കെഎസ്ആർടിസി ബസിനു നടുറോഡിൽ ഫ്രീ ‘നീരാട്ട് ’! അ​ടൂ​ര്‍ പ​ഴ​യ​പാ​ല​ത്തി​ല്‍ വീ​ണ്ടും പൈ​പ്പ് പൊ​ട്ടി വെ​ള്ളം ഒ​ഴു​കി

അ​ടൂ​ര്‍: കെ​എ​സ്ആ​ര്‍​ടി​സി ജം​ഗ്ഷ​നി​ല്‍ വ​ലി​യ തോ​ടി​നു കു​റു​കെ​യു​ള്ള പ​ഴ​യ പാ​ല​ത്തി​ല്‍ തു​ട​ര്‍​ച്ച​യാ​യ മൂ​ന്നാം ത​വ​ണ ജ​ല​വി​ത​ര​ണെ പൈ​പ്പ് പൊ​ട്ടി.

ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ര​ണ്ടി​നാ​ണ് പ​റ​ക്കോ​ട് ചി​ര​ക്കി​ക്ക​ല്‍ പ​മ്പ് ഹൗ​സി​ല്‍ നി​ന്നും അ​ടൂ​ര്‍ ന​ഗ​ര​സ​ഭാ പ്ര​ദേ​ശ​ത്തേ​ക്ക് വെ​ള്ളം എ​ത്തി​ക്കു​ന്ന പ്ര​ധാ​ന പൈ​പ്പ് ലൈ​ന്‍ പൊ​ട്ടി​യ​ത്.

ഇ​തേ​ത്തു​ട​ര്‍​ന്ന് ടൗ​ണ്‍ റോ​ഡി​ല്‍ വാ​ഹ​ന​യാ​ത്ര​ക്കാ​ര്‍​ക്ക് ഒ​രു മ​ണി​ക്കൂ​റോ​ളം ബു​ദ്ധി​മുട്ട് ​ഉ​ണ്ടാ​യി.

വെ​ള്ളം ചീ​റ്റി റോ​ഡി​ലേ​ക്കു വീ​ണ​തൊ​ടെ ഇ​തു​വ​ഴി വ​ന്ന ഇ​രു​ച​ക്ര വാ​ഹ​ന യാ​ത്ര​ക്കാ​ര്‍ വെ​ള്ള​ത്തി​ല്‍ കു​ളി​ച്ചു.

നി​ല​വി​ലെ പാ​ല​ത്തി​ന്‍റെ കൈ​വ​രി​യോ​ടു ചേ​ര്‍​ന്ന് അ​ടു​ത്ത​യി​ടെ സ്ഥാ​പി​ച്ച പൈ​പ്പു​ക​ള്‍ ത​മ്മി​ല്‍ കൂ​ട്ടി​യോ​ജി​പ്പി​ച്ച ഭാ​ഗം ഇ​ള​കി​മാ​റു​ക​യാ​യി​രു​ന്നു​വെ​ന്ന് പ​റ​യു​ന്നു.

ഈ ​ഭാ​ഗ​ത്തു​ത​ന്നെ ര​ണ്ടാം ത​വ​ണ​യാ​ണ് പൈ​പ്പ് പൊ​ട്ടു​ന്ന​ത്. വെ​ള്ള​ത്തി​ന്റെ കു​ത്തൊ​ഴു​ക്കി​നെ തു​ട​ര്‍​ന്ന് പൈ​പ്പ് പാ​ല​ത്തി​ന്റെ കൈ​വ​രി​യോ​ടു ചേ​ര്‍​ന്നു​ള്ള കോ​ണ്‍​ക്രീ​റ്റ് കെ​ട്ടും ത​ക​ര്‍​ന്നു.

ഇ​ന്ന​ലെ പൈ​പ്പ് പൊ​ട്ടി​യ ഭാ​ഗ​ത്തി​ന് എ​തി​ര്‍ വ​ശ​ത്ത് ഒ​രാ​ഴ്ച മു​മ്പ് പൈ​പ്പ് പൊ​ട്ടി​യി​രു​ന്നു. പൈ​പ്പ് പൊ​ട്ടി​യ​തി​നെ തു​ട​ര്‍​ന്ന് ന​ഗ​ര​സ​ഭാ പ്ര​ദേ​ശ​ത്തെ ജ​ല​വി​ത​ര​ണം മു​ട​ങ്ങി.

Related posts

Leave a Comment