അനിൽ തോമസ് പുത്തൂർ: ഹെലികോപ്റ്റർ അപകടത്തി ൽ മരിച്ച പ്രദീപിന്റെ അച്ഛന്റെ ദയനീയാവസ്ഥ സങ്കടക്കാഴ്ചയാണ്… പ്രദീപിന്റെ ദാരുണമരണം അറിഞ്ഞു നാടിന്റെ നാനാതുറകളിൽനിന്നുള്ള ആളുകൾ ബുധനാഴ്ച രാത്രി മുതൽ ഇവിടെയെത്തുന്നുണ്ട്. സംഭവം നടന്ന ദിവസം ആദ്യമണിക്കൂറുകളിൽ പ്രദീപിന്റെ അമ്മയെ വിവരം അറിയിച്ചെങ്കിലും, ശ്വാസകോശ സംബന്ധമായ അസുഖത്തെ ത്തുടർന്ന് അതീവ ഗുരുതരാവസ്ഥയിൽ കഴിയുന്ന അച്ഛൻ രാധാകൃഷ്ണനെ ഈ വിവരം അറിയിച്ചിട്ടില്ല. രണ്ടു ദിവസമായി വീട്ടിൽ അപ്രതീക്ഷിതആൾത്തിരക്കുകണ്ട് കാര്യമെന്താണെന്നു രാധാകൃഷ്ണൻ തിരക്കുന്നുണ്ട്. എന്തോ ചടങ്ങു നടക്കുന്നുണ്ടെന്ന സൂചനകൾമാത്രമാണു വിവരം ചോദിച്ചവരൊക്കെ നൽകിയത്. പ്രദീപിന്റെ ഭാര്യയേയും മക്കളെയും കണ്ട്, പ്രദീപ് എവിടെയെന്നും എപ്പോൾ വരുമെന്നുമൊക്കെ രാധാകൃഷ്ണൻ തിരക്കുന്നുണ്ട്. പ്രദീപിനോടെപ്പം സുളൂരിൽ ക്വാട്ടേഴ്സിൽ ആയിരുന്ന ഭാര്യ ശ്രീലക്ഷ്മിയേയും മക്കളായ ദക്ഷൻ ദേവ്, ദേവപ്രയാഗ് എന്നിവരെയും വ്യാഴാഴ്ച രാത്രിയാണു പൊന്നൂക്കരയിലെ വീട്ടിലെത്തിച്ചത്. രാവിലെ പ്രദീപിന്റെ മക്കളെ പതിവില്ലാതെ വീട്ടിൽകണ്ട രാധാകൃഷ്ണൻ പ്രദീപ് എവിടെയെന്നു ചോദിച്ചപ്പോൾ ഒന്നു…
Read MoreCategory: Top News
ഭർത്താവ് ആശുപത്രിയിൽ കൊണ്ടുപോയില്ലെന്ന മനോവിഷമം; ഒന്നര വയസുകാരൻ മകനെ തനിച്ചാക്കി യുവതി തൂങ്ങി മരിച്ചു
വെഞ്ഞാറമൂട്: ഭർത്താവ് ആശുപത്രിയിൽ കൊണ്ടുപോയില്ല എന്ന കാരണത്താൽ യുവതി തൂങ്ങിമരിച്ചു. കരുനാഗപ്പള്ളി സ്വദേശിയും നഗരൂർ ,കടവിള , കുഴിഞ്ഞാലയിൽ പുത്തൻവീട്ടിൽ വാടകയ്ക്ക് താമസിക്കുകയുമായിരുന്ന അഭിലാഷിന്റെ ഭാര്യ സരിത (23)യാണ് മരിച്ചത്. സരിതയെ അഭിലാഷ് ആശുപത്രിയിൽ കൊണ്ട് പോയില്ല എന്ന കാരണത്താൽ ബുധനാഴ്ച രാത്രി ഇവർ വഴക്കുണ്ടാക്കുകയും തുടർന്ന് സരിത വീടിനുള്ളിൽ തൂങ്ങുകയായിരുന്നുവെന്ന പോലീസ് പറഞ്ഞു. ഉടൻ തന്നെ സരിതയെ കേശവപുരം സാമൂഹിക ആരോഗ്യകേന്ദ്രത്തിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒന്നര വയസുള്ള അഭിനന്ദ് മകനാണ്. കേശവപുരം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം നഗരൂർ പോലീസ് തഹസീൽദാരുടെ മേൽനോട്ടത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയശേഷം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി.
Read Moreചാൻസലർ പദവി മുഖ്യമന്ത്രി ഏറ്റെടുക്കണം, ഒപ്പിടാൻ ഞാൻ തയ്യാർ; വൈസ് ചാൻസലർ നിയമനത്തിലെ രാഷ്ട്രീയ ഇടപെടലുകൾക്കെതിരേ പൊട്ടിത്തെറിച്ച് വീണ്ടും ഗവർണർ
തിരുവനന്തപുരം: സംസ്ഥാനത്തെ സർവകലാശാലകളിലെ വൈസ് ചാൻസലർ നിയമനത്തിലെ രാഷ്ട്രീയ ഇടപെടലുകളിൽ രൂക്ഷ വിമർശനവുമായി വീണ്ടും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സർവകലാശാല നിയമനങ്ങളിൽ സ്വജനപക്ഷപാതമാണ് നടക്കുന്നത്. രാഷ്ട്രീയ അതിപ്രസരത്തിൽ കടുത്ത വിയോജിപ്പുണ്ടെന്നും ഗവർണർ പറഞ്ഞു. കേരളത്തിലെ സ്കൂൾ വിദ്യാഭ്യാസം വളരെ മികച്ചതാണ്. എന്നാൽ ഉന്നത പഠനത്തിനായി വിദ്യാർഥികൾക്ക് കേരളം വിടേണ്ട അവസ്ഥയാണുള്ളത്. സർവകലാശാലകളിൽ രാഷ്ട്രീയ ഇടപെടലുകൾ ശക്തമാണ്. സർവകലാശാലകളിൽ ഉന്നത പദവികളിലെല്ലാം ഇഷ്ടക്കാരുടെ നിയമനം തകൃതിയായി നടക്കുന്നുവെന്നും ഗവർണർ തുറന്നടിച്ചു. സർവകലാശാലകളുടെ സ്വയംഭരണാവകാശം സംരക്ഷിക്കാൻ പരമാവധി ശ്രമിച്ചു. എന്നാൽ തന്റെ കൈ കെട്ടിയിടാനാണ് ശ്രമം നടക്കുന്നത്. ചാൻസലർ ഭരണഘടനാ പദവിയല്ല. ഈ പദവി മുഖ്യമന്ത്രി ഏറ്റെടുക്കണമെന്നാണ് ഇപ്പോഴത്തെ തന്റെ ആവശ്യം. ഇതിനായി ഓർഡിനൻസ് കൊണ്ടുവരണം. ഇതിൽ ഒപ്പിടാൻ തയാറാണെന്നും ഗവർണർ മാധ്യമങ്ങളോട് പറഞ്ഞു.
Read Moreഒരിടത്ത് തന്നെ ഇരുന്ന് ആരോഗ്യം കളയണ്ട..! ആരോഗ്യമന്ത്രിയെ വിമർശിച്ച കോട്ടത്തറ ട്രൈബൽ ആശുപത്രി സൂപ്രണ്ടിനെ സ്ഥലംമാറ്റി; ആരോഗ്യ വകുപ്പിന്റെ വിശദീകരണം ഇങ്ങനെ
തിരുവനന്തപുരം: സര്‍ക്കാരിനും ആരോഗ്യമന്ത്രിക്കുമെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ച കോട്ടത്തറ ട്രൈബൽ ആശുപത്രി സൂപ്രണ്ട് ഡോ. പ്രഭുദാസിനെ സ്ഥലംമാറ്റി. തിരൂരങ്ങാടി താലൂക്ക് ആശുപത്രി സൂപ്രണ്ടായാണ് മാറ്റം. ഡോ. മുഹമ്മദ് അബ്ദുൽ റഹ്മാനെ കോട്ടത്തറ ആശുപത്രി സൂപ്രണ്ടായി നിയമിച്ചു. ഭരണ സൗകര്യാർഥമാണ് മാറ്റമെന്നാണ് ആരോഗ്യവകുപ്പിന്റെ വിശദീകരണം. ആശുപത്രി മാനേജ്മെന്റ് കമ്മിറ്റിയിലെ പല മെമ്പര്‍മാരും ബില്ലുകള്‍ മാറാന്‍ കൈക്കൂലി ആവശ്യപ്പെടുകയാണെന്നും ഇത് തടയാന്‍ ശ്രമിച്ചതാണ് തനിക്കെതിരായ നീക്കങ്ങള്‍ക്ക് കാരണമെന്നും പ്രഭുദാസ് കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. അട്ടപ്പാടിയിലെ ശിശുമരണം സംബന്ധിച്ച ആരോഗ്യവകുപ്പ് റിപ്പോര്‍ട്ടിന് പിന്നാലെ മന്ത്രി നടത്തിയ സന്ദര്‍ശനം വിവാദമായ സാഹചര്യത്തിലായിരുന്നു പ്രതികരണം. ആശുപത്രി മാനേജ്മെന്റ് കമ്മിറ്റിയിലെ പല മെമ്പര്‍മാരും ബില്ലുകള്‍ മാറാന്‍ കൈക്കൂലി ആവശ്യപ്പെടുന്ന സാഹചര്യമുണ്ട്. അത്തരം നടപടികളെ തടയാന്‍ ശ്രമിച്ചതാണ് തനിക്കെതിരായ നീക്കങ്ങള്‍ക്ക് കാരണം. ആശുപത്രി മാനേജ്മെന്റിലെ പല അംഗങ്ങളും കൈക്കൂലി ചോദിച്ചതായും പലര്‍ക്കും കൊടുത്തതായും പരാതി ലഭിച്ചിട്ടുണ്ട്. കൈക്കൂലി…
Read Moreഒരു മുഴം മുന്‍പേ എറിഞ്ഞ്..! കെ-റെയില്‍ കുഴയുന്നു; തന്ത്രമായി മുഖ്യമന്ത്രിയുടെ കത്ത്, സമ്മര്‍ദവുമായി ബിജെപി കേന്ദ്രത്തിലേക്ക്
ഇ.അനീഷ് കോഴിക്കോട്: സംസ്ഥാനത്തെ കെ-റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ടു മുഖ്യമന്ത്രി പിണറായി വിജയന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചതോടെ വെട്ടിലായി ബിജെപി. പ്രധാനമന്ത്രി വിഷയത്തില്‍ അനുകൂലമായിപ്രതികരിച്ചാല് ബിജെപി നാളിതുവരെ നടത്തിയ സമരം വ്യഥാവിലാകും. ബിജെപി സംസ്ഥാന ഘടകത്തിനാകട്ടെ ഇതു ഇരുട്ടടിയുമാകും. നയപരമായ കാര്യത്തില്‍ കേരള ഘടകത്തെ വിശ്വാസത്തിലെടുക്കുന്നില്ലെന്ന പരാതി നേരത്തെതന്നെ സംസ്ഥാന ഘടകം ഉന്നയിക്കുന്ന സാഹചര്യത്തില്‍ പ്രത്യേകിച്ചും. യെില്‍വേ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചാൽ കേന്ദ്രഅനുമതിയോടുകൂടിയേ പദ്ധതി നടപ്പിലാക്കാന്‍ കഴിയൂ. യെില്‍വേ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചാല്‍ നീതിആയോഗ്, ധനകാര്യമന്ത്രാലയം എന്നിവയുടെ അനുമതി നേടിയെടുക്കണം. സാമ്പത്തിക കാര്യങ്ങള്‍ക്കുള്ള കേന്ദ്രകാബിനറ്റ് കമ്മിറ്റിയുടെ അനുമതിയോടെ പദ്ധതിരേഖ പ്രധാനമന്ത്രിക്കു സമര്‍പ്പിക്കുകയും വേണം. പദ്ധതിയെ കോണ്‍ഗ്രസും എതിര്‍ക്കുന്നുണ്ടെങ്കിലും കേന്ദ്ര-സംസ്ഥാനങ്ങളില്‍ ഭരണം കൈയാളുന്നില്ല എന്നതിനാല്‍ അവര്‍ ‘സേഫ് സോണി’ലാണ്. സമരവും നടത്താം. വി. മുരളീധരൻ ഇതിനിടെ, കെ റെയിലിനായി റെയിൽവേയുടെ സ്ഥലം അളന്നു തിരിക്കാൻ അനുമതി നൽകിയെന്ന വാർത്തയെ എതിർത്തുകൊണ്ട്…
Read Moreബിപിന്‍ റാവത്ത് ഇനി ധീരസ്മരണ; ബിപിന്‍ റാവത്തിന്റെ ചിതയിൽ ഭാര്യ മധുലികയും രാജ്യത്തിന്റെ അഭിമാനമായി എരിഞ്ഞടങ്ങി
ന്യൂഡൽഹി: ഹെലികോപ്റ്റർ അപകടത്തിൽ ജീവൻ വെടിഞ്ഞ സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്തിന് രാജ്യം വിട നൽകി. ഡല്‍ഹി ബ്രാര്‍ സ്ക്വയര്‍ ശ്മശാനത്തില്‍ ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടന്നു. പ്രഥമ സംയുക്ത സൈനിക മേധാവിയോടുള്ള ആദരസൂചകമായി സൈന്യം 17 ഗണ്‍ സല്യൂട്ട് നൽകി. ബിപിന്‍ റാവത്തിന്റെ ചിതയിൽ തന്നെ ഭാര്യ മധുലികയും രാജ്യത്തിന്റെ അഭിമാനമായി എരിഞ്ഞടങ്ങി. മക്കളായ കൃതികയും തരിണിയുമാണ് ചിതയിൽ അഗ്നിപകർന്നത്. സംസ്കാര ചടങ്ങിൽ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗും വിദേശ സേനാമേധാവികളും ഉന്നത സൈനിക ഉദ്യോഗസ്ഥരും പങ്കെടുത്തു.
Read Moreപെട്രോളും ഡീസലും ഇനി പ്ലാസ്റ്റിക് കുപ്പികളില്‍ കിട്ടില്ല; പെട്രോൾ കുപ്പികളില്‍ വാങ്ങി പൊതുയാത്രാ വാഹനങ്ങളില്‍ കൊണ്ടുപോകുന്നത് സമൂഹസുരക്ഷയ്ക്കു വലിയ ഭീഷണിയാകുന്നു
സീമ മോഹന്‍ലാല്‍കൊച്ചി: സംസ്ഥാനത്തെ പെട്രോള്‍ പമ്പുകളില്‍നിന്ന് പെട്രോളും ഡീസലും ഇനി പ്ലാസ്റ്റിക്, പെറ്റ് ബോട്ടിലുകളില്‍ ലഭിക്കില്ല. പ്ലാസ്റ്റിക് കുപ്പികളില്‍ പകര്‍ന്നുള്ള ഇവയുടെ ചില്ലറ വില്പന കര്‍ശനമായി തടയണമെന്ന് എക്സ്പ്ലോസീവ്സ് ഡെപ്യൂട്ടി ചീഫ് കണ്‍ട്രോളറാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഐഒസി, ബിപിസിഎല്‍, എച്ച്പിസിഎല്‍, റിലയന്‍സ് എന്നീ കമ്പനികള്‍ക്കാണ് ഇതു സംബന്ധിച്ച് നിര്‍ദേശം നല്‍കിയത്.പമ്പുകളില്‍നിന്ന് പെട്രോളിയം ഉത്പന്നങ്ങള്‍ കുപ്പികളില്‍ വാങ്ങി പൊതുയാത്രാ വാഹനങ്ങളില്‍ കൊണ്ടുപോകുന്ന പ്രവണതയുമുണ്ട്. ഇത് സമൂഹസുരക്ഷയ്ക്കുതന്നെ വലിയ ഭീഷണിയാണ്. ഫോം 14 ല്‍ പെട്രോള്‍ പമ്പുകള്‍ക്ക് നല്കുന്ന ലൈസന്‍സില്‍ ഇത്തരം പാത്രങ്ങളില്‍ പെട്രോളും ഡീസലും പകര്‍ന്നു നല്കരുതെന്നു കര്‍ശന നിബന്ധനയുള്ളതാണ്. 1998 ഒക്ടോബര്‍ 11-ന് പാലായ്ക്കടുത്തുള്ള ഐങ്കൊമ്പില്‍ നടന്ന ബസ് അപകടത്തില്‍ 22 പേര് വെന്തുമരിക്കുകയുണ്ടായി. ഇവിടെ വില്ലനായത് യാത്രക്കാരില്‍ ആരോ കൈവശം കരുതിയിരുന്ന പെട്രോളായിരുന്നു. പ്രണയാഭ്യര്‍ഥന നിരസിച്ചതിനു കാമുകിയെ പെട്രോളൊഴിച്ചു തീകൊളുത്തി കൊലപ്പെടുത്തിയ പല സംഭവങ്ങളും സംസ്ഥാനത്ത്…
Read Moreകെവൈസി വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യണം..! ഓണ്‍ലൈന്‍ പണത്തട്ടിപ്പില്‍ വിനോദ് കാംബ്ലിക്ക് നഷ്ടമായത് ഒരു ലക്ഷം രൂപ
മുംബൈ: ഓണ്‍ലൈന്‍ പണത്തട്ടിപ്പില്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വിനോദ് കാംബ്ലിക്ക് ഒരു ലക്ഷംരൂപ നഷ്ടമായി. ബാങ്ക് എക്സിക്യുട്ടീവ് എന്ന വ്യാജേന ക്ലാംബ്ലിയെ വിളിച്ചയാള്‍ അക്കൗണ്ട് വിവരങ്ങള്‍ മനസിലാക്കിയതിനുശേഷം1.14 ലക്ഷം രൂപ അക്കൗണ്ടില്‍ നിന്നും പിൻവലിക്കുകയായിരുന്നു. ഈമാസം മൂന്നിനാണ് സംഭവം നടന്നത്. കാംബ്ലി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ബാന്ദ്ര പോലീസ് പണം വീണ്ടെടുത്തു. കെവൈസി വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യാനെന്ന പേരിലാണ് തട്ടിപ്പുകാരന് കാംബ്ലിയെ വിളിച്ചത്. വിവരങ്ങൾ അപ്ഡേറ്റ് ചെയ്തില്ലെങ്കിൽ എടിഎം കാര്‍ഡ് ഡിസ്കണക്ട് ആകുമെന്ന് ഇയാൾ വിശ്വസിപ്പിച്ചു. വിവരങ്ങള്‍ കൈക്കലാക്കിയ തട്ടിപ്പുകാരന് പല തവണയായാണ് പണം കൈക്കലാക്കിയത്. തുടര്‍ന്ന് മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റിയ പണം പോലീസിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ബാങ്ക് അധികൃതര്‍ ഈ അക്കൗണ്ടില്‍ നിന്നുതന്നെ പിന്‍വലിച്ച് നല്‍കുകയായിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം തുടരുകയാണ്.
Read Moreഇങ്ങനെ പോയാല്‍ ഞങ്ങള്‍ എല്ലാരുംകൂടിയങ്ങ് തീരും ! നടുറോഡില്‍ ഭര്‍ത്താവിന്റെ അടികൊള്ളുന്നതിലും ഭേദം മീന്‍വില്‍പ്പന നിര്‍ത്തുന്നതാണെന്ന് ശ്യാമിലി…
കോഴിക്കോട്ട് അശോക പുരത്ത് മീന്‍വില്‍പ്പന നടത്തി ജീവിക്കുന്ന ശ്യാമിലിയെ ഭര്‍ത്താവ് നടുറോഡിലിട്ട് പൊതിരെ തല്ലിയവ വീഡിയോ മലയാളികള്‍ സങ്കടത്തോടെയാണ് കണ്ടത്. കഴിഞ്ഞ 27നാണ് നിധിന് ശ്യാമിലി മീന്‍വില്‍പ്പന നടത്തുന്നിടത്തെത്തി അതിക്രമം നടത്തിയതും ശ്യാമിലിയെ പൊതിരെ തല്ലിയതും. നടക്കാവ് പോലീസ് അന്ന് ഭര്‍ത്താവ് നിധിനെ അറസ്റ്റ് ചെയ്തിരുന്നുവെങ്കിലും അയാള്‍ ജാമ്യത്തിലിറങ്ങിയതോടെ വീണ്ടും ഭീഷണിയുമായി എത്തിയിരിക്കുകയാണെന്ന് ശ്യാമിലി പറയുന്നു. ഇതോടെ ഏക വരുമാനം കൂടിയായ മീന്‍വില്‍പ്പന നിര്‍ത്താനൊരുങ്ങുകയാണ് ശ്യാമിലി. തന്നെ നടുറോഡിലിട്ട് എന്നെ പട്ടിയെ തല്ലും പോലെ തല്ലിയിട്ടും അയാളെ ആര്‍ക്കും ഒന്നും ചെയ്യാനായിട്ടില്ലെന്നും. പരാതി പറഞ്ഞ് മടുത്തെന്നും ശ്യാമിലി പറയുന്നു. ജാമ്യത്തില്‍ ഇറങ്ങിയതോടെ ഭീഷണിപ്പെടുത്തുകയാണെന്നും തന്നെ ജീവിക്കാന്‍ അനുവദിക്കില്ലെന്ന് തീരുമാനിച്ച് ഉറപ്പിച്ചിരിക്കുകയാണെന്നും പറഞ്ഞ ശ്യാമില ഇങ്ങനെ പോയാല്‍ തങ്ങള്‍ എല്ലാരും കൂടിയങ്ങ് ജീവിതം അവസാനിപ്പിക്കുമെന്നും വര്‍ധിച്ച സങ്കടത്തോടെ പറയുന്നു. കാര്യമായ ജോലിക്കൊന്നും പോവാതെ മദ്യപിച്ച് വീട്ടിലെത്തുന്ന ഭര്‍ത്താവ് നിധിന്…
Read Moreമരുന്നുകളോട് പ്രതികരിച്ചു തുടങ്ങി; ഹെലികോപ്റ്റർ അപകടത്തിൽ നിന്നും രക്ഷപെട്ട വരുൺ സിംഗിന്റെ ആരോഗ്യനിലയിൽ പുരോഗതി
ബംഗളൂരു: കുനൂർ ഹെലികോപ്റ്റർ അപകടത്തിൽ നിന്നും രക്ഷപെട്ട ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിംഗിന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് റിപ്പോർട്ട്. അദ്ദേഹം മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചതായി കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മ പറഞ്ഞു. ബംഗളൂരുവിലേക്ക് എത്തിച്ചതിന് ശേഷം വരുണ്‍ സിംഗിന്റെ ആരോഗ്യനില മെച്ചപ്പെട്ടു. മരുന്നുകളോട് പ്രതികരിക്കുന്നതായും കര്‍ണാടക മുഖ്യമന്ത്രി പറഞ്ഞു. എങ്കിലും ആരോഗ്യനില ഇപ്പോഴും അതീവ ഗുരുതരമായി തുടരുകയാണ്. വിദഗ്ധ ചികിത്സ നൽകുന്നതിനായി വെല്ലിംഗ്ടണിലെ ആശുപത്രിയിൽ നിന്നും വരുണിനെ വെള്ളിയാഴ്ച ബംഗളൂരുവിലെ കമാൻഡ് ആശുപത്രിയിലേക്കു മാറ്റിയിരുന്നു. വരുണ്‍ സിംഗിന് 45 ശതമാനം പൊള്ളലേറ്റതായാണ് റിപ്പോര്‍ട്ടുകള്‍.
Read More