വാഹനം  ഇ​ടി​ച്ച് മ​രി​ച്ച വ​യോ​ധി​ക​ന്‍റെ മൃ​ത​ദേ​ഹം ക​നാ​ലി​ലെ​റി​ഞ്ഞ് പോ​ലീ​സ്; നടക്കുന്ന ദൃ​ശ്യം പു​റ​ത്ത് ; പോലീസിന്‍റെ  ചെയ്തികൾക്ക് വിശദീകരണവുമായി അധികൃതർ

 

പാ​റ്റ്‌​ന: അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച​യാ​ളു​ടെ മൃ​ത​ദേ​ഹം ക​നാ​ലി​ലേ​ക്ക് വ​ലി​ച്ചെ​റി​ഞ്ഞ് പോലീസ്. നടക്കുന്ന ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്ത് വ​ന്ന​തി​ന് പി​ന്നാ​ലെ വി​ശ​ദീ​ക​ര​ണ​വു​മാ​യി അ​ധി​കൃ​ത​ര്‍. ഞാ​യ​റാ​ഴ്ച​ ബി​ഹാ​റി​ലെ മു​സാ​ഫ​ര്‍​പൂ​ര്‍ ജി​ല്ല​യി​ല്‍ നി​ന്നു​ള്ള ദൃ​ശ്യ​ങ്ങ​ള്‍ സ​മൂ​ഹ മാ​ധ്യ​മ​ത്തി​ല്‍ വ​ന്ന​ത്.

വ​ഴി​യാ​ത്ര​ക്കാ​ര​നാ​യ യു​വാ​വാ​ണ് ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്തി​യ​തെ​ന്നും റി​പ്പോ​ര്‍​ട്ട് വ​ന്നി​രു​ന്നു. ട്ര​ക്ക് ഇ​ടി​ച്ച് മ​രി​ച്ച വ​യോ​ധി​ക​ന്‍റെ മൃ​ത​ദേ​ഹം മൂ​ന്നു പോ​ലീ​സു​കാ​ര്‍ ചേ​ര്‍​ന്ന് വ​ലി​ച്ചി​ഴച്ച് ക​നാ​ലി​ലേ​ക്ക് ഇ​ടു​ന്ന​താ​ണ് വീ​ഡി​യോ​യി​ലു​ള്ള​ത്.

മു​സാ​ഫ​ര്‍​പൂ​രി​ലെ ഫ​കു​ലി ഒ​പി ഏ​രി​യ​യി​ലെ ധോ​ധി ക​നാ​ല്‍ പാ​ല​ത്തി​ന് സ​മീ​പ​ത്ത് ന​ട​ന്ന സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ മ​ണി​ക്കൂ​റു​ക​ള്‍​ക്ക​കം സ​മൂ​ഹ മാ​ധ്യ​മ​ത്തി​ല്‍ വൈ​റ​ലാ​കു​ക​യാ​യി​രു​ന്നു. ഞാ​യ​റാ​ഴ്ച രാ​വി​ലെ​യാ​ണ് വ​യോ​ധി​ക​നെ ട്ര​ക്ക് ഇ​ടി​ച്ച​ത്.

വ​യോ​ധി​ക​ന്‍റെ ശ​രീ​ര​ത്തി​ന്‍റെ എ​ല്ലാ ഭാ​ഗ​ങ്ങ​ളും പോ​സ്റ്റ്‌​മോ​ര്‍​ട്ട​ത്തി​നാ​യി വീ​ണ്ടെ​ടു​ക്കാ​നാ​കി​ല്ലെ​ന്നാ യി​രു​ന്നു ആ​ദ്യം അ​ധി​കൃ​ത​രു​ടെ വി​ശ​ദീ​ക​ര​ണം. വീ​ഡി​യോ പു​റ​ത്ത് വ​ന്ന​തി​ന് പി​ന്നാ​ലെ ക​നാ​ലി​ല്‍ നി​ന്നും മൃ​ത​ദേ​ഹ ഭാ​ഗ​ങ്ങ​ള്‍ ക​ണ്ടെ​ടു​ത്ത് പോ​സ്റ്റ്‌​മോ​ര്‍​ട്ട​ത്തി​ന് അ​യ​യ്ച്ചു​വെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

 

Related posts

Leave a Comment