ഡി​എ​ൻ​എ പ​രി​ശോ​ധ​ന സ്ത്രീ​ത്വ​ത്തെ അപമാനിക്കലെന്ന് വ​നി​താ ക​മ്മീ​ഷ​ൻ ചെ​യ​ർ​പേ​ഴ്സ​ൻ

തൃ​ശൂ​ർ: ഡി​എ​ൻ​എ പ​രി​ശോ​ധ​ന സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ക്ക​ലാ​ണെ​ന്നു വ​നി​താ ക​മ്മീ​ഷ​ൻ ചെ​യ​ർ​പേ​ഴ്സ​ൻ എം.​സി. ജോ​സ​ഫൈ​ൻ. ടൗ​ണ്‍​ഹാ​ളി​ൽ ന​ട​ന്ന മെ​ഗാ അ​ദാ​ല​ത്തി​ൽ ഒ​രു കേ​സി​ലെ ഡി​എ​ൻ​എ റി​പ്പോ​ർ​ട്ട് പ​രി​ശോ​ധി​ച്ച് കേ​സ് തീ​ർ​പ്പാ​ക്കി​യ​തി​നു പി​ന്നാ​ലെ​യാ​യി​രു​ന്നു ചെ​യ​ർ​പേ​ഴ്സ​ന്‍റെ പ​രാ​മ​ർ​ശം.

കമ്മീഷ​ൻ ര​ണ്ടു വ​ർ​ഷ​ത്തി​നി​ടെ അ​ഞ്ചോ​ളം ഡി​എ​ൻ​എ പ​രി​ശോ​ധ​ന​യ്ക്ക് ഉ​ത്ത​ര​വി​ട്ട​തി​ൽ എ​ല്ലാ​ത്തി​ലും ഫ​ലം സ്ത്രീ​ക്കു അ​നു​കൂ​ല​മാ​യി​രു​ന്നു​വെ​ന്നും അ​വ​ർ പ​റ​ഞ്ഞു. ഈ ​കേ​സി​ലും ഫ​ലം അ​നു​കൂ​ല​മാ​യി​രു​ന്നു. ഭ​ർ​ത്താ​വ് സം​ര​ക്ഷി​ക്കു​ന്നി​ല്ലെ​ന്ന് ഏ​താ​നും മാ​സം മു​ന്പ് യു​വ​തി ന​ൽ​കി​യ പ​രാ​തി പ​രി​ഗ​ണി​ക്ക​വേ​യാ​ണ് ഭ​ർ​ത്താ​വ് മ​ക്ക​ളു​ടെ ഡി​എ​ൻ​എ പ​രി​ശോ​ധ​ന​യ്ക്ക് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്ന​ത്.

അ​ദാ​ല​ത്തി​ൽ 35 കേ​സു​ക​ൾ തീ​ർ​പ്പാ​ക്കി. ആ​കെ 79 കേ​സു​ക​ളാ​ണ് ക​മ്മീഷ​ൻ പ​രി​ഗ​ണി​ച്ച​ത്. ഇ​വ​യി​ൽ ആ​റു കേ​സു​ക​ൾ പോ​ലീ​സ് റി​പ്പോ​ർ​ട്ടി​നു വി​ട്ടു. 35 കേ​സു​ക​ൾ അ​ടു​ത്ത അ​ദാ​ല​ത്തി​ലേ​ക്കു മാ​റ്റി.

Related posts