ഹിന്ദു ക്ഷേത്രങ്ങളെ സംസ്ഥാന നിയന്ത്രണത്തില്‍ നിന്ന് മോചിപ്പിക്കുന്നതിനുള്ള ബില്ലുമായി കര്‍ണാടക സര്‍ക്കാര്‍. ഈ ബില്‍ പരിഗണിക്കുകയാണെന്ന് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ വ്യക്തമാക്കി. സംഘപരിവാറിന്റെ ദീര്‍ഘകാലമായുള്ള ആവശ്യമാണ് ക്ഷേത്രങ്ങള്‍ക്ക് സ്വയംഭരണാവകാശമെന്നത്. നിയന്ത്രണങ്ങള്‍ കുറച്ച് കൊണ്ടുവന്ന് ക്ഷേത്രങ്ങള്‍ക്ക് പൂര്‍ണസ്വാതന്ത്ര്യത്തോടെ പ്രവര്‍ത്തിക്കാനുള്ള സാഹചര്യമൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു. മറ്റു മതവിഭാഗങ്ങളുടെ ആരാധനാലയങ്ങള്‍ക്ക് സ്വാതന്ത്ര്യത്തോടെ പ്രവര്‍ത്തിക്കാന്‍ കഴിയുന്നുണ്ട്. എന്നാല്‍,മുകളിലിരിക്കുന്ന ഏതെങ്കിലും ഉദ്യോഗസ്ഥന്റെ അനുമതി കിട്ടിയാല്‍ മാത്രമേ ക്ഷേത്രവരുമാനം ഉപയോഗിക്കാന്‍ കഴിയൂവെന്നതാണ് ക്ഷേത്രങ്ങളുടെ അവസ്ഥ. പുതിയ ബില്ലിലൂടെ, കര്‍ണാടകയിലെ ക്ഷേത്രങ്ങള്‍ക്ക് അവരുടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ സ്വാതന്ത്ര്യമുണ്ടാകുമെന്നും പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കളുമായി കൂടിയാലോചിച്ച ശേഷം ചരിത്രപരമായ തീരുമാനമുണ്ടാകുമെന്നും ബസവരാജ് അറിയിച്ചു. ഈ വര്‍ഷം ആദ്യം ഉത്തരാഖണ്ഡ് സര്‍ക്കാരും ക്ഷേത്രങ്ങളെ സംസ്ഥാനത്തിന്റെ നിയന്ത്രണത്തില്‍ നിന്ന് മോചിപ്പിച്ചിരുന്നു. ഹിമാലയന്‍ ക്ഷേത്രങ്ങളായ കേദാര്‍നാഥ്, ബദരീനാഥ്, ഗംഗോത്രി, യമുനോത്രി എന്നിവയുള്‍പ്പെടെ ക്ഷേത്രങ്ങളെ സംസ്ഥാന സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ നിന്ന് മോചിപ്പിച്ചിരുന്നു. കേരളത്തിലും…
Read MoreCategory: Top News
അമ്മയോ പെണ്‍കുട്ടിയോ വിളിക്കാതെ അനീഷ് ആ വീട്ടില്‍ പോകില്ല! അനീഷിന്റെ കൊലപാതകം ആസൂത്രിതം; വിളിച്ചുവരുത്തി കൊന്നതെന്ന് മാതാപിതാക്കൾ
തിരുവനന്തപുരം: പേട്ടയിലെ അനീഷ് ജോർജിന്റെ കൊലപാതകം ആസൂത്രിതമെന്ന് മാതാപിതാക്കൾ. സൈമൺ ലാലൻ മകനെ വീട്ടിലേക്ക് വിളിച്ചുവരുത്തി കൊലപ്പെടുത്തുകയായിരുന്നുവെന്ന് അനീഷിന്റെ മാതാപിതാക്കളായ ജോർജും ഡോളിയും ആരോപിച്ചു. പുലര്‍ച്ചെ അനീഷിന്റെ മൊബൈലിലേക്ക് പെണ്‍കുട്ടിയുടെ വീട്ടില്‍ നിന്നും ഫോണ്‍കോള്‍ വന്നിരുന്നു. ഇതിന് തങ്ങളുടെ കൈവശം തെളിവുണ്ട്. ഫോണ്‍കോള്‍ ശേഷമാകാം അനീഷ് ആ വീട്ടിലെത്തിയത്. എന്നാല്‍ എപ്പോഴാണ് അനീഷ് വീട്ടില്‍ നിന്നും പോയതെന്ന് തങ്ങള്‍ക്ക് അറിയില്ല. പോലീസ് വന്നുപറയുമ്പോഴാണ് മകന് വീട്ടിലില്ലെന്ന കാര്യം അറിയുന്നതെന്ന് ജോര്‍ജും ഡോളിയും പറയുന്നു. അനീഷും പെൺകുട്ടിയും പ്രണയത്തിലായിരുന്നു. പെൺകുട്ടിയുടെ വീട്ടിലെ പ്രശ്നം പരിഹരിക്കാൻ അനീഷ് പലവട്ടം പോയിരുന്നു. എന്റെ കൊച്ചിനെ അവര്‍ക്കെല്ലാം ഇഷ്ടമായിരുന്നു. ഭര്‍ത്താവിനെ താത്പര്യമില്ലെന്ന് സൈമണിന്റെ ഭാര്യ പലപ്പോഴും പറഞ്ഞിട്ടുണ്ട്. ഒത്തിരികാലമായി സഹിക്കുകയാണെന്നും അവരെയും മക്കളെയും സൈമണ്‍ കൊല്ലാന്‍ ശ്രമിച്ചെന്നും പറഞ്ഞിരുന്നു. പ്രതിയായ സൈമണ്‍ ലാലന് കുടുംബവുമായി പലപ്പോഴും വഴക്കുണ്ടാക്കുമായിരുന്നു. അപ്പോള്‍ പെണ്‍കുട്ടിയുടെ അമ്മ അനീഷിനെ…
Read Moreമാവേലിക്കരയിൽ പിടിയിലായ കള്ളൻ കുമരകത്തെ പകൽ മാന്യൻ; പ്രദേശത്ത് ലോട്ടറി വില്പനയും തടി കച്ചവടവും; ലാലിച്ചൻ മോഷണത്തിൽ ചില്ലറക്കാരനല്ല
കുര്യൻ കുമരകംകുമരകം: മാവേലിക്കര പോലീസ് ഇന്നലെ പിടികൂടിയ നിരവധി മോഷണക്കേസുകളിലെ പ്രതിയായ കുമരകത്തെ ലോട്ടറി വില്പനക്കാരൻ പകൽ മാന്യൻ. വർഷങ്ങളായി കുമരകത്ത് വാടകയ്ക്ക് താമസിക്കുന്ന ഇയാൾ പെരും കള്ളനാണെന്ന് നാട്ടുകാർ അറിഞ്ഞത് ഇന്നലെയാണ്. ചക്രംപടിയിലെ വിവിധ വീടുകളിൽ വാടകയ്ക്ക് താമസിക്കുകയും പ്രദേശത്ത് ലോട്ടറി വില്പനയും തടി കച്ചവടവും ചെയ്തുവന്ന ആലപ്പുഴ സ്വദേശി ലാലിച്ച (60)നെ മാവേലിക്കര പോലീസ് അറസ്റ്റ് ചെയ്തതോടെയാണ് കുമരകം നിവാസികൾ സത്യമറിഞ്ഞത്. 20ൽപ്പരം മോഷണ കേസുകളാണ് ഇയാളുടെ പേരിലുള്ളതെന്ന് പോലീസ് പറയുന്നു. 2019ൽ കൊറ്റാർകാവിൽ നിന്നും 23 പവൻ മോഷ്ടിച്ചതും താനാണെന്ന് പ്രതി സമ്മതിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം മാവേലിക്കര ക്ഷേത്രത്തിന് സമീപം മുരളി കൃഷ്ണന്റെ വീട്ടിൽ മോഷണം നടത്തുന്നത് സിസിടിവിയിൽ പതിഞ്ഞതോടെയാണ് പ്രതിയെക്കുറിച്ച് സൂചന ലഭിച്ചത്. കുമരകത്ത് നിന്നും മാവേലിക്കരയിലെത്തിയായിരുന്നു പലപ്പോഴും മോഷണം. മോഷണത്തിനുശേഷം തിരിച്ച് കുമരകത്ത് എത്തി ലോട്ടറി വില്പന പോലുള്ള ജോലികൾ…
Read Moreഗുരുവിനെ ഒരു വിഭാഗത്തിന്റെ ആളാക്കാൻ ശ്രമം; മതങ്ങൾ തമ്മിൽ കലഹിക്കരുതെന്ന ഗുരുവ ചനം പ്രസക്തമാകുന്ന കാലമാണിതെന്ന് പിണറായി വിജയൻ
വർക്കല: ശ്രീനാരായണ ഗുരുവിനെ ഒരു വിഭാഗത്തിന്റെ ആളാക്കി ചിത്രീകരിക്കാൻ ബോധപൂർവം ശ്രമം നടക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശിവഗിരി തീർഥാടനത്തിന് തുടക്കം കുറിച്ച് നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വർഗീയ ഫാസിസ്റ്റ് നിലപാടുകൾ ഏറിവരുന്ന കാലത്ത് ഗുരുവിന്റെ മതനിരപേക്ഷ ചിന്തകൾക്ക് പ്രാധാന്യം ഏറെയാണ്. മതങ്ങൾ തമ്മിൽ കലഹിക്കരുതെന്ന ഗുരുവചനം പ്രസക്തമാകുന്ന കാലമാണിതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ചടങ്ങിൽ കനിമൊഴി എംപി, ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ തുടങ്ങിയവർ സംസാരിച്ചു.
Read Moreയുവതി തീപ്പൊള്ളലേറ്റ് മരിച്ച സംഭവം;സഹോദരിമാർ തമ്മിലുണ്ടായ വഴക്ക് കൊലപാതകത്തിൽ കലാശിച്ചോ; സഹോദരി ജിത്തു എവിടെ? പോലീസ് തെരച്ചിൽ തുടരുന്നു
പറവൂർ: പെരുവാരത്ത് തീപ്പൊള്ളലേറ്റ് യുവതി മരിച്ച സംഭവത്തിൽ ഇളയ സഹോദരിക്കായി പോലീസ് തെരച്ചിൽ തുടരുന്നു. പെരുവാരം പനോരമ അറയ്ക്കപ്പറമ്പിൽ (പ്രസാദം) ശിവാനന്ദന്റെ മകൾ വിസ്മയ (ഷിഞ്ചു-25) ആണ് മരിച്ചത്. സംഭവം നടന്ന് രണ്ടു ദിവസം കഴിഞ്ഞിട്ടും ഇളയ സഹോദരി ജിത്തു (22) വിനെ കണ്ടെത്താൻ പോലീസിനായിട്ടില്ല.ജിത്തുവിനെ കാണാതായതോടെ മരിച്ചത് ആരെന്ന കാര്യത്തിൽ ആദ്യം പോലീസും ആശയകുഴപ്പത്തിലായിരുന്നു. തീപിടിച്ചതിനെത്തുടർന്നു മൃതദേഹം പൂർണമായി കത്തിക്കരിഞ്ഞ നിലയിലായിരുന്നു. മാലയിലെ ലോക്കറ്റ് നോക്കി മരിച്ചതു വിസ്മയയാണെന്ന് മാതാപിതാക്കൾ സംഭവ ദിവസം തന്നെ പോലീസിനോട് പറഞ്ഞിരുന്നു. പെൺകുട്ടി നടന്നുപോകുന്ന ദൃശ്യങ്ങൾഇവരുടെ വീട്ടിനു സമീപമുള്ള പള്ളിത്താഴം സി. മാധവൻ റോഡിലൂടെ സംഭവസമയത്ത് ഒരു പെൺകുട്ടി നടന്നുപോകുന്ന സിസിടിവി ദൃശ്യം പോലീസിനു ലഭിച്ചു. ദൃശ്യങ്ങൾ വ്യക്തമല്ലെങ്കിലും ധരിച്ചിരിക്കുന്ന തരത്തിലുള്ള വസ്ത്രം ജിത്തുവിനുണ്ടെന്ന് മാതാപിതാക്കൾ പോലീസിന് മൊഴി നൽകിയിട്ടുണ്ട്. ഇതോടെ ദൃശ്യത്തിൽ കണ്ടത് ജിത്തു തന്നെയെന്ന നിഗമനത്തിലാണ് പോലീസ്.…
Read Moreഎൽഐസി ഏജന്റായ യുവതിയുടെ മരണം ട്രെയിൻ തട്ടിയല്ല; പോലീസിന്റെ രഹസ്യഅന്വേഷണത്തിൽ തെളിഞ്ഞത് നാടിനെ ഞെട്ടിച്ച കൊലപാതകത്തിലേക്ക്; സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ
തിരുവനന്തപുരം : എൽഐസി ഏജന്റായ യുവതിയുടെ മരണം കൊലപാതകം, സുഹൃത്ത് അറസ്റ്റിൽ.കഴിഞ്ഞ പതിനെട്ടിനാണ് വർക്കല അയന്തി കടവിന് സമീപത്തുള്ള റെയിൽവേ ട്രാക്കിൽ എൽഐസി ഏജന്റ് ജെസിയെ (54) മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ കടക്കാവൂർ ഭജനമഠം സ്വദേശി മോഹനനെ(55) പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് തിരിച്ചറിഞ്ഞ പോലീസ് തുടർ അന്വേഷണം നടത്തുകയായിരുന്നു.ജെസിയുടേ ദേഹത്തു ഉണ്ടായിരുന്ന സ്വർണ മാല കാണാതായതിനെ തുടർന്ന് പോലീസ് രഹസ്യമായി നടത്തിയ അന്വേഷണമാണ് നാടിനെ ഞെട്ടിച്ച കൊലപാതകത്തിന്റെ ചുരുൾ അഴിഞ്ഞത്. സിസിടിവി കാമറകളും മൊബൈൽ ടവറുകളും 10000 ത്തോളം മൊബൈൽ നമ്പർ കേന്ദ്രീകരിച്ചു പരിശോധന നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് പ്രതിയായ മോഹനിലേക്കും എത്തിയതും അറസ്റ്റ് ചെയ്തതതും . ജെസിയും മോഹനനുമായി അടുപ്പമുണ്ടായിരുന്നു എന്നും സാമ്പത്തിക ഇടപാടുകൾ തുടർന്നുള്ള തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും ജെസിയുടെ സാരി കൊണ്ട് കഴുത്ത് ഞെരിച്ചാണ് മോഹനൻ കൊല ചെയ്തതെന്ന്…
Read Moreഅമ്മയെയും മകളെയും ഒരേ സമയം പ്രണയിച്ചു ! ഒടുവില്‍ മകള്‍ക്കൊപ്പം ജീവിക്കാനായി കാമുകിയെ കൊലപ്പെടുത്തി…
കാമുകിയെയും അവരുടെ മകളെയും ഒരേ സമയം പ്രണയിച്ച യുവാവ് ഒടുവില്‍ കാമുകിയെ കൊലപ്പെടുത്തി. കര്‍ണാടകത്തിലെ ഹൊസൂരിലാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. അര്‍ച്ചന റെഡ്ഡി എന്ന വീട്ടമ്മ കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. മുഖ്യപ്രതി നവീന്‍, കൂട്ടാളി അനൂപ് എന്നിവരെയാണ് ഇലക്ട്രോണിക് സിറ്റി പോലീസ് അറസ്റ്റ് ചെയ്തത്. മൂന്നു തവണ വിവാഹം കഴിച്ച അര്‍ച്ചന റെഡ്ഡിയുടെ കുടുംബ ജീവിതം ഏറെ കാലം നീണ്ടുനിന്നില്ല. ആദ്യം അരവിന്ദ് എന്നയാളെയാണ് അര്‍ച്ചന വിവാഹം കഴിച്ചത്. പത്ത് വര്‍ഷം നീണ്ട ഈ ബന്ധത്തില്‍ അര്‍ച്ചനയ്ക്ക് യുവിക റെഡ്ഡി, ട്രിവിഡ് എന്നീ രണ്ട് മകളുണ്ട്. കഴിഞ്ഞ കുറേക്കാലമായി അര്‍ച്ചന റിയല്‍ എസ്റ്റേറ്റ് ബിസിനസില്‍ സജീവമായിരുന്നു. ആ സമയത്ത് സിദ്ദിഖ് എന്നയാളുമായി രണ്ടാം വിവാഹവും നടത്തി. രണ്ടുവര്‍ഷം മുമ്പ് ഈ വിവാഹബന്ധം വേര്‍പെടുത്തുകയായിരുന്നു. പിന്നീട് ജിം പരിശീലകനായ നവീനെ കണ്ടെത്തി. അര്‍ച്ചനയുടെ…
Read Moreരാജ്യത്തെ കോവിഡ് കണക്കുകൾ വീണ്ടും ഞെട്ടിക്കുന്നു; പ്രതിദിന കോവിഡ് രോഗികൾ വീണ്ടും പതിനായിരത്തിന് മുകളിൽ
ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 13,154 പേര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുകയും 268 പേര് മരിക്കുകയും ചെയ്തു. ഒരു മാസത്തിനു ശേഷമാണ് കോവിഡ് കേസുകള്‍ 10,000 കടക്കുന്നത്. അതേസമയം, രാജ്യത്തെ ഒമിക്രോണ്‍ ബാധിതരുടെ എണ്ണം ആയിരത്തോട് അടുക്കുകയാണ്. നിലവില്‍ 961 കേസുകളാണ് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഏറ്റവും കൂടുതല്‍ ഒമിക്രോണ്‍ ബാധിതരുള്ള സംസ്ഥാനം ഡല്‍ഹിയാണ്. 263 കേസുകളാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്തത്. രോഗബാധിതരുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്തുള്ളത് മഹാരാഷ്ട്രയാണ്. 252 കേസുകളാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്തത്.
Read Moreഭക്ഷണം കഴിക്കാൻ മാസ്ക് മാറ്റി; വൃദ്ധനെ ആക്രമിച്ച് യുവതി; യുവതി മാസ്ക് ധരിച്ചിരുന്നതാകട്ടെ താടിയിലും; ഒടുവിൽ എട്ടിന്റെ പണിയും വാങ്ങി, യുവതി മാസ്കും വച്ചു
ഫ്ലോറിഡ: വിമാനയാത്രയ്ക്കിടെ ഭക്ഷണം കഴിക്കാൻ മാസ്ക് അഴിച്ചുമാറ്റിയ വയോധികനെ ആക്രമിച്ച് സഹയാത്രിക. ഫ്ലോറിഡയിലെ താംബയിൽ നിന്ന് ജോർജിയയിലെ അറ്റ്ലാന്റയിലേക്ക് പോകുകയായിരുന്ന ഡെൽറ്റ എയർലൈൻസ് വിമാനത്തിലാണ് സംഭവം. വയോധികന്റെ മുഖത്ത് തുപ്പുകയും അദ്ദേഹത്തെ അ ടിക്കുകയുമായിരുന്നു. സംഭവത്തിൽ പട്രീഷ്യ യാനെറ്റ് കോൺവാൾ എന്ന സ്ത്രീയെ പോലീസ് അറസ്റ്റ് ചെയ്തു.സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. ഭക്ഷണം കഴിക്കുന്നതിനായി മാസ്ക് ഊരി മാറ്റിയ വൃദ്ധനുനേരെ യുവതി ആക്രോശിക്കുന്നത് വീഡിയോയിൽ കാണാം. മാസ്ക് ധരിച്ചില്ലെങ്കില്‍ നീ ജയിലില്‍ പോകുമെന്നും ഈ യുവതി പറയുന്നുണ്ട്. ഈ സമയം യുവതി മാസ്ക് ധരിച്ചിട്ടില്ലെന്നതാണ് വൈരുദ്ധ്യം. മുഖത്ത് നിന്ന് താഴ്ത്തി താടിയിലായാണ് മാസ്ക് ഇട്ടിരുന്നത്. വിമാനത്തിലെ ജീവനക്കാർ യുവതിയെ പിടിച്ചുമാറ്റാൻ ശ്രമിക്കുമ്പോൾ അവർ വയോധികന്റെ മുഖത്ത് അടിക്കുകയും തുപ്പുകയും ചെയ്യുന്നുണ്ട്. വിമാനം ലാൻഡ് ചെയ്തതിനു പിന്നാലെ പോലീസ് എത്തി കോൺവാളിനെ അറസ്റ്റ് ചെയ്തു. യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ടിൽ…
Read Moreരാത്രികാല നിയന്ത്രണം ഇന്നുമുതൽ; രാത്രി 10 മുതൽ പുലർച്ചെ അഞ്ചു വരെയാണ് നിയന്ത്രണം; പുറത്തിറങ്ങുന്നവർ സ്വയം സാക്ഷ്യപത്രം കൈയിൽ കരുതണം
തിരുവനന്തപുരം: ഒമിക്രോണ്‍ ഭീഷണിയുടെ പശ്ചാത്തലത്തിൽ പ്രഖ്യാപിച്ച നാലു ദിവസത്തെ രാത്രികാല നിയന്ത്രണം ഇന്നു മുതൽ. രാത്രി 10 മുതൽ പുലർച്ചെ അഞ്ചു വരെയാണു നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളത്. ദേവാലയങ്ങളിലും മറ്റു പൊതുയിടങ്ങളിലും ഉൾപ്പെടെ നടത്തുന്ന മത, സാമുദായിക, രാഷ്ട്രീയ, സാംസ്കാരിക, സാമൂഹിക കൂടിച്ചേരലുകൾ അടക്കം ആൾക്കൂട്ട പരിപാടികളൊന്നും രാത്രി പത്തുമുതൽ പുലർച്ചെ അഞ്ചുവരെ അനുവദിക്കില്ലെന്ന് ദുരന്തനിവാരണ വകുപ്പ് അറിയിച്ചു. അടിയന്തര ആവശ്യങ്ങൾക്ക് പുറത്തിറങ്ങുന്നവർ സ്വയം സാക്ഷ്യപത്രം കൈയിൽ കരുതണമെന്നും നിർദേശിച്ചിട്ടുണ്ട്.ഇന്നു രാത്രി മുതൽ പത്തിനു ശേഷം കടകൾ പ്രവർത്തിക്കാൻ പാടില്ല. രാത്രി പത്തിനു ശേഷം പുതുവത്സരാഘോഷങ്ങൾക്കും അനുമതിയില്ല. പുതുവത്സരത്തിൽ ദേവാലയങ്ങളിലെ തിരുക്കർമങ്ങൾക്ക് അനുമതി നൽകണമെന്ന് വ്യാപക ആവശ്യമുയർന്നിരുന്നു. എന്നാൽ, അതിന് അനുമതി ഉണ്ടാകില്ലെന്നു വ്യക്തമായിരിക്കുകയാണ്.
Read More