തുറവൂർ: തീരദേശ മേഖലയിലെ വിദ്യാഭ്യാസ ഉന്നമനത്തിനായി കൊച്ചി, ആലപ്പുഴ, എറണാകുളം-അങ്കമാലി രൂപതകളിലെ മാനേജ്മെന്റുകൾ നടത്തുന്ന പ്രവർത്തനങ്ങൾ ശ്ലാഘനീയമാണെന്നു കെ.സി. വേണുഗോപാൽ എംപി. എഴുപുന്ന സെന്റ് റാഫേൽസ് ഹയർ സെക്കൻഡറി സ്കൂളിൽ നവതി സ്മാരകമായി നിർമിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരിന്നു അദ്ദേഹം.
എറണാകുളം- അങ്കമാലി അതിരൂപതയുടെ വികാരി ജനറൽ റവ. ഡോ. ആന്റോ ചേരാന്തുരുത്തി സ്കൂൾ കെട്ടിടത്തിന്റെ ആശീർവാദം നിർവഹിച്ചു. ഷാനിമോൾ ഉസ്മാൻ എംഎൽഎ മുഖ്യപ്രഭാഷണം നടത്തി.
കോർപ്പറേറ്റ് മാനേജർ ഫാ. തോമസ് നങ്ങേലിമാലിൽ, ഡിഇഒ അബ്ദുൾ സലാം, സ്കൂൾ മാനേജർ ഫാ. ജോമോൻ ശങ്കൂരിക്കൽ, പട്ടണക്കാട് ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് സി.കെ.രാജേന്ദ്രൻ, എഴുപുന്ന പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ഷാജി, ജില്ലാ പഞ്ചായത്തംഗം ജയിംസ് ചിങ്കുതറ, ബ്ലോക്ക്പഞ്ചായത്തംഗം മഞ്ജു സുരേഷ്, സ്കൂൾ അസി. മാനേജർ ഫാ.യോഹന്നാൻ പാറേക്കാട്ടിൽ, പ്രിൻസിപ്പൽ ജോജി തോമസ്, ഹെഡ്മിസ്ട്രസ് സിസ്റ്റർ ആൻസമ്മ തോമസ് തുടങ്ങിയവർ സംസാരിച്ചു.
