എയ്ലാറ്റ് (ഇസ്രയേൽ): രണ്ടു പതിറ്റാണ്ടിനു ശേഷം ഇന്ത്യയിലേക്ക് വിശ്വസുന്ദരിപ്പട്ടം. പഞ്ചാബിൽ നിന്നുള്ള 21കാരി ഹർനാസ് സന്ധുവാണ് നേട്ടം സ്വന്തമാക്കിയത്. ഇസ്രയേലിലെ എയ്ലാറ്റിൽ നടന്ന 70-ാമത് മിസ് യൂണിവേഴ്സ് മത്സരത്തിൽ പരാഗ്വെ ഫസ്റ്റ് റണ്ണറപ്പും ദക്ഷിണാഫ്രിക്ക സെക്കൻഡ് റണ്ണറപ്പുമായി. മുൻ വിശ്വസുന്ദരി മെക്സിക്കോയിൽ നിന്നുള്ള ആൻഡ്രിയ മെസയാണ് സന്ധുവിനെ കിരീടമണിയിച്ചത്. ഇതു മൂന്നാം തവണയാണ് വിശ്വസുന്ദരിപ്പട്ടം ഇന്ത്യയിലെത്തുന്നത്. സുസ്മിത സെന്നും(1994) ലാറ ദത്തയുമാണ്(2000) ഇതിനു മുമ്പ് ഇന്ത്യയ്ക്കായി നേട്ടം സ്വന്തമാക്കിയവർ. നിലവിൽ പബ്ലിക് അഡ്മിനിസ്ട്രേഷനിൽ ബിരുദാനന്തര ബിരുദവിദ്യാർഥിനിയായ ഹർനാസ് സന്ധു കഴിഞ്ഞ ഒക്ടോബറിലാണ് മിസ് യൂണിവേഴ്സ് ഇന്ത്യ പട്ടം സ്വന്തമാക്കിയത്. 2019ൽ ഫെമിന മിസ് ഇന്ത്യ പഞ്ചാബ് പട്ടം നേടിയ ഹർനാസ് നിരവധി പഞ്ചാബി ചിത്രങ്ങളിലും വേഷമിട്ടു.
Read MoreCategory: Top News
മുസ്ലിംകള്ക്ക് മതേതരത്വത്തില്‍ നിന്ന് എന്താണ് ലഭിച്ചത് ? രാഷ്ട്രീയ മതേതരത്വത്തില്‍ കുടുങ്ങരുതെന്ന ആഹ്വാനവുമായി അസദുദ്ദീന്‍ ഒവൈസി
ഇന്ത്യന്‍ മുസ്ലിംകള് രാഷ്ട്രീയ മതേതരത്വത്തില്‍ കുടുങ്ങരുതെന്ന ആഹ്വാനവുമായി ഓള് ഇന്ത്യ മജ്ലിസെ-ഇത്തിഹാദുല്‍ മുസ്ലിമീന് (എഐഎംഐഎം) തലവന്‍ അസദുദ്ദീന്‍ ഒവൈസി. ‘ഇന്ത്യയിലെ മുസ്ലിംകള്ക്ക് മതേതരത്വത്തില്‍ നിന്ന് എന്താണ് ലഭിച്ചത് നമ്മള്‍ക്ക് മതേതരത്വത്തില്‍ നിന്ന് സംവരണം ലഭിച്ചോ മസ്ജിദ് തകര്‍ത്തവര്‍ക്ക് ശിക്ഷ ലഭിച്ചോ ഇല്ല. ആര്‍ക്കും കിട്ടിയില്ല. ഒന്നും’- ഒവൈസി പറഞ്ഞു. രാഷ്ട്രീയ മതേതരത്വത്തിലല്ല ഭരണഘടനാപരമായ മതേതരത്വത്തിലാണ് ഞാന്‍ വിശ്വസിക്കുന്നത്. രാഷ്ട്രീയ മതേതരത്വത്തില്‍ കുടുങ്ങരുതെന്ന് എല്ലാവരോടും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നുവെന്നും ഒവൈസി പറഞ്ഞു.
Read Moreവിദ്യാര്‍ഥിനികളുടെ പരാതിയില്‍ മലപ്പുറത്ത് അധ്യാപകനെതിരേ പോക്സോ കേസ് ! പ്രതി പ്രമുഖ പാര്‍ട്ടിയുടെ നേതാവ്
മലപ്പുറത്ത് അധ്യാപകനെതിരെ പോക്സോ കേസ്. അധ്യാപകന് മോശമായി പെരുമാറിയെന്ന വിദ്യാര്‍ത്ഥിനികളുടെ പരാതിയിലാണ് ഇയാള്‍ക്കെതിരേ നിലമ്പൂര്‍ പോലീസ് പോക്സോ കേസെടുത്തിരിക്കുന്നത്. നിലമ്പൂര്‍ സഹകരണ കോളേജിലെ സെക്രട്ടറിയും അധ്യാപകനുമായ സുകുമാരനെതിരെയാണ് കേസ്. വിദ്യാര്‍ത്ഥിനികളുടെ പരാതിയില്‍ രണ്ട് കേസുകളാണ് സുകുമാരനെതിരെ പോലീസ് എടുത്തിരിക്കുന്നത്. മലപ്പുറം എടക്കര സിപിഎം ഏരിയാ കമ്മറ്റിയംഗം കൂടിയാണ് കേസില്‍ പ്രതിയായ സുകുമാരന്‍. സംഭവുമായി ബന്ധപ്പെട്ട് മജിസ്ട്രേറ്റ് മുന്‍പാകെ വിദ്യാര്‍ത്ഥിനികള്‍ രഹസ്യ മൊഴി നല്കി നല്‍കിയിട്ടുണ്ട്.
Read Moreവയോധികനെ വശീകരിച്ച് വീഴ്ത്തി ! ഇയാള്‍ക്കൊപ്പം നഗ്നയായി നിന്ന് ചിത്രങ്ങള്‍ പകര്‍ത്തി പണം തട്ടിയ യുവതിയും കൂട്ടാളികളും അറസ്റ്റില്‍…
ഭൂമി വില്‍പ്പനയുടെ പേരില്‍ വയോധികനെ സമീപിച്ച് അടുത്തിടപഴകുകയും പിന്നീട് ഇയാളുടെ നഗ്ന ചിത്രങ്ങള്‍ പകര്‍ത്തി പണം തട്ടുകയും ചെയ്ത കേസില്‍ യുവതിയും രണ്ട് യുവാക്കളും അറസ്റ്റിലായി. അടൂര്‍ ചേന്നംപള്ളില്‍ വാടകയ്ക്ക് താമസിക്കുന്ന പന്തളം മങ്ങാരം സ്വദേശി സിന്ധു(41), പന്തളം കുരമ്പാല സ്വദേശി മിഥുന്(25), പെരിങ്ങനാട് സ്വദേശി അരുണ്‍ കൃഷ്ണന്(32)എന്നിവരാണ് അറസ്റ്റിലായത്. 2,18000 രൂപയും അര പവന്റെ മോതിരവും റൈസ് കുക്കറുമാണ് ഇവര്‍ തട്ടിയെടുത്തത്. പന്തളം പോലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. പന്തളം മുടിയൂര്‍ക്കോണം സ്വദേശിയായ വയോധികന്റെ മക്കള്‍ ഭൂമി വില്‍പ്പനയ്ക്കായി അച്ഛന്റെ ഫോണ്‍ നമ്പര്‍ വെച്ച് പരസ്യം നല്‍കിയിരുന്നു. ഈ ഫോണ്‍ നമ്പര്‍ ഉപയോഗിച്ചാണ് സിന്ധു വസ്തു വാങ്ങാനെന്ന വ്യാജേന പലതവണ വയോധികനെ ഫോണില്‍ ബന്ധപ്പെട്ടതും പണം തട്ടിയെടുക്കുകയും ചെയ്തത്. മക്കള്‍ ജോലിസ്ഥലത്തായതിനാല്‍ വയോധികന് മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. നംവംബര്‍ ആദ്യ ആഴ്ചയില്‍ വീട്ടിലെത്തി സാഹചര്യങ്ങള്‍ മനസിലാക്കി ശേഷം…
Read Moreഒടുവിൽ അറിഞ്ഞു ആ അച്ഛൻ, മകന്റെ വേർപാട്…! പിറന്നാൾ കേക്ക് മുറിച്ച് ദിവസങ്ങൾക്കകം ഏഴുവയസുകാരൻ ദക്ഷൻ ദേവ് അച്ഛന്റെ ചിതയ്ക്കു തീകൊളുത്തി
തൃശൂർ: സങ്കടകരമായ കാഴ്ചകളിലൂടെയാണ് പ്രദീപിന്റെ അറയ്ക്കൽ വീട് കടന്നു പോയത്. ശ്വാസകോശ സംബന്ധമായ അസുഖത്തെതുടർന്ന് ഓക്സിജൻ മെഷിന്റെ സഹായത്തോടെ ജീവൻ നിലനിർത്തിപ്പോന്നിരുന്ന അച്ഛനെ മകന്റെ വേർപാട് ബന്ധുക്കൾ അറിയിച്ചിരുന്നു. പ്രദീപിന്റെ മൃതദേഹം പുത്തൂർ സ്കൂളിൽ പൊതുദർശനത്തിനു വച്ചപ്പോഴാണ് പ്രദീപ് ഇനി തിരിച്ചുവരില്ലെന്ന ഞെട്ടിക്കുന്ന വാർത്ത അറിയിച്ചത്. അതിനുമുന്‍പുതന്നെ, വീട്ടിൽ പതിവില്ലാതെ ആൾത്തിരക്കും, മന്ത്രിമാരും മറ്റു വന്നുപോകുന്നതും കണ്ട് ആ അച്ഛന് വിവരം തിരക്കിയിരുന്നുവെങ്കിലും ആരും ഒന്നും പറയാൻ ധൈര്യപ്പെട്ടില്ല. രോഗിയായിരുന്ന അഛന്റെ അവസ്ഥയോർത്ത് എല്ലാവരും സങ്കടം ഉള്ളിൽ ഒതുക്കുകയായിരുന്നു. ഒന്നുറക്കെ നിലവിളിക്കാൻപോലും ആവാത്ത സ്ഥിതിയിലായിരുന്നു അമ്മ കുമാരി. മകന്റെ ചേതനയറ്റ ശരീരം ആ വീട്ടിൽ എത്തുന്നതിന്റെ ഏതാനും നിമിഷം മുന്‍പ് വീട്ടിലെ മുതിർന്ന ബന്ധുക്കൾ പ്രദീപിന്റെ മരണവാർത്ത അച്ഛനോടു പറഞ്ഞു. അതുവരെ സങ്കടം ഉള്ളിലൊതുക്കിനിന്ന അമ്മ അച്ഛൻ രാധാകൃഷ്ണന്റെ കട്ടിലിനരികിൽ ഇരുന്ന് ഉറക്കെ കരഞ്ഞു. ഒന്ന് ആശ്വസിപ്പിക്കാൻപോലും…
Read Moreസോഷ്യൽമീഡിയ സുഹൃത്തിനെ കാണാൻ 16 വയസുള്ള സ്വീഡിഷ് പെൺകുട്ടി മുംബൈയിലെത്തി; പെൺകുട്ടിയെ രക്ഷിച്ചത് മുംബൈ പോലീസിന്റെ ഇടപെടല്‍
മുംബൈ: ഇൻസ്റ്റഗ്രാമിൽ സൗഹൃദത്തിലായ പത്തൊന്‍പതുകാരനായ യുവാവിനെത്തേടി 16 വയസുള്ള സ്വീഡിഷ് പെൺകുട്ടി മുംബൈയിലെത്തി. മുംബൈ പോലീസിന്റെ ഇടപെടലിൽ പെൺകുട്ടിയെ മാതാപിതാക്കളുടെ കൈകളിലേൽപ്പിച്ചു. നവംബർ 27നാണ് കുട്ടിയെ കാണാനില്ലെന്നു പിതാവ് പോലീസിൽ പരാതി നല്‍കിയത്. ഇന്റർപോൾ കോ-ഓർഡിനഷൻ സെല്ലിന്റെ യെല്ലോ നോട്ടീസിലൂടെയാണ് മുംബൈ ക്രൈംബ്രാഞ്ചിന് ഈ വിവരം ലഭിച്ചത്. തുടർന്ന് യുവാവിന്റെ ഇസ്റ്റഗ്രാം അക്കൗണ്ട് ട്രാക്ക് ചെയ്തു വിവരങ്ങൾ മനസിലാക്കിയ പോലീസ് സംഘം യുവാവിനെ കസ്റ്റഡിയിലെടുത്തു. വിശദമായ ചോദ്യം ചെയ്യലിലാണു പെൺകുട്ടിയെ കണ്ടെത്തിയത്. ടൂറിസ്റ്റ് വീസയിലെത്തിയ പെൺകുട്ടി ട്രോംബെയിലെ ചീറ്റ ക്യാന്പിലാണു താമസിച്ചിരുന്നത്. പെൺകുട്ടിയെ സൗത്ത് മുംബൈയിലെ ചിൽഡ്രൻസ് ഹോമിലെത്തിച്ചു. ഇതിനിടെ, സ്വീഡിഷ് എംബസിയും ഡൽഹി ഇന്റർപോളും വിവരങ്ങൾ ആരാഞ്ഞു. തുടർന്ന് കുട്ടിയുടെ മാതാപിതാക്കളും കുടുംബാംഗങ്ങളും മുംബൈയിലെത്തി കുട്ടിയെ വീട്ടിലേക്കു കൊണ്ടുപോയി. യുവാവിനെതിരേ പരാതിയില്ലെന്നു കുട്ടി പോലീസിനോടു പറഞ്ഞതിനാൽ കേസെടുത്തില്ല.
Read Moreജാഗ്രത! ഒമിക്രോൺ കേസുകൾ 33; അപകടം മുന്നിൽ കണ്ടു കരുതിയിരിക്കണമെന്ന് കോവിഡ് കർമസമിതി അധ്യക്ഷൻ; കേന്ദ്ര നിർദേശം ഇങ്ങനെ…
സ്വന്തം ലേഖകൻ ന്യൂഡൽഹി: ഡൽഹിയിൽ ഒരു കേസ് കൂടി സ്ഥിരീകരിച്ചതോടെ രാജ്യത്ത് ആകെ 33 ഒമിക്രോണ്‍ കേസുകൾ റിപ്പോർട്ട് ചെയ്തു. സിംബാബ്വേയിൽ നിന്നു മടങ്ങിയെത്തിയ ആൾക്കാണ് ഡൽഹിയിൽ വകഭേദം വന്ന ഒമിക്രോണ്‍ കോവിഡ് വൈറസ് സ്ഥിരീകരിച്ചത്. ആഗോള തലത്തിൽ ഒമിക്രോണ്‍ ആശങ്ക പടർത്തുകയാണ്. അതിനാൽ അപകടം മുന്നിൽ കണ്ടു കരുതിയിരിക്കണമെന്ന് കോവിഡ് കർമസമിതി അധ്യക്ഷൻ ഡോ. വി.കെ. പോൾ മുന്നറിയിപ്പു നൽകി. ഡൽഹിയിൽ ഒമിക്രോണ്‍ സ്ഥിരീകരിച്ച വ്യക്തി ദക്ഷിണാഫ്രിക്ക സന്ദർശിച്ചിരുന്നു. തലസ്ഥാനത്തെ എൽഎൻജെപി ആശുപത്രിയിൽ വിദേശത്തു നിന്നെത്തിയ 27 പേരുടെ സാന്പിളുകളുടെ ജനിതക ശ്രേണീകരണത്തിനായി അയച്ചിട്ടുണ്ട്. മഹാരാഷ്ട്രയിൽ രണ്ടു ദിവസത്തേക്കു കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. അതിനിടെ, കേരളം ഉൾപ്പെടെ സംസ്ഥാനങ്ങളിൽ കോവിഡിനെതിരേ ജില്ലാ തലത്തിൽ കർശന ജാഗ്രത പുലർത്തണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം നിർദേശിച്ചു. കേരളം, മിസോറാം, അരുണാചൽ പ്രദേശ്, പുതുച്ചേരി, മണിപ്പൂർ, പശ്ചിമ ബംഗാൾ, നാഗാലാൻഡ്…
Read Moreഒമിക്രോൺ ബാധിച്ച ഒന്നര വയസുകാരിക്ക് രോഗമുക്തി! പുതിയ നാല് രോഗികളിൽ ഉൾപ്പെട്ട മൂന്ന് വയസുകാരന് ശിശുരോഗ പരിചരണ വിഭാഗത്തിൽ
പൂന: മഹാരാഷ്ട്രയിൽ കോവിഡ് വകഭേദമായ ഒമിക്രോൺ ബാധിച്ച ഒന്നര വയസുകാരി രോഗമുക്തയായി. പൂനയിലെ പിംപ്രി ചിഞ്ച്വാഡ് സ്വദേശിയായ കുട്ടി രോഗം ഭേദമായതിനെ തുടർന്ന് ആശുപത്രിവിട്ടു. ഈ കുട്ടിയടക്കം നാലു പേരുടെ പരിശോധന ഫലം ഇന്ന് നെഗറ്റീവായി. ജില്ലയിൽ പുതുതായി ഒമിക്രോൺ ബാധിച്ച മൂന്ന് വയസുകാരന് രോഗ ലക്ഷണങ്ങളില്ലെന്നും സുഖമായിരിക്കുന്നുവെന്നും ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. പിംപ്രി ചിഞ്ച്വാഡ് മേഖലയിൽ റിപ്പോർട്ട് ചെയ്ത നാല് പുതിയ ഒമിക്രോൺ കേസുകളിൽ ഒന്നാണ് മൂന്ന് വയസുകാരൻ. രണ്ട് പുരുഷൻമാരും സ്ത്രീയുമാണ് രോഗബാധിതരായ മറ്റ് മൂന്നുപേർ. പുതിയ നാല് രോഗികളിൽ ഉൾപ്പെട്ട മൂന്ന് വയസുകാരന് ശിശുരോഗ പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. മറ്റ് മൂന്ന് രോഗികൾക്കും രോഗലക്ഷണങ്ങളില്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും പിസിഎംസി മെഡിക്കൽ ഓഫിസർ ഡോ. ലക്ഷ്മൺ ഗോഫനെ അറിയിച്ചു. പൂന നഗരത്തിൽ നിന്ന് ഒമിക്രോൺ സ്ഥിരീകരിച്ച വ്യക്തിയുടെ പരിശോധന ഫലം നെഗറ്റീവായി ആശുപത്രി…
Read Moreപ്രിയങ്കയുടെ തന്ത്രം ഇങ്ങനെ, ബിജെപിക്ക് വേവലാതി! യുപിയിൽ കോൺഗ്രസ് സ്ഥാനാർഥിയാകാൻ അപേക്ഷ നൽകി കാത്തിരിക്കുന്നത് 3000 സ്ത്രീകൾ
നിയാസ് മുസ്തഫ വരാനിരിക്കുന്ന ഉത്തർപ്രദേശ് നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിന്റെ തന്ത്രം സമാജ്വാദി പാർട്ടിക്ക് എതിരാവില്ല. സംസ്ഥാനത്ത് പ്രധാന പ്രതിപക്ഷ കക്ഷികളായ സമാജ് വാദി പാർട്ടിയും ബിഎസ്പിയും കോൺഗ്രസും ഇത്തവണ വേറിട്ട് മത്സരിക്കുന്പോൾ ബിജെപി വിരുദ്ധ വോട്ടുകൾ ചിതറുമെന്നും ഇതോടെ തുടർഭരണം തങ്ങൾക്ക് ലഭിക്കുമെന്നുമാണ് ബിജെപി പ്രതീക്ഷിക്കുന്നത്. എന്നാൽ വേറിട്ട് മത്സരിച്ചാലും പ്രതിപക്ഷ വോട്ടുകൾ ചിതറാത്ത വിധം കാര്യങ്ങൾ ക്രമീകരിക്കാനാണ് കോൺഗ്രസ് ആഗ്രഹിക്കുന്നത്. ബിജെപിയോ സമാജ് വാദി പാർട്ടിയോ സംസ്ഥാനത്ത് അധികാരത്തിലെത്താനാണ് സാധ്യത കൂടുതലെന്ന് സർവേകൾ പറയുന്നു. ഇതിൽ തന്നെ ബിജെപിക്ക് തുടർഭരണം കിട്ടാനാണ് കൂടുതൽ സാധ്യത. കർഷക സമരം ഉൾപ്പെടെയുള്ള വിഷയങ്ങൾ എങ്ങനെ തെരഞ്ഞെടുപ്പിനെ ബാധിക്കുമെന്ന ആശങ്ക ബിജെപി നേതൃത്വത്തിനുമുണ്ട്. ഈ സാഹചര്യത്തിലാണ് കഴിഞ്ഞ തവണ ബിജെപിയെ വലിയ ഭൂരിപക്ഷത്തിൽ അധികാരത്തിലെത്താൻ സഹായിച്ച സ്ത്രീ വോട്ടർമാരെ കേന്ദ്രീകരിച്ച് കോൺഗ്രസ് പരിശ്രമം തുടങ്ങിയത്. കഴിഞ്ഞ തവണ ബിജെപിക്ക് ലഭിച്ച…
Read Moreസരമ്മ കിണറ്റിൽ വീണതല്ല, ആരോ കൊണ്ട് ഇട്ടത്; മൃതദേഹം എടുക്കുന്നതു മുതൽ അന്ത്യകർമ്മം ചെയ്യുന്നതുവരെ പ്രതിയും കൂടെ; ഒടുവിൽ പോലീസ് പ്രതിയെ കുടുക്കിയപ്പോൾ ഞെട്ടി നാട്ടുകാർ…
ഡൊമനിക് ജോസഫ്മാന്നാർ : വൃദ്ധയെ കൊലപ്പെടുത്തി കിണറ്റിൽ തള്ളിയ അയൽക്കാരനും ബന്ധുവുമായ പ്രതിയെ മാന്നാർ പോലീസ് അറസ്റ്റുചെയ്തു. മാന്നാർ കരാഴ്മ വലിയ കുളങ്ങര ശവംമാന്തി പള്ളിക്ക് സമീപം ഒറ്റയ്ക്ക് താമസിച്ചുവന്നിരുന്ന ചെന്നിത്തല കാരാഴ്മ കിഴക്കു ഇടയിലെ വീട്ടിൽ ഹരിദാസിന്റെ ഭാര്യ സരസമ്മ (85) യെ കൊലപ്പെടുത്തിയ കേസിലാണ് അയൽവാസിയായ ഇടിയിൽ വീട്ടിൽ രവീന്ദ്രന്റെ മകൻ രജീഷി(40) നെ അറസ്റ്റുചെയ്ത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാന്റുചെയ്തു. കഴിഞ്ഞ 28-ന് രാവിലെ അവർ ഒറ്റക്ക് താമസിച്ചു വന്നിരുന്ന വീടിന്റെ മുൻവശത്തെ കിണറ്റിലാണ് മൃതദേഹം കണ്ടത്. ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജിൽ മൃതദേഹം പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. സരസമ്മയുടെ രണ്ട് കാതിലെയും കമ്മൽ പറിച്ചെടുത്തതായി കണ്ടെത്തിയതോടെ ഇത് കൊലപാതകമാണെന്ന് സംശയമുയർന്നു. പ്രാഥമിക അന്വേഷണ ഭാഗമായി ഡോഗ് സ്ക്വാഡും സയന്റിഫിക് വിദഗ്ധരും സരസമ്മ താമസിച്ച വീട്ടിലും വീണുകിടന്ന കിണറിന്റെ പരിസരത്തും പരിശോധന…
Read More