സംവിധായകന്‍ ദീപന്‍ അന്തരിച്ചു! അന്ത്യം വൃക്കരോഗത്തെതുടര്‍ന്ന് ; കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം. സംസ്‌കാരം പിന്നീട്

hthtമലയാളത്തിലെ പ്രശസ്ത സംവിധായകന്‍ ദീപന്‍(45) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വൃക്കരോഗത്തെതുടര്‍ന്ന് ചികിത്സയിലായിരുന്നു. പുതുയ മുഖം, ലീഡര്‍, ഹീറോ തുടങ്ങി ഏഴ് ചിത്രങ്ങള്‍ സംവിധാനം ചെയ്ത ആളാണ് ദീപന്‍. സംസ്‌കാരം പിന്നീട് തിരുവനന്തപുരത്ത് നടക്കും.

2003ല്‍ ലീഡര്‍ എന്ന് ചിത്രത്തിലൂടെയാണ് സ്വതന്ത്രസംവിധായകനായി അരങ്ങേറ്റം കുറിച്ചത്. പൃഥിരാജ് നായകനായ പുതിയമുഖം എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. ഡി കമ്പനി, സിം, ഡോള്‍ഫിന്‍ ബാര്‍ എന്നീ ചിത്രങ്ങളും അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. പ്രശസ്ത ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ആനന്ദവല്ലിയുടെ മകനാണ്. ഭാര്യ ദീപ. മക്കള്‍: മാധവന്‍, മഹാദേവന്‍. ജയറാമിനെ നായകനാക്കി സത്യ എന്ന ചിത്രത്തിന്റെ പണിപ്പുരയിലായിരുന്നു. ഷാജി കൈലാസ് ഉള്‍പ്പെടെയുള്ള പ്രശസ്ത സംവിധായകര്‍ക്ക് കീഴില്‍ സഹസംവിധായകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

Related posts