കോവിഡ് ബാധിതരുടെ എണ്ണവും മരണവും ഞെട്ടിക്കുന്നു; 24 മ​ണി​ക്കൂ​റി​നി​ടെ 2.73 ല​ക്ഷ​ത്തി​ലേ​റ​പ്പേ​ർ​ക്ക് വൈ​റ​സ് ബാ​ധ

 

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം അ​തി​വേ​ഗ​ത്തി​ൽ കു​തി​ക്കു​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 2,73,810 പേ​ർ​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. ഇ​തേ​സ​മ​യ​ത്ത് 1,619 പേ​ർ മ​ര​ണ​മ​ട​ഞ്ഞു​വെ​ന്നും ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു.

ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 1,44,178 പേ​ർ രോ​ഗ​മു​ക്തി നേ​ടി​യെ​ന്നും കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം പു​റ​ത്തു​വി​ട്ട ക​ണ​ക്കു​ക​ൾ സൂ​ചി​പ്പി​ക്കു​ന്നു​ണ്ട്. ഇ​തു​വ​രെ രാ​ജ്യ​ത്ത് ആ​കെ 1,50,61,919 പേ​ർ​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. 19,29,329 പേ​രാ​ണ് നി​ല​വി​ൽ വൈ​റ​സ് ബാ​ധി​ത​രാ​യി ചി​കി​ത്സ​യി​ലു​ള്ള​ത്.

1,78,769 പേ​ർ​ക്കാ​ണ് ഇ​തു​വ​രെ കോ​വി​ഡ് ബാ​ധി​ച്ച് ജീ​വ​ൻ ന​ഷ്ട​മാ​യ​ത്. 1,29,53,821 പേ​ർ ഇ​തു​വ​രെ രോ​ഗ​മു​ക്തി നേ​ടി​യെ​ന്നും 12,38,52,566 ഇ​തു​വ​രെ വാ​ക്സി​ൻ സ്വീ​ക​രി​ച്ചു​വെ​ന്നും ആ​രോ​ഗ്യ മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.

Related posts

Leave a Comment