സിപിഎമ്മിനെ നേരിടാനുള്ള കാര്‍ഡുമായി ബിജെപി ! സിപിഎം പ്രവര്‍ത്തകന്റെ ചവിട്ടേറ്റ് ഗര്‍ഭസ്ഥ ശിശു മരിച്ച യുവതി സ്ഥാനാര്‍ഥി…

ഇക്കുറി രണ്ടും കല്‍പ്പിച്ചുള്ള പോരാട്ടത്തിലാണ് മുന്നണികളെല്ലാം. വനിതാ സ്ഥാനാര്‍ഥികളുടെ സാന്നിദ്ധ്യം കൊണ്ടാണ് ഈ തെരഞ്ഞെടുപ്പ് ശ്രദ്ധേയമാകുന്നത്.

സിപിഎം പ്രാദേശിക നേതാക്കളുടെ ആക്രമണത്തിനിടെ ഗര്‍ഭസ്ഥശിശുവിനെ നഷ്ടപ്പെടുകയും വീട് വിട്ട് പോവേണ്ടിവരികയും ചെയ്ത ജ്യോത്സ്‌ന ജോസും ഇത്തവണ തദ്ദേശതിരഞ്ഞെടുപ്പില്‍ ജനവിധി തേടുന്നുണ്ട്.

ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്തിലെ കൂരാച്ചുണ്ട് ഡിവിഷനില്‍ നിന്ന് ബിജെപി സ്ഥാനാര്‍ത്ഥിയായാണ് ജ്യോത്സ്‌ന മത്സരിക്കുന്നത്.

‘താന്‍ നേരിട്ട നിസ്സഹായവസ്ഥ ഇനിയൊരാള്‍ക്കും ഉണ്ടാവരുത്.’ തിരഞ്ഞെടുപ്പ് മാത്രം ലക്ഷ്യം വെച്ചല്ല പൊതുരംഗത്ത് തുടരുന്നതെന്നും ജ്യോത്സ്‌ന പറഞ്ഞു.

അയല്‍വാസികള്‍ തമ്മിലുള്ള വഴക്ക് അതിരുവിട്ടപ്പോഴാണ് കോടഞ്ചേരി തേനംകുഴിയില്‍ ജ്യോത്സ്‌ന ജോസിന് ഗര്‍ഭസ്ഥശിശുവിനെ നഷ്ടപ്പെട്ടത്.

വേളംകോട് ലക്ഷംവീട് കോളനിയിലെ വീട്ടില്‍ക്കയറിയായിരുന്നു ആക്രമണം. 2018 ജനുവരി 28നായിരുന്നു സംഭവം. അക്രമത്തിനിടയ്ക്ക് നാഭിക്ക് ചവിട്ടേറ്റാണ് നാലരമാസം പ്രായമായ ഗര്‍ഭസ്ഥ ശിശു മരിച്ചത്.

സംഭവത്തില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പെടെ ഏഴ് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസില്‍ വിചാരണ നടപടികള്‍ പുരോഗമിക്കുകയാണ്.

ജാമ്യത്തിലിറങ്ങിയ പ്രതികളുടെ ഭീഷണി മൂലം ജ്യോത്സ്‌നയും ഭര്‍ത്താവ് സിബിയും വീട് വിട്ട് താമസിക്കുകയായിരുന്നു. സിപിഎമ്മിനെതിരായ പ്രാദേശിക വികാരം വോട്ടായി മാറുമെന്നാണ് ബിജെപിയുടെ വിശ്വാസം.

Related posts

Leave a Comment