അമ്മയും മകനും തനിച്ചു താമസിക്കുന്ന വീട്ടില്‍ അര്‍ധ രാത്രിയില്‍ ഒരാള്‍; ചോദ്യംചെയ്ത അയല്‍വാസിക്ക് കുത്തേറ്റു; അമ്മയും മകനും പോലീസ് കസ്റ്റഡിയില്‍; സംഭവം കോട്ടയത്ത്

കോ​ട്ട​യം: അ​മ്മ​യും മ​ക​നും ത​നി​ച്ചു താ​മ​സി​ക്കു​ന്ന വീ​ട്ടി​ൽ അ​ർ​ധ രാ​ത്രി​യി​ൽ ഒ​രാ​ൾ എ​ത്തി​യ​ത് ചോ​ദ്യം ചെ​യ്ത അ​യ​ൽ​വാ​സി​ക്ക് കു​ത്തേ​റ്റു. പ​രി​യാ​ര​ത്ത് ഇ​ന്ന​ലെ രാ​ത്രി 12 മ​ണി​ക്ക് ശേ​ഷ​മാ​ണ് സം​ഭ​വം. കു​ത്തേ​റ്റ പ​രി​യാ​രം ക​ല്ലു​പു​ര​യ്ക്ക​ൽ സ​ജി (27) യെ ​മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​യാ​ൾ​ക്ക് ഏ​ഴ് കു​ത്തേ​റ്റി​ട്ടു​ണ്ട്. അ​തീ​വ ഗു​രു​ത​ര​ാവ​സ്ഥ​യി​ലാ​യി​രു​ന്ന സ​ജി​യെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​യു​ട​ൻ അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ​യ്ക്കു വി​ധേ​യ​മാ​ക്കി. ഇ​പ്പോ​ൾ സ​ർ​ജ​റി ഐ​സി​യു​വി​ലേ​ക്ക് മാ​റ്റി.

ന​ട്ടെ​ല്ലി​ന്‍റെ ഭാ​ഗ​ത്ത് നാ​ല് കു​ത്തും വ​യ​റി​ൽ മൂ​ന്ന് കു​ത്തു​മാ​ണ് ഏ​റ്റി​രി​ക്കു​ന്ന​ത്. കു​ത്തി​യ​താ​ര് എ​ന്ന​തു സം​ബ​ന്ധി​ച്ച് സ​ജി പോ​ലീ​സി​ന് മൊ​ഴി ന​ല്കി​യി​ട്ടു​ണ്ട്. കു​ത്തേ​റ്റു കി​ട​ന്ന സ​ജി​യെ വാ​ക​ത്താ​നം പോ​ലീ​സ് ആ​ണ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്. അ​മ്മ​യും മ​ക​നും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലാ​ണ്. ഏ​റെ നാ​ളാ​യി അ​യ​ൽ​വാ​സി​ക​ളു​മാ​യി അ​മ്മ​യും മ​ക​നും അ​ഭി​പ്രാ​യ വ്യ​ത്യാ​സ​മു​ണ്ടാ​യി​രു​ന്നു. രാ​ത്രി​യി​ൽ എ​ത്തി​യ ആ​ൾ സ​മീ​പ​വാ​സി​യാ​ണെ​ന്നും ഇ​യാ​ൾ് നി​രീ​ക്ഷ​ണ​ത്തി​ലാ​ണെ​ന്നും വാ​ക​ത്താ​നം പോ​ലീ​സ് പ​റ​ഞ്ഞു.

Related posts