ക്രി​സ്മ​സ് ദി​ന​ത്തി​ൽ ഉ​ച്ച​ഭ​ക്ഷ​ണം തെ​രു​വില്‍, കാരണം..! വ്യ​ത്യ​സ്ത സ​മ​ര​വു​മാ​യി ഗി​ഫ്റ്റ് സി​റ്റി പ്ര​ദേ​ശ​വാ​സി​ക​ൾ

അ​യ്യ​ന്പു​ഴ: ക്രി​സ്മ​സ് ദി​ന​ത്തി​ൽ ഉ​ച്ച​ഭ​ക്ഷ​ണം തെ​രു​വി​ലി​രു​ന്ന് ക​ഴി​ച്ച് വ്യ​ത്യ​സ്ത​മാ​യ സ​മ​ര​വു​മാ​യി ഗി​ഫ്റ്റ് സി​റ്റി പ​ദ്ധ​തി പ്ര​ദേ​ശ​ത്തെ ജ​ന​ങ്ങ​ൾ.

ഗി​ഫ്റ്റ് സി​റ്റി പ​ദ്ധ​തി​ക്കാ​യി കു​ടി​യി​റ​ങ്ങേ​ണ്ടി വ​രു​ന്ന അ​യ്യ​ന്പു​ഴ​യി​ലെ ഇ​രു​നൂ​റി​ല​ധി​കം കു​ടും​ബ​ങ്ങ​ളാ​ണ് വീ​ടു​ക​ളി​ൽ പാ​കം ചെ​യ്ത പൊ​തി​ച്ചോ​റു​മാ​യി ത​ങ്ങ​ളു​ടെ ക്രി​സ്തു​മ​സ് തെ​രു​വി​ൽ ആ​ഘോ​ഷി​ച്ച​ത്.

കൊ​ല്ല​കോ​ട്, അ​മ​ലാ​പു​രം റോ​ഡി​ന്‍റെ ഇ​രു​വ​ശ​ത്തു​മാ​യി​രു​ന്ന് ജാ​തി മ​ത ഭേ​ത​മ​ന്യ, യു​വ​ജ​ന​ങ്ങ​ളും സ്ത്രീ​ക​ളു​മ​ട​ക്കം നി​ര​വ​ധി പേ​ർ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചു​കൊ​ണ്ട് സ​മ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി.

നാ​ടി​ന് വേ​ണ്ടി സ​മ​രം ചെ​യ്യു​ന്ന ജ​ന​ങ്ങ​ൾ​ക്കു പി​ന്തു​ണ അ​റി​യി​ച്ചു കൊ​ണ്ട് റോ​ജി എം. ​ജോ​ണ്‍ എം​എ​ൽ​എ​യും സ​മ​ര​ത്തി​നെ​ത്തി.

ക്രി​സ്തു​മ​സ് ദി​ന​ത്തി​ൽ വ​ഴി​യോ​ര​ത്തി​രു​ന്നു ഭ​ക്ഷ​ണം ക​ഴി​ക്കേ​ണ്ടി വ​രു​ന്ന​ത് തി​ക​ച്ചും വേ​ദ​ന ജ​ന​ക​മാ​ണെ​ന്നും ജ​ന​കീ​യ സ​മ​ര​ത്തി​ൽ ജ​ന​ങ്ങ​ൾ​ക്കൊ​പ്പം നി​ൽ​ക്കു​ന്നു​വെ​ന്നും എം​എ​ൽ​എ പ​റ​ഞ്ഞു.

ത​ദേ​ശീ​യ​രാ​യ ജ​ന​ങ്ങ​ളോ​ട് ച​ർ​ച്ച​ചെ​യ്യാ​തെ ഉ​ദ്യോ​ഗ​സ്ഥ​രെ​യും, വ്യ​വ​സാ​യി​ക​ളെ​യും മാ​ത്രം ഉ​ൾ​പ്പെ​ടു​ത്തി​യു​ള്ള ച​ർ​ച്ച​ക​ൾ ജ​നാ​ധി​പ​ത്യ വി​രു​ദ്ധ​മാ​ണെ​ന്നു സ​മ​ര സ​മി​തി ക​ണ്‍​വീ​ന​റാ​യ ജോ​സ് ചു​ള്ളി ആ​രോ​പി​ച്ചു.

സ​മ​ര​സ​മി​തി ക​ണ്‍​വീ​ന​ർ ബി​ജോ​യ് ചെ​റി​യ​ൻ, ഫാ. ​വ​ർ​ഗീ​സ് ഇ​ട​ശേ​രി, ഫാ. ​രാ​ജു പു​ന്ന​ക്ക​കി​ലു​ക്ക​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

അ​യ്യ​ന്പു​ഴ​യി​ലെ ഗി​ഫ്റ്റ് സി​റ്റി​യു​മാ​യി സ​ർ​ക്കാ​ർ മൂ​ന്നോ​ട്ടു പോ​വു​ക​യാ​ണെ​ങ്കി​ൽ സ​മ​ര​ങ്ങ​ൾ കൂ​ടു​ത​ൽ ക​ടു​പ്പി​ക്കാ​നാ​ണ് സ​മ​ര സ​മി​തി​യു​ടെ തീ​രു​മാ​നം.

Related posts

Leave a Comment