‘ഇറങ്ങിപ്പോടീ ഇവിടുന്ന്’… ആദ്യം നീ പോടാ ! വാര്‍ത്താ വായനയ്ക്കിടെ അവതാരകര്‍ തമ്മിലടിച്ചു; വൈറലാകുന്ന വീഡിയോ കാണാം…

കാമറ കണ്ടാല്‍ എല്ലാം മറക്കുന്നവരാണ് അവതാരകര്‍. എപ്പോഴും ചിരിക്കുന്ന മുഖവുമായി ഇരിക്കുന്ന വാര്‍ത്താ അവതാരകരെ കണ്ടു ശീലിച്ചവരെ അമ്പരപ്പിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചിരിപടര്‍ത്തുന്നത്.

കാമറയ്ക്കു മുന്നില്‍ നല്ല അസ്സലായി വഴക്കിടുന്ന രണ്ടു വാര്‍ത്താ അവതാരകരെ ഇപ്പോള്‍ ലോകം മുഴുവന്‍ കണ്ടുകഴിഞ്ഞു. പാക്കിസ്ഥാനിലെ രണ്ടു വാര്‍ത്താ അവതാരകരാണ് കാമറയ്ക്കു മുന്നില്‍ വഴക്കിട്ടു തകര്‍ത്തത്. ലാഹോര്‍ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന വാര്‍ത്താചാനലിലെ അവതാരകരുടെ വീഡിയോയാണ് വൈറലായിരിക്കുന്നത്.

വാര്‍ത്താഅവതാരകനായ പുരുഷന്‍ പ്രൊഡക്ഷന്‍ ബോയിയോട് സഹഅവതാരകയെക്കുറിച്ച് പരാതി പറയുന്നിടത്താണ് വിഡിയോ തുടങ്ങുന്നത്. ” ഇവളോടൊപ്പം ഞാന്‍ എങ്ങനെ വാര്‍ത്ത വായിക്കും” എന്നാണ് അദ്ദേഹം ചോദിക്കുന്നത്.

”നിങ്ങള്‍ എന്നോടു സംസാരിക്കേണ്ടെന്നും നിങ്ങളുടെ സംസാരത്തിലെ ടോണ്‍ ശരിയല്ലെന്നാണ് താന്‍ പറഞ്ഞതെന്നും തന്നോട് ബഹുമാനത്തോടെ സംസാരിക്കണമെന്നുമാണ്” വനിതാ അവതാരക അതിനു നല്‍കിയ മറുപടി.

വനിതാ അവതാരകയുടെ മറുപടിയില്‍ ദേഷ്യം തോന്നിയ അവതാരകന്‍ താനെങ്ങനെയാണ് അവരെ അപമാനിച്ചത് എന്നു ചോദിക്കുന്നു. ദൃശ്യങ്ങള്‍ റെക്കോര്‍ഡ് ചെയ്യുന്നുണ്ടെങ്കില്‍ അതവരെ കാണിക്കാനും അതിലൂടെയെങ്കിലും അവര്‍ എന്തൊക്കെയാണ് സംസാരിച്ചതെന്ന് മനസ്സിലാക്കട്ടെയെന്നും വാര്‍ത്താ അവതാരകന്‍ പറയുന്നു. ഈ വീഡിയോ എങ്ങനെയോ ലീക്ക് ആവുകയും തുടര്‍ന്ന് സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്യുകയായിരുന്നു.

Related posts