മലയാള സിനിമയെ വെല്ലുന്ന രംഗങ്ങള്‍ തെലുങ്കില്‍! കോണ്‍സ്റ്റബിള്‍ കയറിപ്പിടിച്ചെന്ന് ചാര്‍മി കൗര്‍; ആരും ചാര്‍മിയോട് മോശമായി പെരുമാറിയിട്ടില്ലെന്ന് എസ്‌ഐടി

മ​യ​ക്കു​മ​രു​ന്നു കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജാരാകാൻ എ​ക്സൈ​സ് ഒാ​ഫീ​സി​ലെ​ത്തി​യ ത​ന്നോ​ട് കോ​ൺ​സ്റ്റ​ബി​ൾ മോ​ശ​മാ​യി പെ​രു​മാ​റി​യെ​ന്ന ചാ​ർ​മി​യു​ടെ പ​രാ​തി​യി​ൽ ക​ഴ​ന്പി​ല്ലെ​ന്ന് എ​സ്ഐ​ടി. എക്സസൈസ് കോൺസ്റ്റബിൾമാരുടെയോ സ്റ്റാഫിന്‍റെയോ ഭാഗത്തു നിന്ന് ഇത്തരത്തിലുള്ള ഒരു പ്രവൃത്തിയും ഉണ്ടായിട്ടില്ലെന്ന് എ​സ്ഐ​ടി പു​റ​ത്തി​റ​ക്കി​യ പ​ത്ര​ക്കു​റു​പ്പി​ൽ പ​റ​ഞ്ഞു.

ചോദ്യം ചെയ്യലിനിടെ കഴിക്കാനായി ചാ​ർ​മി ആ​വ​ശ്യ​പ്പെ​ട്ട​ത് ഗ്രീ​ൻ ടീ ​മാ​ത്രം. എ​ക്സൈ​സി​ന്‍റെ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം (എ​സ്ഐ​ടി) ചോ​ദ്യം ചെ​യ്യ​ലി​നി​ടെ ചാ​ർ​മി​യോ​ട് ചാ​യ​യോ കാ​പ്പി​യോ വേ​ണോ എ​ന്ന് അ​ന്വേ​ഷി​ച്ച​പ്പോ​ഴാ​ണ് താ​രം ഗ്രീ​ൻ ടീ ​ആ​വ​ശ്യ​പ്പെ​ട്ട​ത്. എ​സ്ഐ​ടി​യു​ടെ ഒാ​ഫീ​സി​ൽ ചാ​ർ​മി സ്വ​യം ഗ്രീ​ൻ ടീ ​ത​യാ​റാ​ക്കി​യെ​ന്നാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​യു​ന്ന​ത്. അ​ഞ്ചു മ​ണി​ക്കൂ​ർ നീ​ണ്ട ചോ​ദ്യം ചെ​യ്യ​ലി​നി​ടെ അ​ര​ലി​റ്റ​റോ​ളം ഗ്രീ​ൻ ടീ ​താ​രം കു​ടി​ച്ചെ​ന്നും മ​റ്റൊ​ന്നും ക​ഴി​ച്ചി​ല്ലെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

Related posts