംസാരിച്ചപ്പോള്‍ അത് സാറ് തീരുമാനിച്ചോളു എന്നാണ് മറുപടി നല്‍കിയതെന്ന് മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. പ്രളയകാലത്തും കോവിഡ് കാലത്തും സേവനരംഗത്ത് മാതൃകയായി നിന്ന പ്രസ്ഥനമാണ് അഭയം. അഭയത്തിന്റെ ചുമതലയില്‍ സുരേഷിന്റെ അമ്മയുടെ പേരിലുള്ള നാട്ടിലെ ഭൂമിയിലാണ് വീട് നിര്‍മിച്ച് നല്‍കുകയെന്നും വാസവൻ അറിയിച്ചു.
Read MoreCategory: Top News
പറയാത്തത് പറഞ്ഞെന്ന് പ്രചരിപ്പിച്ചോളൂ…പക്ഷെ അത് എന്റെ ചെലവില്‍ വേണ്ട ! തുറന്നു പറച്ചിലുമായി ജോയ് മാത്യു…
താന്‍ പറഞ്ഞുവെന്ന പേരില്‍ പ്രചരിക്കുന്ന വാര്‍ത്തയ്ക്കെതിരേ പ്രതികരണവുമായി ജോയ് മാത്യു. മാര്‍ക്സിസത്തെ കുറിച്ച് താന്‍ പറഞ്ഞുവെന്ന രീതിയില്‍ പ്രചരിക്കുന്ന പോസ്റ്ററിന് എതിരെയാണ് ജോയ് മാത്യു രംഗത്തെത്തിയത്. ഏതോ തിരുമണ്ടന്‍ സൃഷ്ടിച്ച ഒരു ചരക്ക് എന്നാണ് ഇതേപ്പറ്റി ജോയ് മാത്യു ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. ജോയ് മാത്യുവിന്റെ കുറിപ്പ് ഇങ്ങനെ… അടുത്ത ദിവസങ്ങളില്‍ ഞാന്‍ പറഞ്ഞതായി പ്രചരിക്കുന്ന ഒരു പോസ്റ്റര്‍ കണ്ടു. മാര്‍ക്സിസത്തെ കുറിച്ചു ഞാന്‍ പറഞ്ഞതായി ഏതോ തിരുമണ്ടന്‍ സൃഷ്ടിച്ച ഒരു ചരക്ക്. ചരിത്ര ബോധമുള്ള ആരും അത് പറയുകയുമില്ല. മാര്‍ക്സിസം ഒരു ഫിലോസഫിയാണ്; ഒരു ജീവിത വീക്ഷണമാണത്. പ്രയോഗിക്കുന്ന കാര്യത്തില്‍ പാളിച്ചകള്‍ പറ്റാം. പക്ഷേ അതിനേക്കാള്‍ മികച്ച ഒരു തത്വശാസ്ത്രം എന്റെ അറിവില്‍ ഇതുവരെ ഉണ്ടായിട്ടില്ല. ജീവിച്ചിരിക്കുന്നവര്‍ മരിച്ചുപോയെന്ന് പ്രചരിപ്പിക്കുന്നവാന്‍ പോലും മടിക്കാത്തവര്‍. പറയാത്തത് പറഞ്ഞെന്ന് പ്രചരിപ്പിക്കാനും മടികാണിക്കില്ലല്ലോ. നിങ്ങള്‍ക്ക് തോന്നിയത് പ്രചരിപ്പിക്കാന്‍ സ്വാതന്ത്ര്യമുണ്ട്. പക്ഷേ അത്…
Read Moreയുവതിയെ ബലം പ്രയോഗിച്ച് താലികെട്ടാന്‍ നോക്കി 26കാരന് ! വീട്ടുകാര്‍ തടഞ്ഞപ്പോള്‍ യുവാവിന്റെ ആത്മഹത്യാശ്രമം…
യുവതിയെ ബലപ്രയോഗത്താല്‍ വിവാഹം കഴിക്കാനുള്ള ശ്രമം പരാജയപ്പെട്ടതിനെ തുടര്‍ന്ന് യുവാവിന്റെ ആത്മഹത്യാശ്രമം. ചെന്നൈയിലാണ് സംഭവം. 26 വയസുള്ള അരുണ്‍ എന്നയാളാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. അരുണിന് ഈ യുവതിയെ വിവാഹം കഴിക്കാന്‍ താത്പര്യം ഉണ്ടായിരുന്നു. അതിനിടെയാണ് യുവതിയുടെ വിവാഹം ഉറപ്പിച്ചത് അരുണ്‍ അറിഞ്ഞത്. ഇതേതുടര്‍ന്ന് മൂത്തസഹോദരനൊപ്പം പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ അരുണ്‍ ബലാല്‍ക്കാരമായി യുവതിയുടെ കഴുത്തില്‍ താലികെട്ടാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ ഇരുവരെയും യുവതിയുടെ വീട്ടുകാര്‍ പിടികൂടി വീട്ടില്‍ നിന്ന് പുറത്താക്കി. യുവതിയുടെ വീട്ടുകാരുടെ പരാതിയില്‍ സഹോദരങ്ങളെ അറസ്റ്റ് ചെയ്യുന്നതിനായി പൊലീസ് എത്തിയപ്പോള്‍ വിവാഹശ്രമം പരാജയപ്പെട്ടതിനെ തുടര്‍ന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചതായി കണ്ടെത്തി. മൂത്തസഹോദരന് സൂര്യയെ പൊലീസ് അറസ്റ്റ് ചെയ്തു. ചികിത്സയ്ക്ക് ശേഷം അരുണിനെയും പിടികൂടുമെന്ന് പൊലിസ് പറഞ്ഞു.
Read Moreവിനീതയ്ക്ക് ശത്രുക്കളില്ല, നല്ല രീതിയിലുള്ള പെരുമാറ്റവും! ഫോണിൽ അസ്വാഭാവിക കോളുകളും ഇല്ല; യുവതി കുത്തേറ്റു മരിച്ച സംഭവത്തിനു പിന്നില്‍ ആര് ? വിശ്വസിക്കാനാവാതെ നാട്ടുകാർ
പേരൂർക്കട: അമ്പലമുക്കിൽ ചെടികൾ വിൽക്കുന്ന നഴ്സറിയിൽ ജീവനക്കാരി കുത്തേറ്റു മരിച്ച സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ആരംഭിച്ചു. നെടുമങ്ങാട് കരിപ്പൂര്‍ ചാരുവള്ളി കോണത്ത് വീട്ടിൽ വിനീത (38) ആണ് ഇന്നലെ ഉച്ചയ്ക്ക് മരിച്ചത്. കടയ്ക്കുള്ളിൽ ചെടിച്ചട്ടികൾ ഇരിക്കുന്നതിനു സമീപത്താണ് ഇവരുടെ മൃതദേഹം ടാർപോളിൻ കൊണ്ട് ഭാഗികമായി മൂടിയ നിലയിൽ കണ്ടെത്തിയത്. പിടിവലികൾ നടന്ന ലക്ഷണം പ്രഥമദൃഷ്ട്യാ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ കൊലപാതകം എന്ന നിഗമനത്തിലാണ് പോലീസ് എത്തിയിരിക്കുന്നത്. നാലു പവനോളം വരുന്ന സ്വർണമാല നഷ്ടപ്പെട്ടിരിക്കുന്നതും കഴുത്തിൽ ആഴത്തിൽ കുത്തേറ്റ മുറിവുകൾ കണ്ടെത്തിയതും ഇതിലേക്കാണു വിരൽ ചൂണ്ടുന്നത്. കടയുടെ സമീപത്തുള്ള ഒരു വ്യാപാര സ്ഥാപനത്തിൽ നിന്നും മറ്റൊരു വീട്ടിൽ നിന്നും ശേഖരിച്ച സിസിടിവി ദൃശ്യങ്ങൾ പോലീസ് ഇന്ന് വിശദമായി പരിശോധിക്കും. വിനീതയുടെ ഭർത്താവ് കുറച്ചുനാൾമുമ്പ് മരിച്ചു. രണ്ട് മക്കളാണ് ഇവർക്കുള്ളത്. തൃപ്തികരമായ കുടുംബപശ്ചാത്തലമാണ് ഇവർക്കുള്ളതെന്നും മറ്റു പ്രശ്നങ്ങളൊന്നും കുടുംബപരമായി ഇല്ലെന്നുമാണ്…
Read Moreഎല്ലാവർക്കും നന്ദി..! വാവാ സുരേഷ് ആശുപത്രി വിട്ടു; ആരോഗ്യസ്ഥിതി പൂർവസ്ഥിതിയിലെത്തിയാൽ വീണ്ടും പാമ്പ് പിടിത്തത്തിന് പോകുമെന്ന് വാവാ സുരേഷ്
ഗാന്ധിനഗർ (കോട്ടയം): മൂർഖൻ പാന്പിന്റെ കടിയേറ്റ് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന വാവാ സുരേഷ് ആശുപത്രി വിട്ടു. ഇന്നു രാവിലെ 10.30നാണ് വാവാ സുരേഷ് ആശുപത്രി വിട്ടത്. കഴിഞ്ഞ ജനുവരി 31നാണ് കുറിച്ചിയിൽവച്ച് മൂർഖനെ പിടിച്ച് ചാക്കിലാക്കുന്നതിനിടയിൽ വാവാ സുരേഷിന് പാന്പ് കടിയേറ്റത്. തുടർന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും സ്ഥിതി അതീവ ഗുരുതരമായതിനാൽ മെഡിക്കൽ കോളജിൽ എത്തിക്കുകയായിരുന്നു. തലച്ചോറിന്റെയും ഹൃദയത്തിന്റെയും പ്രവർത്തനവും രക്തസമ്മർദ്ദവും കുറഞ്ഞ നിലയിൽ അദ്ദേഹത്തെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു. തുടർന്ന് 72 മണിക്കൂറിനു ശേഷം വെന്റിലേറ്ററിൽ നിന്നു മാറ്റി ഐസിയുവിൽ പ്രവേശിപ്പിച്ചു. പിന്നീട് കഴിഞ്ഞ നാലിന് മുറിയിലേക്ക് മാറ്റുകയും ആരോഗ്യം പൂർണമായും വീണ്ടെടുക്കുകയും ചെയ്തു. മുറിവുണങ്ങാനുള്ള മരുന്നുകൾ മാത്രമാണ് കഴിഞ്ഞ ദിവസങ്ങളിൽ നല്‍കിയത്. ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതിനെ തുടർന്ന് മെഡിക്കൽ ബോർഡ് കൂടുകയും ഇന്ന് ഡിസ്ചാർജ് ചെയ്യുവാൻ തീരുമാനിക്കുകയുമായിരുന്നു. ചികിത്സയ്ക്കായി മെഡിക്കൽ കോളജ് സൂപ്രണ്ട്…
Read Moreഎന്റെ കാര്യങ്ങളെല്ലാം അവനറിയാം, ഒപ്പം ജീവിക്കാന്‍ കഴിയില്ല…! വിവാഹ ദിവസം പുലർച്ചെ മേഘ ജീവനൊടുക്കിയത് എന്തിന് ? വരനെ ചോദ്യം ചെയ്യും
കോഴിക്കോട്: വിവാഹ ദിവസം പുലർച്ചെ വധു ജീവനൊടുക്കിയ സംഭവത്തില്‍ തുടർ അന്വേഷണത്തിന് പോലീസ്. വരനെ ഉള്‍പ്പെടെ ചോദ്യം ചെയ്യാനാണ് പോലീസ് തീരുമാനിച്ചിരിക്കുന്നത്. നിലവില്‍ മരണത്തില്‍ അസ്വാഭാവികത ഒന്നും തോന്നിയിട്ടില്ലെന്നും അന്വേഷണം നടക്കുകയാണെന്നും ചേവായൂര്‍ പോലീസ് അറിയിച്ചു. തലേദിവസം വരെ പെൺകുട്ടിക്കു വീട്ടില്‍ യാതൊരുവിധ പ്രശ്നങ്ങളും ഉണ്ടായിരുന്നില്ലെന്നാണ് ബന്ധുക്കളും അറിയിച്ചത്. അതേസമയം, ആത്മഹത്യാ കുറിപ്പില്‍ “എന്റെ കാര്യങ്ങളെല്ലാം അവനറിയാം. ഒപ്പം ജീവിക്കാന്‍ കഴിയില്ല’ എന്നാണ് എഴുതിയിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് മറ്റ് കാര്യങ്ങളെ കുറിച്ച് അന്വേഷിക്കുന്നത്. കാളാണ്ടിത്താഴം നങ്ങോലത്ത് സുരേഷ് ബാബുവിന്റെ മകള്‍ മേഘ (30) ആണ് ഞായറാഴ്ച പുലർച്ചെ വീടിനുള്ളിൽ തൂങ്ങി മരിച്ചത്. സ്വകാര്യ ആശുപത്രിയില്‍ നഴ്സിംഗ് വിദ്യാര്‍ഥിനിയായ മേഘയുടെ വിവാഹം അതേ ആശുപത്രിയിലെ സ്റ്റാഫ് നഴ്സുമായി നടത്താന്‍ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായിരുന്നു. നേരത്തെ തന്നെ ഇരുവർക്കും പരിചയമുണ്ടായിരുന്നു. വീട്ടുകാരുടെ പൂര്‍ണസമ്മതത്തോടെയായിരുന്നു വിവാഹം. വധൂഗൃഹത്തിലാണു വിവാഹം നടത്താനിരുന്നത്. അതിനായി മണ്ഡപം…
Read Moreദിലീപിന് ആശ്വാസം, പ്രോസിക്യൂഷന് തിരിച്ചടി! ദിലീപിന് മുന്‍കൂര്‍ ജാമ്യം; കസ്റ്റഡിയില്‍ വേണമെന്ന ആവശ്യം തള്ളി
കൊച്ചി: അന്വേഷണ ഉദ്യോഗസ്ഥരെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപിനും അഞ്ച് കൂട്ടുപ്രതികൾക്കും ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. ജസ്റ്റീസ് പി.ഗോപിനാഥാണ് സുപ്രധാന വിധി പ്രസ്താവിച്ചത്. പ്രതികൾ അന്വേഷണവുമായി സഹകരിക്കണമെന്ന നിബന്ധനയാണ് കോടതി മുന്നോട്ടുവച്ചത്. ഏതെങ്കിലും സാഹചര്യത്തിൽ പ്രതികൾ അന്വേഷണവുമായി സഹകരിക്കുന്നില്ലെങ്കിൽ അന്വേഷണ സംഘത്തിന് അറസ്റ്റ് അപേക്ഷയുമായി എത്താമെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. പ്രതികളെ കസ്റ്റഡിയിൽ വേണമെന്നായിരുന്നു പ്രോസിക്യൂഷന്റെ ശക്തമായ വാദം. അന്വേഷണവുമായി ദിലീപ് അടക്കമുള്ള പ്രതികൾ സഹകരിക്കുന്നില്ലെന്നും മൊബൈൽ ഫോണ്‍ പരിശോധനയ്ക്ക് നൽകിയില്ലെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിരുന്നു. എന്നാൽ ഈ വാദങ്ങളൊന്നും കോടതി അംഗീകരിച്ചില്ല. മൂന്ന് ദിവസം തുടർച്ചയായി ചോദ്യം ചെയ്യലിന് ഹാജരായെന്നും കോടതി നിർദ്ദേശം മാനിച്ച് ഫോണുകൾ കൈമാറിയെന്നും ഇനി കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെന്നുമായിരുന്നു ദിലീപിന്റെ മറുവാദം.
Read Moreഞാനിപ്പോ കടലിലാ.. നാട്ടിലല്ലേ നില്ക്കാന് പറ്റാത്തതുള്ളൂ..! പോലീസിനെ വെല്ലുവിളിച്ച ഗുണ്ടാ നേതാവ് പല്ലൻ ഷൈജു പിടിയിൽ; വീഡിയോയിലെ ഷൈജുവിന്റെ സംഭാഷണത്തിന്റെ പൂര്‍ണരൂപം…
കൽപ്പറ്റ: പോലീസിനെ വെല്ലുവിളിച്ച ഗുണ്ടാ മാഫിയ തലവൻ പല്ലൻ ഷൈജു പിടിയിൽ. വയനാട്ടിലെ റിസോർട്ടിൽനിന്നാണ് പോലീസ് സംഘം ഇയാളെ പിടികൂടിയത്. കാപ്പ ചുമത്തി നാടു കടത്തപ്പെട്ട പല്ലൻ ഷൈജു അടുത്തിടെ പോലീസിനെ വെല്ലുവിളിച്ച് സമൂഹമാധ്യമങ്ങളിലൂടെ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെ ഇയാൾക്കായി പോലീസ് തെരച്ചിൽ ശക്തമാക്കുകയായിരുന്നു. കൊടകര സ്വദേശിയായ ഷൈജുവിനെ തൃശൂർ റൂറല്‍ പോലീസാണ് കാപ്പ ചുമത്തി നാടുകടത്തിയത്. ഇയാള്‍ കൊലപാതകം, കവര്‍ച്ച, കുഴല്‍പ്പണം, കഞ്ചാവ് കടത്ത് ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയാണ്. വീഡിയോയിലെ ഷൈജുവിന്റെ സംഭാഷണത്തിന്റെ പൂര്‍ണരൂപം… “ഞാനിപ്പോ കടലിലാ.. നാട്ടിലല്ലേ നില്ക്കാന് പറ്റാത്തതുള്ളൂ. കൃഷ്ണന്‍കോട്ട പാലം കഴിഞ്ഞാ പിന്നെ അവന്റെ അപ്പന്റെ വകയൊന്നുമല്ല. ഇതിപ്പോ എറണാകുളം ജില്ലയിലാ… തൃശൂര്‍ ജില്ലയിലെ പോസ്റ്റോഫീസൊക്കെ പല്ലന് ഷൈജുവിന് നന്നായറിയാം. അതുകൊണ്ട് എനിക്ക് ഒന്നുമില്ല. എല്ലാവര്ക്കും വണക്കം, വന്ദനം. നമുക്ക് വീണ്ടും കാണാം. ചിയേഴ്സ് ബ്രോ.. ഇതുകൊണ്ട്…
Read Moreസ്കൂള്‍ കലോത്സവത്തിനിടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കി ! ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണി; 32കാരന് പിടിയില്‍…
സ്കൂള്‍ കലോത്സവത്തിനിടെ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയെ പീഡനത്തിനിരയാക്കിയ യുവാവ് അറസ്റ്റില്‍. പോക്സോ ഉള്‍പ്പടെയുള്ള കേസുകള്‍ ചുമത്തിയാണ് പൊന്നാനി മരക്കടവ് സ്വദേശി മൂസാന്റെ പുരക്കല്‍ നൗഫലി(32)നെ അറസ്റ്റ് ചെയ്തത്. യുവാവ് ലഹരിക്കടിമയാണെന്നും പോലീസ് പറഞ്ഞു. ഒന്നര വര്‍ഷം മുമ്പ് പൊന്നാനി താലൂക്കിലെ സ്കൂള്‍ കലോത്സവ ദിവസം മുഖം കഴുകാനെത്തിയ പെണ്‍കുട്ടിയെ കുളിപ്പുരയില്‍ ഒളിഞ്ഞിരുന്ന പ്രതി ബലാല്‍സംഗം ചെയ്യുകയായിരുന്നു. ബലാത്സംഗം ചെയ്യുന്ന ദൃശ്യങ്ങള്‍ ഇയാള്‍ മൊബൈലില്‍ പകര്‍ത്തുകയും ചെയ്തു. ഇതിനിടെ പ്രതിയില്‍ നിന്നും കുതറിമാറിയ പെണ്‍കുട്ടി പുറത്തേക്ക് ഓടിരക്ഷപ്പെടുകയായിരുന്നു. മാനസികമായി തകര്‍ന്ന കുട്ടിക്ക് അടുത്തിടെ പ്രതി മൊബൈല്‍ ദൃശ്യങ്ങള്‍ അയച്ചു നല്കി. ഇതോടെ ഉറക്കം നഷ്ടമായ കുട്ടിയെ സ്കൂള്‍ അധികൃതര്‍ കൗണ്‍സലിംഗിന് വിധേയമാക്കിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. പോലീസ് നടത്തിയ അന്വേഷണത്തില്‍ മരക്കടവില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്.നേരത്തെ യാത്രക്കാരനെ കത്തികാട്ടി ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും ഇയാള്‍ക്ക് ഇത്തരത്തിലുള്ള സംഘങ്ങളുമായി ബന്ധമുണ്ടെന്നും പൊന്നാനി സി…
Read Moreവന്‍ സെക്സ് റാക്കറ്റ് സംഘം പിടിയില്‍ ! ചതിയില്‍പ്പെട്ടവരില്‍ കൂടുതലും പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനികള്‍;കിടപ്പുമുറിയില്‍ നിരവധി കാമറകള്‍…
പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനികള്‍ ഉള്‍പ്പെടെയുള്ളവരെ വലയില്‍ വീഴ്ത്തി പെണ്‍വാണിഭത്തിനുപയോഗിച്ചിരുന്ന വന്‍സംഘം പിടിയില്‍. മംഗളൂരുവില്‍ നിന്നാണ് ഇവരെ പോലീസ് പിടികൂടിയത്. 17കാരിയുടെ പരാതിയിലാണ് സംഘത്തിലെ മുഖ്യകണ്ണി ഷമീമ, ഭര്‍ത്താവ് സിദ്ദിഖ്, കൂട്ടാളിയായ ഐഷമ്മ എന്നിവര്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റിലായത്. മൂന്നുപേര്‍ കൂടി പിടിയിലാകാനുണ്ടെന്ന് പൊലീസ് പറഞ്ഞു. അട്ടാവര്‍ നന്ദിഗുഡയിലുള്ള അപ്പാര്‍ട്ട്മെന്റ് കേന്ദ്രീകരിച്ചാണ് സംഘം പ്രവര്‍ത്തിച്ചിരുന്നത്. ചതിയില്‍പ്പെടുത്തിയും ഭീഷണിപ്പെടുത്തിയും പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനികളെയും കോളജ് വിദ്യാര്‍ഥിനികളെയും സ്ത്രീകളെയും വലയിലാക്കുകയാണ് ഇവരുടെ രീതി. അപ്പാര്‍ട്ട്മെന്റില്‍ നടത്തിയ പോലീസ് പരിശോധനയില്‍ കിടപ്പുമുറിയിലടക്കം നിരവധി കാമറകള്‍ ഘടിപ്പിച്ചിരുന്നതായി കണ്ടെത്തി. ഇടപാടുകാരെ ഭീഷണിപ്പെടുത്തി പണം തട്ടിയിരുന്നോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. അഞ്ചു പ്രതികളുടെയും നിരവധി മൊബൈല്‍ ഫോണുകള്‍ പോലീസ് കസ്റ്റഡിയിലെടുത്തു. ഇത് സാങ്കേതിക പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് പോലീസ് അറിയിച്ചു.
Read More