കോ​വി​ഡ് വീ​ണ്ടും മൂ​ർ​ച്ഛി​ക്കു​ന്നു! 24 മ​ണി​ക്കൂ​റി​നി​ടെ 59,118 രോ​ഗി​ക​ൾ; 257 പേ​ര്‍ മ​രി​ച്ചു

ന്യൂ​ഡ​ൽ​ഹി: ആ​ശ​ങ്ക ഉ​യ​ര്‍​ത്തി രാ​ജ്യ​ത്തെ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം അ​നി​യ​ന്ത്രി​ത​മാ​യി ഉ​യ​രു​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ രാ​ജ്യ​ത്ത് 59,118 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 257 പേ​ര്‍ മ​രി​ച്ചു.

ഇ​തോ​ടെ രാ​ജ്യ​ത്തെ ആ​കെ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 1,18,46,652 ആ​യി. മ​ര​ണ​സം​ഖ്യ 1,60,949 ആ​യി ഉ​യ​ര്‍​ന്നു. രാ​ജ്യ​ത്തെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി 4,21,066 പേ​ര്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്നു​ണ്ട്.

രാ​ജ്യ​ത്ത് വ്യാ​ഴാ​ഴ്ച മാ​ത്രം 32,987 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി. ഇ​തോ​ടെ രാ​ജ്യ​ത്തെ ആ​കെ കോ​വി​ഡ് മു​ക്ത​ര്‍ 1,12,64,637 ആ​യി. രാ​ജ്യ​ത്ത് ഇ​തു​വ​രെ 5,55,04,440 പേ​ര്‍​ക്ക് വാ​ക്‌​സി​ന്‍ ന​ല്‍​കി.

മ​ഹാ​രാ​ഷ്ട്രി, പ​ഞ്ചാ​ബ്, ഡ​ല്‍​ഹി, മ​ധ്യ​പ്ര​ദേ​ശ്, കേ​ര​ളം തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണ് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം രൂ​ക്ഷ​മാ​കു​ന്ന​ത്.

Related posts

Leave a Comment