വാ​​ൾ ഉ​​റ​​യി​​ലി​​ടാ​​ൻ ട്രം​​പി​​നോ​​ട് സ​​ഭ

ജ​​നാ​​ധി​​പ​​ത്യ​​ത്തെ അ​​പ​​ക​​ട​​ത്തി​​ലാ​​ക്കു​​ന്ന പ്ര​​സി​​ഡ​​ന്‍റ് ഡോ​​ണ​​ൾ​​ഡ് ട്രം​​പി​​നെ​​തി​​രേ അ​​മേ​​രി​​ക്ക​​ൻ ക​​ത്തോ​​ലി​​ക്ക സ​​ഭാ നേ​​തൃ​​ത്വ​​ത്തി​​ൽ​​നി​​ന്ന് പ്ര​​ഹ​​ര​​തു​​ല്യ​​മാ​​യ ര​​ണ്ടു പ്ര​​തി​​ക​​ര​​ണ​​ങ്ങ​​ൾ ഉ​​ണ്ടാ​​യി​​രി​​ക്കു​​ന്നു. ലോ​​ക​​സ​​മാ​​ധാ​​ന​​ത്തി​​നു ഭീ​​ഷ​​ണി​​യാ​​യ വി​​ദേ​​ശ ന​​യ​​ത​​ന്ത്ര​​ങ്ങ​​ളി​​ൽ​​നി​​ന്നും ല​​ക്ഷ്യ​​ങ്ങ​​ളി​​ൽ​​നി​​ന്നും അ​​മേ​​രി​​ക്ക പി​​ന്തി​​രി​​യ​​ണ​​മെ​​ന്നാ​​ണ് മൂ​​ന്നു ക​​ർ​​ദി​​നാ​​ൾ​​മാ​​ർ പു​​റ​​പ്പെ​​ടു​​വി​​ച്ച പ്ര​​സ്താ​​വ​​ന.

ര​​ണ്ടാ​​മ​​ത്തേ​​ത്, അ​​മേ​​രി​​ക്ക​​ൻ സൈ​​നി​​ക സേ​​വ​​ന​​ത്തി​​നു​​ള്ള അ​​തി​​രൂ​​പ​​ത​​യു​​ടെ അ​​ധ്യ​​ക്ഷ​​നാ​​യ ആ​​ർ​​ച്ച്ബി​​ഷ​​പ് തി​​മോ​​ത്തി ബ്രോല്ലി​​യോ​​യു​​ടേ​​താ​​ണ്. ഗ്രീ​​ൻ​​ലാ​​ൻ​​ഡ് അ​​ധി​​നി​​വേ​​ശ​​ത്തി​​നു​​ള്ള മ​​നഃ​​സാ​​ക്ഷി​​ക്കു നി​​ര​​ക്കാ​​ത്ത ഉ​​ത്ത​​ര​​വു​​ക​​ളെ സൈ​​നി​​ക​​ർ​​ക്കു ധി​​ക്ക​​രി​​ക്കാ​​മെ​​ന്നാ​​ണ് അ​​ദ്ദേ​​ഹം ആ​​ഞ്ഞ​​ടി​​ച്ച​​ത്. ട്രം​​പോ മ​​റ്റു ക്രൈ​​സ്ത​​വ വി​​ഭാ​​ഗ​​ങ്ങ​​ളോ ഇ​​തി​​നെ അം​​ഗീ​​ക​​രി​​ക്കു​​മോ എ​​ന്ന​​ത​​ല്ല, സ​​ത്യം വി​​ളി​​ച്ചു​​പ​​റ​​യാ​​നും ആ​​ളു​​ണ്ടാ​​യി എ​​ന്ന​​താ​​ണ് പ്ര​​സ​​ക്തം.

അ​​ങ്ങ​​നെ, അ​​ക​​ത്തും പു​​റ​​ത്തും വി​​മ​​ർ​​ശ​​ക​​രോ​​ട് അ​​ക്ര​​മാ​​സ​​ക്ത​​നാ​​കു​​ന്ന ട്രം​​പി​​നെ​​തി​​രേ​​യാ​​ണ് അ​​മേ​​രി​​ക്ക​​യി​​ലെ ക​​ർ​​ദി​​നാ​​ൾ​​മാ​​ർ ആ​​ഞ്ഞ​​ടി​​ച്ചി​​രി​​ക്കു​​ന്ന​​ത്; “ലോ​​ക​​സ​​മാ​​ധാ​​ന​​ത്തി​​നു ഭീ​​ഷ​​ണി​​യാ​​യ വി​​ദേ​​ശ ന​​യ​​ത​​ന്ത്ര​​ങ്ങ​​ളി​​ൽ​​നി​​ന്നും ല​​ക്ഷ്യ​​ങ്ങ​​ളി​​ൽ​​നി​​ന്നും അ​​മേ​​രി​​ക്ക പി​​ന്തി​​രി​​യ​​ണം.” ഷി​​ക്കാ​​ഗോ ആ​​ർ​​ച്ച്ബി​​ഷ​​പ് ക​​ർ​​ദി​​നാ​​ൾ ബ്ലെ​​സ് ജെ. ​​കു​​പി​​ക്, വാ​​ഷിം​​ഗ്‌​​ട​​ൺ ആ​​ർ​​ച്ച്ബി​​ഷ​​പ് ക​​ർ​​ദി​​നാ​​ൾ റോ​​ബ​​ർ​​ട്ട് മ​​ക്എ​​ൽ​​റോ​​യ്, നെ​​വാ​​ർ​​ക്ക് ആ​​ർ​​ച്ച്ബി​​ഷ​​പ് ക​​ർ​​ദി​​നാ​​ൾ ജോ​​സ​​ഫ് ഡ​​ബ്ല‍്യു. ടോ​​ബി​​ൻ എ​​ന്നി​​വ​​രു​​ടേ​​താ​​ണ് സം​​യു​​ക്ത പ്ര​​സ്താ​​വ​​ന.

“ജീ​​വി​​ക്കാ​​നു​​ള്ള അ​​വ​​കാ​​ശ​​ത്തി​​ന്‍റെ സം​​ര​​ക്ഷ​​ണ​​ത്തി​​ലും മ​​നു​​ഷ്യാ​​ന്ത​​സ് പ്രോ​​ത്സാ​​ഹി​​പ്പി​​ക്കു​​ന്ന​​തി​​നു​​ള്ള കാ​​ര്യ​​ങ്ങ​​ളി​​ലും ശ്ര​​ദ്ധ കേ​​ന്ദ്രീ​​ക​​രി​​ച്ചു​​ള്ള വി​​ദേ​​ശ​​ന​​യ​​ത്തി​​ലേ​​ക്ക് അ​​മേ​​രി​​ക്ക മ​​ട​​ങ്ങ​​ണം. ഗ്രീ​​ൻ​​ലാ​​ൻ​​ഡി​​നോ​​ടും വെ​​ന​​സ്വേ​​ല​​യോ​​ടു​​മു​​ള്ള ഭീ​​ഷ​​ണി അ​​വ​​സാ​​നി​​പ്പി​​ക്ക​​ണം. ഇ​​ടു​​ങ്ങി​​യ താ​​ത്പ​​ര്യസം​​ര​​ക്ഷ​​ണ​​ത്തി​​നാ​​യി യു​​ദ്ധം ചെ​​യ്യു​​ന്ന​​ത് അം​​ഗീ​​ക​​രി​​ക്കാ​​നാ​​കി​​ല്ല. അ​​മേ​​രി​​ക്ക ലോ​​ക​​ത്തി​​ന്‍റെ ധാ​​ർ​​മി​​ക സ്വ​​ര​​മാ​​ക​​ണം; ഭീ​​ഷ​​ണി​​യാ​​ക​​രു​​ത്.

ശീ​​ത​​യു​​ദ്ധം അ​​വ​​സാ​​നി​​ച്ച​​തി​​നു​​ശേ​​ഷം ഇ​​താ​​ദ്യ​​മാ​​യി അ​​മേ​​രി​​ക്ക​​യു​​ടെ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളു​​ടെ ധാ​​ർ​​മി​​ക​​ത ചോ​​ദ്യംചെ​​യ്യ​​പ്പെ​​ടു​​ക​​യാ​​ണ്. അ​​ടി​​യ​​ന്ത​​ര സാ​​ഹ​​ച​​ര്യ​​ത്തി​​ൽ അ​​വ​​സാ​​ന ആ​​ശ്ര​​യ​​മാ​​യി മാ​​ത്ര​​മേ സൈ​​നി​​ക​​ന​​ട​​പ​​ടി പാ​​ടു​​ള്ളൂ​​വെ​​ന്ന​​ത് ദേ​​ശീ​​യ ​​ന​​യ​​മാ​​ക്ക​​ണം. വ​​ർ​​ധി​​ച്ചു​​വ​​രു​​ന്ന ഭീ​​ഷ​​ണി​​ക​​ളും സാ​​യു​​ധ സം​​ഘ​​ട്ട​​ന​​ങ്ങ​​ളും അ​​ന്താ​​രാ​​ഷ്‌​​ട്ര ബ​​ന്ധ​​ങ്ങ​​ളെ ത​​ക​​ർ​​ക്കു​​ക​​യും ലോ​​ക​​ത്തെ എ​​ണ്ണ​​മ​​റ്റ ദു​​രി​​ത​​ത്തി​​ലേ​​ക്ക് ത​​ള്ളി​​വി​​ടു​​ക​​യും ചെ​​യ്യും. ലെ​​യോ പ​​തി​​നാ​​ലാ​​മ​​ൻ മാ​​ർ​​പാ​​പ്പ​​യു​​ടെ കാ​​ഴ്ച​​പ്പാ​​ടു​​പോ​​ലെ ധാ​​ർ​​മി​​ക​​ത​​യി​​ലൂ​​ന്നി​​യ വി​​ദേ​​ശ​​ന​​യ​​മാ​​ണു ന​​മ്മു​​ടെ രാ​​ജ്യ​​ത്തി​​നു വേ​​ണ്ട​​ത്.”

ആ​​ർ​​ച്ച്ബി​​ഷ​​പ് തി​​മോ​​ത്തി ബ്രോ​​ല്ലിയോ ഞാ​​യ​​റാ​​ഴ്ച ബി​​ബി​​സി​​ക്കു ന​​ൽ​​കി​​യ അ​​ഭി​​മു​​ഖ​​ത്തി​​ലെ പ​​രാ​​മ​​ർ​​ശ​​ങ്ങ​​ൾ കൂ​​ടു​​ത​​ൽ പ്ര​​ഹ​​ര​​ശേ​​ഷി​​യു​​ള്ള​​താ​​ണ്. ഗ്രീ​​ൻ​​ലാ​​ൻ​​ഡ് അ​​ധി​​നി​​വേ​​ശ​​ത്തി​​നു​​ള്ള അ​​ധാ​​ർ​​മി​​ക ഉ​​ത്ത​​ര​​വി​​നെ, സ്വ​​ന്തം മ​​നഃ​​സാ​​ക്ഷി​​യു​​ടെ മ​​ണ്ഡ​​ല​​ത്തി​​ൽ​​നി​​ന്ന് ധി​​ക്ക​​രി​​ക്കാ​​ൻ പ​​ട്ടാ​​ള​​ക്കാ​​ർ​​ക്കു ക​​ഴി​​യും എ​​ന്നാ​​ണ് അ​​ദ്ദേ​​ഹം ആ​​ഞ്ഞ​​ടി​​ച്ച​​ത്. ഇ​​ത്, ആ ​​വ്യ​​ക്തി​​യെ ദു​​ഷ്ക​​ര​​മാ​​യ സാ​​ഹ​​ച​​ര്യ​​ത്തി​​ൽ എ​​ത്തി​​ക്കു​​മെ​​ന്ന​​ത് ത​​ന്‍റെ ആ​​ശ​​ങ്ക​​യാ​​ണെ​​ന്നും അ​​ദ്ദേ​​ഹം കൂ​​ട്ടി​​ച്ചേ​​ർ​​ത്തു.

ധാ​​ർ​​മി​​ക​​മാ​​യി അം​​ഗീ​​ക​​രി​​ക്കാ​​നാ​​കാ​​ത്ത ഉ​​ത്ത​​ര​​വു​​ക​​ൾ ഉ​​ണ്ടാ​​കു​​ന്പോ​​ൾ ചി​​ല സൈ​​നി​​ക​​രു​​ടെ അ​​വ​​സ്ഥ ത​​ന്നെ ആ​​കു​​ല​​പ്പെ​​ടു​​ത്തു​​ന്നു​​ണ്ട് എ​​ന്നു പ​​റ​​ഞ്ഞു​​കൊ​​ണ്ടാ​​ണ് അ​​ദ്ദേ​​ഹം ഈ ​​വി​​ശ​​ദീ​​ക​​ര​​ണം ന​​ൽ​​കി​​യ​​ത്. ഇ​ന്ത‍്യ​ൻ സ്വാ​​ത​​ന്ത്ര്യ​​സ​​മ​​ര​​കാ​​ല​​ത്ത്, 1930ലെ ​​ദ​​ണ്ഡി യാ​​ത്ര​​യോ​​ടെ ആ​​രം​​ഭി​​ച്ച നി​​യ​​മ​​ലം​​ഘ​​ന പ്ര​​സ്ഥാ​​ന​​ത്തോ​​ടു ചേ​​ർ​​ന്നു​​നി​​ൽ​​ക്കു​​ന്ന​​താ​​ണി​​ത്. പ്ര​​സി​​ഡ​​ന്‍റ് ഡോ​​ണ​​ൾ​​ഡ് ട്രം​​പി​​നെ​​തി​​രേ അ​​മേ​​രി​​ക്ക​​ൻ‌ ക​​ത്തോ​​ലി​​ക്ക​​ സ​​ഭാ നേ​​തൃ​​ത്വ​​ത്തി​​ൽ​​നി​​ന്നു​​ണ്ടാ​​യ പ്ര​​ഹ​​ര​​തു​​ല്യ​​മാ​​യ ര​​ണ്ടു പ്ര​​സ്താ​​വ​​ന​​ക​​ളെ​​യും പു​​തു​​യു​​ഗ​​പ്പി​​റ​​വി​​യെ​​ന്നാ​​ണ് ദേ​​ശീ​​യ ദി​​ന​​പ​​ത്ര​​മാ​​യ ‘നാ​​ഷ​​ണ​​ൽ കാ​​ത്ത​​ലി​​ക് റി​​പ്പോ​​ർ​​ട്ട​​ർ’ വി​​ശേ​​ഷി​​പ്പി​​ച്ച​​ത്. അ​​മി​​ത​​ ദേ​​ശീ​​യ​​ത​​യും ജ​​നാ​​ധി​​പ​​ത്യ​​ത്തി​​ലെ ഏ​​കാ​​ധി​​പ​​ത്യ​​പ്ര​​വ​​ണ​​ത​​യും മാ​​ന​​വി​​ക​​ത​​യെ അ​​പ​​ക​​ട​​ത്തി​​ലാ​​ക്കു​​ന്പോ​​ൾ ലോ​​കം ഇ​​തു ച​​ർ​​ച്ച ചെ​​യ്യേ​​ണ്ട​​താ​​ണ്.

ചി​​ല സൈ​​നി​​ക ഇ​​ട​​പെ​​ട​​ലു​​ക​​ൾ ക​​ഠി​​ന​​ വി​​മ​​ർ​​ശ​​ങ്ങ​​ൾ​​ക്ക് ഇ​​ട​​യാ​​ക്കി​​യി​​ട്ടു​​ണ്ടെ​​ങ്കി​​ലും അ​​മേ​​രി​​ക്ക​​യു​​ടെ ജ​​നാ​​ധി​​പ​​ത്യ പ്ര​​തി​​ബ​​ദ്ധ​​ത, ക​​മ്യൂ​​ണി​​സ്റ്റ് ഏ​​കാ​​ധി​​പ​​ത്യ​​ത്തി​​ന്‍റെ​​യും ഇ​​സ്‌​​ലാ​​മി​​ക തീ​​വ്ര​​വാ​​ദ​​ത്തി​​ന്‍റെ​​യും ക​​ട​​ന്നു​​ക​​യ​​റ്റ​​ങ്ങ​​ളെ ചെ​​റു​​ത്തി​​ട്ടു​​ണ്ട്. യൂ​​റോ​​പ്പും മ​​റ്റു ജ​​നാ​​ധി​​പ​​ത്യ​​രാ​​ജ്യ​​ങ്ങ​​ളും മൗ​​ലി​​ക​​വാ​​ദ​​ത്തി​​നു മു​​ക​​ളി​​ൽ വി​​ക​​സ​​ന​​ത്തെ പ്ര​​തി​​ഷ്ഠി​​ച്ച മു​​സ്‌​​ലിം രാ​​ജ്യ​​ങ്ങ​​ളും ഒ​​രു പ​​രി​​ധി​​വ​​രെ അ​​തി​​നെ പി​​ന്തു​​ണ​​ച്ചി​​ട്ടു​​മു​​ണ്ട്. അ​​ങ്ങ​​നെ ച​​രി​​ത്ര​​ത്തി​​ലൂ​​ടെ കൈ​​വ​​രി​​ച്ച ജ​​നാ​​ധി​​പ​​ത്യ നാ​​യ​​ക​​സ്ഥാ​​നം ട്രം​​പി​​ന്‍റെ ര​​ണ്ടാം വ​​ര​​വി​​ന്‍റെ ഒ​​രു വ​​ർ​​ഷ​​ത്തി​​നി​​ടെ പ്ര​​തി​​നാ​​യ​​ക പ​​രി​​വേ​​ഷ​​ത്തി​​ലാ​​യി.

ഈ​​യ​​വ​​സ​​ര​​ത്തി​​ലാ​​ണ് വ​​ക​​തി​​രി​​വി​​ല്ലാ​​ത്ത അ​​ധി​​നി​​വേ​​ശ​​ങ്ങ​​ൾ​​ക്കു ത​​ങ്ങ​​ളു​​ടെ പി​​ന്തു​​ണ​​യി​​ല്ലെ​​ന്ന സൂ​​ച​​ന ക​​ത്തോ​​ലി​​ക്ക ​​സ​​ഭ​​യി​​ൽ​​നി​​ന്നു​​ണ്ടാ​​യി​​രി​​ക്കു​​ന്ന​​ത്. വെ​​ന​​സ്വേ​​ല​​യു​​ടെ ക​​മ്യൂ​​ണി​​സ്റ്റ് ഏ​​കാ​​ധി​​പ​​ത്യ​​വും അ​​ടി​​ച്ച​​മ​​ർ​​ത്ത​​ലും മാ​​ന​​വി​​ക​​ത​​യ്ക്കു വി​​രു​​ദ്ധ​​മാ​​ണെ​​ന്ന​​തി​​ൽ പ​​രി​​ഷ്കൃ​​ത​​ലോ​​ക​​ത്തി​​നു സം​​ശ​​യ​​മി​​ല്ല. പ​​ക്ഷേ, പാ​​ർ​​ല​​മെ​​ന്‍റി​​നെ മ​​റി​​ക​​ട​​ന്ന് വെ​​ന​​സ്വേ​​ല​​യു​​ടെ പ്ര​​സി​​ഡ​​ന്‍റ് നി​​ക്കോ​​ളാ​​സ് മ​​ഡു​​റോ​​യെ ത​​ട്ടി​​ക്കൊ​​ണ്ടു​​വ​​ന്ന, കാ​​ന​​ഡ​​യെ​​യും ഗ്രീ​​ൻ​​ലാ​​ൻ​​ഡി​​നെ​​യും താ​​നി​​ങ്ങെ​​ടു​​ക്കു​​ക​​യാ​​ണെ​​ന്നു പ്ര​​ഖ്യാ​​പി​​ക്കു​​ന്ന ഭ​​ര​​ണാ​​ധി​​കാ​​രി എ​​ങ്ങ​​നെ​​യാ​​ണ് ഏ​​കാ​​ധി​​പ​​തി​​യ​​ല്ലാ​​താ​​കു​​ന്ന​​ത്?

മ​റ്റൊ​രു​ വി​ധ​ത്തി​ൽ പ​റ​ഞ്ഞാ​ൽ, വാ​​ൾ അ​​തി​​ന്‍റെ ഉ​​റ​​യി​​ലി​​ടാ​​നാ​ണ് അ​​മേ​​രി​​ക്ക​​യി​​ലെ ക​​ത്തോ​​ലി​​ക്ക ​​സ​​ഭാ നേ​​തൃ​​ത്വം ത​​ങ്ങ​​ളു​​ടെ ഭ​​ര​​ണാ​​ധി​​കാ​​രി​​യോ​​ടു പ​​റ​​ഞ്ഞി​​രി​​ക്കു​​ന്ന​ത്. തീ​​വ്ര​​ദേ​​ശീ​​യ​​ത, മ​​ത​​രാ​​ഷ്‌​​ട്ര ഭ്രാ​​ന്തു​​ക​​ൾ, ഏ​​കാ​​ധി​​പ​​തി​​ക​​ളു​​ടെ ജ​​നാ​​ധി​​പ​​ത്യ ദു​​രു​​പ​​യോ​​ഗം തു​​ട​​ങ്ങി​​യ​​വ​​യു​​ടെ കാ​​ല​​ത്ത് മ​​ത​​ങ്ങ​​ൾ അ​​വ​​യു​​ടെ ഉ​​ത്ത​​ര​​വാ​​ദി​​ത്വ​​ങ്ങ​​ൾ മ​​റ​​ക്കു​​ന്ന​​ത് കു​​റ്റ​​ക​​ര​​മാ​​യ അ​​നാ​​സ്ഥ​​യാ​​ണെ​​ന്ന സ​​ന്ദേ​​ശം ചെ​​റു​​ത​​ല്ല. പ്ര​​ത്യേ​​കി​​ച്ച്, അ​​മേ​​രി​​ക്ക​​യി​​ൽ ഉ​​ൾ​​പ്പെ​​ടെ, ക​​ഠി​​ന​​കാ​​ല​​ത്ത് പ്ര​​തി​​പ​​ക്ഷം മൂ​​ടി​​പ്പു​​ത​​ച്ചു​ കി​​ട​​ന്നു​​റ​​ങ്ങു​​ന്പോ​​ൾ മ​​ത​​ങ്ങ​​ളും മാ​​ധ്യ​​മ​​ങ്ങ​​ളും പൊ​​തു​​ജ​​ന​​വും ഉ​​റ​​ക്ക​​മി​​ള​​യ്ക്കേ​​ണ്ട​​തു​​ണ്ട്.

Related posts

Leave a Comment