സി ​പി ഐ ​യു​ടെ ബോ​ർ​ഡു​ക​ൾ നീ​ക്കം ചെ​യ്തെന്നാരോപിച്ച് കെഎ​സ്ഇബി ഓ​ഫീ​സി​നു നേ​രെ ആ​ക്ര​മ​ണം; ജീ​വ​ന​ക്കാ​ർ പ്ര​തി​ഷേ​ധി​ച്ചു

ക​രു​നാ​ഗ​പ്പ​ള്ളി : കെഎ​സ്ഇ ബി ക​രു​നാ​ഗ​പ്പ​ള്ളി ഡി​വി​ഷ​ൻ ഓ​ഫീ​സി​ൽ ക​ട​ന്നു ക​യ​റി അ​തി​ക്ര​മം കാ​ട്ടു​ക​യും ജീ​വ​ന​ക്കാ​ർ​ക്കെ​തി​രെ അ​സ​ഭ്യ​വ​ർ​ഷ​വും ആ​ക്രോ​ശ​വും ന​ട​ത്തു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ ജീ​വ​ന​ക്കാ​രു​ടെ സം​യു​ക്ത സ​മി​തി പ്ര​തി​ഷേ​ധി​ച്ചു.​

ക​ഴി​ഞ്ഞ ദി​വ​സം വൈ​കു​ന്നേ​ര​ത്തോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ഇ​ല​ക്ട്രി​ക് പോ​സ്റ്റു​ക​ളി​ൽ സ്ഥാ​പി​ച്ചി​രു​ന്ന അ​ന​ധി​കൃ​ത ബോ​ർ​ഡു​ക​ളും മ​റ്റ് കൈ​യേ​റ്റ​ങ്ങ​ളും ഒ​ഴി​പ്പി​ച്ച​തി​ന്‍റെ ഭാ​ഗ​മാ​യി സി ​പി ഐ ​യു​ടെ ബോ​ർ​ഡു​ക​ൾ നീ​ക്കം ചെ​യ്തു എ​ന്നാ​രോ​പി​ച്ചാ​യി​രു​ന്നു അ​തി​ക്ര​മം.

ഒ​രു സം​ഘം ആ​ളു​ക​ൾ ഓ​ഫീ​സി​നു​ള്ളി​ൽ ക​യ​റി അ​തി​ക്ര​മം കാ​ട്ടു​ക​യാ​യി​രു​ന്നു എ​ന്ന് അ​ധി​കൃ​ത​ർ ക​രു​നാ​ഗ​പ്പ​ള്ളി പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു.സം​ഭ​വ​ത്തി​ൽ സം​യു​ക്ത ട്രേ​ഡ് യൂ​ണി​യ​നു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​രു​നാ​ഗ​പ്പ​ള്ളി ടൗ​ണി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ന്നു.

തു​ട​ർ​ന്ന് കെ ​എ​സ് ഇ ​ബി ഓ​ഫീ​സി​നു മു​ന്നി​ൽ ചേ​ർ​ന്ന പ്ര​തി​ഷേ​ധ​യോ​ഗം കെ ​എ​സ് ഇ ​ബി വ​ർ​ക്കേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് എ​സ് ഹ​രി​ലാ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.​

അ​ബ്ദു​ൽ വ​ഹാ​ബ് അ​ധ്യ​ക്ഷ​നാ​യി. വി​വി​ധ യൂ​ണി​യ​ൻ നേ​താ​ക്ക​ളാ​യ സു​ഗ​ത​ൻ പി​ള്ള, അ​മൃ​ത​ലാ​ൽ, ബി ​ദി​ലീ​പ്, എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ ജി ​മോ​ഹ​ന​ൻ എ​ന്നി​വ​ർ പ്രസംഗി​ച്ചു.

 

Related posts