കോട്ടയം: രാത്രി പത്തിനു ശേഷം ഇനി യാത്രകൾ വേണ്ട. അത്യാവശ്യ യാത്രകൾ മാത്രം മതി. പുതുവർഷത്തെ വീട്ടിലിരുന്നും വരവേൽക്കാം. ഒമിക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സർക്കാർ ഏർപ്പെടുത്തിയ രാത്രി കർഫ്യൂവിന് ഇന്നലെ രാത്രിയിൽ തുടക്കമായി. കർശനമായ പരിശോധനയാണ് പോലീസ് ഏർപ്പെടുത്തിയിരിക്കുന്നത്. പോലീസ് മുന്നറിയിപ്പ്നിയന്ത്രണങ്ങൾ പാലിക്കാതെയും കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചും പുതുവത്സരാഘോഷങ്ങൾ നടത്തിയാൽ അകത്തുപോകുമെന്നാണ് പോലീസ് നൽകുന്ന മുന്നറിയിപ്പ്. ഇന്നലെ രാത്രി മുതൽ നിയന്ത്രണങ്ങൾ നടപ്പാക്കി തുടങ്ങിയതോടെ സുരക്ഷാ ക്രമീകരണങ്ങൾക്കായി നിരവധി പോലീസ് ഉദ്യോഗസ്ഥരെയാണ് ഡ്യൂട്ടിയാക്കായി നിയോഗിച്ചിരിക്കുന്നത്. പകൽ, രാത്രി വ്യത്യാസമില്ലാതെ പോലീസിന്റെ പരിശോധനാ സംഘം റോഡിലുണ്ടാകും. രാത്രി 10 മുതൽ പുലർച്ചെ അഞ്ചുവരെയുള്ള രാത്രികാല യാത്ര നിയന്ത്രണം നിലവിൽ വന്നതോടെ ഈ സമയങ്ങളിൽ അടിയന്തര ആവശ്യങ്ങൾക്ക് പുറത്തിറങ്ങുന്നവർ സ്വയംസാക്ഷ്യപത്രം കരുതണം. എല്ലായിടത്തും ഇന്നലെ രാത്രി 10നു തന്നെ കടകൾ അടച്ചു. നിയന്ത്രണ സമയത്ത് പുറത്തിറങ്ങിയവർക്കെതിരെ പോലീസ് നടപടി…
Read MoreCategory: Top News
സംസ്ഥാനത്ത് 44 പേർക്ക് കൂടി ഒമിക്രോൺ; ഏഴു പേർക്ക് സമ്പർക്കത്തിലൂടെ രോഗം;100 കടന്ന് രോഗബാധിതർ
തിരുവനന്തപുരം: സംസ്ഥാനത്ത് ഒമിക്രോൺ ആശങ്ക വർധിക്കുന്നു. വെള്ളിയാഴ്ച പുതിയതായി 44 പേർക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. രോഗം സ്ഥിരീകരിച്ചവരിൽ 27 പേര് ലോ റിസ്ക് രാജ്യങ്ങളില്‍ നിന്ന് എത്തിയവരാണ്. ഏഴു പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. എറണാകുളത്ത് 12, കൊല്ലം 10, തിരുവനന്തപുരം എട്ട്, തൃശൂര്‍ നാല്, കോട്ടയം, പാലക്കാട്, മലപ്പുറം, കണ്ണൂര്‍ രണ്ട് വീതം, ആലപ്പുഴ, ഇടുക്കി ഒന്ന് വീതം എന്നിങ്ങനെയാണ് ഒമിക്രോൺ സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകൾ. സംസ്ഥാനത്ത് ഒമിക്രോൺ കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി ആവശ്യപ്പെട്ടു. മാസ്കും സാനിറ്റൈസറും സാമൂഹിക അകലവും പാലിക്കാൻ ജനങ്ങൾ ശ്രദ്ധിക്കണം. രോഗപ്രതിരോധത്തിൽ ഉണ്ടാകുന്ന വീഴ്ചകൾ വൈറസിന്റെ വ്യാപനത്തിലേക്ക് നയിക്കുമെന്നും മന്ത്രി പറഞ്ഞു. രാജ്യത്ത് ഒമിക്രോൺ ബാധിതരുടെ എണ്ണവും വർധിക്കുകയാണ്. 23 സംസ്ഥാനങ്ങളിലായി 1270 ഒമിക്രോണ്‍ ബാധിതരാണുള്ളത്.…
Read Moreഅമേരിക്കയില്‍ ‘കോവിഡ് കൊടുങ്കാറ്റ്’ ! പ്രതിദിന വൈറസ് ബാധിതര്‍ ആറുലക്ഷത്തിലേക്ക്; ആശുപത്രിയിലാകുന്ന കുട്ടികളുടെ എണ്ണത്തില്‍ റെക്കോഡ്…
അമേരിക്കയില്‍ കോവിഡിന്റെ ‘സുനാമി തരംഗം’. കഴിഞ്ഞ ദിവസം 5,80,000 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. ആശുപത്രിയിലാവുന്ന കുട്ടികളുടെ എണ്ണം വന്‍തോതില്‍ ഉയരുന്നത് ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്. വരും ദിവസങ്ങളില്‍ ഒമൈക്രോണ്‍ വ്യാപനം ഉണ്ടാകുമെന്നാണ് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്. യുവാക്കളില്‍ ഭൂരിഭാഗം പേരും ഇനിയും വാക്സിന് എടുക്കാനുണ്ട്. ഇത് ആശങ്ക വര്‍ധിപ്പിക്കുന്നതാണെന്നാണ് ആരോഗ്യവിദഗ്ധരുടെ പ്രതികരണം. ഡിസംബര്‍ 22 മുതല്‍ 28 വരെയുള്ള ആഴ്ചയില്‍ ശരാശരി 378 കുട്ടികളാണ് പ്രതിദിനം കോവിഡ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിക്കുന്നത്. തൊട്ടു മുമ്പുള്ള ആഴ്ചയെ അപേക്ഷിച്ച് 17 വയസിന് താഴെയുള്ള കുട്ടികള്‍ ആശുപത്രിയില്‍ പ്രവേശിക്കുന്നതില്‍ 66 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയതെന്ന് സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോള് ആന്റ് പ്രിവന്‍ഷ്യന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. സെപ്റ്റംബറിന്റെ തുടക്കത്തിലായിരുന്നു ഇതിന് മുന്‍പ് ഇത്തരത്തിലുള്ള ഒരു സാഹചര്യം നേരിടേണ്ടി വന്നത്. അന്ന് ശരാശരി 342 കുട്ടികളെയാണ് പ്രതിദിനം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കോവിഡ്…
Read Moreഅനീഷിനെ കുത്തിവീഴ്ത്തിയത് മകളെയും അമ്മയേയും തട്ടിമാറ്റിയ ശേഷം; മകളുടെ സുഹൃത്തിനെ പിതാവ് കുത്തിക്കൊന്നത് വിളിച്ചു വരുത്തിയ ശേഷമോ? ഫോൺകോൾ പരിശോധിക്കുന്നു
തിരുവനന്തപുരം: മകളെ കാണാനെത്തിയ സുഹൃത്തിനെ പിതാവ് കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ പോലീസ് ഫോണ്‍ രേഖകൾ പരിശോധിച്ചുള്ള അന്വേഷണം ആരംഭിച്ചു. കേസിലെ പ്രതിയായ സൈമണ്‍ ലാലനെ കസ്റ്റഡിയിൽ വാങ്ങി വിശദമായ ചോദ്യം ചെയ്യലും തെളിവെടുപ്പും നടത്തുമെന്ന് പേട്ട പോലീസ് വ്യക്തമാക്കി. പേട്ട ബ്രിഡ്ജിന് സമീപം ഐശ്വര്യ വീട്ടിൽ വാടകയ്ക്ക് താമസിച്ചിരുന്ന അനീഷ് ജോർജിന്റെ കൊലപാതകക്കേസിലാണ് ഫോണ്‍ രേഖകൾ പരിശോധിച്ച് പോലീസ് അന്വേഷണം നടത്തുന്നത്.അനീഷിനെ സൈമണ്‍ ലാലന്റെ വീട്ടിലേക്ക് വിളിച്ച് വരുത്തി കൊലപ്പെടുത്തിയെന്നാണ് അനീഷിന്റെ മാതാപിതാക്കൾ ആരോപിച്ചത്. സൈമണിന്റെ മകളോ ഭാര്യയോ വിളിക്കാതെ മകൻ അവിടേക്ക് പോകില്ലെന്നാണ് അനീഷിന്റെ മാതാവ് ഡോളി പറയുന്നത്. പെണ്‍കുട്ടിയുടെ മാതാവിന്റെ ഫോണ്‍കോൾ തന്റെ മൊബൈൽ ഫോണിൽ ഉണ്ടായിരുന്നുവെന്നും അവർ ആരോപിച്ചു. ഇതേത്തുടർന്നാണ് എല്ലാവരുടെയും ഫോണ്‍കോളുകൾ പോലീസ് പരിശോധിക്കുന്നത്. സൈമണ്‍ ലാലന്റെ മകളുടെ മുറിയിൽ വച്ചാണ് യുവാവിനെ സൈമണ്‍ കുത്തി വീഴ്ത്തിയത്. വീടിന്റെ മുൻവശത്തെ റോഡ് വഴിയല്ല…
Read Moreപതിനേഴുകാരിയുടെ തിരോധാനത്തിനു പിന്നില്‍ ‘ഷാമനിസം’ ! മകളുടെ സ്വഭാവം ആകെ മാറിയിരുന്നെന്ന് മാതാപിതാക്കള്‍; എന്താണ് ‘ഷാമനിസം’ എന്നറിയാം…
ബംഗളുരുവില്‍ നിന്ന് 17കാരിയെ ദുരൂഹസാഹചര്യത്തില്‍ കാണാതായതിനു പിന്നില്‍ ഷാമനിസത്തിന്റെ സ്വാധീനമുള്ളതായി സംശയിക്കുന്നതായി മാതാപിതാക്കള്‍. ബംഗളുരു സ്വദേശി അഭിഷേകിന്റെ മകള്‍ അനുഷ്കയെ് രണ്ടു മാസം മുമ്പാണു കാണാതായത്.രണ്ടു ജോഡി വസ്ത്രങ്ങളും 250 രൂപയും മാത്രമെടുത്താണ് അനുഷ്ക പോയത്. ഇതുസംബന്ധിച്ച പോലീസ് അന്വേഷണം ഫലംകാണാതെ വന്നതോടെയാണ് മാതാപിതാക്കള്‍ സമൂഹമാധ്യമങ്ങളിലൂടെ സഹായം തേടിയത്. ആത്മാക്കളുമായി ബന്ധപ്പെട്ട പുരാതന ആരാധനാ സമ്പ്രദായമായ ഷാമനിസത്തില്‍ ആകൃഷ്ടയായാണു മകള്‍ പോയതെന്നാണ് അഭിഷേക് പറയുന്നത്. 12-ാം ക്ലാസ് പാസായതിനു പിന്നാലെയാണ് ആത്മാക്കളുമായി സംവദിക്കുന്ന ഷാമനിസമെന്ന ആരാധനാ സമ്പ്രദായത്തെക്കുറിച്ച് മകള്‍ ഓണ്‍ലൈനില്‍ തിരഞ്ഞു തുടങ്ങിയത്. ഇതേത്തുടര്‍ന്ന് ഇത്തരം രീതികള്‍ പിന്തുടരുന്നവര് മകളെ സ്വാധീനിച്ചതായും അനുഷ്കയുടെ മാതാപിതാക്കള്‍ പറയുന്നു. ഈ ആരാധനാരീതി ഇഷ്ടമാണെന്നും പിന്തുടരണമെന്നും മകള്‍ പറഞ്ഞിരുന്നതായും അഭിഷേക് പറഞ്ഞു. സെപ്റ്റംബര്‍ മുതലാണ് അനുഷ്കയുടെ സ്വഭാവത്തില്‍ മാറ്റം കണ്ടുതുടങ്ങിയത്. പലപ്പോഴും ഒറ്റയ്ക്കിരിക്കാന്‍ താല്‍പ്പര്യപ്പെട്ടു. കൗണ്‍സിലറുടെ അടുത്തുകൊണ്ടുപോയി കൗണ്‍സിലിങ് നല്‍കിയെങ്കിലും ഫലമുണ്ടായില്ല.…
Read Moreഈ പോക്ക് എങ്ങോട്ട് ? തമിഴ്നാട്ടില്‍ കനത്ത മഴയില്‍ മൂന്നു മരണം; നിരവധി റോഡുകള്‍ വെള്ളത്തിനടിയില്‍…
കാലംതെറ്റിയുള്ള കനത്ത മഴയെത്തുടര്‍ന്ന് തമിഴ്നാട്ടില്‍ നാല് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും അവധി പ്രഖ്യാപിച്ചു. മഴക്കെടുതി രൂക്ഷമായ ചെന്നൈ, ചെങ്കല്‍ പേട്ട്, കാഞ്ചിപുരം, തിരുവള്ളൂര്‍ എന്നീ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കുമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. 10 ജില്ലകളില്‍ മഴ മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്. മഴ ശക്തമായതോടെ ഷോക്കേറ്റ് മൂന്നു പേര് മരിച്ചു. കാഞ്ചീപുരം, ചെങ്കല്‍പട്ട്, ചെന്നൈ എന്നിവിടങ്ങളിലാണ് അപകടമുണ്ടായത്. ചെന്നൈയിലുടനീളവും മറീന ബീച്ച്, പടിനപാക്കം, എംആര്‍സി നഗര്‍, നന്ദനം, മൈലാപ്പൂര്, ഉള്‍പ്പടെയുള്ള പ്രദേശങ്ങളിലാണ് ശക്തമായ മഴ പെയ്തത്. പല റോഡുകളും വെള്ളത്തിനടിയിലായതിനാല്‍ നഗരത്തില്‍ രൂക്ഷമായ ഗതാഗതക്കുരുക്കാണ് ഉണ്ടായത്. ചെന്നൈ, തിരുവള്ളൂര്‍, കാഞ്ചീപുരം, ചെങ്കല്‍പേട്ട് ജില്ലകളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരുന്നു. മഴ കനത്തതോടെ ഗതാഗതക്കുരുക്കില്‍ നഗരം സ്തംഭിച്ച നിലയിലായിരുന്നു. പത്ത് ജില്ലകളില്‍ കൂടി സംസ്ഥാനത്ത് മഴ മുന്നറിയിപ്പ്…
Read Moreനാളെയാണ്, നാളെയാണ്…! രാജ്യത്ത് നാളെ പ്രാബല്യത്തിൽ വരുന്ന പുത്തൻ സാമ്പത്തികകാര്യ മാറ്റങ്ങൾ അറിയാം…
എടിഎം സേവനങ്ങൾക്കു ചെലവേറും ബാങ്കുകൾ അനുവദിച്ചിരിക്കുന്ന നിശ്ചിതഎണ്ണം സൗജന്യ ഇടപാടിനു ശേഷമുള്ള ഓരോ ഇടപാടിനും 21 രൂപയും ജിഎസ്ടിയും ഈടാക്കുന്നതു നാളെ പ്രാബല്യത്തിൽ വരും. നേരത്തേ ഇത് 20 രൂപയായിരുന്നു. അക്കൗണ്ടുള്ള ബാങ്കിലെ എടിഎമ്മിൽ അഞ്ച് ഇടപാടുകൾ (ധനകാര്യ ഇടപാടും ധനകാര്യ ഇതര ഇടപാടും ഉൾപ്പെടെ) സൗജന്യമായി നടത്താവുന്നതാണ്. ഇതിനു പുറമേ മറ്റു ബാങ്കുകളുടെ എടിഎമ്മിൽ മെട്രോ നഗരങ്ങളിൽ മൂന്നു ഇടപാടുകളും മെട്രോ ഇതരമേഖലകളിൽ അഞ്ച് ഇടപാടുകളും സൗജന്യമാണ്. ബാങ്ക് ലോക്കർ ചട്ടങ്ങളിൽ മാറ്റം നാളെ പ്രാബല്യത്തിൽ വരുന്ന പുതിയ ചട്ടപ്രകാരം മോഷണമോ ബാങ്കു ജീവനക്കാരുടെ തട്ടിപ്പുമൂലമോ ലോക്കറിലെ വസ്തുക്കൾക്ക് നഷ്ടം സംഭവിച്ചാൽ ബാങ്കിന് അതിന്റെ ബാധ്യത നിരസിക്കാനാവില്ല. ലോക്കറിലെ വസ്തുക്കൾ ഇൻഷ്വർ ചെയ്യുന്നതിനുള്ള ഉത്തരവാദിത്വം തങ്ങൾക്കില്ലെന്ന കാര്യം ലോക്കർ ഇടപാടുകാരെ ബാങ്കുകൾ വ്യക്തമായി ബോധ്യപ്പെടുത്തണമെന്നും പുതിയ ചട്ടത്തിൽ പറയുന്നു. ബാങ്കുകൾ ലോക്കറിലെ വസ്തുക്കൾക്കുള്ള ഇൻഷ്വറൻസ് തങ്ങളുടെ…
Read Moreരാജ്യത്ത് ആദ്യ ഒമിക്രോൺ മരണം മഹാരാഷ്ട്രയിൽ! വ്യാപനസാധ്യത; കർശന ജാഗ്രത വേണമെന്നു കേന്ദ്രസർക്കാർ
സെബി മാത്യു മുംബൈ: രാജ്യത്തെ ആദ്യ ഒമിക്രോൺ മരണം മഹാരാഷ്ട്രയിൽ സ്ഥിരീകരിച്ചു. നൈജീരിയയിലേക്കു യാത്ര ചെയ്തിട്ടുള്ള അന്പത്തിരണ്ടുകാരനാണു ചൊവ്വാഴ്ച മരിച്ചത്. ഹൃദയാഘാത്തെത്തുടർന്ന് മരിച്ച ഇയാൾക്ക് ഇന്നലെ ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചു. അതേസമയം, മരണം കോവിഡ് ഇതരകാരണംകൊണ്ടാണെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. 13 വർഷമായി പ്രമേഹബാധിതനായ ഇദ്ദേഹത്തെ പിംപ്രി ചിഞ്ച്വാഡിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. മഹാരാഷ്ട്രയിൽ ഇന്നലെ 198 ഒമിക്രോൺ കേസുകൾ സ്ഥിരീകരിച്ചു. ഇതിൽ 190 മുംബൈയിലാണ്. രോഗം സ്ഥിരീകരിച്ചവരിൽ 30 പേർമാത്രമാണ് ഈയിടെ വിദേശയാത്ര നടത്തിയിട്ടുള്ളത്. വ്യാപനസാധ്യത; രാജ്യം ജാഗ്രതയിൽ ന്യൂഡൽഹി: രാജ്യത്തു പ്രതിദിന കോവിഡ് കേസുകൾ പതിനായിരം കടന്നതോടെ കർശന ജാഗ്രത വേണമെന്നു കേന്ദ്രസർക്കാർ. കരുതൽ ഡോസ് വാക്സിൻ ഏതായിരിക്കണം എന്ന കാര്യത്തിൽ ചർച്ച തുടരുകയാണ്. നിലവിലുള്ള വാക്സിൻ വേണോ പുതിയൊരു വാക്സിൻ നൽകണോ എന്നത് പരിശോധിക്കുന്നുണ്ട്. കരുതൽ ഡോസ് മുന്‍പു സ്വീകരിച്ച വാക്സിന്റെ തുടർച്ചയാണോ അതോ…
Read Moreകന്യകമാരെ കിടപ്പറകളിലെത്തിക്കാൻ അഞ്ചു ലക്ഷം മുതൽ കാൽ കോടി വരെ! അതിസമ്പന്നരുടെ വാട്ട്സ്ആപ് ഗ്രൂപ്പിലെ സന്ദേശം പുറത്ത്; പുതുവത്സരം മറയാക്കി സെക്സ് മാഫിയ
സ്വന്തം ലേഖകൻ കണ്ണൂർ: പുതുവത്സരം മറയാക്കി സെക്സ് മാഫിയയും രംഗത്ത്. അതിസന്പന്നർക്കായി പുതുവത്സരം ആഘോഷിക്കാൻ ഇടപാടുകൾ സജീവമാക്കിയാണ് ഇത്തരം ഗ്രൂപ്പുകൾ രംഗത്തിറങ്ങിയിരിക്കുന്നത്. കന്യകമാരെ കിടപ്പറകളിലെത്തിക്കാൻ അഞ്ചു ലക്ഷം മുതൽ കാൽ കോടി രൂപവരെ വില നിശ്ചയിച്ചാണ് സെക്സ് റാക്കറ്റ് രംഗത്തുള്ളത്. കേരളത്തിലെ അതിസമ്പന്നർ അടങ്ങിയ വാട്സാപ്പ് ഗ്രൂപ്പിൽനിന്നുള്ള രഹസ്യ സന്ദേശം ചോർന്നതോടെയാണ് ഈ നീക്കം പുറത്തുവന്നത് . വാട്സാപ്പ് ഗ്രൂപ്പിന്റെ അഡ്മിൻ “വിഗ്ഗ് വാല ” എന്നറിയപ്പെടുന്ന ആൾ കൈമാറിയ രഹസ്യ സന്ദേശമാണ് മറ്റൊരു ഗ്രൂപ്പിൽ ഷെയർ ചെയ്യപ്പെട്ടത്. ഇതോടെ ഗ്രൂപ്പിലെ അംഗങ്ങൾ അങ്കലാപ്പിലായിട്ടുണ്ട്. ദരിദ്ര്യ കുടുംബത്തിലെ പെൺകുട്ടികളും സിനിമാ മോഹവുമായി നടക്കുന്ന പെൺകുട്ടികളേയും മോഹന വാഗ്ദാനങ്ങൾ നൽകി വലയിൽ വീഴ്ത്തിയാണ് “വിഗ്ഗ് വാല’ ഇരകളാക്കുന്നത്. കേരളത്തിലും മംഗളൂരുവിലും കണ്ണികളുള്ള ഈ ഗ്രൂപ്പിൽ പെട്ടവരുടെ വലയിൽ നിരവധി പെൺ കുട്ടികളാണ് ഇതിനിടയിൽ പെട്ടുപോയിട്ടുള്ളത്. പുതുവത്സര ആഘോഷത്തിനു ലക്ഷങ്ങൾ…
Read Moreകോവിഡ് സുനാമി വരുന്നു! ഡെല്‍റ്റ, ഒമിക്രോണ്‍ വകഭേദങ്ങള്‍ മൂലം രോഗികളുടെ എണ്ണം കുതിച്ചുയരും; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന
ജനീവ: ലോകത്ത് പലയിടങ്ങളിലും കോവിഡ് “സൂനാമി’ ഉണ്ടാകാമെന്ന് ലോകാരോഗ്യസംഘടനയുടെ മേ ധാവി. ഡെല്‍റ്റ, ഒമിക്രോണ്‍ വകഭേദങ്ങള്‍ മൂലം രോഗികളുടെ എണ്ണം കുതിച്ചുയരും. ആരോഗ്യസംവിധാ നങ്ങള്‍ പ്രതിസന്ധിയിലാകാന്‍ സാധ്യതയെന്നും ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അദാനോം പറഞ്ഞു. ഒമിക്രോൺ വകഭേദം വാക്സിൻ എടുത്തവരെയും ഒരിക്കൽ രോഗം വന്നുപോയവരെയും ബാധിക്കു ന്നുണ്ടെന്ന് തെളിഞ്ഞതായും അദ്ദേഹം വ്യക്തമാക്കി. മിക്ക രാജ്യങ്ങളിലെയും ആരോഗ്യമേഖല കാര്യമായി ബാധിക്കപ്പെട്ട് കഴിഞ്ഞു. സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന രാജ്യങ്ങള്‍ ഇനിയും തിരിച്ചടിയുണ്ടാ യാല്‍ താങ്ങില്ലെന്നും അദാനോം മുന്നറിയിപ്പ് നൽകുന്നു. അതേസമയം, അമേരിക്കയിൽ ഈ ആഴ്ചയിലെ രോഗികളുടെ എണ്ണം ഇതുവരെയുള്ള ഏറ്റവും ഉയർന്ന നിലയിലെത്തി. ഇറ്റലി, ഗ്രീസ്, ഫ്രാൻസ്, പോർച്ചുഗൽ എന്നീ യൂറോപ്യൻ രാജ്യങ്ങളിൽ പ്രതിദിന രോഗി കളുടെ എണ്ണം ഇതുവരെയുള്ള ഏറ്റവും ഉയർന്ന നിലയിലാണ്. ഫ്രാൻസിൽ ഇന്നലെ മാത്രം രണ്ടു ലക്ഷം പേരാണ് രോഗബാധിതർ ആയത്.
Read More