വെടിക്കെട്ട് ഡാന്‍സുമായി ദിയ കൃഷ്ണ ! സംഭവം കിടിലന്‍ എന്ന് ആരാധകര്‍; വീഡിയോ കാണാം…

നടന്‍ കൃഷ്ണകുമാറിന്റെ കുടുംബവിശേഷങ്ങള്‍ ആരാധകര്‍ക്ക് പ്രിയപ്പെട്ടതാണ്. കൃഷ്ണകുമാറിന്റെ പാതയില്‍ മലയാള സിനിമയിലെത്തിയിരിക്കുകയാണ് മക്കളും. നാലു പെണ്‍മക്കളില്‍ മൂത്തയാളായ അഹാന മലയാളത്തിലെ അറിയപ്പെടുന്ന യുവനടിയാണ്.

ഇഷാനിയും ഹന്‍സികയും ഇതിനോടകം സിനിമ അരങ്ങേറ്റം നടത്തിക്കഴിഞ്ഞു. സിനിമയില്‍ ഇതുവരെ കാലെടുത്തു വച്ചിട്ടില്ലെങ്കിലും
രസകരമായ വിഡിയോകളും സ്‌റ്റൈലിഷ് ചിത്രങ്ങളും പങ്കുവച്ച് ഒരുപാട് ആരാധകരെ നേടിയ താരപുത്രിയാണ് ദിയ കൃഷ്ണകുമാര്‍.

ഇപ്പോഴും സമൂഹ മാധ്യമങ്ങളില്‍ താരം സജീവമാണ്. അച്ഛനും അമ്മയും ഒത്തുള്ള കുടുംബ വിശേഷങ്ങളും കുടുംബ ഫോട്ടോകളും വീട്ടിലെ വിശേഷങ്ങളും എല്ലാം വളരെ പെട്ടെന്ന് ആരാധകര്‍ എറ്റെടുക്കാറുണ്ട്.

ഇപ്പോള്‍ ദിയ കൃഷ്ണ കുമാറിന്റെ ഒരു കിടിലന്‍ ഡാന്‍സ് വീഡിയോ ആണ് ആരാധകര്‍ക്കിടയില്‍ തരംഗമായി പ്രചരിക്കുന്നത്.

മികച്ച പ്രതികരണമാണ് ഡാന്‍സിന് ലഭിക്കുന്നത്. ഇന്‍സ്റ്റഗ്രാം റീല്‍ ആയാണ് ദിയ കൃഷ്ണകുമാര്‍ ഡാന്‍സ് വീഡിയോ അപ്ലോഡ് ചെയ്തിരിക്കുന്നത്.

പങ്കുവെച്ചു നിമിഷങ്ങള്‍ക്കകം കൃഷ്ണകുമാറിന്റെ ഡാന്‍സ് വീഡിയോ ആരാധകര്‍ക്കിടയില്‍ വൈറലായി കഴിഞ്ഞു.

Related posts

Leave a Comment