മഹാമാരി വീണ്ടും പെരുകുന്നു! ലോകത്തിൽ കോവിഡ്-19 ബാധിച്ചവർ ഒ​​​​​രു കോ​​​​​ടി ക​​​​​വി​​​​​ഞ്ഞു; ഏ​​​​​റ്റ​​​​​വും കൂ​​​​​ടു​​​​​ത​​​​​ൽ രോ​​​​​ഗ​​​​​ബാ​​​​​ധി​​​​​ത​​​​​രും മ​​​​​രി​​​​​ച്ച​​​​​വ​​​​​രും അ​​​​​മേ​​​​​രി​​​​​ക്ക​​​​​യി​​​​​ൽ

ക​​​​​ഴി​​​​​ഞ്ഞ വ​​​​​ർ​​​​​ഷം ഡി​​​​​സം​​​​​ബ​​​​​ർ 31-നാ​​​​​ണു ചൈ​​​​​ന​​​​​യി​​​​​ലെ വു​​​​​ഹാ​​​​​ൻ മു​​​​​നി​​​​​സി​​​​​പ്പ​​​​​ൽ ഹെ​​​​​ൽ​​​​​ത്ത് ക​​​​​മ്മീ​​​​​ഷ​​​​​ൻ പു​​​​​തി​​​​​യ​​​​​ത​​​​​രം ന്യൂ​​​​​മോ​​​​​ണി​​​​​യ (കോ​​​​​വി​​​​​ഡ്-19) രോ​​​​​ഗം ലോ​​​​​കാ​​​​​രോ​​​​​ഗ്യ​​​​​സം​​​​​ഘ​​​​​ട​​​​​ന​​​​​യ്ക്കു റി​​​​​പ്പോ​​​​​ർ​​​​​ട്ട് ചെ​​​​​യ്ത​​​​​ത്. ഇ​​​​​ന്ന​​​​​ലെ 180-ാം ദി​​​​​വ​​​​​സം ഈ ​​​​​ആ​​​​​ഗോ​​​​​ള മ​​​​​ഹാ​​​​​മാ​​​​​രി ബാ​​​​​ധി​​​​​ച്ച​​​​​വ​​​​​രു​​​​​ടെ എ​​​​​ണ്ണം ഒ​​​​​രു കോ​​​​​ടി ക​​​​​വി​​​​​ഞ്ഞു. കോ​​​​​വി​​​​​ഡ് മൂ​​​​​ലം മ​​​​​രി​​​​​ച്ച​​​​​വ​​​​​രു​​​​​ടെ സം​​​​​ഖ്യ അ​​​​​ഞ്ചു ല​​​​​ക്ഷ​​​​​വു​​​​​മാ​​​​​യി.

പ്ര​​​​​തി​​​​​രോ​​​​​ധ വാ​​​​​ക്സി​​​​​ൻ ഗ​​​​​വേ​​​​​ഷ​​​​​ണം
നാ​​​​​ലു വാ​​​​​ക്സി​​​​​ൻ ഗ​​​​​വേ​​​​​ഷ​​​​​ണ​​​​​ങ്ങ​​​​​ളാ​​​​​ണു പ്ര​​​​​തീ​​​​​ക്ഷ പ​​​​​ക​​​​​രു​​​​​ന്ന​​​​​ത്.

ചാ​​​​​ഡോ​​​​​ക്സ് വ​​​​​ൺ എ​​​​​സ്.
ഔ​​​​​ഷ​​​​​ധ ക​​​​​ന്പ​​​​​നി അ​​​​​സ്ട്രാ​​​​​ സെ​​​​​ന​​​​​ക്ക​​​​​യും ഓ​​​​​ക്സ്ഫ​​​​​ഡ് യൂ​​​​​ണി​​​​​വേ​​​​​ഴ്സി​​​​​റ്റി​​​​​യും ചേ​​​​​ർ​​​​​ന്നാ​​​​​ണ് ഈ ​​​​​രാ​​​​​സ​​​​​സം​​​​​യു​​​​​ക്ത​​​​​ത്തി​​​​​ന്‍റെ പ​​​​​രീ​​​​​ക്ഷ​​​​​ണം. ദ​​​​​ക്ഷി​​​​​ണാ​​​​​ഫ്രി​​​​​ക്ക​​​​​യി​​​​​ലും ബ്ര​​​​​സീ​​​​​ലി​​​​​ലും മൂ​​​​​ന്നാം​​​​​ഘ​​​​​ട്ട പ​​​​​രീ​​​​​ക്ഷ​​​​​ണം ന​​​​​ട​​​​​ക്കു​​​​​ന്നു. 2000 ആ​​​​​ൾ​​​​​ക്കാ​​​​​രി​​​​​ലെ പ​​​​​രീ​​​​​ക്ഷ​​​​​ണ​​​​​ഫ​​​​​ലം ജൂ​​​​​ലൈ അ​​​​​വ​​​​​സാ​​​​​നം അ​​​​​റി​​​​​യാം.

അ​​​​​ഡ​​​​​നോ​​​​​വൈ​​​​​റ​​​​​സ് ടൈ​​​​​പ്പ് 5- വെ​​​​​ക്ട​​​​​ർ
ചൈ​​​​​നീ​​​​​സ് ക​​​​​ന്പ​​​​​നി കാ​​​​​ൻ​​​​​സി​​​​​നോ​​​​​യും ബെ​​​​​യ്ജിം​​​​​ഗ് ഇ​​​​​ൻ​​​​​സ്റ്റി​​​​​റ്റ്യൂ​​​​​ട്ട് ഓ​​​​​ഫ് ടെ​​​​​ക്നോ​​​​​ള​​​​​ജി​​​​​യും ചേ​​​​​ർ​​​​​ന്ന് ഗ​​​​​വേ​​​​​ഷ​​​​​ണം ന​​​​​ട​​​​​ത്തു​​​​​ന്നു. 500 മ​​​​​നു​​​​​ഷ്യ​​​​​രി​​​​​ൽ ര​​​​​ണ്ടാം​​​​​ഘ​​​​​ട്ട പ​​​​​രീ​​​​​ക്ഷ​​​​​ണം ആ​​​​​രം​​​​​ഭി​​​​​ച്ചു. ഒ​​​​​രു മാ​​​​​സ​​​​​ത്തി​​​​​ന​​​​​കം ഫ​​​​​ല​​​​​മ​​​​​റി​​​​​യാം. ഈ ​​​​​രാ​​​​​സ​​​​​വ​​​​​സ്തു കോ​​​​​വി​​​​​ഡി​​​​​നെ​​​​​തി​​​​​രേ ആ​​​​​ന്‍റി​​​​​ബോ​​​​​ഡി ഉ​​​​​ണ്ടാ​​​​​ക്കും. അ​​​​​തു വേ​​​​​റേ ദൂഷ്യ​​​​​മു​​​​​ണ്ടാ​​​​​ക്കു​​​​​മോ എ​​​​​ന്നാ​​​​​ണു ര​​​​​ണ്ടാം​​​​​ഘ​​​​​ട്ട പ​​​​​രീ​​​​​ക്ഷ​​​​​ണ​​​​​ത്തി​​​​​ൽ അ​​​​​റി​​​​​യേ​​​​​ണ്ട​​​​​ത്.

എ​​​​​ൻ​​​​​കാ​​​​​പ്സു​​​​​ലേ​​​​​റ്റ​​​​​ഡ് എം​​​​​ആ​​​​​ർ​​​​​എ​​​​​ൻ​​​​​എ
അ​​​​​മേ​​​​​രി​​​​​ക്ക​​​​​യി​​​​​ലെ മോ​​​​​ഡേ​​​​​ണ ക​​​​​ന്പ​​​​​നി​​​​​യു​​​​​ടെ ഈ ​​​​​രാ​​​​​സ​​​​​ഘ​​​​​ട​​​​​കം മ​​​​​നു​​​​​ഷ്യ​​​​​രി​​​​​ൽ ര​​​​​ണ്ടാം​​​​​ഘട്ട പ​​​​​രീ​​​​​ക്ഷ​​​​​ണ​​​​​ത്തി​​​​​ലാ​​​​​ണ്. ജൂ​​​​​ലൈ ആ​​​​​ദ്യം മൂ​​​​​ന്നാം​​​​​ഘ​​​​​ട്ടം തു​​​​​ട​​​​​ങ്ങും. അ​​​​​ത് 30,000 പേ​​​​​രെ ഉ​​​​​ൾ​​​​​പ്പെ​​​​​ടു​​​​​ത്തി​​​​​യാ​​​​​കും. മെ​​​​​സ​​​​​ഞ്ച​​​​​ർ ആ​​​​​ർ​​​​​എ​​​​​ൻ​​​​​എ ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ച്ചു വൈ​​​​​റ​​​​​സി​​​​​നെ​​​​​തി​​​​​രാ​​​​​യ ആ​​​​​ന്‍റി​​​​​ബോ​​​​​ഡി ഉ​​​​​ൽപാ​​​​​ദി​​​​​പ്പി​​​​​ക്ക​​​​​ലാ​​​​​ണ് മോ​​​​​ഡേ​​​​​ണ ഉ​​​​​ദ്ദേ​​​​​ശി​​​​​ക്കു​​​​​ന്ന​​​​​ത്.

വു​​​​​ഹാ​​​​​ൻ ഗ​​​​​വേ​​​​​ഷ​​​​​ണം
വു​​​​​ഹാ​​​​​ൻ ഇ​​​​​ൻ​​​​​സ്റ്റി​​​​​റ്റ്യൂ​​​​​ട്ട് ഓ​​​​​ഫ് ബ​​​​​യോ​​​​​ള​​​​​ജി​​​​​ക്ക​​​​​ൽ പ്രൊ​​​​​ഡ​​​​​ക്ട്സും ഔ​​​​​ഷ​​​​​ധ ക​​​​​ന്പ​​​​​നി​​​​​ക​​​​​ളാ​​​​​യ സി​​​​​നോ​​​​​ഫാ​​​​​ർ​​​​​മ​​​​​യും സി​​​​​നോ​​​​​വാ​​​​​കും ചേ​​​​​ർ​​​​​ന്നു ന​​​​​ട​​​​​ത്തു​​​​​ന്ന ഗ​​​​​വേ​​​​​ഷ​​​​​ണ​​​​​ത്തി​​​​​ന്‍റെ ആ​​​​​ദ്യ ഫ​​​​​ല​​​​​ങ്ങ​​​​​ൾ ജൂ​​​​​ലൈ​​​​​യി​​​​​ൽ അ​​​​​റി​​​​​യാം. സി​​​​​നോ​​​​​ഫാ​​​​​ർ​​​​​മ യു​​​​​എ​​​​​ഇ​​​​​യി​​​​​ലും സി​​​​​നോ​​​​​വാ​​​​​ക് ബ്ര​​​​​സീ​​​​​ലി​​​​​ലും പ​​​​​രീ​​​​​ക്ഷ​​​​​ണ​​​​​ങ്ങ​​​​​ൾ തു​​​​​ട​​​​​ങ്ങാ​​​​​നി​​​​​രി​​​​​ക്കു​​​​​ന്നു.

കോ​​​​​വി​​​​​ഡി​​​​​ന്‍റെ വ​​​​​ഴി

2019 ഡി​​​​​സം​​​​​ബ​​​​​ർ 31- കോ​​​​​വി​​​​​ഡ് രോ​​​​​ഗ​​​​​ത്തെ​​​​​പ്പ​​​​​റ്റി ആ​​​​​ദ്യ അ​​​​​റി​​​​​യി​​​​​പ്പ്
2020 ജ​​​​​നു​​​​​വ​​​​​രി 25- രോ​​​​​ഗി​​​​​ക​​​​​ളു​​​​​ടെ എ​​​​​ണ്ണം ആ​​​​​യി​​​​​രം ക​​​​​ട​​​​​ക്കു​​​​​ന്നു.

ജ​​​​​നു​​​​​വ​​​​​രി 31- 10,000
ഫെ​​​​​ബ്രു​​​​​വ​​​​​രി 12- 50,000
മാ​​​​​ർ​​​​​ച്ച് 6- 1,00,000
മാ​​​​​ർ​​​​​ച്ച് 26- 5,00,000
ഏ​​​​​പ്രി​​​​​ൽ 2- 10 ല​​​​​ക്ഷം
ഏ​​​​​പ്രി​​​​​ൽ 21- 25 ല​​​​​ക്ഷം
മേ​​​​​യ് 20- 50 ല​​​​​ക്ഷം
ജൂ​​​​​ൺ 27- ഒരു കോടി

കോ​​​​​വി​​​​​ഡ് മ​​​​​ര​​​​​ണ​​​​​ങ്ങ​​​​​ൾ അ​​​​​ഞ്ചു ല​​​​​ക്ഷം

ജ​​​​​നു​​​​​വ​​​​​രി 11-നു ​​​​​വു​​​​​ഹാ​​​​​നി​​​​​ലെ ഒ​​​​​രു 61 വ​​​​​യ​​​​​സു​​​​​കാ​​​​​ര​​​​​നാ​​​​​ണു കോ​​​​​വി​​​​​ഡ്-19 മൂ​​​​​ലം ആ​​​​​ദ്യം മ​​​​​രി​​​​​ച്ച​​​​​താ​​​​​യി സ്ഥി​​​​​രീ​​​​​ക​​​​​രി​​​​​ക്ക​​​​​പ്പെ​​​​​ട്ട​​​​​ത്. ഫെ​​​​​ബ്രു​​​​​വ​​​​​രി 10 ആ​​​​​യ​​​​​പ്പോ​​​​​ഴേ​​​​​ക്കു മ​​​​​ര​​​​​ണം 1000 ക​​​​​ട​​​​​ന്നു. മാ​​​​​ർ​​​​​ച്ച് 19-നു 10,000. ​​​​​ഏ​​​​​പ്രി​​​​​ൽ ഒ​​​​​ൻ​​​​​പ​​​​​തി​​​​​ന് ഒ​​​​​രു ല​​​​​ക്ഷം. ഏ​​​​​പ്രി​​​​​ൽ 24-നു ​​​​​ര​​​​​ണ്ടു ല​​​​​ക്ഷം എ​​​​​ന്നി​​​​​ങ്ങ​​​​​നെ വ​​​​​ള​​​​​ർ​​​​​ന്ന മ​​​​​ര​​​​​ണ​​​​​സം​​​​​ഖ്യ ഇ​​​​​ന്ന​​​​​ലെ അ​​​​​ഞ്ചു ല​​​​​ക്ഷ​​​​​ത്തി​​​​​ല​​​​​ധി​​​​​ക​​​​​മാ​​​​​യി.

ഏ​​​​​റ്റ​​​​​വും കൂ​​​​​ടു​​​​​ത​​​​​ൽ രോ​​​​​ഗ​​​​​ബാ​​​​​ധി​​​​​ത​​​​​രും
മ​​​​​രി​​​​​ച്ച​​​​​വ​​​​​രും അ​​​​​മേ​​​​​രി​​​​​ക്ക​​​​​യി​​​​​ൽ.

ഇ​​​​​പ്പോ​​​​​ൾ പ്ര​​​​​തി​​​​​ദി​​​​​ന വ​​​​​ർ​​​​​ധ​​​​​ന
ഏ​​​​​റ്റ​​​​​വും കൂ​​​​​ടു​​​​​ത​​​​​ൽ ബ്ര​​​​​സീ​​​​​ലി​​​​​ൽ.

ഇ​​​​​ന്ത്യ​​​​​യി​​​​​ൽ ഏ​​​​​റ്റ​​​​​വും കൂ​​​​​ടു​​​​​ത​​​​​ൽ
രോ​​​​​ഗ​​​​​ബാ​​​​​ധി​​​​​ത​​​​​രും മ​​​​​രി​​​​​ച്ച​​​​​വ​​​​​രും
മ​​​​​ഹാ​​​​​രാ​​​​​ഷ്‌​​​ട്ര​​​​​യി​​​​​ൽ.

Related posts

Leave a Comment