പ്ര​ഫ​സ​ർ ഡി​ങ്ക​ൻ ത്രീ​ഡി​യി​ൽ

പു​തി​യ ദി​ലീ​പ് ചി​ത്രം പ്ര​ഫ​സ​ർ ഡി​ങ്ക​ൻ ഒ​രു​ക്കു​ന്ന​ത് ത്രീ​ഡി​യി​ൽ. ചി​ത്രം ത്രീ​ഡി​യി​ൽ ത​ന്നെ​യാ​ണ് ഒ​രു​ക്കു​ന്ന​തെ​ന്ന് ചി​ത്ര​ത്തി​ലെ നാ​യി​ക ന​മി​താ പ്ര​മോ​ദും വെ​ളി​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. പ്ര​മു​ഖ കാ​മ​റാമാ​ൻ രാ​മ​ച​ന്ദ്ര ബാ​ബു ആ​ദ്യ​മാ​യി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണ് പ്ര​ഫ​സ​ർ ഡി​ങ്ക​ൻ. റാ​ഫി തി​ര​ക്ക​ഥ​യൊ​രു​ക്കി​യി​രി​ക്കു​ന്ന ചി​ത്ര​ത്തി​ൽ ദി​ലീ​പും റാ​ഫി​യും മ​ജീ​ഷ്യ​ൻ​മാ​രാ​യി​ട്ടാ​ണ് അ​ഭി​ന​യി​ക്കു​ന്ന​ത്.

ഈ ​ചി​ത്ര​ത്തി​ൽ റാ​ഫി അ​വ​ത​രി​പ്പി​ക്കു​ന്ന മ​ജീ​ഷ്യ​ന്‍റെ മ​ക​ൾ ആ​യാ​ണ് ന​മി​ത പ്ര​മോ​ദ് അ​ഭി​ന​യി​ക്കു​ന്ന​ത്. ന​മി​ത മാ​ജി​ക് ട്രി​ക്കു​ക​ളൊ​ന്നും ചി​ത്ര​ത്തി​ൽ കാ​ണി​ക്കു​ന്നി​ല്ല. അ​തേ​സ​മ​യം, ദി​ലീ​പും റാ​ഫി​യും ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കാ​ൻ മാ​ജി​ക് പ​ഠി​ച്ചി​രു​ന്നു.

പൂ​ർ​ണ​മാ​യും ത്രീ​ഡി കാ​മ​റ ഉ​പ​യോ​ഗി​ച്ചാ​ണ് ചി​ത്രം ഷൂ​ട്ട് ചെ​യ്യു​ന്ന​ത്. മും​ബൈ​യി​ൽ നി​ന്നു​ള്ള സാ​ങ്കേ​തി​ക വി​ദ​ഗ്ധ​രാ​ണ് ത്രീ​ഡി വി​ഭാ​ഗ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ത്രീ​ഡി​യി​ൽ ഷൂ​ട്ട് ചെ​യ്യു​ന്ന​തു​കൊ​ണ്ട് ത​ന്നെ അ​ഭി​യി​ക്കു​ന്ന രീ​തി​യി​ലും ധ​രി​ക്കു​ന്ന വ​സ്ത്ര​ങ്ങ​ളു​ടെ ക​ള​റി​ൽ പോ​ലും ഒ​രു​പാ​ട് മാ​റ്റ​ങ്ങ​ൾ ഉ​ണ്ടെ​ന്ന് ന​മി​ത വെ​ളി​പ്പെ​ടു​ത്തു​ന്നു. കൊ​ച്ചി, തി​രു​വ​ന​ന്ത​പു​രം എ​ന്നി​വ കൂ​ടാ​തെ താ​യ്‌‌ലൻ​ഡ്, ദു​ബാ​യ് എ​ന്നീ വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ലും ചി​ത്രീ​ക​ര​ണം ആ​ലോ​ചി​ക്കു​ന്നു​ണ്ട്.

Related posts