ദിലീപ് വീണ്ടും അറസ്റ്റിൽ; ര​ണ്ടു​കി​ലോ ക​ഞ്ചാ​വു​മാ​യാണ് ഇത്തവണ അറസ്റ്റിലായത്; പ്രതിയുടെ പേരിൽ അമ്പതോളം കേസുള്ളതായി പോലീസ്

ആ​റ്റി​ങ്ങ​ൽ: മോ​ഷ​ണം, പി​ടി​ച്ചു​പ​റി, വ​ധ​ശ്ര​മം , ക​ഞ്ചാ​വ് ക​ട​ത്ത​ൽ ഉ​ൾ​പ്പെ​ടെ അ​മ്പ​തോ​ളം കേ​സു​ക​ളി​ലെ പ്ര​തി ര​ണ്ടു​കി​ലോ ക​ഞ്ചാ​വു​മാ​യി ആ​റ്റി​ങ്ങ​ൽ പോ​ലീ​സി​ന്‍റെ പി​ടി​യി​ൽ. വെ​ഞ്ഞാ​റ​മൂ​ട് , കോ​ട്ടു​കു​ന്നം ഇ​ട​വം പ​റ​മ്പി​ൽ,വൃ​ന്ദാ​വ​ന​ത്തി​ൽ ച​ന്ദു എ​ന്ന് വി​ളി​ക്കു​ന്ന ദി​ലീ​പ് ( 38) ആ​ണ് ര​ണ്ട് കി​ലോ ക​ഞ്ചാ​വു​മാ​യി പി​ടി​യി​ലാ​യ​ത്.

വി​വി​ധ ജ​യി​ലു​ക​ളി​ൽ നി​ന്നും കോ​ട​തി​യി​ൽ എ​ത്തി​ക്കു​ന്ന വി​ചാ​ര​ണ ത​ട​വു​കാ​ർ​ക്ക് കൈ​മാ​റു​ന്ന​തി​നാ​യി ക​രു​തി​യി​രു​ന്ന മൂ​ന്ന് കി​ലോ​യി​ൽ അ​ധി​കം ക​ഞ്ചാ​വു​മാ​യി ആ​റ്റി​ങ്ങ​ൽ കോ​ട​തി പ​രി​സ​ര​ത്ത് നി​ന്ന് ര​ണ്ട് പേ​ർ ക​ഴി​ഞ്ഞ​ദി​വ​സം പോ​ലീ​സ് പി​ടി​യി​ൽ ആ​യി​രു​ന്നു. ഇ​പ്പോ​ൾ പി​ടി​യി​ൽ ആ​യ ദി​ലീ​പ് ഇ​ടു​ക്കി വ​ണ്ടി​പ്പെ​രി​യാ​റി​ൽ പ​ത്ത് കി​ലോ ക​ഞ്ചാ​വു​മാ​യി ക​ഴി​ഞ്ഞ വ​ർ​ഷം പി​ടി​യി​ൽ ആ​യി​രു​ന്നു.

ജ​യി​ലി​ൽ നി​ന്നും ഇ​റ​ങ്ങി വീ​ണ്ടും ക​ഞ്ചാ​വ് ക​ച്ച​വ​ടം ചെ​യ്യു​ന്ന​തി​നി​ട​യി​ൽ ക​ഴി​ഞ്ഞ മാ​ർ​ച്ച് മാ​സ​ത്തി​ൽ ഇ​യാ​ൾ ഏ​ഴു കി​ലോ ക​ഞ്ചാ​വും കാ​ട്ടു​മൃ​ഗ​ങ്ങ​ളു​ടെ കൊ​മ്പും , തോ​ലും , വെ​ടി​വെ​ക്കാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന തോ​ക്കു​മാ​യി പി​ടി​യി​ൽ ആ​യി​രു​ന്നു. ജ​യി​ൽ മോ​ചി​ത​ൻ ആ​യി വീ​ണ്ടും ക​ഞ്ചാ​വ് ക​ച്ച​വ​ടം ആ​രം​ഭി​ച്ച​താ​യി തി​രു​വ​ന​ന്ത​പു​രം റൂ​റ​ൽ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി പി. ​അ​ശോ​ക് കു​മാ​റി​ന് ര​ഹ​സ്യ​വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് റൂ​റ​ൽ ഷാ​ഡോ പോ​ലീ​സി​ന്‍റെ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു ഇ​യാ​ൾ.

ക​ഴി​ഞ്ഞ ദി​വ​സം ഡ​യ​റ്റ് സ്കൂ​ളി​നു മു​ന്നി​ൽ വ​ച്ചാ​ണി​യാ​ൾ പി​ടി​യി​ലാ​കു​ന്ന​ത്. നേ​ര​ത്തേ ജി​ല്ല​യി​ലും പു​റ​ത്തും ന​ട​ന്ന അ​ന​വ​ധി മോ​ഷ​ണ​ക്കേ​ശു​ക​ളി​ലേ​യും ഹൈ​വേ റോ​ബ​റി, ജ്വ​ല്ല​റി ക​വ​ർ​ച്ച ഉ​ൾ​പ്പെ​ടെ മ​റ്റ് അ​നേ​കം കേ​സു​ക​ളി​ലെ​യും പ്ര​തി​യാ​ണ് ദി​ലീ​പ്.

ആ​ന്ധ്ര​പ്ര​ദേ​ശ് ,ത​മി​ഴ്നാ​ട് , ക​ർ​ണാ​ട​ക സം​സ്ഥാ​ന​ങ്ങ​ളി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നാ​ണ് ഇ​യാ​ൾ ക​ഞ്ചാ​വ് കേ​ര​ള​ത്തി​ൽ എ​ത്തി​ച്ചി​രു​ന്ന​ത്. ത​മി​ഴ്നാ​ട്ടി​ൽ എ​ൻ​ജി​നി​യ​റിം​ഗി​നും മ​റ്റും പ​ഠി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ളെ ഉ​പ​യോ​ഗി​ച്ചും ഇ​യാ​ൾ ക​ഞ്ചാ​വ് എ​ത്തി​ച്ചി​രു​ന്നു. അ​ത്ത​ര​ക്കാ​രെ കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ളും ഇ​യാ​ൾ പി​ടി​യി​ൽ ആ​യ​തോ​ടെ ല​ഭ്യ​മാ​യി​ട്ടു​ണ്ട്.

ആ​റ്റി​ങ്ങ​ൽ ഡി​വൈ​എ​സ്പി ‌അ​നി​ൽ​കു​മാ​ർ ,ആ​റ്റി​ങ്ങ​ൽ പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ എം. ​അ​നി​ൽ​കു​മാ​ർ, എ​സ്ഐ ത​ൻ​സിം അ​ബ്ദു​ൾ സ​മ​ദ്, ഷാ​ഡോ എ​സ്ഐ​സി​ജു കെ.​എ​ൽ. നാ​യ​ർ ,ഷാ​ഡോ എ​എ​സ്ഐ മാ​രാ​യ ഫി​റോ​സ്, ബി​ജു ഹ​ക്ക്, ഷാ​ഡോ ടീം ​അം​ഗ​ങ്ങ​ളാ​യ ദി​ലീ​പ് , ബി​ജു​കു​മാ​ർ , റി​യാ​സ് , ജ്യോ​തി​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​യി​രു​ന്നു പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Related posts