കേരളത്തില്‍ തലങ്ങും വിലങ്ങും ന്യൂനമര്‍ദ്ദം ശക്തമാകുന്നു; മിക്ക ജില്ലകളിലും പെരുമഴയ്ക്കു സാധ്യത;സാറ്റലൈറ്റ് ചിത്രങ്ങളില്‍ തെളിയുന്നത് കേരളത്തെ ഭീതിയിലാഴ്ത്താന്‍ പോന്ന വിവരങ്ങള്‍…

കേരളത്തിന്റെ ഒട്ടുമിക്കയിടങ്ങളിലും ന്യൂനമര്‍ദ്ദം ശക്തമാകുന്നതോടെ കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. വെള്ളിയാഴ്ച രാവിലത്തെ സാറ്റ്ലൈറ്റ് ചിത്രങ്ങള്‍ വ്യക്തമാക്കുന്നത് ഇതാണ്.അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും ന്യൂനമര്‍ദ്ദം ശക്തമാകുന്നതോടെ കേരളത്തിലെ മിക്ക ജില്ലകളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.

വെള്ളിയാഴ്ച രാവിലെ ലഭ്യമായ സാറ്റ്ലൈറ്റ് ചിത്രങ്ങള്‍ നേരിയ തോതിലെങ്കിലും കേരളത്തെ ഒന്നടങ്കം ഭീതിപ്പെടുത്തുന്നതാണ്. ബംഗാള്‍ ഉള്‍ക്കടല്‍, അറബിക്കടല്‍ ഭാഗങ്ങളില്‍ ആകാശം മേഘാവൃതമാണ്. കേരളത്തിന്റെ അന്തരീക്ഷവും കാര്‍മേഘങ്ങളാല്‍ മൂടപ്പെട്ടിരിക്കുകയാണ്. ഇന്ത്യയുടെ കാലാവസ്ഥാ നിരീക്ഷണ സാറ്റ്ലൈറ്റുകളെല്ലാം ഓരോ നിമിഷവും ചിത്രങ്ങളും വിവരങ്ങളും നല്‍കുന്നുണ്ട്. ഓരോ അരമണിക്കൂറുകളിലും പുറത്തുവിടുന്ന ഉപഗ്രഹങ്ങളില്‍ നിന്ന് ലഭ്യമായ കാലാവസ്ഥാ ചിത്രങ്ങളില്‍ ഇക്കാര്യം വ്യക്തമാണ്.

പൊതുജനങ്ങള്‍ക്കായി കാലാവസ്ഥാ നിരീക്ഷണ വിഭാഗത്തിന്റെ വിവിധ വെബ്‌സൈറ്റുകളില്‍ സാറ്റ്ലൈറ്റ് ചിത്രങ്ങളും ഗ്രാഫിക്‌സും ആനിമേഷനുകളും പോസ്റ്റ് ചെയ്യുന്നുണ്ട്. അടുത്ത ദിവസങ്ങളില്‍ എത്രത്തോളം മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്നത് സംബന്ധിച്ച വിശദമായ ഡേറ്റകളാണ് കാലാവസ്ഥാ നിരീക്ഷണ വിഭാഗത്തിന്റെ വെബ്‌സൈറ്റുകളിലും സോഷ്യല്‍മീഡിയകളിലും പങ്കുവെക്കുന്നത്. പ്രധാനമായും കാലാവസ്ഥാ നിരീക്ഷണ ഉപഗ്രഹങ്ങളായ ഇന്‍സാറ്റ്, മെറ്റിയോസാറ്റ് എന്നിവയില്‍ നിന്നുള്ള ചിത്രങ്ങളും വിവരങ്ങളുമാണ് നല്‍കുന്നത്. ജപ്പാനില്‍ നിന്നുള്ള ഹിമവാരിയുടെ ഗ്രാഫിക്‌സുകളും ഇന്ത്യ ഉപയോഗപ്പെടുത്തുണ്ട്. ന്യൂനമര്‍ദ്ദത്തെത്തുടര്‍ന്ന് ചുഴലിക്കാറ്റ് ഉണ്ടാവാന്‍ സാധ്യതയുള്ളതിനാല്‍ പലയിടത്തും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Related posts