ഈ ഐഡിയ കൊള്ളാമല്ലോ; ബീവറേജിൽ നിന്ന് മദ്യം വാങ്ങാൻ എത്തിയവരെ  കോവിഡ് ടെസ്റ്റ് നടത്തി  കുടുംബാരോഗ്യ കേന്ദ്രം

സ്വ​ന്തം ലേ​ഖ​ക​ൻ
അ​യ്യ​ന്തോ​ൾ: രാ​വി​ലെ ര​ണ്ടെ​ണ്ണം അ​ടി​ക്കാ​മെ​ന്ന് ക​രു​തി എ​ത്തി​യ​പ്പോ​ൾ ദേ ​മൂ​ക്കി​നി​ട്ട് കു​ത്ത്!! അ​യ്യ​ന്തോ​ൾ പ​ഞ്ചി​ക്ക​ലി​ലു​ള്ള ബീ​വ​റേ​ജ​സ് കോ​ർ​പ​റേ​ഷ​ന്‍റെ ഒൗ​ട്ട്ലെ​റ്റി​ന് മു​ന്നി​ൽ മ​ദ്യം വാ​ങ്ങാ​നെ​ത്തി​യ​വ​ർ​ക്ക് കോ​വി​ഡ് ടെ​സ്റ്റ് ന​ട​ത്തി​യ​പ്പോ​ഴാ​ണ് അ​ടി​ക്കാ​നെ​ത്തി​യ​വ​ർ​ക്ക് കു​ത്തു​കൊ​ള്ളേ​ണ്ടി വ​ന്ന​ത്.

അ​യ്യ​ന്തോ​ൾ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ബീ​വ​റേ​ജി​ലെ​ത്തി​യ​വ​രെ ആ​ർ​ടി​പി​സി​ആ​ർ ടെ​സ്റ്റി​ന് വി​ധേ​യ​മാ​ക്കി​യ​ത്.രാ​വി​ലെ തു​ട​ങ്ങി​യ ടെ​സ്റ്റി​ൽ ഉ​ച്ച​വ​രെ 170 പേ​രെ പ​രി​ശോ​ധി​ച്ചു.

പ​രി​ശോ​ധ​ന റി​പ്പോ​ർ​ട്ട് ഇ​വ​രു​ടെ ഫോ​ണ്‍ ന​ന്പ​റി​ലും അ​ഡ്ര​സി​ലും പി​ന്നീ​ട് അ​റി​യി​ക്കു​മെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

ഡോ.​നി​ഹി​ൽ, ജൂ​നി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ര​ജീ​ഷ് സു​ധീ​ർ എ​ന്നി​വ​ർ പ​രി​ശോ​ധ​ന​ക്ക് നേ​തൃ​ത്വം ന​ൽ​കി. പി​പി കി​റ്റ് ധ​രി​ച്ച ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രാ​ണ് ആ​ർ​ടി​പി​സി​ആ​ർ ടെ​സ്റ്റ് ന​ട​ത്തി​യ​ത്.

പോ​ലീ​സി​ന്‍റെ സേ​വ​ന​വും ഇ​വി​ടെ​യു​ണ്ടാ​യി​രു​ന്നു.രാ​വി​ലെ ഉ​റ​ക്ക​ച്ച​ട​വു പോ​ലും മാ​റാ​തെ ഇ​വി​ടേ​ക്കെ​ത്തി​യ ചി​ല മ​ദ്യ​പ​ൻ​മാ​ർ ഒൗ​ട്ട്ലെ​റ്റി​ന് മു​ന്നി​ൽ പോ​ലീ​സി​നെ ക​ണ്ട് അ​ന്തം​വി​ട്ടു.

സാ​ധ​നം വാ​ങ്ങി വ​രു​ന്ന​വ​രോ​ട് എ​ന്താ​ണ് പോ​ലീ​സും പ​ട്ടാ​ള​വു​മെ​ന്ന് ചോ​ദി​ച്ച​പ്പോ​ൾ സാ​ധ​നം വേ​ണേ​ൽ ആ​ദ്യം കു​ത്തു വാ​ങ്ങ​ണം എ​ന്ന് കേ​ട്ട് ഒൗ​ട്ട്ലെ​റ്റി​ൽ ക​യ​റാ​തെ വേ​ഗം സ്ഥ​ലം വി​ട്ട​വ​രു​മു​ണ്ട്.

Related posts

Leave a Comment