കാ​യം​കു​ള​ത്ത് യു​ഡി​എ​ഫ് ജ​യി​ച്ച​ത് പ​ണ​മൊ​ഴു​ക്കി: താ​ൻ ക​ര​ഞ്ഞ​ല്ല വോ​ട്ട് നേ​ടി​യ​തെ​ന്ന് യു. ​പ്ര​തി​ഭ

കാ​യം​കു​ളം: നി​യ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കാ​യം​കു​ളം മ​ണ്ഡ​ല​ത്തി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി എം. ​ലി​ജു​വി​ന്‍റെ വി​ജ​യ​ത്തി​നെ​തി​രേ ക​ടു​ത്ത ആ​രോ​പ​ണ​ങ്ങ​ളു​മാ​യി മു​ൻ എം​എ​ൽ​എ​യും എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യു​മാ​യി​രു​ന്ന യു. ​പ്ര​തി​ഭ. കാ​യം​കു​ള​ത്ത് യു​ഡി​എ​ഫ് വി​ജ​യി​ച്ച​ത് നേ​രാ​യ രീ​തി​യി​ല​ല്ലെ​ന്നും മ​ണ്ഡ​ല​ത്തി​ൽ വ്യാ​പ​ക​മാ​യി പ​ണ​മൊ​ഴു​ക്കി​യാ​ണ് അ​വ​ർ വി​ജ​യം കൈ​വ​രി​ച്ച​തെ​ന്നും പ്ര​തി​ഭ ആ​രോ​പി​ച്ചു. ഫേ​സ്ബു​ക്ക് ലൈ​വി​ലൂ​ടെ​യാ​യി​രു​ന്നു പ്ര​തി​ഭ​യു​ടെ ആ​രോ​പ​ണം.

എം. ​ലി​ജു ജ​ന​ങ്ങ​ൾ​ക്ക് മു​ന്നി​ൽ ക​ര​ഞ്ഞു​വി​ളി​ച്ചാ​ണ് വോ​ട്ട് വാ​ങ്ങി​യ​തെ​ന്ന് യു. ​പ്ര​തി​ഭ പ​രി​ഹ​സി​ച്ചു. താ​ൻ ക​ര​ഞ്ഞ​ത് വോ​ട്ട് ല​ക്ഷ്യ​മി​ട്ടാ​യി​രു​ന്നി​ല്ലെ​ന്നും അ​വ​ർ വ്യ​ക്ത​മാ​ക്കി. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ വേ​ള​യി​ൽ വീ​ടു​ക​ൾ ക​യ​റി ത​നി​ക്കെ​തി​രേ വ്യാ​പ​ക​മാ​യ അ​പ​വാ​ദ പ്ര​ചാ​ര​ണം ന​ട​ത്തി​യ​താ​യും പ്ര​തി​ഭ ആ​രോ​പി​ച്ചു.

ത​ന്‍റെ മ​ക​നെ​ക്കു​റി​ച്ച് പോ​ലും അ​നാ​വ​ശ്യ​വും അ​ടി​സ്ഥാ​ന​ര​ഹി​ത​വു​മാ​യ കാ​ര്യ​ങ്ങ​ളാ​ണ് അ​വ​ർ പ്ര​ച​രി​പ്പി​ച്ച​ത്. മ​ക​നു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദ​ങ്ങ​ൾ​ക്കും ആ​ക്ഷേ​പ​ങ്ങ​ൾ​ക്കും വ​രും ദി​വ​സ​ങ്ങ​ളി​ൽ കൃ​ത്യ​മാ​യ മ​റു​പ​ടി ന​ൽ​കു​മെ​ന്നും യു. ​പ്ര​തി​ഭ ഫേ​സ്ബു​ക്ക് ലൈ​വി​ൽ കൂ​ട്ടി​ച്ചേ​ർ​ത്തു.

Related posts

Leave a Comment