ര​ണ്ടു​കോ​ടി രൂ​പ തന്നില്ലെങ്കില്‍..! മോ​ച​ന​ദ്ര​വ്യം ആ​വ​ശ്യ​പ്പെ​ട്ട് യു​വാ​വി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി കൊ​ന്നു; കോ​വി​ഡ് രോ​ഗി​യെ​ന്ന വ്യാ​ജേ​ന കു​ഴി​ച്ചി​ട്ടു

ആ​ഗ്ര: വ്യ​വ​സാ​യി​യു​ടെ മ​ക​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി കൊ​ല​പ്പെ​ടു​ത്തി​യ സം​ഘം മൃ​ത​ദേ​ഹം കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ച​വ​രു​ടെ കൂ​ട്ട​ത്തി​ൽ സം​സ്ക​രി​ച്ചു.

കോ​ൾ​ഡ് സ്റ്റോ​റേ​ജ് ഉ​ട​മ സു​രേ​ഷ് ചൗ​ഹാ​ന്‍റെ മ​ക​നാ​യ സ​ച്ചി​നെ (23)യാ​ണ് സു​ഹൃ​ത്തു​ക്ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള സം​ഘം ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്. ര​ണ്ടു കോ​ടി രൂ​പ​യാ​ണ് മോ​ച​ന​ദ്ര​വ്യം ആ​വ​ശ്യ​പ്പെ​ട്ട​ത്.

തു​ട​ർ​ന്ന് കാ​റി​നു​ള്ളി​ൽ​വ​ച്ച് യു​വാ​വി​നെ സം​ഘം കൊ​ല​പ്പെ​ടു​ത്തി. മൃ​ത​ദേ​ഹം ബാ​ഗി​ലാ​ക്കി പി​പി​ഇ കി​റ്റ് ധ​രി​ച്ച് ശ്മ​ശാ​ന​ത്തി​ൽ എ​ത്തി​ച്ചു.

കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ച​യാ​ളു​ടെ മൃ​ത​ദേ​ഹം എ​ന്ന വ്യ​ജേ​ന​യാ​ണ് ഇ​വ​ർ ശ്മ​ശാ​ന​ത്തി​ൽ എ​ത്തി​ച്ച​ത്. സം​ഭ​വ​ത്തി​ൽ അ​ഞ്ചു​പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

എ​ട്ടു​ദി​വ​സം മു​ന്പ് വൈ​കു​ന്നേ​രം ന​ട​ക്കാ​നി​റ​ങ്ങി​യ​പ്പോ​ഴാ​ണ് സ​ച്ചി​നെ ഈ ​സം​ഘം ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്. തു​ട​ർ​ന്ന് പി​താ​വ് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.

അ​തി​നി​ടെ​യാ​ണ് ര​ണ്ടു​കോ​ടി രൂ​പ മോ​ച​ന​ദ്ര​വ്യം ആ​വ​ശ്യ​പ്പെ​ട്ട് അ​ക്ര​മി സം​ഘം ഇ​വ​രു​ടെ വീ​ട്ടി​ലേ​ക്ക് ഫോ​ണ്‍ ചെ​യ്ത​ത്. പോ​ലീ​സി​നും ഫോ​ണ്‍ കോ​ൾ വ​ന്നു.

തു​ട​ർ​ന്നു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഹാ​പ്പി കൃ​ഷ്ണ എ​ന്ന​യാ​ളെ അ​റ​സ്റ്റു ചെ​യ്യാ​ൻ ക​ഴി​ഞ്ഞ​ത്. ഇ​യാ​ളി​ൽ​നി​ന്നാ​ണ് കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ല​ഭി​ച്ച​ത്. വൈ​കാ​തെ കൂ​ട്ടാ​ളി​ക​ളെ​യും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

കേ​സി​ലെ ഒ​രു പ്ര​തി​യാ​യ ഹ​ർ​ഷ് ചൗ​ഹാ​ൻ എ​ന്ന​യാ​ൾ​ക്ക് സു​രേ​ഷ് ചൗ​ഹാ​നു​മാ​യി ബി​സി​ന​സ് ബ​ന്ധ​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്നു.

ഇ​യാ​ൾ​ക്ക് കോ​വി​ഡ് സാ​ഹ​ച​ര്യ​ത്തി​ൽ ക​ടു​ത്ത സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​യു​ണ്ടാ​യി. അ​ങ്ങ​നെ ഇ​യാ​ളാ​ണ് ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ൽ പ​ദ്ധ​തി ആ​സൂ​ത്ര​ണം ചെ​യ്ത​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

Related posts

Leave a Comment