സിനിമ സെറ്റ് പൊളിച്ച സംഭവം; എ​ന്താ പ​റ​യേ​ണ്ട​ത് എ​ന്ന​റി​യി​ല്ല, വി​ഷ​മ​വും ആ​ശ​ങ്ക​യു​മു​ണ്ടെന്ന് സംവിധായകൻ ബേ​സി​ല്‍ ജോ​സ​ഫ്; ഭീ​മ​മാ​യ ന​ഷ്ട​വു​മു​ണ്ടാ​ക്കിയതായി നിർമാതാവ് സോ​ഫി​യ പോ​ള്‍


ടോവി​നോ തോ​മ​സ് നാ​യ​ക​നാ​കു​ന്ന മി​ന്ന​ല്‍ മു​ര​ളി​യു​ടെ കാ​ല​ടി മ​ണ​പ്പു​റ​ത്തെ പ​ള്ളി​യു​ടെ സെ​റ്റ് പൊ​ളി​ച്ചു നീ​ക്കി​യ സം​ഭ​വ​ത്തി​ല്‍ പ്ര​തി​ക​ര​ണ​വു​മാ​യി ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​യ​ക​ന്‍ ബേ​സി​ല്‍ ജോ​സ​ഫി​ന്‍റെ ഫേ​സ്ബു​ക്ക് പോ​സ്റ്റ്.

എ​ന്താ പ​റ​യേ​ണ്ട​ത് എ​ന്ന​റി​യി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി ആ​രം​ഭി​ക്കു​ന്ന ഫേ​സ്ബു​ക്ക് പോ​സ്റ്റി​ല്‍ ചി​ല​ര്‍​ക്കി​ത് പ​ബ്ലി​സി​റ്റി ആ​വാ​മെ​ങ്കി​ലും ത​ങ്ങ​ള്‍​ക്ക് ഇ​തൊ​രു സ്വ​പ്‌​നം ആ​യി​രു​ന്നു​വെ​ന്ന് അ​ദേ​ഹം വ്യ​ക്ത​മാ​ക്കു​ന്നു. ഒ​രു​മി​ച്ചു നി​ല്‍​ക്കേ​ണ്ട സ​മ​യ​ത്തു,

ഇ​ങ്ങ​നെ​യൊ​ക്കെ സം​ഭ​വി​ക്കും എ​ന്ന് സ്വ​പ്ന​ത്തി​ല്‍ പോ​ലും പ്ര​തീ​ക്ഷി​ച്ചി​ട്ടി​ല്ലെ​ന്നും ന​ല്ല വി​ഷ​മ​മു​ണ്ട്, ആ​ശ​ങ്ക​യും എ​ന്ന് വ്യ​ക്ത​മാ​ക്കി​കൊ​ണ്ട് ഏ​താ​നും ചി​ത്ര​ങ്ങ​ള്‍​കൂ​ടി പ​ങ്കു​വ​ച്ചു​കൊ​ണ്ടാ​ണ് ഫേ​സ്ബു​ക്ക് പോ​സ്റ്റ് അ​വ​സാ​നി​ക്കു​ന്ന​ത്.

സം​ഭ​വം വ​ള​രെ ദൗ​ര്‍​ഭാ​ഗ്യ​ക​ര​ം, ഭീ​മ​മാ​യ ന​ഷ്ട​വു​മു​ണ്ടാ​ക്കി: സോ​ഫി​യ പോ​ള്‍
ബേ​സി​ല്‍ ജോ​സ​ഫ് സം​വി​ധാ​നം ചെ​യ്യു​ന്ന മി​ന്ന​ല്‍ മു​ര​ളി​യു​ടെ കാ​ല​ടി മ​ണ​പ്പു​റ​ത്തെ സെ​റ്റ് ത​ക​ര്‍​ത്ത​തി​ല്‍ പ്ര​തി​ക​ര​ണ​വു​മാ​യി ചി​ത്ര​ത്തി​ന്‍റെ നി​ര്‍​മാ​താ​വ് സോ​ഫി​യ പോ​ളി​ന്‍റെ ഫേ​സ്ബു​ക്ക് പോ​സ്റ്റ്. ഏ​റെ പ്ര​തീ​ക്ഷ​ക​ളോ​ടെ ഒ​രു​ക്കു​ന്ന അ​തി​മാ​നു​ഷി​ക നാ​യ​ക ക​ഥാ​പാ​ത്ര​ ചി​ത്ര​മാ​ണ് മി​ന്ന​ല്‍ മു​ര​ളി​യെ​ന്നു വ്യക്തമാക്കിക്കൊണ്ടാണ് പോ​സ്റ്റ് ആ​രം​ഭി​ക്കു​ന്ന​ത്.

ര​ണ്ട് വ​ര്‍​ഷ​ത്തെ പ്രീ ​പ്രൊ​ഡ​ക്ഷ​ന്‍ ജോ​ലി​ക​ളും പ്ലാ​നി​ങ്ങും ചി​ത്ര​ത്തി​ന് വേ​ണ്ടി​വ​ന്നി​രു​ന്നു. നി​ല​വി​ലെ നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്‍ ഇ​ള​വ് വ​രു​ന്ന​തോ​ടെ ചി​ത്രീ​ക​ര​ണം ആ​രം​ഭി​ക്കാ​നി​രി​ക്കു​ക​യാ​യി​രു​ന്നു. കാ​ല​ടി​യി​ലാ​ണ് അ​ടു​ത്ത ഷെ​ഡ്യൂ​ള്‍ പ്ലാ​ന്‍ ചെ​യ്ത​ത്.

ചി​ത്ര​ത്തി​ന്‍റെ ക്ലൈ​മാ​ക്‌​സി​നാ​യി വ​ലി​യ പ​ള്ളി​യു​ടെ സെ​റ്റും നി​ര്‍​മി​ച്ചു. നി​ര്‍​ഭാ​ഗ്യ​വ​ശാ​ല്‍ കോ​വി​ഡ് മ​ഹാ​മാ​രി​യും ലോ​ക്ക്ഡൗ​ണും കാ​ര​ണം ചി​ത്രീ​ക​ര​ണം തു​ട​രാ​നാ​യി​ല്ല. സ​ര്‍​ക്കാ​രി​ന്‍റെ അ​നു​മ​തി​ക്കാ​യി കാ​ത്തി​രി​ക്കു​ക​യാ​യി​രു​ന്നു.

വ​ള​രെ അ​ധി​കം പ്രാ​ധാ​ന്യ​മു​ള​ള രം​ഗ​ത്തി​നാ​യാ​ണ് കാ​ല​ടി​യി​ലെ പ​ള്ളി​യു​ടെ സെ​റ്റ് നി​ര്‍​മി​ച്ച​ത്. അവിടെ‍ സെ​റ്റി​ടാ​നു​ള​ള എ​ല്ലാ അ​നു​മ​തി​യും വാ​ങ്ങി​യി​രു​ന്നു. സെ​റ്റ് ത​ക​ര്‍​ത്ത സം​ഭ​വം വ​ള​രെ ദൗ​ര്‍​ഭാ​ഗ്യ​ക​ര​വും ഭീ​മ​മാ​യ ന​ഷ്ട​വു​മാ​യി എ​ന്ന് വ്യ​ക്ത​മാ​ക്കി​കൊ​ണ്ടാ​ണ് പോ​സ്റ്റ് അ​വ​സാ​നി​ക്കു​ന്ന​ത്.

Related posts

Leave a Comment