കോവിഡ്! വിദേശത്ത് മരിച്ചത് 2,072 ഇന്ത്യക്കാർ

ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് ബാ​ധി​ച്ചു വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ൽ ഡി​സം​ബ​ർ 31 വ​രെ 2,072 ഇ​ന്ത്യ​ക്കാ​ർ മ​രി​ച്ചെ​ന്നു കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ, പാ​ർ​ല​മെ​ന്‍റ​റി കാ​ര്യ സ​ഹ​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ൻ പാ​ർ​ല​മെ​ന്‍റി​ൽ അ​റി​യി​ച്ചു.

ഏ​റ്റ​വും കൂ​ടു​ത​ൽ പേ​ർ മ​രി​ച്ച​ത് സൗ​ദി അ​റേ​ബ്യ​യി​ൽ- 906 പേ​ർ. യു​എ​ഇ​യി​ൽ 375ഉം ​ഒ​മാ​നി​ൽ 166 ഉം ​ഇ​ന്ത്യ​ക്കാ​ർ മ​രി​ച്ചു.

32 രാ​ജ്യ​ങ്ങ​ളി​ൽ മ​രി​ച്ച​വ​രു​ടെ വി​വ​ര​ങ്ങ​ളാ​ണു വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം സ​ഭ​യി​ൽ വ​ച്ച​ത്. കോ​വി​ഡ് ആ​ദ്യം റി​പ്പോ​ർ​ട്ട് ചെ​യ്ത ചൈ​ന​യെ കൂ​ടാ​തെ അ​മേ​രി​ക്ക, ബ്രി​ട്ട​ൻ, ജ​ർ​മ​നി തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ൽ മ​രി​ച്ച ഇ​ന്ത്യ​ക്കാ​രു​ടെ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​യി​ട്ടി​ല്ലെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

വ​ന്ദേ​ഭാ​ര​ത് മി​ഷ​ന്‍റെ ഭാ​ഗ​മാ​യി 40,11,903 പേ​രെ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു മ​ട​ക്കി എ​ത്തി​ച്ചു. ഇ​തി​ൽ 36,10,810 പേ​രെ വി​മാ​ന​മാ​ർ​ഗ​വും 3,987 പേ​രെ ക​പ്പ​ലി​ലൂ​ടെ​യും 3,97,106 പേ​രെ ക​ര​മാ​ർ​ഗ​വു​മാ​ണു തി​രി​ച്ചെ​ത്തി​ച്ച​ത്. തി​രി​ച്ചെ​ത്തി​ച്ച​വ​രി​ൽ കൂ​ടു​ത​ൽ പേ​ർ മ​ല​യാ​ളി​ക​ളാ​ണ്. 9,62,306 പേ​ർ.

Related posts

Leave a Comment